Kerala

    • ‘പൊന്നാ’ര ട്രംപ്! സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ്: പവന് 60,440 രൂപയായി

      കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വര്‍ധിച്ച് 7,555 രൂപയുമായി. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 65,000 രൂപയിലേറെ നല്‍കേണ്ടിവരും. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടിയായ 3 ശതമാനവും കൂടി ചേര്‍ക്കുമ്പോഴാണിത്. ട്രംപ് അധികാരമേറ്റ ഉടനെയാണ് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് പ്രകടമായത്. യുഎസിലെ ട്രഷറി ആദായത്തില്‍ കുറവ് വന്നതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണം നേട്ടമാക്കിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,771.92 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 79,894 രൂപയാണ്.

      Read More »
    • 3200 രൂപ വീതം; രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍

      തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്നുമുതല്‍ ലഭിക്കും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക. ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.  

      Read More »
    • ഒടുവിൽ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു, 20 മണിക്കൂര്‍ നീണ്ട അതിജീവനം

         മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. 20 മണിക്കൂറിന് ശേഷമാണ് കാട്ടാനയെ പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചാണ് പുറത്തെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിൽ ഒരാന കിണറ്റില്‍ വീണതെന്നാണ് നിഗമനം. ആനയെ കര  കരകയറ്റാൻ മണ്ണുമാന്തിയന്ത്രവുമായി വനം ഉദ്യോഗസ്ഥർ എത്തിയെങ്കിലും  നാട്ടുകാർ അനുവദിച്ചില്ല. കാട്ടാനയെ കിണറ്റിൽ നിന്നു കയറ്റി തൊട്ടടുത്ത വനമേഖലയിലേക്ക് ഓടിക്കാൻ അനുവദിക്കില്ലെന്നും മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ ഉൾവനത്തിൽ തുറന്നു വിടണമെന്നുമായിരുന്നു ആവശ്യം. രാഷ്ട്രീയ നേതാക്കൾ കൂടി പിന്തുണയുമായി എത്തിയതോടെ സമവായം മണിക്കൂറുകൾ നീണ്ടു. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റില്‍ വീണത്. കൃഷി…

      Read More »
    • ബ്രൂവറി പദ്ധതിയുമായി മുന്നോട്ട്: എംവി ഗോവിന്ദൻ, കടുത്ത വിമർശനവുമായി പാലക്കാട് രൂപത; കുടിവെള്ളം മുടക്കിയിട്ട് വികസനം വേണ്ടെന്ന് ബിനോയ് വിശ്വം

      കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ച സ്ഥിരീകരിച്ചു കൊണ്ടാണ് പ്രതികരണം. ‘ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം. സിപിഐ മൗനം പാലിച്ചിട്ടില്ല. കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ല.’ ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിനിടെ ബ്രൂവറിഅനുമതി നൽകിയ സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി പാലക്കാട് രൂപത. സർക്കാർ നീക്കം ദുരൂഹവും ജനദ്രോഹവുമാണെന്ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തിൽ മാത്രമല്ല, ജില്ലയിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാകും. കുടിക്കാനും കൃഷിക്കും വെള്ളമില്ലെങ്കിൽ പ്രശ്‌നങ്ങൾ ഗുരുതരമായിരിക്കും. മദ്യവിപണനം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിഷപ്പ് ആരോപിച്ചു. എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന…

      Read More »
    • തൃത്താലയിലെ കുട്ടിയുടേതു പെരുമാറ്റപ്രശ്‌നം, ചേര്‍ത്തു നിര്‍ത്താന്‍ പിടിഎ

