Kerala
-
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സമരത്തില്‍
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി. ഇന്ന് ജോലിക്ക് എത്തില്ലെന്ന് രേഖാമൂലം കത്ത് നല്‍കി . നിലവില്‍ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്. നേരത്തെ എന്‍ജിഒ യൂണിയന്റെ സജീവപ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. നവീന്‍ ബാബുവിന്‍െ്‌റ മരണത്തിനു പിന്നാലെ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റി പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിച്ചിരുന്നു. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടകളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം. സമരത്തിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണിനെ സംഘടനാ നേതാക്കള്‍…
Read More » -
മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു
പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വന്നത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അധ്യാപകന്‍ പ്രധാന അധ്യാപകനെ ഏല്‍പ്പിച്ചു. മൊബൈന്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നില്‍ വിദ്യാര്‍ഥിയുടെ കൊലവിളി. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി. ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ തൃത്താല…
Read More » -
ആലുവയില്‍ 11 ഏക്കര്‍ അനധികൃതമായി സ്വന്തമാക്കി; അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ആലുവയില്‍ 11 ഏക്കര്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പി.വി അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അന്‍വറിനെതിരേയുള്ള പരാതി. നാല് മാസം മുന്‍പാണ് ഇതുസംബന്ധിച്ച പരാതി വിജിലന്‍സിന് ലഭിച്ചത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്. കൊല്ലം സ്വദേശിയായ വ്യവസായിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഒരു കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയായിരുന്നു ഇത്. ഭൂമി ജാമ്യത്തില്‍ കാണിച്ച് കമ്പനി വായ്പയെടുത്തിരുന്നു. എന്നാല്‍ ഈ തുക പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അന്‍വര്‍ ഈ ഭൂമിയേറ്റെടുക്കുകയായിരുന്നു. പിന്നീടാണ് പോക്കുവരവ് നടത്തി സ്വന്തമാക്കിയത്. കോടിക്കണക്കിന് രൂപ മൂല്യമുള്ള ഭൂമിയില്‍ ഒരു കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവും അടുത്തദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. അതിനിടെയാണ് ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അന്‍വറിനെതിരേ…
Read More » -
ജീവനക്കാരുടെ പണിമുടക്കിന് സര്‍ക്കാരിന്റെ ഡയസ്‌നോണ്‍; ഓഫീസുകളിലെത്തുന്ന ജനം വലയും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ കുറയ്ക്കും. അനധികൃത അവധികളും ഡയസ്‌നോണില്‍ ഉള്‍പ്പെടുത്തും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടനകളും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലുമാണു സമരം പ്രഖ്യാപിച്ചത്. ഡയസ്‌നോണിനെ തള്ളിക്കളയുകയാണെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ചതു പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങള്‍. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ഓഫിസുകളിലും ജില്ലാ തലത്തിലും സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകള്‍ക്കു പൊലീസ് സംരക്ഷണം നല്‍കും. സെക്രട്ടേറിയറ്റ്, വില്ലേജ് താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റുകള്‍, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളിലും ജീവനക്കാര്‍ സമരം ചെയ്യുമെന്നു സംഘടനകള്‍ പറഞ്ഞു. ജീവനക്കാര്‍…
Read More » -
പാവങ്ങൾക്കു നടയടി, പണക്കാരനു പുഷ്പവൃഷ്ടി: ബോബി ചെമ്മണൂരിനെ വഴിവിട്ട് സഹായിച്ച ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെന്‍ഷന്‍
ജയിലിലെത്തുന്ന കുറ്റവാളികളെയും റിമാൻ്റ് തടവുകാരെയുമൊക്കെ പ്രവേശന കവാടത്തിൽ വച്ചു തന്നെ നാല് അടികൊടുത്താണ് അകത്തേയ്ക്ക് ആനയിക്കുന്നത്. പക്ഷേ സമ്പന്നന്മാർക്ക് അവിടെ രാജകിയ സ്വീകരണം ലഭിക്കുന്നു. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിനും ജയിലിൽ ലഭിച്ചത് വൻ സ്വീകരണമാണ്. ഇയാൾക്ക് വഴിവിട്ട് സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി പി അജയകുമാർ ജയിലിലെത്തി സൂപ്രണ്ടിൻ്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് അച്ചടക്ക നടപടിയിലേക്ക് കടന്നത്. അപേക്ഷ നൽകാതെയും ഗേറ്റ് റജിസ്റ്ററിൽ രേഖപ്പെടുത്താതെയും സന്ദർശകരെ അകത്തു പ്രവേശിപ്പിച്ചു, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി,…
Read More » -
കായംകുളത്ത് യുവാവിന്റെ ആത്മഹത്യ: കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും കാരണക്കാർ എന്ന് കുടുംബം
കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും പൊലിസിനുമെതിരെ കുടുംബം. മണിവേലിക്കടവ് സ്വദേശി അഭിലാഷ് ആണ് ശനിയാഴ്ച ജീവനൊടുക്കിയത്. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞതിൻ്റെ പേരിൽ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അധിക്ഷേപിച്ചെന്ന് കുടുംബം ആരോപികുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈദ്യുതി ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അഭിലാഷിന്റെ വീട്ടിലെത്തി. ഈ ഉദ്യോഗസ്ഥരെ അഭിലാഷ് തടയുകയും ഇതേച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍, രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും ജോലി തടപ്പെടുത്തിയെന്ന വിവരം പൊലീസില്‍ അറിയിച്ചു. കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചതനുസരിച്ച് അഭിലാഷ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുവത്രേ. ഈ കാര്യം അഭിലാഷ് കുടുംബത്തോടും പറഞ്ഞിരുന്നു. സ്റ്റേഷനില്‍ വെച്ച് ചെയ്തത് തെറ്റിപ്പോയെന്ന് മാപ്പ് പറഞ്ഞെങ്കിലും കെഎസ്ഇബി ഓഫീസിലെത്തി എല്ലാവരുടെയും മുന്നില്‍ ചെന്ന് മാപ്പ് പറയണം എന്നായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ ആവശ്യം. അവിടെയെത്തി മാപ്പ് പറയാന്‍ തയ്യാറായെങ്കിലും മാപ്പ് എഴുതി വായിക്കണമെന്നായി…
Read More » -
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍; രാജീവ് ചന്ദ്രശേഖറും എംടി രമേശും പരിഗണനയില്‍, തീരുമാനം ഉടന്‍
തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാര്‍ച്ച് മാസത്തിനകം പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ചുമതലപ്പെടുത്താനും ഈ സമയത്തിനുള്ളില്‍ തന്നെ എല്ലാ ജില്ലകളിലും പുതിയ അദ്ധ്യക്ഷന്മാരെ കൊണ്ടുവരാനുമാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ചുമതല പൂര്‍ണമായും പുതിയ കമ്മറ്റിക്കായിരിക്കും. അഞ്ച് വര്‍ഷമായി ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കാനാണ് നിലവിലെ തീരുമാനം. അതിനാല്‍ കെ സുരേന്ദ്രന് അദ്ധ്യക്ഷസ്ഥാനത്ത് തുടരാനാവില്ല. സുരേന്ദ്രനെതിരെ കേരളത്തില്‍ നിന്നും പലവിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ മികച്ച നിലയില്‍ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്ന കെ സുരേന്ദ്രനെ രാജ്യസഭാ അംഗത്വത്തിലേക്കോ സഹമന്ത്രി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നും സൂചനകളുണ്ട്. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശ് എന്നിവരുടെ പേരുകളാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇതില്‍ രാജീവ് ചന്ദ്രശേഖറിനാണ് ദേശീയ നേതൃത്വം പ്രഥമ പരിഗണന…
Read More » -
തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി നടത്തി മതസ്പര്‍ദ്ധ വളര്‍ത്തി; ഗുരുവായൂര്‍ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും; പരാതികള്‍ വ്യാപകമായതോടെ നടപടിക്കൊരുങ്ങി നഗരസഭ
തൃശൂര്‍: ഗുരുവായൂരില്‍ ഹോട്ടല്‍ ഉടമയായ യുവാവ് തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത സംഭവത്തില്‍ ഒടുവില്‍ നടപടിക്കൊരുങ്ങി നഗരസഭ. ന്യായീകരിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി അടക്കം രംഗത്തുവന്നതോടെയാണ് ഗുരുവായൂരിലെ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. ഹോട്ടലിനെതിരെ പരാതികള്‍ ശക്തമായിരുന്നു. തുളസിത്തറയില്‍ ഹോട്ടല്‍ ഉടമ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തിയ സംഭവത്തിലാണ് വിവാദമായത്. ഹോട്ടല്‍ ചാവക്കാട് അകലാട് സ്വദേശിയായ ചില്ലിക്കല്‍ അബ്ദുള്‍ ഹക്കീമിന്റെ ചെയ്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായിരുന്നത്. സംഭവത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍, യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് തുടക്കത്തില്‍ പോലീസ് അടക്കം പുറത്തുവിട്ട വിവരം. എന്നാല്‍, അതല്ല വസ്തുത എന്ന അന്വേഷണത്തില്‍ വ്യക്തമായി. 25 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നയാള്‍ മാനസിക രോഗിയാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെയും പ്രതിഷേധം ഉടലെടുത്തിരുന്നു. ഇയാളുടെ സ്ഥാപനത്തിന് സമീപത്തെ മറ്റൊരു സ്ഥാപനത്തിന് മുന്‍പിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു അതിക്രമം. ആ സ്ഥാപന ഉടമയുമായുള്ള…
Read More » -
‘എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്’; സ്പീക്കറോട് പ്രതിപക്ഷനേതാവ്, സഭയില്‍ അസാധാരണ സംഭവങ്ങള്‍
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് എംഎല്‍എ ചോദിച്ചു. ‘കേരളത്തില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളത്. സ്ത്രീ സുരക്ഷ ഉറപ്പുനല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് കൂത്താട്ടുകുളത്തെ സംഭവം. ഒരു സിപിഎം കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു. കേരളത്തില്‍ പട്ടാപ്പകല്‍ സ്ത്രീകളെ പാര്‍ട്ടിക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോകുന്നു. വസ്ത്രക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷ? കാല് തല്ലി ഒടിക്കുമെന്ന് പറയുന്നതാണോ സുരക്ഷ? അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സിപിഎമ്മിന് കരുത്തില്ലേ. ഹണി റോസ് കേസില്‍ ശര വേഗത്തില്‍ നടപടി സ്വീകരിച്ച പൊലീസ് ഈ കേസില്‍ മെല്ലെപ്പോക്കിലാണ്’,- അനൂപ് ജേക്കബ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഒരുക്കിയെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സംഭവത്തില്‍…
Read More » -
വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊച്ചി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ് മരിച്ചത്. ദോഹയില്‍ നിന്നും അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയതാണ് ഫെസിന്‍. സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
Read More »