
ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോള്‍ പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് വിശദീകരണം പുറത്തെത്തിയിരിക്കുകയാണ്. അടുത്തബന്ധുവിന്റെ ചികിത്സാര്‍ഥം പ്രിയങ്ക വിദേശത്താണെന്നാണ് വിവരം. യാത്ര, ലോക്സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും അറിയിച്ചിരുന്നു. സ്പീക്കര്‍ക്ക് രേഖാമൂലം കത്തു നല്‍കിയിരുന്നെന്നും പാര്‍ലമെന്ററി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
വഖഫ് ഭേദഗതി ബില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച സമയത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയിലുണ്ടായിരുന്നില്ല. അല്‍പസമയത്തിനുശേഷം സഭയിലെത്തിയ രാഹുല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രിയങ്കയുടെ അസാന്നിധ്യം വാര്‍ത്തയായി.

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രിയങ്ക വിദേശത്തേക്ക് പോയത്. സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. അനുമതി ലഭിച്ചതിന് ശേഷമായിരുന്നു യാത്ര. വിഷയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തതിരുന്നു. അതിനാല്‍ വിപ്പ് ലംഘനത്തിന്റെ വിഷയം ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ലമെന്റി കമ്മിറ്റി(സിപിസി) നല്‍കുന്ന വിശദീകരണം.