Kerala

    • വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുകയില്‍ രൂപതയ്ക്ക് അവകാശമില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

      കൊച്ചി: വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ രൂപതനേതൃത്വത്തിന് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തില്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയന്‍ പ്രൊവിന്‍ഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എംഎസിടി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സന്ന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കള്‍ക്കുള്ള അധികാരം സഭയ്ക്കില്ലെന്ന് മറ്റൊരു കേസില്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചത് ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 2013 ഏപ്രില്‍ 16-ന് ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കില്‍ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്. അപകടത്തില്‍ നഷ്ടപരിഹാരത്തിനായി പ്രൊവിന്‍ഷ്യാല്‍ ഫാ. മാത്യു പൈകടയാണ് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണലിനെ സമീപിച്ചത്. എന്നാല്‍, രൂപതാ പ്രൊവിന്‍ഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ ഫയല്‍ ചെയ്തു.  

      Read More »
    • സുഹൃത്തിന്റെ വിവാഹത്തിന് വിദേശത്ത് നിന്നെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

      കോഴിക്കോട്: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വിദേശത്തുനിന്നെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഒറ്റത്തെക്കല്‍ ഒ.എം. ഷംജീറാണ് (36) മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തിടത്തേക്ക് പോകുമ്പോള്‍ ഇരുട്ടില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു. കൂടെ ജോലിചെയ്യുന്ന കോടഞ്ചേരി മൈക്കാവ് ചാമോറയിലുള്ള സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഷംജീര്‍. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ കിണറ്റിന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. മുക്കം സ്റ്റേഷന്‍ ഓഫീസര്‍ എം. അ ബുള്‍ ഗഫൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കോടഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ വി.കെ. പ്രകാശന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിതാവ്: അബ്ദുള്‍ റഷീദ്. മാതാവ്: സുഹറ. ഭാര്യ: നുഷറ. മക്കള്‍: ഷാസില്‍ അമന്‍, നസല്‍ അമന്‍.

      Read More »
    • ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് വസ്ത്രമൂരി നഗ്‌നതാ പ്രദര്‍ശനം; വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; നടന്‍ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നെന്ന് വിമര്‍ശനം

      കൊച്ചി: നടന്‍ വിനായകന്‍ വസ്ത്രം ഊരിക്കാട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടന്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. വിനായകന്റെ സ്വന്തം ഫ്ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍, പൊതുസ്ഥലത്തെ ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു്. ചെറിയ ഒരു കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ ഗോവയില്‍ നിന്നാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ വിനായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 2023 ഒക്ടോബറില്‍, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് വിനായകന്‍ അറസ്റ്റിലായിരുന്നു. വിനായകനും…

      Read More »
    • കോട്ടയത്ത് ‘കോഴിച്ചാകര’; കോഴി ലോറി മറിഞ്ഞു; വാരിക്കൂട്ടി നാട്ടുകാര്‍

      കോട്ടയം: നഗരത്തില്‍ ‘കോഴിച്ചാകര’. കോഴികളുമായി പോയ ലോറി നാഗമ്പടത്ത് ചെമ്പരത്തിമൂട് വളവില്‍ മറിഞ്ഞതാണ് കാരണം. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. മൂവാറ്റുപുഴയിലുള്ള സ്വകാര്യ ചിക്കന്‍ സെന്ററില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു. വാഹനത്തില്‍ 1700 കോഴികളാണ് ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണു. ഇതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തു. റോഡിലുണ്ടായിരുന്നവര്‍ പറ്റാവുന്നത്ര കോഴികളെ വാരിക്കൂട്ടി. കൂടാതെ സംഭവം കേട്ടറിഞ്ഞെത്തിയവരും സ്ഥലത്ത് എത്തി കോഴികളെ കൈക്കലാക്കി. കാറിന്റെ ഡിക്കിയിലും മറ്റുമായി കോഴികളെ വാരിയിട്ടാണ് ചിലര്‍ പോയത്. അതിന് സാധിക്കാത്തവര്‍ ചാക്കിലാക്കി തലയില്‍ ചുമന്നു കൊണ്ടും പോയി. ഡ്രൈവറെക്കൂടാതെ രണ്ട് അതിഥിത്തൊഴിലാളികളും വണ്ടിയിലുണ്ടായിരുന്നു. ഇവര്‍ക്ക് ചെറിയ പരിക്കേറ്റു. അഞ്ഞൂറോളം കോഴികള്‍ക്ക് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ചത്തു. ജീവനുള്ള കോഴികളെ ലോറിക്കാര്‍ കൊണ്ടുപോയി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

      Read More »
    • നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക്

      തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗോപന്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും മതാചാര പ്രകാരം സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു. അതിനിടെ, പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകന്‍ സനന്ദന്‍ പ്രതികരണവുമായി രംഗത്തെത്തി. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം…

      Read More »
    • ഒരു രൂപയക്ക് ഷൂ! ഓഫര്‍ കണ്ട് തടിച്ചു കൂടിയത് ആയിരങ്ങള്‍; റോഡ് നിറഞ്ഞതോടെ കടയടപ്പിച്ച് പോലീസ്

      കണ്ണൂര്‍: ഒരു രൂപയക്ക് ഷൂ! കണ്ണൂര്‍ നഗരത്തിലെ ഒരു കടയുടെ ഓഫര്‍ ആയിരുന്നു ഇത്. ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേര്‍ക്കാണ് കടയുടമകള്‍ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ആയിരത്തിലധികം പേരാണ് ഷൂ വാങ്ങാന്‍ ഞായറാഴ്ച കടയില്‍ എത്തിയത് . ആദ്യ 75-ല്‍ ഉള്‍പ്പെടാന്‍ പുലര്‍ച്ചെ സ്ത്രീകള്‍ അടക്കം എത്തിയപ്പോള്‍ പരിസരമാകെ ജനങ്ങളെ കൊണ്ട് തടിച്ചു കൂടി. സ്ഥലം ജനസാഗരമായതോടെ ടൗണ്‍ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കട തത്കാലം അടപ്പിച്ചിരിക്കുകയാണ് പോലിസ്. ഇതോടെ ആളുകള്‍ പിരിഞ്ഞുപോയി. സാമൂഹികമാധ്യമങ്ങളിലെ പരസ്യം പോലീസിനെ ഉള്‍പ്പെടെ ഞായറാഴ്ച മണിക്കൂറുകളോളം അങ്കലാപ്പിലാക്കി. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേര്‍ക്കുള്ള കിടിലന്‍ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവര്‍ അതിരാവിലെ എത്തി. 11 മണിയോടെ…

      Read More »
    • കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; നിലമ്പൂരില്‍ മൂന്ന് വയസ്സുകാരി മരിച്ചു

      മലപ്പുറം: നിലമ്പൂരില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5ന് ആണ് അപകടം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്.

      Read More »
    • നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങി; നീക്കിയത് 25 ദിവസത്തിനുശേഷം

      കണ്ണൂര്‍: നവജാതശിശുവിന്റെ ശരീരത്തില്‍ കുത്തിവെപ്പിനിടെ കുടുങ്ങിയ സൂചി നീക്കിയത് 25 ദിവസത്തിനുശേഷം. പെരിങ്ങോം സ്വദേശികളായ ടി.വി. ശ്രീജിന്റെയും കെ.ആര്‍. രേവതിയുടെയും 28 ദിവസം പ്രായമായ കുഞ്ഞിന്റെ തുടയിലാണ് ബി.സി.ജി. എടുത്തപ്പോള്‍ സൂചി കുടുങ്ങിയത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായിരുന്നു രേവതി കുഞ്ഞിന് ജന്മം നല്കിയത്. ഡിസംബര്‍ 25-നാണ് അവിടെനിന്ന് വാക്‌സിന്‍ എടുത്തത്. 14 ദിവസം കഴിഞ്ഞ് ആസ്പത്രിയില്‍ വരണമെന്ന് പറഞ്ഞിരുന്നു. ശരീരത്തില്‍ പല ഭാഗത്തും പഴുപ്പ് വന്നതിനാല്‍ വീണ്ടും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോയി. പഴുപ്പ് മാറാന്‍ കുട്ടിക്ക് ആന്റിബയോട്ടിക്ക് നല്‍കിയതായി രക്ഷിതാക്കള്‍ പറഞ്ഞു. പിന്നീട് കുട്ടി നിരന്തരം കരയുകയും ക്ഷീണിതയാവുകയും ചെയ്തു. 25 ദിവസമായിട്ടും പഴുപ്പ് മാറാത്തതിനാല്‍ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പോയി. അവിടെനിന്നാണ് സൂചി പുറത്തെടുത്തത്. സംഭവത്തില്‍ വീട്ടുകാര്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണമെന്നും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്…

      Read More »
    • മലയാളിപ്പെണിന് മറുനാടന്‍ പയ്യന്‍; മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിച്ചത് 72 ‘ഭായിമാര്‍’

      കൊച്ചി: കേരളത്തില്‍ ഭായിമാരുടെ എണ്ണം വളരെ കൂടുതലായിട്ട് വര്‍ഷങ്ങളായി. ഇക്കൂട്ടത്തില്‍ കേരളത്തെ സ്വന്തം നാട് പോലെ കരുതുന്നവര്‍ നിരവധിയാണ്. അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു വിഭാഗത്തിന്റേയും മക്കള്‍ പഠിക്കുന്നത് കേരളത്തിലെ സ്‌കൂളുകളിലാണ്. മലയാളികളെപ്പോലും അതിശയിപ്പിക്കുന്ന രീതിയില്‍ മലയാളം സംസാരിക്കാന്‍ കഴിയുന്ന പതിനായിരക്കണക്കിന് ഭായിമാരാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ കഴിയുന്നത്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്സ് യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ 72 പേര്‍ വിവാഹം കഴിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഇതില്‍ ഭൂരിഭാഗവും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹങ്ങളാണ്. നേരിട്ട് വീട്ടിലെത്തി ചോദിച്ചും ബ്രോക്കര്‍മാര്‍ വഴിയുമാണ് വിവാഹങ്ങള്‍ നടന്നിരിക്കുന്നത്. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ കൃത്യമായി അന്വേഷണം നടത്തിയ ശേഷമാണ് വിവാഹങ്ങള്‍ നടന്നിരിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. വിവാഹം കഴിഞ്ഞവരില്‍ ഏറിയ പങ്കും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷന്‍ കാര്‍ഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും…

      Read More »
    • ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയ സംഭവം; പരാതി വ്യാജമെന്ന് നിഗമനം

      തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പിന്റെ നിഗമനം. മൊട്ടുസൂചി പരിശോധിച്ചതില്‍ ഗുളികയ്ക്കുള്ളില്‍ ഇരുന്ന ലക്ഷണമില്ല. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ ബാച്ചിലെ മറ്റ് ഗുളികകള്‍ക്കും പ്രശ്‌നമില്ലെന്ന് റിപ്പോര്‍ട്ട്. അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കി. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്‌സ്’ ഗുളികയ്ക്ക് ഉള്ളില്‍ മൊട്ടു സൂചി കണ്ടെത്തി എന്നായിരുന്നു പരാതി. ഗുളികയ്ക്കുള്ളില്‍ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത് എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.  

      Read More »
    Back to top button
    error: