Kerala

    • ഷീല സണ്ണിക്കെതിരായ മയക്കുമരുന്ന് കേസ്: മുഖ്യ ആസൂത്രക നിവിയയെ തിരികെ എയെത്തിക്കാന്‍ പോലീസ്; ദുബായിലുള്ള നിവിയയുമായി മൂന്നുവട്ടം സംസാരിച്ചു; മടങ്ങിയെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്; കീഴടങ്ങാന്‍ സന്നദ്ധയെന്നും സൂചന

      തൃശൂര്‍: ബ്യൂട്ടി പാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യ ആസൂത്രകയും ഷീലയുടെ മകന്റെ ഭാര്യയുടെ അനുജത്തിയുമായ നിവിയയെ വിദേശത്തുനിന്ന് തിരികെയെത്തിക്കാന്‍ പോലീസ്. ദുബായിലുള്ള നിവിയയുമായി മൂന്നുവട്ടം ബന്ധപ്പെട്ടെന്നും കീഴടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചെന്നും പോലീസ് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി തിരികെയെത്തിക്കാനാണു ശ്രമിക്കുന്നതെന്നും മറിച്ചായാല്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നിവിയയെ തിരികെയെത്തിക്കാന്‍ ഇന്റര്‍ പോളിന്റെ സഹായമടക്കം തേടുന്നതിലേക്കു കടക്കുന്നതിനു മുമ്പാണ് ഇവരുമായി നേരിട്ടു ബന്ധപ്പെട്ടത്. സംഭവത്തില്‍ നിവിയയ്‌ക്കൊപ്പം ആസൂത്രകനായ നാരായണ ദാസിനെ ബംഗളുരുവില്‍നിന്നു സാഹസികമായി പിടികൂടിയിരുന്നു. ഷീലയോടുള്ള വിരോധമാണു ചതിക്കു പിന്നിലെന്നും നിവിയയാണു മുഖ്യ ആസൂത്രകയെന്നും നാരായണദാസ് പോലീസിനു മൊഴി നല്‍കിയെന്നാണു വിവരം. ഷീലയുടെ മകനടക്കമുള്ളവര്‍ക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളില്ല. 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ലഹരിക്കേസില്‍നിന്ന് ഷീലാ സണ്ണിയെ രക്ഷിച്ചത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റാണ്. കേസിന്റെ പല ഘട്ടങ്ങളിലും അവിശ്വസനീയമെന്നു തോന്നുംവിധം ഭാഗ്യം ഷീലാ സണ്ണിക്കു…

      Read More »
    • ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി, പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’- വിവാദ പരാമർശവുമായി സിപിഎം നേതാവ്

      കോന്നി: വനം വകുപ്പ് ഓഫിസ് മാർച്ചിനിടെ വീണ്ടും വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയുമായ കെപി ഉദയഭാനു. ‘‘ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’’– വന്യമൃഗശല്യത്തിനെതിരെ ഡിഎഫ്ഒ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് ഉദയഭാനുവിന്റെ വിവാദ പരാമർശം. ഇതിനു മുൻപും വിവാദ പരാമർശവുമായി ഉദയഭാനു രം​ഗത്തെത്തിയിരുന്നു. അന്ന് ഭാഗവതവുമായി ബന്ധപ്പെടുത്തിയായിരുന്നു ഉദയഭാനുവിന്റെ വിവാദ പരാമർശം. കൂടാതെ ആനയെയും പന്നിയെയും പുലിയെയും മറ്റും പൂജിക്കുന്നതായും കുറ്റപ്പെടുത്തിയ ഉദയഭാനു മൃഗങ്ങളെയെല്ലാം പൂജിക്കുന്നത് ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്നും ചോദിച്ചിരുന്നു. അതേസമയം ഉദയഭാനുവിന്റെ പരാമർശത്തിനെതിരെ ബിജെപി റാന്നി പോലീസിൽ പരാതി നൽകി. ‘‘താന്തോന്നികളായ കുറെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവിടെ ഉണ്ട്. അവരുടെ താന്തോന്നിത്തരത്തിന്റെ തായ്‌വേരറക്കാനുള്ള ശക്തി നാട്ടിലെ ജനങ്ങൾക്കുണ്ട്. ഫോറസ്റ്റുകാർക്ക് മനുഷ്യനുമായി ഒരു ബന്ധവുമില്ല. കാട്ടുമൃഗങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. കുളത്തുമണ്ണിൽ കാട്ടാന…

      Read More »
    • പ്രിയപ്പെട്ട എംഎൽഎ, അങ്ങ് വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണം!! ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം, പുലികൾ മുതൽ പുഴുക്കൾവരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം, ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം….

      പത്തനംതിട്ട: ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ഓഫിസിലെത്തി ബലമായി മോചിപ്പിച്ച കോന്നി എംഎൽഎ കെയു ജനീഷ് കുമാറിനെതിരെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ ആണികൾക്ക് ആഹ്വാനം നൽകണമെന്നും അസോസിയേഷൻ പരിഹസിച്ചു. പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനായി വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശി റാസുവിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു ചൊവ്വാഴ്ച വൈകിട്ട് നടുവത്തുമൂഴി റേ‍ഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷനിലാണ് എംഎൽഎ എത്തിയത്. ഡിവൈഎസ്പി രാജപ്പൻ റാവുത്തർ അടങ്ങുന്ന പോലീസ് സംഘവുമായിട്ട് എത്തിയ എംഎൽഎ ഉദ്യോഗസ്ഥരോട് അറസ്റ്റ് ചെയ്ത രേഖകൾ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അതേസമയം ആരെയും കസ്റ്റഡിയിൽ എടുത്തില്ലെന്ന് വനം വകുപ്പ് പറയുന്നു. കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ പോസ്റ്റിന്റെ പൂർണരൂപം: ‘‘പ്രിയപ്പെട്ട എംഎൽഎ, അങ്ങ്…

      Read More »
    • തപാൽവോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ- ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു, കേസ് ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി

      ആലപ്പുഴ: 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ തപാൽവോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ തഹസിൽ‍ദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. തുടർന്നു കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിയോടു കലക്ടർ നിർദേശിച്ചിരുന്നു. അതേസമയം കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, ഇന്നലെ വൈകിട്ടു സുധാകരൻ വെളിപ്പെടുത്തൽ നിഷേധിച്ചിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേർത്തല കടക്കരപ്പള്ളിയിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലേശം ഭാവന കലർത്തി പറഞ്ഞതു മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിപിഎം സ്ഥാനാർഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയെന്നായിരുന്നു ബുധനാഴ്ച സുധാകരൻ പ്രസംഗിച്ചത്. മാത്രമല്ല അമ്പലപ്പുഴ തഹസിൽ‍ദാർക്ക് നൽകിയ മൊഴിയിലും വിവാദ പരാമർശം സുധാകരൻ തിരുത്തി. ബാലറ്റ് തിരുത്തൽ നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നാണ്…

      Read More »
    • തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചു!! അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, മകൻ ആത്മഹത്യ ചെയ്തു

      കൊല്ലം: കൊട്ടിയം തഴുത്തല പി.കെ. ജംക്‌ഷനിലെ വീട്ടിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിലും മകനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നസിയത്ത് (54), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് നസിയത്തും ഷാനും ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മകൻ അമ്മയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നസിയത്തിനെയും ഷാനിനെയും രാവിലെ അയൽവാസികൾ കണ്ടിരുന്നു. ഷാനിനെതിരെ ഭാര്യയും അവരുടെ അമ്മയും കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. ഷാൻ ഉപദ്രവിച്ചതായാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. തുടർന്നു ഭാര്യയെ രണ്ടു ദിവസം മുൻപ് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

      Read More »
    • തൊഴിലിടത്തെ അതിക്രമം ഗൗരവമായി കാരണം- പ്രോസിക്യൂഷൻ, മർദ്ദനം ശ്യാമിലി പ്രകോപിപ്പിച്ചതിനാലെന്ന് പ്രതിഭാ​ഗം!! ബെയ്‌ലിൻ ദാസിന് ജാമ്യമില്ല, 27വരെ റിമാൻഡിൽ

      തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം നിഷേധിച്ചു. ബെയ്‌ലിനെ സെഷൻസ് കോടതി 27വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാരണമെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മർദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, അഡ്വ. ബെയ്‌ലിൻ ദാസിനു ജാമ്യം ലഭിച്ചാൽ സാക്ഷികളെ തീർച്ചയായും സ്വാധീനിക്കുമെന്നു മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഓഫിസിൽ ഉണ്ടായിരുന്ന എത്ര പേർ തനിക്ക് അനുകൂലമായി സാക്ഷി പറയും എന്നറിയില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു. കൂടാതെ ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല, എല്ലാ വിഭാഗവും പിന്തുണ നൽകിയിട്ടുണ്ട്. കോടതി എന്തു തീരുമാനമെടുത്താലും തൃപ്തയായിരിക്കും. ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. നീതി ഇപ്പോൾത്തന്നെ കിട്ടിക്കഴിഞ്ഞു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ്. ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും…

      Read More »
    • പിടിവീണത് സഹോദരനെ ചോദ്യം ചെയ്തപ്പോൾ, സ്വന്തം കാറെവിടെയെന്ന ചോദ്യത്തിന് സഹോദരൻ കൊണ്ടുപോയെന്ന് ഉത്തരം, ബെയ്‌ലിൻ കസ്റ്റഡിയിലായത് അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയപ്പോൾ

      തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഒഴിവിൽ പോയ പ്രതി ബെയ്‌ലിൻ ദാസ് 2 ദിവസം ഒളിവിൽ കഴിഞ്ഞത് നഗരത്തിൽ തന്നെ. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ താമസം. ഇന്നലെ രാത്രി ഏഴരയോടെയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചത്. മുടി പറ്റെ വെട്ടിയിരുന്നു. എവിടെയായിരുന്നെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. അതേസമയം പിടിയിലാകുമ്പോൾ പ്രതി ക്ഷീണിതനായിരുന്നു ആദ്യം വന്ന രണ്ട് പോലീസ് വാഹനങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും അതിൽ പ്രതീക്ഷിച്ചപോലെ പ്രതി ഉണ്ടായിരുന്നില്ല. പിന്നീട് തൊട്ടുപിന്നാലെ വന്ന സ്വകാര്യ വാഹനത്തിലാണു മഫ്തി പോലീസ് സംഘം ബെയ്‌ലിനെ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ഡിസിപി നകുൽ ദേശ്മുഖ് സ്ഥലത്തെത്തി. ഒളിവിൽ പോയ സമയത്ത് ഉപയോഗിച്ച കാറും പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം ബെയ്‌ലിന്റെ സുഹൃത്തുക്കളും അഭിഭാഷകരുമടക്കമുള്ള വലിയൊരു സംഘം പ്രധാന റോഡിലും നിലയുറപ്പിച്ചിരുന്നു. അതേസമയം പ്രതിക്കായി…

      Read More »
    • ഇടതു തുടർ ഭരണം വരുമെന്നും പറഞ്ഞ് നാമം ജപിച്ചാൽ പോരാ, പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം, അല്ലാതെ ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ല- ജി സുധാകരൻ

      ചേർത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞ് അതിനായി നാമം ജപിച്ചാൽ പോര, ജനവിശ്വാസമർപ്പിച്ചു പ്രവർത്തിക്കണമെന്നും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. അതിനായി ജനങ്ങൾക്കിടയിൽ വിനീതരാകണം. പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും ജി സുധാകരൻ പറഞ്ഞു. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംസ്ഥാനത്ത് ഐക്യമുന്നണി സർക്കാർ പിരിഞ്ഞത് ഒഴിവാക്കേണ്ടതായിരുവെന്നും പിന്നീട് പാർട്ടി തന്നെ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. സഹോദരൻ തമ്മിലുള്ള പോര് ഒരു പോരല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. സിപിഐ കടക്കരപ്പള്ളി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ആദ്യകാല പ്രവർത്തകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേപോലെ വർഗീയതയെ ചെറുത്ത് മതേതരത്വം സംരക്ഷിക്കാനും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശസംരക്ഷണത്തിന് ഇടതുപക്ഷം നിർണ്ണായകമാണ്. ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ പോലീസ് കേസെടുക്കും. കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത്…

      Read More »
    • പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; അവസാനമായി കണ്ടത് രണ്ടു ദിവസം മുമ്പ്; ഒപ്പം താമസിച്ച സുഹൃത്ത് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ഓടിയെത്തുമ്പോള്‍ കണ്ടത് സ്ത്രീ നിന്നു കത്തുന്ന കാഴ്ചയെന്നും നാട്ടുകാര്‍

      തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറന്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കരുമം സ്വദേശി ഷീജയാണ് മരിച്ചത്.ബന്ധു സുരേഷ് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഷീജയുടെ സുഹൃത്ത് സജിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. സജിയോടൊപ്പമായിരുന്നു ഷീജ താമസിച്ചിരുന്നത്.ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും ഈ ബന്ധത്തില്‍ ബന്ധുക്കൾക്കെതിർപ്പുണ്ടായിരുന്നു.ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മുന്‍പും ഷീജയെ സജി ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുവായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്നും ബന്ധു ആരോപിച്ചു. വീടിന് സമീപത്തുനിന്നാണ് സജിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്‍റെ വീടെന്നും കുടുംബം പറയുന്നു. അമൃതാന്ദമയി ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ്…

      Read More »
    • കോന്നിയില്‍ വനംവകുപ്പിന്റെ വാദം പൊളിയുന്നു; ആറുപേരെ കസ്റ്റഡിയില്‍ എടുത്തെന്നു സമ്മതിക്കുന്ന റേഞ്ച് ഓഫീസറുടെ വീഡിയോ പുറത്ത്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി; ജെനീഷ് കുമാറിന് എതിരേയും കേസ്‌

      പത്തനംതിട്ട :കോന്നിയിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന വനംവകുപ്പ് വാദം പൊളിയുന്നു.ആറുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. നോട്ടീസ് നൽകാതെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പാടം വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആറുപേർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതിൽ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്. പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎൽഎ മോചിപ്പിച്ചത്. റേഞ്ച് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതര…

      Read More »
    Back to top button
    error: