Breaking NewsKeralaLead NewsNEWS

എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്- പ്രവർത്തകൻ, അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി- മുഖ്യമന്ത്രി

കോന്നി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ആവേശം മൂത്ത പ്രവർത്തകൻ ചോദ്യമുണ്ടെന്ന് പറഞ്ഞ് എണീറ്റപ്പോൾ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു മുഖ്യമന്ത്രിയുടെ മറുപടി. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം.

ഉദ്ഘാടനപ്രസംഗം പകുതിയായ സമയത്താണ് വെള്ളമടിച്ച് അൽപം ലഹരി യിലെത്തിയ പ്രവർത്തകൻ സ്റ്റേജിനരികിലെത്തി എനിക്കൊരു ചോദ്യമുണ്ടെന്നു പറഞ്ഞത്. പ്രസംഗത്തിനിടെ വലത്തേക്കു നോക്കി മുഖ്യമന്ത്രി ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്നു മറുപടി നൽകി. അപ്പോൾത്തന്നെ പോലീസ് എത്തി പ്രവർത്തകനെ വിളിച്ചുകൊണ്ടുപോവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: