Kerala
-
മോട്ടോർ വാഹനവകുപ്പ് ചുമത്തിയ പിഴ അടച്ചിട്ടില്ല, സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു… വി.ഡി. സതീശന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, അൻവറിനെതിരേയും പരാതി, ഫോൺ ചോർത്തൽ കേസ് വിവരങ്ങൾ മറച്ചുവെച്ചു- എൽഡിഎഫ്
കൊച്ചി/കോഴിക്കോട്: പറവൂർ യുഡിഎഫ് സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററുടെ പ്രതിനിധി ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രിക മാറ്റിവെച്ചത്. തുടർന്ന് ഇരുവിഭാഗങ്ങളോടും വിശദാംശങ്ങൾ എഴുതിനൽകാൻ വരണാധികാരി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് വൈകിട്ട് മൂന്നുമണിയോടെ പത്രിക സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കും. വി.ഡി. സതീശന്റെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്നും എന്നാൽ, ഈ പിഴ അടച്ചിട്ടില്ലെന്നുമാണ് എൽഡിഎഫിന്റെ പരാതികളിലൊന്ന്. കൂടാതെ വരുമാന സ്രോതസ് വെളിപ്പെടുത്തിയില്ലെന്നും സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചെന്നും എൽഡിഎഫിന്റെ പരാതിയിൽ പറയുന്നു.. അതേസമയം ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവറിന്റെ പത്രിക സ്വീകരിച്ചതിനെതിരേയും എൽഡിഎഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പത്രികയിൽ പി.വി. അൻവർ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫ് പരാതിയിൽ പറയുന്നത്. മലപ്പുറം പോലീസ് രജിസ്റ്റർചെയ്ത ഫോൺ ചോർത്തൽ കേസിന്റെ വിവരങ്ങൾ പി.വി. അൻവർ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് എൽഡിഎഫിന്റെ പരാതിയിൽ…
Read More » -
സ്വത്തുവിവര പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് കഴിയില്ല- ബിജെപി അഭിഭാഷകൻ!!കോൺഗ്രസിന്റെ പരാതി തള്ളി, രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
തിരുവനന്തപുരം: കോൺഗ്രസ് ഉന്നയിച്ച പരാതി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയാണ് വരണാധികാരി തള്ളിയത്. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു. അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ ബെംഗളൂരു കോറാമംഗലയിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ശബരീനാഥും കോൺഗ്രസും ഉന്നയിച്ച പരാതി. ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചത്. തുടർന്ന് പത്രിക മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ, വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് അധികാരമില്ലെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചു. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ടുപോകാമെന്നും അഭിഭാഷകൻ അറിയിച്ചു. ഇതോടെ പത്രിക സ്വീകരിക്കുകയായിരുന്നു. ഫോം 26-ൽ തെറ്റില്ലെന്നും ഇതിൽ ആരോപണങ്ങളുണ്ടെങ്കിൽ കോടതിയിലാണ് ചോദ്യം ചെയ്യേണ്ടതെന്നും ബിജെപി ഭാരവാഹികൾ പറഞ്ഞു. പത്രികയിൽ ഒരു തെറ്റില്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. നേമത്തെ…
Read More » -
കട്ടപ്പനയിൽ അപൂർവവും ഗുരുതരവുമായ കവാസാക്കി രോഗം; ഒന്നര വയസുകാരിയാണ് രോഗബാധിത
കട്ടപ്പന : അപൂർവവും ഗുരുതരവുമായ കവാസാക്കി രോഗം കണ്ടെത്തി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകൾ ഒന്നര വയസ്സുകാരിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു. ശരീരത്തിലെ രക്തക്കുഴലുകൾ വീർക്കുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് കാവസാക്കി രോഗം. ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനായ ഡോക്ടർ കണ്ടുപിടിച്ച രോഗമായതിനാലാണ് ഇതിനെ കവാസാക്കി ഡിസീസ് എന്നപേരിൽ വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്നത്. രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ ഇത് കണ്ടുപിടിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താൻ കഴിയൂ. കാവസാക്കി രോഗത്തിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. ഇത് ഉയർന്ന പനിയും ലിംഫ് നോഡുകളുടെ വീക്കവും ഉണ്ടാക്കുന്നതിനാൽ, കാവസാക്കി രോഗം ഒരു അണുബാധയുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ജനിതക കാരണങ്ങളും പാരിസ്ഥീക ഘടകങ്ങളുമൊക്കെ ഈ…
Read More » -
രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചതായി റിപ്പോർട്ട്. ബെംഗളൂരുവിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. പത്രിക സ്വീകരിക്കണമോ എന്നതിൽ ഒരുമണിക്കുളളിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് തെരഞ്ഞടുപ്പു കമ്മിഷനു മുൻപിൽ പരാതി ഉന്നയിച്ചിരുന്നത്. ബെംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. അതേസമയം, നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read More » -
മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിച്ചെത്തിയ അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചിലവാക്കിയത് 11,21,000 രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടി പുതിയ വിവാദങ്ങളിലേക്ക്. ഈ അഭിമുഖം ചിത്രീകരിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപയാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന രേഖയിൽ തന്നെ, ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ അഭിമുഖത്തിന്റെ ടീസറുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടെ പിണറായി വിജയൻ…
Read More » -
‘ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായത്? അത് സാധാരണ പറയുന്നതല്ലേ’ : പിണറായി വിജയൻ
ഇടുക്കി: സിപിഎം വിട്ട മുന്ഡ മന്ത്രി ജി. സുധാകരനെതിരായി നടത്തിയ ‘രാഷ്ട്രീയചെറ്റത്തരം’ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ”ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് രാഷ്ട്രീയചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ല. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനുംവേണ്ടി രാഷ്ട്രീയചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി ഞാൻ പറയുന്നതാണ്. അതിനർഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്ന് പറയില്ലേ. അത് സാധാരണ പറയുന്നതല്ലേ. അതിനർഥം അയാളെ ചെറ്റ എന്നുവിളിച്ചു എന്നാണോ? പക്ഷേ, അത് നിലപാടുകളുടെ വഞ്ചനയാണ്. വർഗവഞ്ചകൻ എന്ന് പറയും പോലെ തന്നെയാണത്”, മുഖ്യമന്ത്രി പറഞ്ഞു.
Read More » -
‘ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്, പക്ഷേ മാഷെ ഒറ്റപ്പെടുത്തി, അതെനിക്ക് സഹിക്കാൻ പറ്റിയില്ല’… യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിക്കെതിരെ അച്ചടക്ക നടപടി?
കണ്ണൂർ: ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്, പക്ഷേ മാഷെ ഒറ്റപ്പെടുത്തി, അതെനിക്ക് സഹിക്കാൻ പറ്റിയില്ല… യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിക്കെതിരെ അച്ചടക്ക ഇന്നു നടപടിയുണ്ടായേക്കും. ഇന്നലെ ടി കെ ഗോവിന്ദന് പിന്തുണ അറിയിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിച്ചിരുന്നു. ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഭാര്യ കെപി രമണി എത്തിയത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന കെപി രമണി ഇപ്പോൾ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ്. അതേസമയം ടി കെ ഗോവിന്ദനെ പാർട്ടി ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണയ്ക്കാനായി താനെത്തിയതെനന്നായിരുന്നു…
Read More » -
പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടി, ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല, കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണ് എന്നാണ് പറഞ്ഞത്, അതെപ്പോഴാണ് അൺ പാർലമെൻ്ററി ആയത്?- പിണറായി
തിരുവല്ല: അതു വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന കോന്നിയിലെ പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും, അതൊന്നും പൊതുമര്യാദയല്ല. സമനില തെറ്റുന്നത് ആർക്കാണെന്ന് ആളുകൾ കാണുന്നുണ്ടല്ലോ, എനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. പൊതുയോഗത്തിൽ അല്ലല്ലോ ചോദ്യം ചോദിക്കേണ്ടത്. പൊതുയോഗത്തിന് അതിൻ്റെ മര്യാദ ഉണ്ട്. അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു, അതുപോലെ ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല. കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരം ആണ് എന്നാണ് പറഞ്ഞത്. അതെപ്പോൾ ആണ് അൺ പാർലമെൻ്ററി ആയത്. താൻ പലപ്പോഴും പറയാറുള്ള വാക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം- ബിജെപി ഡീൽ ആരോപണം വിചിത്രമായ കാര്യമാണ്. ഇനി നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോ?. മുസ്ലിം നമധാരി ആയതാണോ ഡീൽ എന്നും പിണറായി ചോദിച്ചു. നേമത്ത് നേരത്തെ എങ്ങിനെ ആണ് ബിജെപി ജയിച്ചത്?. തൊട്ടടുത്ത മണ്ഡലത്തിൽ ഒരു കോൺഗ്രസ് നേതാവിന് ജയിക്കണം ആയിരുന്നു. അതല്ലേ കണ്ടത്?.…
Read More » -
ഇത്തവണയും പതിവ് തെറ്റിയില്ല, മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… എനിക്കിത് പതിവാ… വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രിയുടെ മറുപടി
തിരുവല്ല: എന്താന്നെറിയില്ല, പലപ്പോഴും മുഖ്യംമന്ത്രിയും മൈക്കും തമ്മിൽ ചേരാറില്ല, ഇടയ്ക്ക് അപ്രതീക്ഷിതമായി പ്രവർത്തനം നിറുത്തിക്കളയും. ഇത്തരത്തിൽ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പണി കൊടുത്തും രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്. 50 മിനിറ്റോളം തുടർന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളിൽ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവർ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകും എന്നമട്ടിൽ ഉദ്വേഗത്തിലായി. എന്നാൽ “എനിക്കിത് പതിവാ” എന്ന് പിണറായി പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. 30 സെക്കൻഡിനുള്ളിൽ തകരാർ പരിഹരിച്ചു. പിണറായി പ്രസംഗം തുടരുകയും ചെയ്തു. സമാന രീതിയിൽ പലപ്പോഴും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ച കഥകൾ പുറത്തുവന്നിട്ടുണ്ട്.
Read More »