      പാലക്കാട്: മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനു പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ആനക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു കൗണ്‍സലിങ് നല്‍കും. കുട്ടിയുടെ പെരുമാറ്റ പ്രശ്‌നത്തിന്, സ്‌കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും സ്‌കൂളിന്റെ ഭാഗമാക്കി ചേര്‍ത്തുനിര്‍ത്താനും അധ്യാപക രക്ഷാകര്‍തൃ സമിതി (പിടിഎ) തീരുമാനിച്ചു. സംഭവിച്ച കാര്യങ്ങളില്‍ കുട്ടിക്കു പശ്ചാത്താപമുണ്ടെന്നും മാപ്പു പറയാന്‍ തയാറാണെന്നു പൊലീസിനോടും അധ്യാപകരോടും പറഞ്ഞെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അസാധാരണ പ്രതികരണമാണ് ആ സമയത്തുണ്ടായത്. ആ സാഹചര്യത്തിലാണു വീഡിയോയില്‍ പകര്‍ത്തിയതും പിടിഎയുടെയും സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയുടെയും (എസ്എംസി) നിര്‍ദേശപ്രകാരം കുട്ടിയുടെ പിതാവിനു ദൃശ്യങ്ങള്‍ കൈമാറിയതും. ശാന്തനാകുന്ന സമയത്തു കുട്ടിയെത്തന്നെ ദൃശ്യങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി നേര്‍വഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. വീഡിയോ പ്രചരിപ്പിച്ചതു തങ്ങളല്ലെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂളില്‍ നടന്ന സംഭവം ഉന്നത അധികൃതരെയും പിടിഎ, എസ്എംസി ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചിരുന്നുവെന്നു പ്രിന്‍സിപ്പല്‍ എ.കെ.അനില്‍കുമാര്‍ പറഞ്ഞു. റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിവരങ്ങളും…

      Read More »
    • വഖഫ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ്

      കോട്ടയം: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ പിന്തുണയ്ക്കുമെന്നല്ല പറഞ്ഞതെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന പ്രചരണം ശുദ്ധ അസംബന്ധമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം സുതാര്യമായി മുന്നോട്ടുപോകണമെന്നും അഭിപ്രായവ്യത്യാസമുണ്ടായാല്‍ പരിഹരിക്കാന്‍ ട്രിബ്യൂണലിന് മുകളില്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം വേണമെന്നുമാണ് തന്റെയും പാര്‍ട്ടിയുടെയും നിലപാടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയ്ക്ക് വിധേയമായി ഇത്തരം വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകണം. ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളില്‍ കോട്ടം സംഭവിക്കരുത്. ബില്ലിന്റെ വിശദാംശങ്ങള്‍ പരിഗണിച്ച് എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു മതസ്ഥരെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബില്ലിലെങ്കില്‍ എതിര്‍ക്കും. വഖഫ് ഭൂമികള്‍ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ ഉണ്ടെങ്കിലും പിന്തുണ നല്‍കില്ല. ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട കാലമാണ്. മണിപുര്‍ പ്രശ്‌നങ്ങള്‍ മുന്നിലുണ്ട്. ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഒരു ഭിന്നതയുണ്ടാകാതെ യോജിച്ചുനില്‍ക്കണമെന്നാണ് ചിന്ത. സദുദ്ദേശത്തോടെയാണ് അഭിപ്രായം പറഞ്ഞത്, തെറ്റിദ്ധാരണ ഉണ്ടാവരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേന്ദ്ര വഖഫ് നിയമത്തെ പാര്‍ലമന്റില്‍ പിന്തുണക്കും. ഒരു…

      Read More »
    • വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കും, കേന്ദ്രം സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടരുത്: ഫ്രാന്‍സിസ് ജോര്‍ജ് എം.പി.

      കൊച്ചി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് എം.പി.യും കേരള കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും തന്റെ പാര്‍ട്ടിയും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിലപാടിന് വിരുദ്ധമായ പരാമര്‍ശമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായത്. റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാനായി മുനമ്പത്തെ ജനങ്ങള്‍ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തില്‍ അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസിന്റെ (ആക്ട്‌സ്) നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമാപനം 101-ാം ദിനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വഖഫ് നിയമത്തെ പാര്‍ലമന്റില്‍ പിന്തുണക്കും. ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം യോജിക്കുന്നു. തന്റെയും പാര്‍ട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണ്. പാര്‍ലമെന്റില്‍ ബില്‍ വരുമ്പോള്‍ ആ നിലപാട് തങ്ങള്‍ വ്യക്തമാക്കി…

      Read More »
    • നിലവിലെ സമുദായ സമവാക്യം അടൂര്‍പ്രകാശിന് ഗുണകരം; ക്രൈസ്തവ വിഭാഗത്തിലെ നേതാവിനെ പരിഗണിച്ചാല്‍ ആന്റോ ആന്റണിക്കും ബെന്നി ബെഹനാനും സാധ്യത; സുധാകരന്റെ പകരക്കാരായി പട്ടികയില്‍ ആറ് പേര്‍; നേതൃമാറ്റം വയ്യാവേലിയാകുമോയെന്നും ആശങ്ക

      തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കാന്‍ ശ്രമങ്ങള്‍ ശക്തം. അനാരോഗ്യം ചൂണ്ടിക്കാട്ടി കൊണ്ട് സുധാകരനെ നീക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമ്പോഴും സുധാകരനെ നീക്കുമ്പോള്‍ ഉണ്ടാകുന്ന അലയൊലികള്‍ വലിയതാകുമെന്ന ആശങ്കയും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തന്നെയാണ് കെപിപിസി അധ്യക്ഷനെ നീക്കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കാന്‍ കാരണം. സുധാകരനെ മുഖവിലക്കെടുത്ത് നടപടികള്‍ കൈക്കൊള്ളാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം. അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, റോജി എം. ജോണ്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, സണ്ണി ജോസഫ് എന്നീ പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്. ഇതില്‍ തന്നെ വി.ഡി സതീശനുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ സാധ്യതയുള്ള ആളെയാണ് നേതൃത്വം തേടുന്നത്. ഈ ആറ് പേരുകളില്‍ നിന്നും ഒരാളെ പരിഗണിക്കണമെന്നാണ് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ സുനില്‍ കനഗോലു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. കെ സി വേണുഗോപാലിന്റെ മനസ്സറിഞ്ഞാണ് ഈ നീക്കമെന്ന വികാരവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.…

      Read More »
    • കുറ്റബോധത്തിന്റെ കണംപോലുമില്ല! ജയിലില്‍ ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്‌സോ പ്രതിയും; പ്രധാന ഹോബി ചിത്രരചന

      തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജയില്‍ അധികൃതര്‍. മറ്റു പ്രതികളെപ്പോലെയല്ല, ഗ്രീഷ്മ വളരെ ബോള്‍ഡായ തടവുകാരിയാണെന്നും അധികൃതര്‍ പറയുന്നു. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നു കൊലപ്പുള്ളികളും ഒരു പോക്‌സോ കേസ് പ്രതിയുമാണ് ഗ്രീഷ്മയ്‌ക്കൊപ്പമുള്ളത്. ജയിലില്‍ മകളുടെ ദുര്‍വിധി കണ്ട് അച്ഛനും അമ്മയും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മയുടെ ഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പലരോടും പങ്കുവച്ചതായി അധികൃതര്‍ പറയുന്നു. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ഗ്രീഷ്മയ്ക്ക് നല്‍കിയിട്ടില്ല. അറസ്റ്റ് കഴിഞ്ഞ് 11 മാസം ഗ്രീഷ്മ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജയിലും ചുറ്റുപാടും പരിചിതമാണ്. അന്നും ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.…

      Read More »
    • കൂത്താട്ടുകുളം സംഘര്‍ഷം: മുന്‍കൂര്‍ ജാമ്യം തേടി സിപിഎം, യുഡിഎഫ് നേതാക്കള്‍

      കൊച്ചി: കൂത്താട്ടുകുളം സംഘര്‍ഷത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ച് യു.ഡി.എഫ്, സി.പി.എം നേതാക്കള്‍. കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് കൂത്താട്ടുകുളം സി.പി.എം. ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി. രതീഷ് അടക്കമുള്ള അഞ്ച് പേര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ മുന്‍കൂര്‍ജാമ്യ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും. സി.പി.എം. കൗണ്‍സിലര്‍ കലാരാജുവിനെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാനായി നഗരസഭയുടെ മുന്നില്‍ നിന്നും സി.പി.എം. ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് വൈകുന്നേരം നാലരയോടെ വീട്ടിലേക്ക് പോയ കലാ രാജു യു.ഡി.എഫിന്റെ സമ്മര്‍ദ്ദത്തിലാണ് വ്യാജ പരാതി നല്‍കിയിരിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കൂത്താട്ടുകുളം നഗരസഭ സി.പി.എം. നേതാക്കളായ വിജയ ശിവന്‍ അടക്കമുള്ളവരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് യു.ഡി.എഫ് നേതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

      Read More »
    Back to top button
    error: