Kerala

    • അഭ്യൂഹങ്ങള്‍ക്ക് വിരാമം; നിലമ്പൂരില്‍ എം.സ്വരാജ് ഇടത് സ്ഥാനാര്‍ഥി

      തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് സീറ്റായ നിലമ്പൂരില്‍ എല്‍ഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

      Read More »
    • സ്ത്രീകള്‍ വ്യാജ പരാതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; രണ്ടാഴ്ചമുമ്പ് മുന്നറിപ്പ് കിട്ടി; ഡിജിപിക്ക് പരാതിയുമായി ഉണ്ണി മുകുന്ദന്‍; ഉണ്ണിയുടേത് മോശം ചരിത്രമെന്ന് മുന്‍ മാനേജര്‍; ആക്രമണ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കല്‍

      കൊച്ചി: ഉണ്ണി മുകുന്ദനെതിരായ കേസുമായി മുന്നോട്ടുപോകുമെന്ന് മര്‍ദനമേറ്റ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. ഉണ്ണിയുടേത് മോശം ചരിത്രമാണ്. പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. തിങ്കളാഴ്ച സിനിമാസംഘടനകള്‍ വിളിച്ച ചര്‍ച്ചയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. താന്‍ മാനേജരല്ലെന്ന് ഉണ്ണിക്ക് പറയാം, യാഥാര്‍ഥ്യം സിനിമയിലുള്ളവര്‍ക്ക് അറിയാമെന്നും വിപിന്‍ കുമാര്‍ പറഞ്ഞു. ആക്രമണ ദൃശ്യം ഇല്ലെന്നാണ് പ്രചാരണം. സിസിടിവിയിലുണ്ടെന്ന് പൊലീസിനറിയാമെന്നും വിപിന്‍ പറഞ്ഞു അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് മുന്നറിയിപ്പ് കോള്‍ വന്നു. വിപിനെതിരെ ഉള്‍പ്പൈട ജാഗ്രതവേണമെന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്‍. ഡിജിപിക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഉണ്ണിമുകുന്ദന്‍ മാനേജരെ തല്ലിയെന്ന പരാതിയില്‍ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം. മാനേജര്‍ വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിയില്‍നിന്ന് വിശദീകരണം…

      Read More »
    • മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ (സലൃമഹമ ൃമശി) മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ പത്തു മണിക്കു പുറപ്പെടുവിച്ച മുന്നറിയിപ്പു പ്രകാരം 3 മണിക്കൂറില്‍ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയില്‍ എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂര്‍ കരയില്‍ അന്നക്കുട്ടി (80) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്ക് പോയി…

      Read More »
    • ‘നാലു ജില്ലകളില്‍ ഏഴുവട്ടം മത്സരിച്ചു തോറ്റു വഴിയാധാരമായ റെക്കോഡ് 21 വര്‍ഷമായിട്ടും ആരും തകര്‍ത്തിട്ടില്ല; മന്ത്രിയായിരിക്കുമ്പോള്‍ തോറ്റതിന്റെയും സ്വന്തം അച്ഛന്‍ വഞ്ചിച്ചെന്നു പറഞ്ഞ ആദ്യ നേതാവെന്ന ക്രെഡിറ്റും അങ്ങേയ്ക്കു മാത്രം’; കെ. മുരളീധരന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡോ. ജോ ജോസഫ്‌

      കൊച്ചി: പരിഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനു ചുട്ട മറുപടിയുമായി തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോ ജോസഫ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റ് വഴിയാധാരമായി ചരിത്രം സൃഷ്ടിക്കാൻ മുരളീധരന് മാത്രമേ കഴിഞ്ഞിട്ടുള്ളെന്നും ഇത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ വേറെ ഉണ്ടായിട്ടുണ്ടാകുമോയെന്നും ഡോ. ജോ ജോസഫ് ചോദിച്ചു. താൻ ഇനി വരില്ല എന്ന് പറഞ്ഞ് മുരളിമന്ദിരത്തെ മുരളീധരൻ വഴിയാധാരമാക്കിയെങ്കിലും അവിടത്തെ രണ്ട് കല്ലറകൾ വഴിയാധാരമാകില്ലെന്നും സംഘികൾ ചേർത്തുപിടിച്ചോളാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജോ ജോസഫ് മറുപടി നൽകി. തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയെന്നും തങ്ങളുടെ ഡോക്ടർമാരെ വഴിയാധാരമാക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് അഭ്യർഥിക്കണമെന്നുമായിരുന്നു മുരളീധരന്റെ പരാമർശം. എന്നാൽ വസ്തുതകളടക്കം വ്യക്തമാക്കിയാണ് ജോ ജോസഫ് മുരളീധരന്റെ വിഡ്ഢിത്തരത്തിന് മറുപടി നൽകിയത്. തിരഞ്ഞെടുപ്പ് തോൽവിയിലൂടെ മുരളീധരൻ അക്ഷരാർഥത്തിൽ വഴിയാധാരമായത് 7 തവണയാണെന്നും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ തോറ്റതിലൂടെ മുരളീധരൻ സൃഷ്ടിച്ച തോൽ‌വികളുടെ റെക്കോർ‍ഡ് 21 വർഷത്തിനു…

      Read More »
    • സിസ തോമസിന് പെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ 2 ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് കോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി

      കൊച്ചി: ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഇത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിധി. കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകള്‍ സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങളൊക്കെ വിരമിക്കുന്നതിനു മുന്‍പ് തീര്‍ക്കേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞിരുന്നു. സിസ തോമസ് കഴിഞ്ഞ 2 വര്‍ഷമായി ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.…

      Read More »
    • അൻവറിനെ ആരു വിശ്വസിക്കും…? വി.ഡി സതീഷനെ കുറ്റം പറയാനാവില്ലെന്ന് പൊതുവികാരം, തൃണമൂലിനു മുന്നിൽ യു.ഡി.എഫ് വാതിൽ തുറക്കാൻ കടമ്പകളേറെ 

           പി.വി അൻവറിൻ്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. പിതൃതുല്യനെന്നു വാഴ്ത്തി നടന്ന പിണറായി വിജയനെ പുലഭ്യം പറഞ്ഞ് എൽ.ഡിഎഫ് ബന്ധം ഉപേക്ഷിച്ച് പുറത്തു വന്ന അൻവർ, അനാഥനായി വിലപിച്ച് കണ്ണീർ വാർത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന കാഴ്ച ശത്രുക്കളുടെ പോലും മനസ്സലിയിക്കും. അൻവറിൻ്റെ വഴിയേ യുഡിഎഫിന് നടക്കാനാവില്ല,  യുഡിഎഫിൻ്റെ വഴിയേ വന്നാലേ അൻവറിനെ ഒപ്പം കൂട്ടുന്ന കാര്യം ആലോചിക്കാനാവു എന്നു ഘടകകക്ഷികളും വ്യക്തമാക്കി. അൻവർപ്രശ്നത്തിൽ കോൺഗ്രസ് എടുത്ത നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായും ഇക്കാര്യം ചർച്ചചെയ്തു. ആര്യാടൻ ഷൗക്കത്തിനെതിരായ പ്രസ്താവനകൾ പി.വി അൻവർ തിരുത്തിയാൽ മാത്രമേ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കുന്നതിൽ തീരുമാനമുണ്ടാകൂ എന്നാണ് നേതൃത്വത്തിന്റെ നിലപാട്. അൻവർ കടുത്ത നിലപാട് തുടർന്നാൽ അവഗണിച്ചു മുന്നോട്ടുപോകും. തിരുത്താതെ സഹകരിക്കാനാവില്ല എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അൻവർ മര്യാദ കാണിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും  …

      Read More »
    • 15 ട്രെയിനുകൾ വൈകി ഓടുന്നു, രാവിലെ 5.55 ന് പുറപ്പടേണ്ട ജനശതാബ്തി 8.45 ന്

         സംസ്ഥാനത്ത് വീണ്ടും ട്രെയിനുകൾ വൈകി ഓടുന്നു. ഇന്നു മാത്രം 15 ട്രെയിനുകളാണ് വൈകി ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 5.55 ന് പുറപ്പടേണ്ട ജനശതാബ്തി എക്സ്പ്രസ്സ് രാവിലെ 8.45 നാണു പുറപ്പെടുക എന്ന് റയിൽവേ അധികൃതർ അറിയിച്ചു. രാത്രി 9.30 യ്ക്ക് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ജനശതാബ്ദി പുലർച്ചെ 1.45 നാണ് എത്തിയത്. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. എറണാകുളം തിരുവനന്തപുരം റൂട്ടിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിൽ മരം വീണതാണ് വൈകാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ട്രാക്കില്‍ മരംവീണ് തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിനുകളും ഇവിടെ നിന്നും  പുറപ്പെടേണ്ട ട്രെയിനുകളും മണിക്കൂറുകളോളം വൈകി. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണതിനെ തുടര്‍ന്നാണ് ഏറെ നേരം ട്രെയിന്‍ ഗതാഗതം മുടങ്ങിയത്‌.

      Read More »
    • പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തി; കൊറിയക്കാരിയെ തപ്പി പോലീസ്, ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്ത്

      തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചു. യുവതി ക്ഷേത്രത്തിനു സമീപം എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിനു ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കൊറിയന്‍ വ്‌ലോഗറായ യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്താനാണ് ഫോര്‍ട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചിരിക്കുന്നത്. യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഉത്സവ സമയത്താണ് ഡ്രോണ്‍ പറത്തിയിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ഇതു ചെയ്തതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

      Read More »
    • തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ, പുരസ്‍കാരങ്ങളിൽ നാലും ലക്കി ഭാസ്ക്കറിന്

      വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. 2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ…

      Read More »
    • മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് പൊലീസിനെ വിളിച്ചു; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

      ഇടുക്കി: മറയൂരില്‍ വിവാഹത്തിന് തൊട്ടുമുന്‍പ് നാടകീയ സംഭവങ്ങള്‍. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ വധു പൊലീസിന്റെ സഹായം തേടി. മറയൂര്‍ മേലാടി സ്വദേശിയായ യുവാവും തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ യുവതിയും തമ്മിലാണു വിവാഹം നിശ്ചയിച്ചിരുന്നത്. തിരുപ്പൂരില്‍ നിന്നു തലേന്നു മേലാടിയില്‍ എത്തിയ വധുവും സംഘവും വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണു താമസിച്ചത്. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പറായ 1012ലേക്കു വിളിച്ച് തനിക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലെന്നും വിവാഹം ഒഴിവാക്കാന്‍ പൊലീസ് സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസെത്തി വധുവിനെയും വരനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവീട്ടുകാരും വിവാഹം വേണ്ടെന്നുള്ള ധാരണയില്‍ എത്തി. സദ്യ ഉള്‍പ്പെടെ എല്ലാം തന്നെ ഒരുക്കിയിരുന്നു.

      Read More »
    Back to top button
    error: