Kerala
-
ഒമ്പതാംക്ലാസ് വിദ്യാർഥികൾ കൂട്ടംചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാംകാസുകാരനെ സ്കൂളിനു പിന്നിലേക്ക് പിടിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് മർദിച്ചു, സ്കൂൾ ബസിൽ കയറാൻ പോലും അനുവദിച്ചില്ല, കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ, ആക്രമണത്തിനു പിന്നിലെ കാരണം മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും
കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് കൂട്ടം ചേർന്ന് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. 15 വിദ്യാർത്ഥികൾ പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.കുട്ടിയെ സ്കൂൾ ബസ്സിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. വീട്ടിലെത്തിയപ്പോൾ മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദ്ദനമെന്നു പരാതി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയേയും കണ്ണൂരിൽ പരിഗണിച്ചില്ല, കണ്ണൂരിൽ ടി.ഒ. മോഹനൻ… എൽദോസും അടൂരും ഔട്ട്, കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ… കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്
തിരുവനന്തപുരം: ഏറെ അഭ്യൂഹങ്ങൾക്കും ആകാംഷകൾക്കും ശേഷം കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ. സുധാകരന് സീറ്റില്ല, പകരം നേരത്തെ കണക്കുകൂട്ടിയതുപോലെ ടി.ഒ. മോഹനനാണ് സ്ഥാനാർഥി. മാത്രമല്ല സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെയും കണ്ണൂരിൽ പരിഗണിച്ചില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടനാണ് സ്ഥാനാർഥി. കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും. സ്ഥാനാർഥി പട്ടിക ഇങ്ങനെ 1.ഉദുമ–കെ.നീലകണ്ഠൻ 2.തൃക്കരിപ്പൂർ–സന്ദീപ് വാരിയർ 3. കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി 4. കണ്ണൂർ–ടി.ഒ. മോഹനൻ 5. മട്ടന്നൂർ–ചന്ദ്രൻ തില്ലങ്കേരി 6. പട്ടാമ്പി–ടി.പി.ഷാജി 7. ഷൊർണൂർ–പി.ഹരിഗോവിന്ദൻ 8. കുന്നംകുളം–അജയ് മോഹൻ 9. വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി 10. പെരുമ്പാവൂർ– മനോജ് മൂത്തേടൻ 11. വൈപ്പിൻ– ടോണി ചെമ്മണി 12. കൊച്ചി– മുഹമ്മദ് ഷിയാസ് 13. തൃപ്പൂണിത്തുറ– ദീപക് ജോയി 14. ദേവികുളം–എഫ്–രാജ 15. ഉടുമ്പൻചോല– സേനാപതി വേണു 16. ഇടുക്കി– റോയ് കെ. പൗലോസ്…
Read More » -
വേണമെങ്കിൽ ചെയ്തുതരാൻ പറ്റുന്ന കാര്യമായിരിക്കാം, പക്ഷെ, അതുനടന്നില്ല,സ്ഥാനാർഥിയാകാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു!! സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു, ഞാൻ അത്രയും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്… വിഷമവും സങ്കടവും ഉണ്ട്… വീണാ നായർ
ഏറ്റുമാനൂർ: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായർ. താൻ ആത്മമാർത്ഥമായി ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു സ്ഥാനാർഥിത്വമെന്നും വീണ നായർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ കൂടിയായിരുന്നു വീണ നായർ ഇക്കാര്യം അറിയിച്ചത്. വീണ നായരുടെ വാക്കുകൾ: ‘വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ ഞാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. ഖേദത്തോടെ ഈ വാർത്ത നിങ്ങളോട് അറിയിക്കുകയാണ്. അമ്പലത്തിൽ പോയി തൊഴുത് വളരെ അധികം പ്രതീക്ഷയോടെയാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ എത്തിയതും ട്വന്റി 20-യുടേയും ബിജെപിയുടേയും ആൾക്കാരെ കാണുന്നതും. എന്നാൽ, അപ്പോഴാണ് വോട്ടർലിസ്റ്റിൽ പേര് ചേർക്കാൻ കൊടുത്തത് അപ്രൂവൽ ആയിട്ടില്ല എന്ന കാര്യം അറിയുന്നത്. വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. എന്നാൽ, തീയതി 15 വരെ ആണെന്ന് അറിയുന്നത് വളരെ വൈകിയാണ്. ചങ്ങനാശ്ശേരിയിലായിരുന്നു നേരത്തെ ഞാൻ വോട്ട് ചെയ്തത്. അഡ്രസ്സിൽ മാറ്റം സംഭവിച്ചിരുന്നു. അപ്പോൾ വീണ്ടും…
Read More » -
ഒടുവിൽ കാത്തിരുന്ന ആ തീരുമാനമെത്തി…സ്വതന്ത്രനാകാൻ ഞാനില്ല, വെല്ലുവിളിക്കാനുമില്ല… പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ സ്ഥാനാർഥിയാകും, പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്… കെ സുധാകരൻ
ന്യൂഡൽഹി: ഒടുവിൽ പാർട്ടിക്ക് മയപ്പെട്ട് കെ സുധാകരൻ പാർട്ടിയെ വെല്ലുവിളിക്കാനില്ല, പാർട്ടി അംഗികരിച്ചാൽ മത്സരിക്കും അല്ലെങ്കിൽ പാർട്ടിക്ക് വിധേയനായി തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു, സ്വതന്ത്രനായി മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു മറുപടി. പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്. അതിനാൽ പാർട്ടിക്ക് മയപ്പെട്ട് തുടരുമെന്നും കെഎസ് പറഞ്ഞു അതേസമയം കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും. കെ.എസ്. ശബരീനാഥ് (നേമം), വി.എസ്.ശിവകുമാർ (അരുവിക്കര), ടി.ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ (നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ (നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം.ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് / ദീപ്തി മേരി വർഗീസ് (കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക്…
Read More » -
‘പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാന്‍ ഇല്ല, പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും’; സുധാകരന്‍ വഴങ്ങി? ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങി; അണിയറയില്‍ നടന്നത് എന്തെല്ലാം?
ന്യൂഡല്‍ഹി: പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാനില്ലെന്നും കെ. സുധാകരന്‍. സസ്‌പെന്‍സുകള്‍ക്കൊടുവില്‍ ഏറ്റവും പക്വമായ നിലപാട് സ്വീകരിച്ചാണ് അദ്ദേഹം കണ്ണൂരിലേക്കു മടങ്ങുന്നത്. നേരത്തേ, സിഡബ്ല്യുസി അംഗത്വം രാജിവയ്ക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം പാടെ നിഷേധിച്ച് അദ്ദേഹം കേരളത്തിലേക്കു മടങ്ങി. എന്നാല്‍, ഏറെ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് എന്തിനെന്ന ചോദ്യം ബാക്കിയാകുകയാണ്. ഇതായിരുന്നു തീരുമാനമെങ്കില്‍ നേരത്തേ ആകാമായിരുന്നല്ലോ എന്നും ഒരുവിഭാഗം ചോദിക്കുന്നു. സുധാകരനില്‍ തട്ടിയാണ് പ്രധാനമായും സീറ്റ് വിഭജനം നീണ്ടുപോയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനുവേണ്ടി പിടിവാശി പിടിക്കുന്ന കെ സുധാകരന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് മനംമാറ്റമെന്നാണു വിവരം. സീറ്റ് ലഭിക്കില്ലെന്ന സൂചന വന്നയുടന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയ സുധാകരനെ വിശ്വസിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും ഡിസിസി ഭാരവാഹികളുടെയും യോഗത്തിലാണ് സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. 10 മണ്ഡലം കമ്മിറ്റികളും സുധാകരനെതിരെ നിലപാടെടുത്തു. സുധാകരന്റെ പിടിവാശി തെരഞ്ഞെടുപ്പിനെ…
Read More » -
ഇനിയെന്ത്? വര്‍ക്കിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കും? ഡല്‍ഹിയില്‍ സുധാകരന്റെ നീക്കമെന്ത്? കേരളത്തിലേക്ക് വിമാനം 9.45ന്; ഫ്‌ളാറ്റിന് പുറത്തിറങ്ങാതെ സസ്‌പെന്‍സ്; കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വീകരണത്തിന് നീക്കം; പട്ടിക ഉടനെന്ന് കെപിസിസി പ്രസിഡന്റ്
ന്യൂഡല്‍ഹി: സീറ്റു നിഷേധിക്കപ്പെട്ടതിനു പിന്നാലെ കെ. സുധാകരന്റെ നീക്കങ്ങളെന്തെന്നു കാത്ത് രാഷ്ട്രീയ കേരളം. കണ്ണൂരില്‍ മത്സരിക്കണമെന്ന സുധാകരന്റെ പിടിവാശിക്കു വഴങ്ങാതെ ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് കേരള രാഷ്ട്രീയത്തെ തന്നെ മുള്‍മുനയിലാക്കുന്ന നീക്കങ്ങളുണ്ടാകുമോയെന്നു കാത്തിരിക്കുന്നത്. എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാടെടുത്തതോടെ കെ. സുധാകരന് സീറ്റ് നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. ഇതോെട സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍. ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും. ഒന്‍പതേ മുക്കാലിന്റെ വിമാനത്തില്‍ ഇന്നുതന്നെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു. കണ്ണൂരില്‍ ടി.ഒ. മോഹനന്‍ സ്ഥാനാര്‍ഥിയായേക്കും. എം.പിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കീഴ്‌വഴക്കമാകുമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാമെന്നും ഹൈക്കമാന്‍ഡിന് ആശങ്ക. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു അതേസമയം, കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വതന്ത്രനായി മല്‍സരിക്കാനാണ് സുധാകരന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ വസതിയില്‍ വാര്‍ത്താ സമ്മേളനത്തിന് ഒരുക്കം നടക്കുന്നു.…
Read More » -
പാറ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം കയറ്റത്തിൽ വച്ച് നഷ്ടമായി, പിന്നോട്ടുപാഞ്ഞ ലോറി കാറിലും ബൈക്കിലുമിടിച്ച് മറിഞ്ഞു, ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, കാർ പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്!! കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 വിദ്യാർഥികൾ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കൽകോണം എസ്ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണു മരിച്ചത്. നീന്തൽ പരിശീലനത്തിനു പോയി മടങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത് പിരപ്പൻകോട്-പാലാംകോണം നാഗരുകുഴിയിൽ ഇന്നു ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു. കാറിൽ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വിദ്യാർഥികളുടെ മരണം സംഭവിച്ചിരുന്നു.
Read More » -
രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല, ജാമ്യം റദ്ദാക്കില്ല!! ഫോണിൽനിന്ന് പരാതിക്കാരികളുടെ നമ്പറുകൾ നീക്കം ചെയ്യണം, ഇക്കാര്യം കോടതിയെ അറിയിക്കണം- എസ്ഐടിയുടെ ആവശ്യം തള്ളി കോടതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണെൃമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളിൽ നിന്ന് പരാതിക്കാരികളുടെ നമ്പർ നീക്കം ചെയ്യണമെന്ന് നിർദ്ദേശം. നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കേസിലെ പരാതിക്കാരിയെ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് എസ്‌ഐടി കോടതിയിൽ എത്തിയത്. എന്നാൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം എന്നിവയായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥകൾ. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് യുവതി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. യുവതി നൽകിയ പരാതി അടക്കം കോടതിയിൽ സമർപ്പിച്ചായിരുന്നു രാഹുലിന്റെ മുൻകൂർ…
Read More »

