Kerala
-
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി: പെര്‍ഫ്യൂഷനിസ്റ്റുകള്‍ക്ക് എതിരേ പരാതിപ്പെട്ട ഡോ. അഷറഫ് ഉസ്മാനെ ആലപ്പുഴയ്ക്കു സ്ഥലംമാറ്റി; പകരം ഡോക്ടര്‍ ചുമതലയേറ്റു; ഹൃദയ ശസ്ത്രക്രിയകള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒന്നരമാസമായി മുടങ്ങിക്കിടക്കുന്ന കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. സംഭവത്തില്‍ പരാതിപ്പെട്ട വകുപ്പു മേധാവിയായ ഡോക്ടറെ സ്ഥലംമാറ്റി മറ്റൊരു ഡോക്ടറെ നിയമിച്ചു പ്രശ്‌നം ഒതുക്കിയിരുന്നു. സര്‍ജറി കൈകാര്യം ചെയ്തിരുന്ന അസി. പ്രഫ. ഡോ. അഷ്‌റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കാണു സ്ഥലംമാറ്റിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മുമ്പുണ്ടായിരുന്ന, നിലവില്‍ ആലപ്പുഴയില്‍ ജോലി ചെയ്യുന്ന അസി. പ്രഫ. ഡോ. കെ. കൊച്ചുകൃഷ്ണനാണു പകരം ചുമതലയേറ്റത്. സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം അടുത്തയാഴ്ചമുതല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ആരംഭിക്കും. ഡോ. അഷറഫ് നല്‍കിയ പരാതിയില്‍ പറയുന്ന പെര്‍ഫ്യൂഷനിസ്റ്റുകളെ നിലനിര്‍ത്തിയാണു ശസ്ത്രക്രിയകള്‍ നടത്തുക. ഡോക്ടറും പെര്‍ഫ്യൂഷനിസ്റ്റുകളും തമ്മിലുള്ള വിശ്വാസമില്ലായ്മയും തര്‍ക്കവുമാണ് ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയെയോ സമീപിക്കേണ്ട അവസ്ഥയുണ്ടായി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവിട്ടു നടത്തുന്ന ശസ്ത്രക്രിയ ഇവിടെ കുറഞ്ഞ നിരക്കിലാണു ചെയ്യുന്നത്. ഇതുവരെ…
Read More » -
എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായികരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ
കൊച്ചി: ഇന്ത്യൻ ഫുട്ബോളിനും കേരളത്തിന്റെ കായിക സംസ്കാരത്തിനും പുത്തൻ അധ്യായം കുറിച്ച്, കായിക, വിനോദ, ഗെയിമിംഗ് രംഗത്തെ ആഗോള അതികായരായt എസ്ഇജിജി ( SEGG ) മീഡിയ ഗ്രൂപ്പ് (നാസ്ഡാക്: എസ്ഇജിജി (SEGG)), സൂപ്പർ ലീഗ് കേരളയുമായി (SLK) അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ദുബായിലെ വൺ ജെഎൽടി (One JLT)യിൽ , വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമരൂപമായത്. ഏഷ്യയിൽ എസ്ഇജിജി സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ സംപ്രേക്ഷണാവകാശമാണിത്. കൂടാതെ, അവരുടെ പ്രമുഖ ആപ്ലിക്കേഷനായ സ്പോർട്സ്.കോം (Sports.com)-ൽ തത്സമയ ഫുട്ബോൾ സ്ട്രീമിംഗ് ആരംഭിക്കുന്നതും ഈ കരാറിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് വിരൽത്തുമ്പിൽ ഇനി സൂപ്പർ ലീഗ് ആവേശം. എസ്ഇജിജി-യുടെ ജി എക്സ് ആർ (GXR) വേൾഡ് സ്പോർട്സ് പ്ലാറ്റ്‌ഫോമിന് കീഴിൽ രൂപംകൊണ്ട ഈ കരാർ, സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസീവ് ആഗോള സംപ്രേക്ഷണ, വാണിജ്യ പങ്കാളിയായി എസ്ഇജിജിയെ മാറ്റുന്നു. എല്ലാ അന്താരാഷ്ട്ര ടെറിട്ടറികളിലുമുള്ള സ്ട്രീമിംഗ് അവകാശങ്ങൾ,…
Read More » -
ദേശീയ ശുചിത്വറാങ്കിങ്ങിൽ കേരളത്തിനു നേട്ടം; 100 ശുചിത്വനഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ
ന്യൂഡൽഹി /തിരുവനന്തപുരം: ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനു നേട്ടം. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ കണ്ണൂരിലെ മട്ടന്നൂർ നഗരസഭയ്ക്കു പ്രത്യേക അംഗീകാരം ലഭിച്ചു. ഓരോ സംസ്ഥാനത്തെയും മികച്ച ശുചിത്വ നഗരങ്ങൾക്കുള്ള പ്രോമിസിങ് സ്വച്ഛ് ഷെഹർ പുരസ്കാരമാണ് മട്ടന്നൂരിനു ലഭിച്ചത്. 10 ലക്ഷത്തിൽപരം ജനസംഖ്യയുള്ള നഗരങ്ങളിൽ അഹമ്മദാബാദാണ് ഏറ്റവും മികച്ച നഗരം, ഭോപ്പാൽ രണ്ടാമതും ലക്നൗ മൂന്നാമതുമെത്തി. യുപി സർക്കാരിനും പ്രയാഗ്‌രാജ് നഗരസഭയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു. കേരളത്തിലെ മട്ടന്നൂർ, ഗുരുവായൂർ നഗരസഭകളും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശൂർ, കൊച്ചി കോർപറേഷനുകളും രാജ്യത്തെ മികച്ച 100 നഗരസഭകളിൽ ഇടംപിടിച്ചു. ചരിത്രത്തിലാദ്യമായാണു രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും കേരളത്തിലെ ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിലെ ആകെ 93 നഗരസഭകളിൽ 82 എണ്ണം 1000 റാങ്കിനുള്ളിലെത്തി. വെളിയിട വിസർജ്യമുക്തം, മാലിന്യജല സംസ്കരണം…
Read More » -
അവസാനം വെടിനിര്‍ത്തല്‍! സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് സമവായത്തിലേക്ക്; മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയേക്കും; മന്ത്രി ബിന്ദുവും മോഹനന്‍ കുന്നുമ്മലും ചര്‍ച്ച നടത്തി; സര്‍ട്ടിഫിക്കറ്റുകളിലും വിസി ഒപ്പിട്ടു
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വെടിനിര്‍ത്തലിലേക്ക്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഇതോടെയാണ് ഭരണപ്രതിസന്ധി സമവായത്തിലേക്ക് നീങ്ങിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവുമായി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നമ്മല്‍ ചര്‍ച്ച നടത്തി. സര്‍വകലാശാലയിലെത്തിയ വി.സി കെട്ടിക്കിടന്ന വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ടു. സര്‍ക്കാര്‍ അഭ്യര്‍ഥിച്ച പ്രകാരമാണ് വി.സി എത്തിയതെന്നും പ്രതിഷേധവും സമരവും ഒഴിവാക്കി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി ആര്‍.ബിന്ദുവും പറഞ്ഞു. സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതില്‍ തുടങ്ങിയ പ്രതിഷേധം സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ സമവായത്തിന്റെ വഴിതേടിയത്. രാജ്ഭവനുമായി സര്‍ക്കാര്‍ അനൗദ്യോഗിക ആശയവിനിമയം നടത്തിയെന്നാണ് വിവരം. മന്ത്രിമാരായ ആര്‍.ബിന്ദുവും പി.രാജീവും ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിവന്ന കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു. എസ്.എഫ്.ഐ ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞ് സര്‍വകലാശാലയില്‍ നിന്ന് മാറിനിന്ന വി.സി മോഹനന്‍ കുന്നമ്മല്‍ കനത്ത പൊലീസ് അകമ്പടിയില്‍ ഓഫീസിലെത്തി1800 വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കേറ്റ് ഒപ്പിട്ടു. താന്‍…
Read More » -
സീസറിനുള്ളത് ദൈവത്തിനു വേണ്ട! സ്‌കൂള്‍ വിദ്യാഭ്യാസ സമയത്തില്‍ സമസ്തയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം; ‘മദ്രസ പഠനത്തിന് സര്‍ക്കാര്‍ സമയം ഉണ്ടാക്കി കൊടുക്കണം എന്നാണോ വാദം? മറ്റു മതസ്ഥര്‍ ആരാധന നടത്തുന്നത് ഒഴിവു വേളകളില്‍; സമസ്തയുടെ ആവശ്യം മതേതരത്വ വിരുദ്ധം’
കോട്ടയം: സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമയം പുനക്രീമീകരിക്കുന്നതുമായി ബന്ധപ്പെട്ടു സമസ്തയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭ മുഖപത്രമായ ദീപിക. ‘സീസറിനുള്ളത് ദൈവത്തിനു വേണ്ട’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയയിലാണ് സര്‍ക്കാരിന്റെ നീക്കങ്ങളെ പിന്തുണച്ച് സഭ രംഗത്തുവന്നത്. സഭയുടെ അഭിപ്രായങ്ങളാണ് ഇതുവരെയുള്ള ദീപിക എഡിറ്റോറിയലുകളില്‍ നിഴലിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബിജെപിക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍തന്നെ മതപഠനം കഴിഞ്ഞുമതി പൊതു പഠനമെന്നാണു വാദിക്കുന്നതെന്നും സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാമെന്നു പറയുന്ന സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യപരമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. സമസ്ത സര്‍ക്കാരിനു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മാധ്യമ വാര്‍ത്തകളില്‍ വരുന്നതുപ്രകാരം മതേതരത്വ വിരുദ്ധമാണ്. ‘സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധികള്‍ വെട്ടിക്കുറച്ച് അധ്യയനസമയം വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് വാര്‍ത്തകള്‍. അതായത്, പ്രവൃത്ത് ദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചു കൊള്ളണം! ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ, മതപഠനം കഴിഞ്ഞു…
Read More » -
ഇടുക്കിയില്‍ വന്‍ വനംകൊള്ള; ഏലത്തോട്ടങ്ങളില്‍നിന്നും മരങ്ങള്‍ മുറിച്ചുകടത്തി, നഷ്ടപ്പെട്ടത് 150 ലധികം മരങ്ങള്‍
ഇടുക്കി: ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള. ശാന്തന്‍പാറ പേതൊട്ടിയില്‍ സിഎച്ച്ആര്‍ മേഖലയില്‍ നിന്ന് 150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. ശാന്തന്‍പാറ വില്ലേജില്‍ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്. എം ബൊമ്മയ്യന്‍ എന്നയാളുടെ പേരിലുള്ള ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുമതിയില്ലാത്ത സിഎച്ച്ആര്‍ ഭൂമിയിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. ഏലം പുനകൃഷിയുടെ മറവിലാണ് മരംവെട്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചില്ലകള്‍ വെട്ടി ഒതുക്കുന്ന പതിവ് നടപടികളുടെ മറവില്‍ മരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്നു. ആഞ്ഞിലി, മരുത്, ഞാവല്‍, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങള്‍ ആണ് മുറിച്ചു കടത്തിയത്.
Read More » -
സിസിടിവിയില്‍ കുടുങ്ങി എഡിജിപി; ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്, ഒപ്പം രണ്ട് പേഴ്‌സണല്‍ സ്റ്റാഫുകളും
പത്തനംതിട്ട: എഡിജിപി എംആര്‍ അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അജിത് കുമാറിനൊപ്പം രണ്ട് പേഴ്‌സണല്‍ സ്റ്റാഫുകളും ട്രാക്ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് അജിത് കുമാര്‍ ശബരിമലയിലെത്തിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്. സന്നിധാനത്തു നിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളില്‍ ഒന്ന് പ്രവര്‍ത്തനക്ഷമമായിരുന്നു. അതില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. അതേസമയം ട്രാക്ടറില്‍ ശബരിമലയിലേക്കു യാത്ര ചെയ്തതില്‍ അജിത്കുമാര്‍ ഡിജിപിക്ക് വിശദീകരണം എഴുതി നല്‍കി. മല കയറുന്ന സമയത്താണ് ട്രാക്ടര്‍ വന്നതെന്നും കാലുവേദന അനുവഭപ്പെട്ടതുകൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്നും വിശദീകരണത്തില്‍ പറയുന്നു. പമ്പ- സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ്…
Read More » -
കളക്ടറുടേതടക്കം മൊഴികള്‍ ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കാതെ കുറ്റപത്രം
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിപി ദിവ്യയ്ക്ക് അനുകൂലമായ മൊഴികള്‍. വിഷയത്തില്‍ കളക്ടറുടെ മൊഴി പിപി ദിവ്യയ്ക്ക് അനുകൂലമാണ്. ഇതുകൂടാതെ പെട്രോള്‍ പമ്പ് അപേക്ഷകനായ ടിവി പ്രശാന്തും നവീന്‍ ബാബുവിനെതിരായി മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. പിപി ദിവ്യയും താനും തമ്മിലുള്ള ബന്ധം എഡിഎമ്മിന് അറിയാമായിരുന്നെന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും ക്വാര്‍ട്ടേഴിന് സമീപത്ത് വച്ച് കണ്ടതായും പ്രശാന്ത് മൊഴി നല്‍കി. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണെന്നാണ് മൊഴി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. എന്നാല്‍ ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശം ഇല്ലെന്നതും ശ്രദ്ധേയമാണ്.
Read More » -
വിവാദപരാമര്‍ശം, സൂംബാ ഡാന്‍സ്… ഒടുവില്‍ മന്ത്രി ചിഞ്ചുറാണി മിഥുന്റെ വീട്ടില്‍; പ്രതികരണം തെറ്റായിരുന്നുവെന്ന് സിപിഐ വിലയിരുത്തല്‍
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി. വ്യാഴാഴ്ച, മിഥുന്റെ മരണത്തെ മന്ത്രി ലഘൂകരിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ പത്ത് മണിയോടെ മന്ത്രി മിഥുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സ്‌കൂളിന്റേയും കെഎസ്ഇബിയുടേയും വീഴ്ച പരിശോധിക്കുമെന്നും കുടുംബത്തിന് വേണ്ട സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ‘വീട്ടുകാര്‍ വളരെ ദുഃഖാവസ്ഥയിലാണ്. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. നാളെ എത്തും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ മുഖ്യമന്ത്രിയുടെ നേത്വത്തില്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യും’- മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി ചിഞ്ചുറാണിയുടെ നടപടി വിവാദമായിരുന്നു. സ്വന്തം ജില്ലയില്‍ ദാരുണ അപകടം നടന്നിട്ടും മന്ത്രി തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി പരിപാടിയിലെത്തി വനിതാ നേതാക്കള്‍ക്കൊപ്പം സൂംബാ ഡാന്‍സ് കളിച്ചതും വിവാദമായി. ഇത് വന്‍തോതില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് മന്ത്രി മിഥുന്റെ വീട്ടില്‍ എത്തിയത്. ”വിദ്യാര്‍ഥി…
Read More » -
കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിടം തകര്‍ന്നുവീണു; തേവലക്കരയില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വകുപ്പു മന്ത്രി
പത്തനംതിട്ട: കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണു. കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നത്. രണ്ടു വര്‍ഷമായി ഈ കെട്ടിട ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് സംഭവം. അതേസമയം, കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിനോടു നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Read More »