Kerala
-
മുനമ്പം പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ട്, ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തും- സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനു പോംവഴികളുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനായി ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വസ്തുതകൾ പരിശോധിക്കാൻ ആണ് ജുഡീഷ്യൽ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് നിയമനത്തിൽ സിംഗിൾ ബെഞ്ച് ഇടപെട്ടത് നിയമപരമല്ല. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ് മുനമ്പത്തേതെന്നും സർക്കാർ പറഞ്ഞു. മാത്രമല്ല വഖഫ് ട്രൈബ്യൂണലിലെ നടപടികളും ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചവരെ ബാധിക്കുന്ന പ്രശ്‌നമല്ല അപ്പീലിൽ ഉന്നയിച്ചത്. പൊതുതാല്പര്യം മുൻനിർത്തിയാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം. ക്രമസമാധാന വിഷയം എന്ന നിലയിലും കമ്മീഷൻ അന്വേഷണം ആവശ്യമാണെന്നും സർക്കാർ അറിയിച്ചു. ജുഡീഷ്യൽ അന്വേഷണ കമ്മീഷന് മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ ഇടപെടാൻ ആവില്ല. കമ്മിഷന്റെ പരിഗണനാ വിഷയത്തിൽ…
Read More » -
പൂരം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവരെ ഉരുക്കു മുഷ്ടികൊണ്ട് നേരിടണമെന്ന് ഹൈക്കോടതി; അന്വേഷണത്തിന് മൂന്നു മാസം; ദേവസ്വം ഭാരവാഹികളുമായി വീണ്ടും ഡല്‍ഹിക്കു പോകാന്‍ സുരേഷ് ഗോപി; വെടിക്കെട്ട് ഭേദഗതിക്ക് ശ്രമിക്കും
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. യുക്തിപരമായ തീരുമാനത്തില്‍ അന്വേഷണം എത്തിച്ചേരണം. ഈ വര്‍ഷത്തെ പൂരം ശരിയായി നടത്തണം. മാനദണ്ഡങ്ങള്‍ പാലിച്ചും കൃത്യമായ വ്യവസ്ഥകളോടെയുമാകണം പൂരം നടത്തിപ്പ്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ നിയമപരമായിത്തന്നെ നേരിടണം, ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണം. പൊലീസിനെ കൃത്യമായി വിന്യസിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറും എസ് പിയും കാര്യങ്ങള്‍ ഏകോപിപ്പിക്കണമെന്നും നിര്‍ദേശിച്ച കോടതി, പൂരം അലങ്കോലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി. അതേസമയം, തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ദില്ലിയിലേക്ക് പോകും. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.…
Read More » -
എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശമാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം; വേതനം വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടും അംഗീകരിച്ചില്ല; ഐ.എന്‍.ടി.യു.സി. അടക്കം വഴങ്ങിയിട്ടും ചര്‍ച്ച പൊളിഞ്ഞത് സമരം തുടരണമെന്ന അജന്‍ഡയുടെ ഭാഗമോ?
തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടും സമരത്തില്‍ വിട്ടുവീഴ്ച നടത്താത്ത എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ വകുപ്പ്. ആശമാര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാര്‍ പറയുന്നു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചര്‍ച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശാ പ്രവര്‍ത്തകര്‍ ഇന്നലെ തള്ളിയിരുന്നു. മൂന്നാമത്തെ ചര്‍ച്ചയിലും സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയിട്ടും പിടിവാശി തുടര്‍ന്നത് എസ്.യു.സി.ഐക്കാരാണ്. തുടര്‍ന്ന് ചര്‍ച്ച പരാജയമാണെന്നും ഒരുരൂപപോലും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നുമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ചര്‍ച്ചയില്‍തന്നെ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാരിനു നടപടികള്‍ പൂര്‍ത്തിയാക്കാതെ പ്രഖ്യാപിക്കാനാകില്ലെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. ഇക്കാര്യത്തില്‍ എസ്.യു.സി.ഐ നേതാക്കള്‍ക്കിടയിലും…
Read More » -
എന്‍ സ്വരം പൂവിടും… ‘പ്രണയനായകന്‍’ രവികുമാര്‍ അന്തരിച്ചു
ചെന്നൈ: എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാര്‍ (71) അന്തരിച്ചു. അര്‍ബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വസതിയിലെത്തിക്കും സംസ്‌കാരം നാളെ. തൃശൂര്‍ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആര്‍.ഭാരതിയുടെയും മകനായ രവികുമാര്‍ ചെന്നൈയിലാണ് ജനിച്ചത്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976 ല്‍ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
Read More » -
ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് അറിയില്ലായിരുന്നുവെന്ന് അലോഷി; ഗായകനെ പ്രതിയാക്കിയത് അട്ടിമറിക്കോ? കടയ്ക്കലില്‍ വിപ്ലവഗാന പ്രതിസന്ധി തുടരുന്നു
കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് വിവാദത്തില്‍. ഈ നടപടി കേസിനെ ദുര്‍ബലപ്പെടുത്താനെന്ന് പരാതിക്കാരന്‍ വിഷ്ണു സുനില്‍ പന്തളം പ്രതികരിച്ചു. ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍ ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയുമാണ് ആദ്യം പ്രതിയാക്കേണ്ടത്. അവരുടെ പേരു പോലും എഫ്ഐആറില്‍ ഇല്ലെന്നതാണ് വിവാദത്തിന് കാരണം. കടയ്ക്കല്‍ സിഐയ്ക്ക് താന്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുത്ത് കേസെടുക്കണം. ഡിജിപിക്ക് ഇക്കാര്യം ആവശ്യപെട്ട് പരാതി നല്‍കിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിഷ്ണു സുനില്‍ പറഞ്ഞു. വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. കടയ്ക്കല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ഗായകന്‍…
Read More » -
”വഖഫ് ബില്‍ പാസാക്കിയത് നല്ലത്, നിയമഭേദഗതി പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് എതിരല്ല”
ആലപ്പുഴ: വഖഫ് ബില്‍ പാസാക്കിയത് നല്ലതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബില്‍ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു പറയുന്നുണ്ട്. വര്‍ഷങ്ങളായി താമസിക്കുന്ന മുനമ്പത്തെ ജനങ്ങളെ അവരുടെ ഭൂമിയില്‍ നിന്നും ഇറക്കി വിടുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ ബില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിംകള്‍ക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു. അതിനെ ചെറുതായി കാണരുത്. നിയമഭേദ?ഗതി പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് എതിരല്ല. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത് വിരോധാഭാസമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കുന്നതാണ് പ്രധാനം. അവരെ സേവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കും. സിപിഎമ്മും കോണ്‍ഗ്രസും ചെയ്തത് എന്താണെന്ന് പാര്‍ലമെന്റില്‍ കണ്ടതാണ്. ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങള്‍ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
Read More » -
‘വഖഫിനെതിരേ മുസ്ലിം ലീഗ് പോകുന്നത് മത കോടതികളിലേക്കല്ല; നീതിക്ക് അവിടെയും പ്രതീക്ഷയുണ്ട്; സംഘപരിവാര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിന്റെ പേരില്‍ ഭിന്നിപ്പിന് ശ്രമിക്കേണ്ട; മുസ്ലിം മതമൗലികവാദികളാല്‍ കൊല്ലപ്പെടുന്നവര്‍ നിങ്ങളുടെ റഡാറില്‍ വരില്ല’; സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് കത്തോലിക്ക സഭ മുഖപത്രം
കോട്ടയം: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നു രാഷ്ട്രപതിയുടെ തീരുമാനത്തിനു വിട്ടതിനു പിന്നാലെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചു കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. വഖഫ് ബില്‍ കോടതിയില്‍ നേരിടുമെന്നു പറയുന്ന മുസ്ലിം ലീഗ് പോകുന്നതു മത കോടതികളിലേക്ക് അല്ലെന്നും നീതി ലഭിക്കുന്ന ഇന്ത്യന്‍ കോടതികളിലേക്കാണെന്നും ക്രിസ്ത്യാനികള്‍ക്കു നേരെ രാജ്യത്തു നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധതകള്‍ സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞിട്ടല്ല ജനം അറിയുന്നത്. മുസ്ലിംകള്‍ക്കെതിരേയും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍തന്നെ മറ്റു വിഷയങ്ങളില്‍ മാറ്റമുണ്ടാകരുതെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമൊക്കെ ആക്രമണങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുകയും തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, ബിജെപി ചെവിക്കൊണ്ടിട്ടില്ല. അതുകൊണ്ട്, വഖഫ് നിയമം ഈ രാജ്യത്തെ ജനങ്ങളുടെ വീടും പറമ്പും കൈയേറുന്നത് കണ്ടുനില്‍ക്കണമെന്നാണോ എന്നും ദീപിക ചോദിക്കുന്നു. ഇന്നു മുസ്ലിം സമുദായത്തിനെതിരേ നില്‍ക്കുന്ന ബിജെപി നാളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ തിരിയുമെന്ന…
Read More » -
ലൈസന്‍സില്ലാതെ കെ. സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചു; വാഹന ഉടമയ്ക്ക് പിഴ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് 5,000 രൂപ പിഴചുമത്തി. സുരേന്ദ്രന് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പിഴ. തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി ട്രാക്ടര്‍റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചത്. ഇതിനെതിരേ എസ്എഫ്‌ഐ എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന ഫസല്‍ മുഹമ്മദ് കഴിഞ്ഞ നവംബറില്‍ അന്നത്തെ പാലക്കാട് എസ്പി ആര്‍. ആനന്ദിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയില്‍നിന്ന് പിഴയീടാക്കുകയുമായിരുന്നു.
Read More » -
മഞ്ചേരിയില്‍ എസ്ഡിപിഐക്കാരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; നാല് പേര്‍ കസ്റ്റഡിയില്‍, ഒരാള്‍ക്കായി തെരച്ചില്‍
മലപ്പുറം: മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്. അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂര്‍ത്തിയാക്കി. നാല് വിടുകളില്‍ നിന്ന് ഓരോരുത്തരെ വീതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നും വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്തിട്ടില്ലെന്ന് ബോദ്ധ്യമായാല്‍ വിട്ടയയ്ക്കുമെന്നുമാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലായവരില്‍ ഒരാള്‍ എസ് ഡി പി ഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്. രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരാണ്.
Read More » -
പാര്‍ട്ടി കോണ്‍ഗ്രസിനിടെ ശ്വാസ തടസ്സം; എം.എം മണി ആശുപത്രിയില്‍
മധുര: മുതിര്‍ന്ന സി.പി.എം നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം. മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എം.എം. മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മധുരയില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എം.എം. മണിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Read More »