Kerala
-
കുറ്റബോധത്തിന്റെ കണംപോലുമില്ല! ജയിലില്‍ ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്‌സോ പ്രതിയും; പ്രധാന ഹോബി ചിത്രരചന
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജയില്‍ അധികൃതര്‍. മറ്റു പ്രതികളെപ്പോലെയല്ല, ഗ്രീഷ്മ വളരെ ബോള്‍ഡായ തടവുകാരിയാണെന്നും അധികൃതര്‍ പറയുന്നു. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നു കൊലപ്പുള്ളികളും ഒരു പോക്‌സോ കേസ് പ്രതിയുമാണ് ഗ്രീഷ്മയ്‌ക്കൊപ്പമുള്ളത്. ജയിലില്‍ മകളുടെ ദുര്‍വിധി കണ്ട് അച്ഛനും അമ്മയും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മയുടെ ഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പലരോടും പങ്കുവച്ചതായി അധികൃതര്‍ പറയുന്നു. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ഗ്രീഷ്മയ്ക്ക് നല്‍കിയിട്ടില്ല. അറസ്റ്റ് കഴിഞ്ഞ് 11 മാസം ഗ്രീഷ്മ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജയിലും ചുറ്റുപാടും പരിചിതമാണ്. അന്നും ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.…
Read More » -
കൂത്താട്ടുകുളം സംഘര്‍ഷം: മുന്‍കൂര്‍ ജാമ്യം തേടി സിപിഎം, യുഡിഎഫ് നേതാക്കള്‍
കൊച്ചി: കൂത്താട്ടുകുളം സംഘര്‍ഷത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ച് യു.ഡി.എഫ്, സി.പി.എം നേതാക്കള്‍. കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് കൂത്താട്ടുകുളം സി.പി.എം. ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി. രതീഷ് അടക്കമുള്ള അഞ്ച് പേര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ മുന്‍കൂര്‍ജാമ്യ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും. സി.പി.എം. കൗണ്‍സിലര്‍ കലാരാജുവിനെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാനായി നഗരസഭയുടെ മുന്നില്‍ നിന്നും സി.പി.എം. ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് വൈകുന്നേരം നാലരയോടെ വീട്ടിലേക്ക് പോയ കലാ രാജു യു.ഡി.എഫിന്റെ സമ്മര്‍ദ്ദത്തിലാണ് വ്യാജ പരാതി നല്‍കിയിരിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കൂത്താട്ടുകുളം നഗരസഭ സി.പി.എം. നേതാക്കളായ വിജയ ശിവന്‍ അടക്കമുള്ളവരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് യു.ഡി.എഫ് നേതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
Read More » -
മകന് കരള്‍ ദാനം ചെയ്ത പിതാവ് മരിച്ചു; ചികിത്സയിലിരിക്കെ മകനും…
കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ ത്വയിബ് കെ നസീര്‍ (26) ആണ് മരിച്ചത്. പിതാവ് കെ വൈ നസീര്‍ ആണ് ത്വയിബിന് കരള്‍ ദാനം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചികിത്സയിലിരിക്കെ നസീര്‍ മരിച്ചിരുന്നു. കഴിഞ്ഞ എപ്രിലിലായിരുന്നു നസീറിന്റെ അന്ത്യം. റോബോട്ടിക്‌സ് ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ത്വയിബ് കഴിഞ്ഞ കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. എം എ ബിരുദധാരിയാണ്. പഠനശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു. ത്വയിബിന്റെ മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ശ്രീമൂലം പീടിയേക്കല്‍ കുടുംബാംഗം ഷിജിലയാണ് മാതാവ്.
Read More » -
പാലക്കാട് പ്രഭാതസവാരിക്കിറങ്ങിയ മൂവാറ്റുപുഴ സദേശിയായ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍
പാലക്കാട്: അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്. ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.
Read More » -
ഫ്രഞ്ചുകാരിക്ക് മൂവാറ്റുപുഴക്കാരന്‍ കുട്ടനാട്ടില്‍ താലി ചാര്‍ത്തി
ആലപ്പുഴ: ഫ്രഞ്ച് യുവതിയും മലയാളി യുവാവും തമ്മില്‍ കുട്ടനാട്ടില്‍ വിവാഹിതരായി. മൂവാറ്റുപുഴക്കാരനായ അര്‍ജുന്റെയും ഫ്രഞ്ച് യുവതി എമ്മയുടെയും വിവാഹമാണ് ഇന്നലെ മങ്കൊമ്പില്‍ വച്ചു നടന്നത്. ചടങ്ങുകള്‍ക്ക് എമ്മയുടെ ഫ്രഞ്ചുകാരായ സുഹൃത്തുക്കളും ബന്ധുക്കളും അര്‍ജുന്റെ കുടുംബാംഗങ്ങളും കുട്ടനാട്ടുകാരും സാക്ഷികളായി. മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആശ്രമത്തിന്റെ മുഖ്യ ചുമതലക്കാരന്‍ ആനന്ദ് അഘോരി മഹാരാജ് മുഖ്യകാര്‍മികത്വം വഹിച്ചു. 12 വര്‍ഷം മുന്‍പ് വൃക്കരോഗ ചികിത്സയ്ക്കായി എത്തിയ എമ്മയുടെ അമ്മ എനിക്ക് ആണ് ആനന്ദ് അഘോരി മഹാരാജിനെ പരിചയപ്പെട്ടത്. പിന്നീട് മക്കളായ അര്‍നോഡ്, എമ്മ എന്നിവരെയും ആശ്രമത്തില്‍ കൊണ്ടു വന്ന് സ്വാമിയുടെ ശിഷ്യരാക്കി. ഫ്രാന്‍സില്‍ ആയുര്‍വേദ, യോഗ ചികിത്സാ കേന്ദ്രം നടത്തുകയാണു ബിബിഎ പഠനം പൂര്‍ത്തിയാക്കിയ എമ്മ. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം ആശ്രമത്തില്‍ താമസിച്ചായിരുന്നു എമ്മയുടെ പഠനം. ഈ സമയത്തു ബന്ധുവായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് അര്‍ജുന്‍ ആശ്രമത്തില്‍ എത്തിയത്. എമ്മയെ കണ്ട് ഇഷ്ടപ്പെട്ടു. പ്രണയം തുറന്നു പറഞ്ഞു. എന്‍ജിനീയറിങ് ബിരുദധാരിയാണ്…
Read More » -
ഭർത്താവിന്റെ രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്, പ്രതിയായ ആദ്യ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി
ഭർത്താവിനൊപ്പം ഉറങ്ങിക്കിടന്ന രണ്ടാം ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി എന്ന കേസിലെ പ്രതിക്ക് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മിസ്‌രിയ അബ്ദുൽ റഹ്‌മാനെ (33) യാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2011 ഓഗസ്റ്റ് ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവ് മഞ്ചേശ്വരം സ്വദേശി അബ്ദുൽ റഹ്‌മാൻ താനറിയാതെ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞ മിസ്‌രിയ, ഭർത്താവും രണ്ടാം ഭാര്യ നഫീസത് മിസ്‌രിയയും (21) താമസിക്കുന്ന ഉപ്പളയിലെ വീട്ടിലെത്തുകയും നഫീസത് മിസ്‌രിയയും ഭർത്താവ് അബ്ദുൽ റഹ്‌മാനും ഉറങ്ങിക്കിടന്ന മുറിയിലേക്ക് മിസ്‌രിയ പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു എന്നതായിരുന്നു കേസ്. ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസ്‌രിയ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. യുവതി 7 മാസം ഗർഭിണിയായിരുന്നു എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ…
Read More » -
മാനസാന്തരമുണ്ട്, മാപ്പു പറയാമെന്ന് തൃത്താലയിലെ വിദ്യാര്‍ത്ഥി; കേസെടുക്കാനാകില്ലെന്ന് പൊലീസ്
പാലക്കാട്: തൃത്താലയില്‍ അദ്ധ്യാപകനോട് കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പാലക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, അദ്ധ്യാപകരുടെ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകര്‍ക്കുനേരെ പ്‌ളസ് വണ്‍കാരന്‍ കൊലവിളി നടത്തിയത് . പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ ഫോണ്‍ പിടിച്ചുവയ്ക്കുകയായിരുന്നു. ഫോണ്‍ വാങ്ങിയതില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകനുമായി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്നാണ് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്കു വിളിപ്പിച്ചത്.…
Read More » -
എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത; പരസ്യമായി തള്ളിപ്പറഞ്ഞ് ശിവരാജന്‍
പാലക്കാട്: എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത. സമരത്തെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യവസായങ്ങള്‍ക്കെതിരെയുള്ള സമരം അനാവശ്യമാണെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. ഇക്കാര്യം പാര്‍ട്ടിയില്‍ അറിയിക്കുമെന്നും എന്‍ ശിവരാജന്‍ പറഞ്ഞു. ബിജെപിയും യുഡിഎഫും ബ്രൂവറിക്കെതിരായി രംഗത്ത് എത്തുമ്പോഴാണ് ശിവരാജന്റെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണം വരുന്നത് എന്നതും ശ്രദ്ധേയമാണ്. ബിജെപിയോ പാര്‍ട്ടി അധ്യക്ഷനോ വ്യവസായങ്ങള്‍ വരുന്നതിനെതിരല്ല. എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല. മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോയെന്നും ശിവരാജന്‍ ചോദിച്ചു. എലപ്പുള്ളിയില്‍ ബ്രൂവറിക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേര്‍ന്നാണ് തീരുമാനം പുനപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ബിജെപി അംഗങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ നിലവില്‍ ഏതെങ്കിലും തീരുമാനം പറയാനില്ലെന്നായിരുന്നു എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതികരണം. 22 അംഗ ഭരണസമിതിയില്‍ എട്ട് യുഡിഎഫ് അംഗങ്ങളും, അഞ്ച് ബിജെപി അംഗങ്ങളും ബ്രൂവറിക്ക് അനുമതി നല്‍കിയ മന്ത്രിസഭാ…
Read More » -
ജാഗ്രത!!! ഇന്നു മൂന്നു ഡിഗ്രി വരെ ചൂടു കൂടും; നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങില്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുണ്ടാവാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍…
Read More » -
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സമരത്തില്‍
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി. ഇന്ന് ജോലിക്ക് എത്തില്ലെന്ന് രേഖാമൂലം കത്ത് നല്‍കി . നിലവില്‍ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്. നേരത്തെ എന്‍ജിഒ യൂണിയന്റെ സജീവപ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. നവീന്‍ ബാബുവിന്‍െ്‌റ മരണത്തിനു പിന്നാലെ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റി പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിച്ചിരുന്നു. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടകളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം. സമരത്തിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണിനെ സംഘടനാ നേതാക്കള്‍…
Read More »