Kerala
-
ഇലട്രിക് ഓട്ടോകൾ വാങ്ങുന്ന ഓട്ടോ തൊഴിലാളികൾക്ക് 40000 രൂപവരെ സ്ട്രാപ്പേജ് ബോണസ്, റാപ്പിഡ് റെയിൽ നാലുഘട്ടങ്ങളിലായി, ആദ്യ ഘട്ടത്തിൽ 100 കോടി, തദ്ദേശസ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്കായി ക്ഷേമനിധി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അംഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടും, ഹെൽപ്പർമാർക്ക് 500 രൂപ കൂട്ടി, റാപ്പിഡ് റെയിൽ നാലുഘട്ടങ്ങളിലായി, ആദ്യ ഘട്ടത്തിൽ 100 കോടി, നഗര മെട്രോകളെ യോജിപ്പിക്കും, ഇലട്രിക് ഓട്ടോകൾ വാങ്ങുന്ന ഓട്ടോ തൊഴിലാളികൾക്ക് 40000 രൂപവരെ സ്ട്രാപ്പേജ് ബോണസ് അനുവദിക്കും വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ കൂട്ടി വിഎസ് സെന്റർ തിരുവനന്തരപുരത്ത്, 20 കോടി വകയിരുത്തും കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകി കഴിഞ്ഞ പത്ത് വർഷം കൊണ്ട്…
Read More » -
വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം, പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ കൂട്ടി, വിഎസ് സെന്റർ തിരുവനന്തപുരത്ത്- 20 കോടി അനുവദിച്ചു
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അംഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടും, ഹെൽപ്പർമാർക്ക് 500 രൂപ കൂട്ടി, വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം പ്രീ പ്രൈമറി അധ്യാപകരുടെ വേദനം 1000 രൂപ കൂട്ടി വിഎസ് സെന്റർ തിരുവനന്തരപുരത്ത്, 20 കോടി വകയിരുത്തും കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ 2026-27 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5% വരുന്ന 10189 കോടി രൂപ പ്രാദേശിക സർക്കാരുകൾക്കുള്ള വികസന ഫണ്ടായി നീക്കി വെക്കും തദ്ദേശസ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്കായി ക്ഷേമനിധി നികുതിദായകർക്ക് പുരസ്കാരം നൽകാൻ 5 കോടി ‘കേരളം കടംകയറി മുടിഞ്ഞെന്ന പ്രചാരണം തലയ്ക്ക് വെളിവുള്ള…
Read More » -
അംഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടും!! സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി, ക്ഷേമപെൻഷന് 14,500 കോടി, കണക്ട് സ്കോളർഷിപ്പിന് 400 കോടിയുടെ നീക്കിവെപ്പ്, തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പ്രതീക്ഷിക്കുന്നത് ജനകീയ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി നീക്കിവെക്കുന്നതായി മന്ത്രി അറിയിച്ചു. ക്ഷേമപെൻഷന് 14,500 കോടിയും കണക്ട് സ്കോളർഷിപ്പിന് 400 കോടിയും നീക്കിവെച്ചു. അതുപോലെ അംഗൻവാടി- ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടുമെന്നും മന്ത്രി പറഞ്ഞു. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുൻപായി പറഞ്ഞിരുന്നു. സ്വപ്ന ബജറ്റ് അല്ല, പ്രായോഗികമായ ബജറ്റാകും അവതരിപ്പിക്കുക. ഇടതുപക്ഷ സർക്കാർ ചെയ്യാൻകഴിയുന്ന കാര്യങ്ങളേ പറയൂ എന്നും ബജറ്റിനു മുൻപ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ മുതൽ മുതിർന്നവരെ വരെ ബജറ്റിൽ പരിഗണിക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകണം, നാട്ടിൽ…
Read More » -
പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകള്‍; സ്പ്രിംക്ലര്‍ മുതല്‍ ചൂരല്‍മല ടൗണ്‍ഷിപ്പും ദുരിതാശ്വാസ നിധിയും കടന്ന് ‘അവന്, ഇവന് വരെ’; സഭയിലും തുടരുന്ന നുണകളുടെ പരമ്പര; മാധ്യമങ്ങളില്‍ പരിഹാസ്യ കഥാപാത്രമായി വി.ഡി. സതീശന്; എല്ലാം പൊളിഞ്ഞിട്ടും തിരുത്തില്ല
തിരുവനന്തപുരം: പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റ സഭയിലെ പ്രസംഗം പ്രതിപക്ഷത്തിനും നാണക്കേടാകുന്നു. സഭയ്ക്ക് അകത്തും പുറത്തും വി.ഡി. സതീശനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, ശിവന് കുട്ടിയെ വിമര്‍ശിച്ചിട്ടില്ലെന്നും അല്പം കടന്നു കയറി പറയുകയാണു ചെയ്തതെന്നും പറഞ്ഞു സതീശന് തടിയൂരാനാണു ശ്രമിച്ചത്. അവന് ഇവന് എന്നൊന്നും പറഞ്ഞിട്ടില്ല. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണ്. സോണിയ ഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രിയും പിന്‍വലിക്കണമെന്നും വി.ഡി. സതീശന് ആവശ്യപ്പെട്ടു. എന്നാല്‍, അവന്, ഇവന് എന്നു പറയുന്ന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിട്ടും നുണപ്രചാരണം തിരുത്താന്‍ സതീശന് തയാറായിട്ടില്ല. ഇതിനു മുമ്പും സതീശന്റെ നുണകള്‍ വലിയ ചര്‍ച്ചയായിരുന്നു. വയനാട്ടില്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകളില്‍ 300 എണ്ണം കോണ്‍ഗ്രസ് നിര്‍മിക്കുന്നതാണെന്നായിരുന്നു സതീശന്റെ വാദം. ഏറെ പരിഹാസ്യമായ വാദമായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ദുരിതബാധിതര്‍ക്കു നിര്‍മിച്ചു നല്കുമെന്നു പറഞ്ഞ 30 വീടുകള്‍ക്കുള്ള സ്ഥലമേറ്റെടുപ്പു പോലും പൂര്‍ത്തിയായിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സതീശന്റെ മറുപടി. വയനാടു ദുരിതത്തെത്തുടര്‍ന്നു…
Read More » -
ഒരുവര്‍ഷം മുമ്പ് മരവിപ്പ് മാറ്റണമെന്ന ശിപാര്‍ശ നല്‍കിയത് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍; ക്രെഡിറ്റ് അടിച്ചുമാറ്റി സുരേഷ് ഗോപി; ഗുരുവായൂര്‍- തിരുനാവായ പാതയ്ക്ക് പുതുജീവന്‍; ഇനി സ്ഥലം ഏറ്റെടുപ്പ് യുദ്ധം; സര്‍വേയും പാതിവഴിയില്‍
തൃശൂര്‍: മൂന്നു പതിറ്റാണ്ടായി വാഗ്ദാനങ്ങളില്‍ ഒതുങ്ങിയ ഗുരുവായൂര്‍- തിരുനാവായ പാതയ്ക്കു വീണ്ടും ജീവന് വയ്ക്കുന്നു. പദ്ധതി മരവിപ്പിച്ച 2019ലെ നടപടി റെയില്‍വേ റദ്ദാക്കി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണു നടപടി. ജനങ്ങളുടെ ആയിരക്കണക്കിനു നിവേദനങ്ങളാണു ലഭിച്ചതെന്നും ആവശ്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി നേരിട്ടു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി മരവിപ്പ് (ഡീ-ഫ്രീസിംഗ്) നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂണില്‍തന്നെ മരവിപ്പിക്കല്‍ റദ്ദാക്കണമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ് റെയില്‍വേ ബോര്‍ഡിനു ശിപാര്‍ശ നല്‍കിയിരുന്നു. തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരിലേക്കു സുഗമമായി എത്താനുള്ള റെയില്‍മാര്‍ഗമെന്ന നിലയില്‍ തിരുനാവായ പാതയെ പരിഗണിക്കാമെന്നായിരുന്നു ശിപാര്‍ശ. 35 കിലോമീറ്ററോളം വരുന്ന പദ്ധതിയുടെ ഇഴച്ചില്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ മരവിപ്പിച്ചത്. കഴിഞ്ഞ ബജറ്റുകളില്‍ ഗുരുവായൂര്‍- തിരുനാവായ പാതയ്ക്ക് 45 കോടിയോളം വകയിരുത്തിയെങ്കിലും ഉത്തരവ് നിലനിന്നതിനാല്‍ തുക വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. 1982ല്‍ ആണ് പദ്ധതിയുടെ പ്രഖ്യാപനം ആദ്യം വന്നത്. ഗുരുവായൂര്‍-കുറ്റിപ്പുറം…
Read More » -
രാഹുൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യം, ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ല, കേസിനെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്- പ്രോസിക്യൂഷൻ, ആരോപണം ഗൗരവതരം, വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം, സദാചാരപരമായും അതിൽ തെറ്റില്ല- ഹൈക്കോടതി… വിധി പറയുന്നത് മാറ്റി
കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ടത്. രാഹുലിനെതിരെ രൂക്ഷമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ കോടതിൽ ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ ആരോപണ വിധേയനായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്. എംഎൽഎയും സ്വാധീനശക്തിയുള്ള ആളുമാണ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ. പരാതിക്കാർ കടുത്ത സൈബർ ആക്രമണം നേരിട്ടു. ഇതാണ് സാഹചര്യമെങ്കിൽ ആര് പരാതി നൽകാൻ മുന്നോട്ട് വരും?, പ്രോസിക്യൂഷൻ ചോദിച്ചു. അതുപോലെ പരാതിക്കാർക്കെതിരായ സൈബർ ആക്രമണങ്ങളിൽ 36 കേസുകൾ…
Read More » -
താൻ വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ, വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനം, പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തി ഒന്നുമില്ല, പക്ഷെ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തം, ആ കെണിയിൽപെടേണ്ട എന്ന് തോന്നി- എസ്എൻഡിപി ഐക്യം വേണ്ടെന്നു വച്ചതിൽ പ്രതികരിച്ച് സുകുമാരൻ നായർ
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോർഡ് ഒന്നിച്ചെടുത്തതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. ഐക്യത്തിൽ നിന്നു പിൻമാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം തെറ്റാണ്. മൂന്ന് ദിവസത്തിനകം വരാമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി നേതാവായ താങ്കൾ എങ്ങനെ ചർച്ച നടത്തുമെന്ന് തുഷാറിനോട് താൻ ചോദിച്ചു. രാഷ്ട്രീയ പാർട്ടിയുടെ ആൾ ഐക്യവുമായി എങ്ങനെ ചർച്ച നടത്തും. വരേണ്ടതില്ലെന്നും അത് രാഷ്ട്രീയം ആകുമെന്ന് താൻ പറഞ്ഞുവെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. അതുപോലെ താൻ വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ. തങ്ങൾ അതിലൊന്നും വീഴുന്ന ആളുകളല്ലെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ‘അദ്ദേഹത്തിന് അർഹതയില്ലെന്ന് താൻ പറയുന്നില്ല. ഒരു ദിവസം കഴിഞ്ഞപ്പോൾ വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചു. ഇതുകൂടി വന്നപ്പോഴാണ് ഐക്യത്തിന് പിന്നിലെ കാരണം എന്തെന്ന് തോന്നിയത്. ആ കെണിയിൽ പെടേണ്ട എന്ന് തോന്നി. വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനമാണ്. മറ്റാരും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക്…
Read More » -
പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെ, പരാതിക്കാരി വിദേശത്തായതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ല- ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത്
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്ക് മുൻപാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹ മാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കുന്നു. അതേസമയം രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്ന് കോടതി പറഞ്ഞു. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിൻറെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ല എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ,പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിൻറെ വാദവും കോടതി അംഗീകരിച്ചു. പരാതിക്കാരി വിദേശത്ത് ആയതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന പ്രോസിക്യൂഷന്റെ വാദം നിലനിൽക്കില്ലെന്നും കേസിൽ നേരിട്ടുള്ള മറ്റ്…
Read More » -
മുസ്ലീം ലീഗ് ഈഴവ സമുദായത്തെ ചതിച്ചവർ, എന്നെ മുസ്ലീം വിരോധിയാക്കി കത്തിച്ചു കളയാനുള്ള ശ്രമം നടക്കുന്നുണ്ട്, എന്നെ കത്തിച്ചാൽ അങ്ങനെയൊന്നും കത്തില്ല!! സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനും സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളിപ്പറയില്ല, സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോൾ- വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യം നീക്കം തകർന്നതിൽ സുകുമാരൻ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ, നായർ സമുദായം സഹോദര സമുദായമാണെന്നും സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനുമാണെന്നും പറഞ്ഞു. കേവലം നായർ ഈഴവ ഐക്യമില്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. എസ്എൻഡിപിക്ക് മുസ്ലീം വിരോധമില്ല. മുസ്ലീം വിരോധിയാക്കി കത്തിച്ച് കളയാനാണ് ശ്രമം നടക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചേർത്തല എസ്എൻ കോളേജിൽ വെച്ച് നടന്ന എസ് എൻ ട്രസ്റ്റ് ഡയറക്റ്റർ ബോർഡ് വിശേഷാൽ പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തനാക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്ത് നിന്ന് ഐക്യത്തിന് വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം…
Read More » -
ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നത്?, യുവതി പിന്നീടും പാലക്കാട് പോയതായി കാണുന്നു, അതിനാൽ ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്- ഹൈക്കോടതി, രാഹുൽ എംഎൽഎയ്ക്കെതിരായ കേസിൽ വാദം തുടരുന്നു
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗ കേസിൽ വാദം തുടരുന്നു. കോടതിക്കു മുന്നിൽ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവരും തമ്മിലുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നാണ് മനസിലാകുന്നതെന്ന് കോടതി. പരാതിയിൽ പറഞ്ഞ പ്രകാരം സംഭവം നടന്നതിനു ശേഷവും യുവതി പാലക്കാട് പോയതായി കാണുന്നുണ്ട്. ഇതിൽ നിന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്. അതുപോലെ ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്. അതേസമയം മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഉച്ചയ്ക്കു മുൻപ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ…
Read More »