Kerala

    • എസ്എഫ്‌ഐഒ സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകള്‍; പകര്‍പ്പെടുക്കാന്‍ ഇഡി കാത്തിരിക്കേണ്ടിവരും; ഫോട്ടോ സ്റ്റാറ്റ് മെഷീനും ജീവനക്കാരും എത്തിക്കാമെന്ന് അറിയിച്ചിട്ടും വഴങ്ങാതെ കോടതി; ഹൈക്കോടതിയെ നേരിട്ടു സമീപിച്ചേക്കും

      കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ഇഡി രേഖകള്‍ക്കായി കാത്തിരിക്കണമെന്ന് വിചാരണക്കോടതി. മുഖ്യമന്ത്രിയുടെ മകളുടെ മൊഴിപ്പകര്‍പ്പും രേഖകളും ഉടന്‍ നല്‍കില്ല. എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകളാണെന്നും പകര്‍പ്പെടുക്കാന്‍ വേണ്ട സൗകര്യമില്ലെന്നും കോടതി അറിയിച്ചു. ഫൊട്ടോസ്റ്റാറ്റ് മെഷീനും ജീവനക്കാരെയും എത്തിക്കാമെന്ന് ഇഡി അറിയിച്ചപ്പോള്‍ അങ്ങനെ അനുവദിക്കാന്‍ അധികാരമില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. എസ്എഫ്ഐഒയില്‍ നിന്നു നേരിട്ട് റിപ്പോര്‍ട്ട് വാങ്ങുന്നതിന് ഹൈക്കോടതി ഉത്തരവില്‍ വിലക്കുണ്ട്. ഇഡി ഹൈക്കോടതിയെ നേരില്‍ സമീപിക്കാനാണ് നീക്കം. അതേസമയം, കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി വന്‍തുക ചെലവഴിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുറ്റസമ്മതം നടത്തിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ കംപ്ലെയ്ന്റില്‍ പരാമര്‍ശം. സിഎംആര്‍എലിന് വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സ് ഒരു സേവനവും നല്‍കിയിട്ടില്ലെന്നു സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. സേവനം നല്‍കിയില്ലെന്നു വീണ, സിഎംആര്‍എല്‍ ഐടി മേധാവി, എക്‌സാലോജിക് ജീവനക്കാര്‍ എന്നിവരുടെ മൊഴിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയുടെ കമ്പനിയെ സോഫ്റ്റ്വെയര്‍ സേവനത്തിനായി…

      Read More »
    • സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആര്‍എസ്എസ് പോലീസ് കൂട്ടായ്മ; റിസോര്‍ട്ടില്‍ ഒത്തു ചേര്‍ന്നത് 18 പേര്‍; ജയില്‍ ജീവനക്കാര്‍ക്ക് എതിരേ കടുത്ത നടപടി ഒഴിവാക്കാന്‍ ബിജെപി നേതാവിന്റെ ഇടപെടല്‍; വിവരം പുറത്തുവന്നത് ചിത്രം പുറത്തുവന്നപ്പോള്‍

      കുമരകം: സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ജയില്‍ വകുപ്പിലെ ആര്‍.എസ്.എസ് അനുകൂല ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. കുമരകത്തെ റിസോര്‍ട്ടില്‍ 18 പേര്‍ ഒത്തുചേര്‍ന്നത് പുറത്തറിഞ്ഞത് ഈ കൂട്ടായ്മ വളരുമെന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചപ്പോള്‍. നിയമലംഘനം വ്യക്തമായിട്ടും സ്വാഭാവിക സ്ഥലംമാറ്റത്തില്‍ നടപടി ഒതുക്കി ജയില്‍ വകുപ്പ്. കടുത്ത നടപടി ഒഴിവാക്കാന്‍ ബി.ജെ.പി നേതാവ് ഇടപെട്ടെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന 18 ഉദ്യോഗസ്ഥരാണ്  കുമരകത്തെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നത്. ഒരേമനസുള്ള ഞങ്ങളുടെ കൂട്ടായ്മക്ക് തുടക്കമായിരിക്കുന്നു, ഇനി വളര്‍ന്നുകൊണ്ടേയിരിക്കും– എന്ന അടിക്കുറിപ്പോടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചതോടെയാണ്   ജനുവരി 17ന് രാത്രിയില്‍ നടന്ന കൂട്ടായ്മയുടെ കാര്യം ജയില്‍ വകുപ്പ് അറിയുന്നത് . അതും യോഗം കഴിഞ്ഞ്  മാസങ്ങള്‍ക്കുശേഷം.. കൂട്ടായ്മയില്‍ പങ്കെടുത്ത ചിലര്‍ ഫോട്ടോ വാട്സാപ് സ്റ്റാറ്റസുമാക്കി.  തുടര്‍ന്ന്  ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പങ്കെടുത്തവരെല്ലാം ആര്‍.എസ്.എസ് അനുഭാവികളാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരെയും തടവുകാരെയും ഏകോപിപ്പിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ കൂട്ടായ്മ പാടില്ലെന്ന സര്‍വീസ് ചട്ടലംഘനത്തിനൊപ്പം…

      Read More »
    • സുരക്ഷയുടെ ‘രാവണക്കോട്ട’യായി വിഴിഞ്ഞം; നഗരത്തിലുള്‍പ്പെടെ മൂവായിരത്തോളം പൊലീസ്, എസ്പിജി സംഘവും തലസ്ഥാനത്ത്

      തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി മേയ് രണ്ടിനു രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിനായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലേക്ക്. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയല്‍ റണ്‍ ഇന്നു നടക്കും.സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി സിറ്റി പൊലീസ് കമ്മിഷണറുള്‍പ്പെടെ ഉന്നത പൊലീസ് സംഘം ഇന്നലെ വൈകിട്ടു വിഴിഞ്ഞത്ത് എത്തി. ഇന്നുമുതല്‍ വിഴിഞ്ഞത്തും പരിസരത്തും പൊലീസ് വിന്യാസമുണ്ടാകും. നഗരത്തിലുള്‍പ്പെടെ മൂവായിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നാണു സൂചന. ചടങ്ങിനുള്ള പന്തലുകള്‍ തയാറായി. അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡല്‍ഹിയില്‍ നിന്നുള്ള 20 അംഗ എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സംഘത്തിന്റെ മേല്‍നോട്ടമുണ്ട്. പതിനായിരത്തോളം പേരെയാണ് ഉദ്ഘാടനച്ചടങ്ങിന് പ്രതീക്ഷിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിവിഐപി, വിഐപി എന്നിവര്‍ക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാവും. തൊട്ടടുത്തായി പൊതുജനങ്ങള്‍ക്കുള്ള വിശാലപന്തലുകളും സജ്ജമാക്കും. പൊതുജനത്തിനു ചടങ്ങു വീക്ഷിക്കാന്‍ വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജീകരിക്കും. നാളെ രാത്രി തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍…

      Read More »
    • കളിക്കിടെ കാല്‍തെറ്റി കത്തിയിലേക്കു വീണു; എട്ടു വയസുകാരന് ദാരുണാന്ത്യം; സംഭവം അമ്മ ചക്ക മുറിക്കുന്നതിനിടെ; അപ്രതീക്ഷിത ദുരന്തത്തില്‍ വിറങ്ങലിച്ച് കുടുംബം

      കാസർകോട് വിദ്യാനഗറിൽ കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിലാണ് സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഷഹബാസിന്‍റെ അമ്മ സുലേഖ വീട്ടില്‍ ചക്ക മുറിക്കുകയായിരുന്നു. ഈ സമയത്ത് അടുത്ത് കളിച്ചുകൊണ്ടിരുന്ന ഷഹബാസ് കാൽതെന്നി കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

      Read More »
    • അദാനിക്കെതിരേ ചില കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയിട്ടും ഉമ്മന്‍ചാണ്ടി ശക്തമായ നിലപാട് എടുത്തു; തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന അദാനിയുടെ വാഗ്ദാനവും തള്ളി; വിഴിഞ്ഞത്ത് കല്ലിട്ടതിനു പിന്നിലെ കഥ പറഞ്ഞ് കെ.വി. തോമസ്; ‘വെല്ലുവിളികളെ അതിജീവിച്ചത് പിണറായി സര്‍ക്കാര്‍’

      തിരുവനന്തപുരം: വിഴിഞ്ഞം കരാറായ ശേഷം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സാമ്പത്തികമായി സഹായിക്കാന്‍ അദാനി ഗ്രൂപ്പ് നല്‍കിയ വാഗ്ദാനം ഉമ്മന്‍ ചാണ്ടി നിരസിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രിയും പിണറായി സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ശക്തമായ തീരുമാനമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും തോമസ് പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ 2015ലെ ഡല്‍ഹി യാത്രയില്‍ വിഴിഞ്ഞം നിര്‍മാണം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി നഷ്ടപ്പെടുമെന്നായിരുന്നു ആശങ്ക. ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനിയോടുള്ള എതിര്‍പ്പ് പരിഹരിക്കണമെന്നും മറുപടി നല്‍കി. അദാനിയെ ബന്ധപ്പെട്ടപ്പോള്‍ കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങളും 2000 ഏക്കര്‍ സൗജന്യമായി തരാമെന്ന തമിഴ്‌നാടിന്റെ വാഗ്ദാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സമ്മതം അറിയിച്ചു. ഡല്‍ഹിയിലെ തന്റെ വസതിയില്‍ പ്രഭാതഭക്ഷണത്തിന് എത്തിയ ഇരുകൂട്ടരും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും അദാനിയും മാത്രമായി സംസാരിച്ചു.…

      Read More »
    • ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ തടസ ഹര്‍ജി അംഗീകരിച്ചില്ല; കെ.എം. എബ്രഹാമിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി; സിബിഐ നടപടിക്കു സ്‌റ്റേ

      ന്യൂഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇതിനിടെ, എബ്രഹാമിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതായി…

      Read More »
    • കല്ലിട്ടാല്‍ എല്ലാമാകില്ല; കപ്പലോടുന്ന പരുവത്തില്‍ എത്തിച്ചു; വിഴിഞ്ഞത്ത് ക്രെഡിറ്റില്‍ തര്‍ക്കം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി; ‘ബോട്ട് തള്ളിക്കൊണ്ടു വന്ന് നടത്തിയ ഉദ്ഘാടനമല്ല, പ്രതിപക്ഷ നേതാവിനെ വീണ്ടും സ്വാഗതം ചെയ്യുന്നു’

      വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രെഡിറ്റ് നാടിന് ആകെയുള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. കല്ലിട്ടാല്‍ എല്ലാമാകില്ലെന്നും പദ്ധതിയെ കപ്പലോടുന്ന പരുവത്തിലെത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോട്ട് തള്ളിക്കൊണ്ടുവന്നുള്ള ഉദ്ഘാടനമല്ലെന്ന് മുഖ്യമന്ത്രി യുഡിഎഫിനെ പരിഹസിച്ചു. പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നത് കോണ്‍ഗ്രസിന്‍റെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി. എല്ലാവര്‍ക്കും ക്ഷണം ചെന്നത് അവസാനമാണ്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. സര്‍ക്കാര്‍ കൊടുത്ത ലിസ്റ്റില്‍ പ്രതിപക്ഷനേതാവിന്‍റെ പേരുണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനറെയോ പാര്‍ട്ടി സെക്രട്ടറിമാരെയോ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. ഞങ്ങളുടെ ലിസ്റ്റില്‍ ബിജെപി അധ്യക്ഷന്‍ ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സന്ദര്‍ശനത്തില്‍ മകളും കുട്ടിയും കൂടെവന്നത് കുടുംബം ആയതിനാലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സന്ദര്‍ശനവേളയില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ പ്രതീകമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പദ്ധതിയുടെ മൂന്നില്‍ രണ്ടുഭാഗം ചെലവും വഹിച്ചത് സംസ്ഥാനമാണ്.…

      Read More »
    • അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു; കോളിളക്കം സൃഷ്ടിച്ച ക്രിമിനല്‍ കേസുകളിലെ പ്രതിഭാഗം വക്കീല്‍

      കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂര്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിഭാഗം വക്കീലായിരുന്നു ആളൂര്‍. കൂടത്തായി ജോളി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയും സേവനം അനുഷ്ഠിച്ചിരുന്നു. താന്‍ ‘കുപ്രസിദ്ധനാ’കുന്നതില്‍ യാതൊരു വേവലാതിയും ഇല്ലാത്ത ആളായിരുന്നു ഇന്ന് അന്തരിച്ച അഡ്വ. ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. കേരളം നടുങ്ങിയ ഒട്ടേറെ കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിക്കൊണ്ടാണ് ആളൂര്‍ തന്റെ പ്രശസ്തി വര്‍ധിപ്പിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന് ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2023 മുതല്‍ വൃക്കരോഗത്തിനു ചികിത്സിക്കുന്നുണ്ട്. ഇന്നു രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്ക് മരിച്ചു. ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചു…

      Read More »
    • പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം “എൻഎസ്എസ് 2” ചിത്രീകരണം പൂർത്തിയായി

      പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. “എൻഎസ്എസ് 2” എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച ബാനർ ആണ്. ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ, സംഗീതം- ക്രിസ്റ്റോ സേവ്യർ, എഡിറ്റർ- ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം- ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്, സൗണ്ട് മിക്സിങ്- എം ആർ രാജകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ, സംഘട്ടനം- കലൈ കിങ്‌സൺ,…

      Read More »
    • അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?

      തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് രാജശേഖരന്‍ നായര്‍. കെ കെ രാഗേഷ് പോയ ഒഴിവില്‍ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിനെ ധരിപ്പിച്ചത്. 2016 മുതല്‍ 21 വരെയുള്ള പിണറായി ഒന്നാം സര്‍ക്കാരില്‍ രാജശേഖരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് നിയമനം. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ അഭിഭാഷകന്‍ കൂടിയാണ് രാജശേഖരന്‍ നായര്‍. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിപിഎം നേതാവ് എം വി ജയരാജനെ തിരികെ എത്തിക്കും…

      Read More »
    Back to top button
    error: