Breaking NewsKeralaLead NewsNEWS

മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു ന‌ടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ നാലു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. അതേസമയം മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. ഇതിനിടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Back to top button
error: