Kerala

    • ചോര കൊതിച്ച് തെരുവ് നായ: പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ മരിച്ചത് 23 പേര്‍; കൂടുതലും കുട്ടികള്‍

      തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ 23 പേരും മരിച്ചു. കഴിഞ്ഞ മാസം മാത്രം മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്. തെരുവ് നായകളുടെ കടിയേറ്റ് മരിച്ചവരില്‍ അധികവും കുട്ടികളാണ്. തെരുവുനായ ആക്രമണം രൂക്ഷമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ എത്തിയിട്ടില്ല. എബിസി ചട്ടം കൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സുരക്ഷിതമായി ഇരിക്കാമെന്ന് കരുതുന്ന വീടിനുള്ളിലേക്ക് പോലും ചോര കൊതിച്ച് തെരുവ് നായ എത്തുന്ന സ്ഥിതി വിശേഷം നാട്ടിലുണ്ട്. കുട്ടികളും വയോധികരുമാണ് ഏറ്റവും അധികം തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. ഇക്കഴിഞ്ഞ മാസം സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് പേവിഷബാധയേറ്റു. അവര്‍ മൂന്ന് പേരും മരണപ്പെടുകയും ചെയ്തു. ഓരോ മാസവും പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പേവിഷബാധ സ്ഥിരീകരിക്കുന്നവരില്‍ ആരും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുമില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്തെ പേവിഷബാധ സ്ഥിരികരിച്ചത് 21 പേര്‍ക്കാണ്. മുഴുവന്‍ പേരും മരിച്ചു. രണ്ട് പേര്‍ക്ക് പേവിഷബാധ സംശയിച്ചു. അവരും മരണപ്പെടടിരുന്നു. നായകളെ…

      Read More »
    • കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ വിയര്‍ത്ത് ബിജെപി; സഭയെ അനുനയിപ്പിക്കാന്‍ നീക്കം; തദ്ദേശതിരഞ്ഞെടുപ്പ് ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും

      തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരേ ക്രൈസ്തവസമൂഹത്തിലുയര്‍ന്ന പ്രതിഷേധത്തില്‍ വിയര്‍ത്ത് ബിജെപി. പാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും വ്യത്യസ്തനിലപാട് എടുത്തതാണ് കേരള ബിജെപിയെ അസ്വസ്ഥമാക്കുന്നത്. അമിത് ഷായുടെ ഇടപെടലില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യംകിട്ടിയാല്‍ ഏറ്റവും ആശ്വാസം കേരളത്തിലെ ബിജെപി നേതൃത്വത്തിനായിരിക്കും. എങ്കില്‍പ്പോലും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവബന്ധം ഊട്ടിയുറപ്പിക്കാന്‍ ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും. കന്യാസ്ത്രീകള്‍ക്കുമേല്‍ ചുമത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്ന നിലപാടായിരുന്നു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടേത്. എന്നാല്‍, ഛത്തീസ്ഗഢിലും മറ്റും നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഗൗരവമുള്ള വിഷയങ്ങളായതിനാലാണ് അവ നിരോധിക്കുന്ന കര്‍ശനനിയമമുള്ളതെന്നാണ് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞത്. ചില ഓര്‍മ്മപ്പെടുത്തലുണ്ടെന്നു പറഞ്ഞ് മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യത്യസ്ത നിലപാടെടുത്തു. ഹിന്ദുക്കളെ മതംമാറ്റുന്ന പ്രവര്‍ത്തനം ആരുനടത്തിയാലും എതിര്‍ക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണെന്നും ഹിന്ദു ഐക്യവേദി തുറന്നടിച്ചു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍ സുരേഷ് ഗോപി ഒരക്ഷരംമിണ്ടാതെ മാറിനിന്നപ്പോള്‍, ജോര്‍ജ് കുര്യന്‍ ഛത്തീസ്ഗഢ് സര്‍ക്കാരല്ല കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതെന്നും യാത്രയ്ക്കിടെ ടിടിഇ സംശയം…

      Read More »
    • മുറിവുണക്കാന്‍ അനുനയ നീക്കം; ഭാരതീയ മെത്രാന്‍ സമിതി അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; അമിത് ഷായുടെ ഉറപ്പിനു പിന്നാലെ ചടുല നീക്കങ്ങള്‍; പ്രതിഷേധം നീളുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍

      ന്യൂഡല്‍ഹി/തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സൂചന നല്‍കിയതിനു പിന്നാലെ കേരളത്തില്‍ അനുനയ നീക്കവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കു ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തുമെന്നാണു വിവരം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഒരുപോലെ ബിജെപി കണ്ണുവയ്ക്കുന്ന ജില്ലകളിലൊന്നാണു തൃശൂര്‍. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ ക്രിസ്ത്യന്‍ സഭയെ കൈയിലെടുക്കാമെന്നു തിരിച്ചറിഞ്ഞ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു കന്യാസ്ത്രീകളുടെ അറസ്റ്റ്. കേരളത്തില്‍ ആദ്യമായി ശക്തമായ പ്രതിഷേധമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. അതില്‍ പ്രസംഗിച്ചവരെല്ലാം ഭരണഘടനയുടെ പ്രധാന്യത്തിനൊപ്പം ക്രിസ്ത്യാനികള്‍ രാഷ്ട്ര നിര്‍മിതിക്കു നല്‍കിയ പങ്കിനെക്കുറിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ ബിജെപി നേതൃത്വവുമായി ഏറ്റവും കൂടുതല്‍ അടുപ്പം സൂക്ഷിക്കുന്നതും മാര്‍ ആന്‍ഡ്രൂസ് താഴത്താണ്. ഇന്ത്യയിലെ മെത്രാന്‍മാരുടെ കൂട്ടായ്മയുടെ പ്രസിഡന്റ് എന്ന നിലയിലും താഴത്തിന്റെ നിലപാടുകള്‍ക്കു വലിയ പ്രധാന്യമുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയ…

      Read More »
    • വീട്ടില്‍ അതിക്രമിച്ചു കയറി, ഫോണിലൂടെ ഭീഷണി; വേടനെതിരേ പരാതി നല്‍കിയ അതിജീവിതയ്ക്ക് സൈബര്‍ ആക്രമണം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു; വേടന്റെ രാഷ്ട്രീയത്തിന് എതിരേയല്ല പരാതി, വ്യക്തിപരമായ ദുരനുഭവത്തിനെന്ന് അഭിഭാഷകയും

      കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക. ഇതിന് പിന്നാലെ യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. യുവതിയുടെ വീട്ടില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്നും അഭിഭാഷക വെളിപ്പെടുത്തി. പരാതി ഉന്നയിച്ചതുമുതല്‍ വിഷമകരമായ മാനസികാവസ്ഥയിലൂടെയാണ് പരാതിക്കാരി കടന്നുപോകുന്നതെന്നും രണ്ട് ദിവസമായി നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വരുകയും ചിലര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്നുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി. പരാതിയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് ഭീഷണികള്‍ വന്നത്. വേടന്‍റെ രാഷ്ട്രീയത്തിനോ ആശയങ്ങള്‍ക്കോ എതിരെയല്ല അതിജീവിത പരാതി ഉന്നയിച്ചത്. മറിച്ച് വ്യക്തിപരമായി അവര്‍ക്ക് നേരിട്ട ദുരനുഭവത്തിന് എതിരെയാണ്. അവരുടെ സ്വകാര്യതയെ മാനിക്കണം, അഭിഭാഷക പറയുന്നു. യുവ ഡോക്ടറാണ് തൃക്കാക്കര പൊലീസില്‍ വേടനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ വേടനെതിരെ കേസെടുത്തിട്ടുണ്ട്. യുവ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2021 മുതൽ 2023 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. 2023 മെയിൽ താൻ ടോക്സിക്കാണെന്ന്…

      Read More »
    • വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്സ്, എച്ച്1 എന്‍1 രോഗ ലക്ഷങ്ങള്‍; കുസാറ്റ് ക്യാംപസ് അടച്ചു; നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

      കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാംപസ് അടച്ചു. കുസാറ്റ് കളമശ്ശേരി ക്യാമ്പസ് ആണ് താത്കാലികമായി അടച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്സ്, എച്ച്1 എന്‍1 രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. വെള്ളിയാഴ്ച മുതല്‍ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാംപസ് അടച്ചത്. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്.

      Read More »
    • വേനലവധി മഴക്കാലത്തേയ്ക്ക് മാറ്റിയാലോ? സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍-മേയ് മാറ്റാനുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി

      തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മഴക്കാലമായ ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് തുടക്കമിടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു. ‘കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്.’…

      Read More »
    • ‘മതപരിവര്‍ത്തനം നടന്നോയെന്ന് മന്ത്രിക്ക് പറയാനാവില്ല; ഛത്തിസ്ഗഡിലെ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാത്തത് എന്ത്? കേക്കുമായി വരണ്ടെന്ന് പറയാന്‍ മെത്രാന്‍മാര്‍ക്ക് അവകാശമുണ്ട്’

      തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നല്‍കിയതില്‍ വീഴ്ച പറ്റിയെന്നും നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് അപേക്ഷ നല്‍കിയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കന്യാസ്ത്രീകളെ ട്രെയിനില്‍ വച്ച് പിടിച്ചത് ബിജെപിയല്ല. ടിടിഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയതെന്നും ജോര്‍ജ് കുര്യന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഡില്‍നിന്നുള്ള എംപിമാരെയൊന്നും കൂട്ടത്തില്‍ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഒരു എംപിയുണ്ട്, അവരില്ല. രാജ്യസഭയില്‍നിന്നുള്ള എംപിമാരില്ല. ഇന്നലെ ലോക്‌സഭയില്‍ ബഹളംവെച്ചപ്പോള്‍, ഛത്തീസ്ഗഡില്‍നിന്നുള്ള അവരുടെ ഏക എംപി പ്രതികരിച്ചില്ല, ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെയാണ് തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞല്ലോ എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടാവാം അങ്ങനെ പറഞ്ഞതെന്നും താന്‍ മന്ത്രിയായതുകൊണ്ട് തനിക്ക് അങ്ങനെ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം…

      Read More »
    • ചാടിയ പുള്ളിയെ പിടിക്കാന്‍ പിരിച്ചത് 3 ലക്ഷം! ഉദ്യോഗസ്ഥര്‍ക്ക് പിരിവ് കൊടുത്തവരില്‍ നല്ല’പുള്ളി’കളും; വാര്‍ത്തയായതോടെ മുഖം രക്ഷിക്കാന്‍ ഒരാള്‍ക്കെതിരെ നടപടി

      തിരുവനന്തപുരം: ചാടിപ്പോയ തടവുകാരനെ അസമിലെത്തി പിടികൂടി നടപടിയില്‍നിന്ന് ഒഴിവാകാന്‍ ജയിലുകളില്‍ ജീവനക്കാരുടെ അനധികൃത പണപ്പിരിവ്. മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ചതില്‍ ക്രമക്കേട് ആരോപിച്ച് ജയില്‍ ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ചര്‍ച്ച തുടങ്ങി. സംഭവം വാര്‍ത്തയായതോടെ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കോട്ടയം ജില്ലാ ജയിലില്‍ ലഹരിക്കടത്തിനും മോഷണത്തിനും റിമാന്‍ഡില്‍ കഴിയവേ, കഴിഞ്ഞ ജൂണ്‍ 30 നു ജയില്‍ചാടിയ അമിനുല്‍ ഇസ്‌ലാമിനെ ഈ 19ന് ആണ് അസമില്‍നിന്നു പിടികൂടിയത്. ജയില്‍ മതിലിന്റെ ഉയരക്കുറവു മുതലെടുത്താണു പ്രതി രക്ഷപ്പെട്ടത്. ജയില്‍ചാട്ടം അന്വേഷിക്കേണ്ടതു പൊലീസാണെങ്കിലും വകുപ്പുതല അന്വേഷണവും നടപടിയും വരുമെന്നു മനസ്സിലായതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ അനധികൃത പണപ്പിരിവു നടത്തി തടികയിച്ചിലാക്കാന്‍ മുതിരുകയായിരുന്നു. മേലുദ്യോഗസ്ഥരും ഒത്താശ ചെയ്തു. യാത്രച്ചെലവിനു പണം കണ്ടെത്താന്‍ വിവിധ ജയിലുകളിലെ പരിചയക്കാരായ ഉദ്യോഗസ്ഥരെ ചേര്‍ത്ത് ‘എസ്‌കേപ് ആന്‍ഡ് റീ അറസ്റ്റ്’ എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി. ഗൂഗിള്‍ പേ നമ്പര്‍ നല്‍കി പണം അയയ്ക്കാന്‍ അഭ്യര്‍ഥിച്ചു. മൂന്നുലക്ഷത്തോളം രൂപ ലഭിച്ചതില്‍ ഏറെയും എത്തിയത്…

      Read More »
    • എന്നെ വേട്ടയാടുന്നു! തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് ആസൂത്രിതം; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും, തെളിവ് പുറത്തുവിടുമെന്നും വേടന്‍

      കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പ്രതികരിച്ചു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്ളാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍ നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം നടപടിയുണ്ടാകും. ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ്…

      Read More »
    • വാടാ വേടാ…!! റാപ്പർ വേടൻ തുടർച്ചയായി പീഡിപ്പിച്ചെന്ന് യുവ ഡോക്ടറുടെ പരാതി…!! വിവാഹ വാഗദാനം നൽകിയാണ് പീഡനം… വേടൻ പിന്മാറിയതോടെ ഡിപ്രഷനിലായെന്നും യുവതി

      കൊച്ചി: യുവഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. ഐപിസി 376 (2) (ി) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്‌തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറുകയായിരുന്നു. വേടന്റെ പിന്‍മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.

      Read More »
    Back to top button
    error: