KeralaNEWS

ബസ് കാത്തുനില്‍ക്കുമ്പോള്‍ അപകടം; സിമന്റ് ഇഷ്ടിക തെറിച്ച് തലയില്‍ വന്നുവീണു; ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് അപകടം. പിന്നാലെ ഗുരുതരമായി പരിക്കേറ്റ വടക്കേക്കര സത്താര്‍ ഐലന്‍ഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ (34) ദാരുണമായി മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മുനമ്പം മാണി ബസാറില്‍ മകള്‍ ശിവാത്മിക (6) യോടൊപ്പം ബസ് കാത്തുനില്‍ക്കുമ്പോള്‍ സമീപത്തെ നിര്‍മാണം നടക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍നിന്നും സിമന്റ് ഇഷ്ടിക ആര്യയുടെ തലയില്‍ വന്ന് വീണത്.

കെട്ടിടത്തില്‍ നിര്‍മാണം നടന്ന ഭാഗം മൂടാന്‍ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണത്. ഗുരുതരാവസ്ഥയിലായ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിസാര പരിക്കേറ്റ ശിവാത്മികയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ട് അയച്ചു.

Signature-ad

 

Back to top button
error: