Kerala

    • ഇതിനുമുമ്പ് മന്ത്രിസഭാ യോഗം സിപിഐ ബഹിഷ്‌കരിച്ചത് തോമസ് ചാണ്ടി വിഷയത്തില്‍; അന്നു സിപിഎം മന്ത്രിമാരും ഒപ്പം നിന്നു; ഇന്നു സ്ഥിതി വ്യത്യസ്തം; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ക്ഷീണം സിപിഐക്കു തന്നെ; മുന്നണി വിട്ടാല്‍ പാര്‍ട്ടി പിളരും; കൊഴിഞ്ഞുപോക്കും രൂക്ഷം

      തിരുവനന്തപുരം: 2017ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍നിന്നു വിട്ടുനിന്ന ശേഷം സിപിഐയുടെ പേരില്‍ മുന്നണി പ്രതിസന്ധിയിലാകുന്നത് ആദ്യം. കായല്‍ കൈയേറ്റ ആരോപണങ്ങള്‍ക്കും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കുമൊടുവിലാണ് ഗതാതമന്ത്രിയായിരുന്ന എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ രാജിയിലെത്തിയത്. സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണു തോമസ് ചാണ്ടിയുടെ രാജി സമ്മര്‍ദം ശക്തമായത്. ഉപാധികളൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്ന് ഇതില്‍ സിപിഎം കക്ഷിയല്ലായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ നേതാവിന്റെ അഴിമതിയുടെ പേരില്‍ സിപിഐ യോഗത്തില്‍നിന്ന് വിട്ടുനിന്നത് എന്‍സിപിയെ മാത്രമാണ് ബാധിച്ചത്. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പിണറായി വിജയനും താത്പര്യമുണ്ടായിരുന്നില്ല. മന്ത്രിമാരുടെ നിരതന്നെ തോമസ് ചാണ്ടിക്കെതിരേ അന്നു രംഗത്തുവന്നു. ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയിലാണെന്നു ജി. സുധാകരന്‍ തുറന്നടിച്ചു. തീരുമാനം വൈകരുതെന്നു മുഖ്യമന്ത്രിയോടും സുധാകരന്‍ അറിയിച്ചു. പക്ഷേ, അന്നും സിപിഐയോടു പിണറായി വിജയന്‍ ക്ഷോഭിച്ചിരുന്നു. മന്ത്രിസഭ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടമാണെന്നും മറ്റൊരു പാര്‍ട്ടിയോടു കാണിക്കേണ്ട മര്യാദ കാട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍,…

      Read More »
    • പിഎം ശ്രീ: വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍; പ്രശ്‌നം പരിഹരിക്കാത്തതിനു പിന്നില്‍ സിപിഐയിലെ വിഭാഗീയതയെന്നും സൂചന; ജില്ലാ നേതാക്കള്‍ക്കും കടുത്ത അമര്‍ഷം; ‘സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കുന്ന നേതാക്കളുടെ മക്കള്‍ക്ക് കാവിവത്കരണം പ്രശ്‌നമല്ലേ’ എന്നു ചോദിച്ച് നിരവധി പോസ്റ്റുകള്‍

      തിരുവനന്തപുരം: ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയ പിഎം ശ്രീയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍ നടപടികള്‍ പ്രതിസന്ധിയില്‍. സിപിഐയുടെ ആവശ്യപ്രകാരം തുടര്‍ നടപടികള്‍ മരവിപ്പിച്ചു. സ്‌കൂള്‍ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെ സിപിഐയുമായുള്ള പ്രശ്‌നത്തില്‍ തീരുമാനമായ ശേഷം മാത്രമാകും നടപ്പാക്കുക. കൂടുതല്‍ പ്രതികരണം വേണ്ടെന്ന് വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാര്‍ഗം മരവിപ്പിക്കലെന്ന് സിപിഐ നിലപാട്. പരസ്യമായി സിപിഎം നിലപാട് പ്രഖ്യാപിക്കണം. മരവിപ്പിച്ചാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നുമാണു സിപിഐ നിലപാട്. സിപിഎം കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ചു. അതേസമയം മന്ത്രിസഭായോഗത്തിനു മുമ്പ് മഞ്ഞുരുക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. രാവിലെ 9 മണിക്ക് സിപിഐ അടിയന്തര സെക്രട്ടേറിയറ്റും പത്തുമണിക്ക് 10ന് സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയേറ്റും ചേരും കരാറില്‍ നിന്ന് പിന്മാറാന്‍ പെട്ടെന്ന് സാധ്യമല്ലെങ്കില്‍ നടപടിക്രമങ്ങള്‍ മരവിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ഉപസമിതികളെ വെച്ച് പഠിച്ചു കൊണ്ട് പരിഹാരമാവില്ലെന്നും നയപരമായ തീരുമാനമെടുക്കണമെന്നും സിപിഐ നേതൃത്വം സിപിഎം നേതൃത്വത്തോട്…

      Read More »
    • അടിമാലി ദുരന്തം, സന്ധ്യയുടെ കാലിന്റെ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞ നിലയിൽ, ഇടതുകാൽ മുറിച്ചുമാറ്റി

      കൊച്ചി: അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുനീക്കി. മുട്ടിന് താഴെയാണ് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിക്കാനാലെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ടാണ് കാൽ മുറിച്ചുമാറ്റിയത്. അതേസമയം അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) ദുരന്തസമയത്തെ മരിച്ചിരുന്നു. സന്ധ്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. സന്ധ്യയുടേയും ബിജുവിന്റേയും ഇളയ മകൻ ക്യാൻസർ മൂലം മരിച്ചത് ഒരു വർഷം മുൻപാണ്. ‍  

      Read More »
    • ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി; പോണ്‍ സൈറ്റില്‍ ഇടുമെന്നു ഭീഷണി; യുവാവിനെ ബംഗളുരുവില്‍നിന്ന് പൊക്കി പോലീസ്‌

      കൊച്ചി: എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് സ്വകാര്യ ദൃശ്യം ചോർത്തിയത്. ഇയാൾ സ്വന്തം മൊബൈൽ ഫോണിലേക്ക് ഫോട്ടോ സെൻഡ് ചെയ്ത വിവരം ട്രെയിനി അറിഞ്ഞിരുന്നില്ല. ഫോൺ വാങ്ങുന്നതെന്തിനെന്ന് യുവതി ചോദിച്ചപ്പോൾ സെക്യൂരിറ്റി ആവശ്യങ്ങൾക്കാണെന്നായിരുന്നു യുവാവിന്റെ മറുപടി. മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ, മാനേജ്മെന്റ് ഇയാളെ പിരിച്ചുവിട്ടു. തുടർന്ന് ബംഗളൂരുവിലേക്ക് പോയ ശേഷമാണ് യുവതിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യം കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ യുവതിയുടെ ഫോട്ടോ പോൺ…

      Read More »
    • ‘പാര്‍ക്കിനെക്കുറിച്ചു പറയുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍’; വിവാദങ്ങള്‍ക്കിടയിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി മന്ത്രി കെ. രാജന്‍; ധനമന്ത്രിക്കും പ്രശംസ; എവിടെയും കിഫ്ബിയുടെ ഗുണഫലങ്ങളെന്ന് മുഖ്യമന്ത്രി

      തൃശൂര്‍: സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനച്ചടങ്ങിലെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വാനോളം പുകഴ്ത്തി റവന്യൂ മന്ത്രി കെ. രാജന്‍. 336 ഏക്കറില്‍ 371 കോടി മുതല്‍മുടക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകൃതി പഠനശാല തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കെന്ന പേരില്‍ യാഥാര്‍ഥ്യമായതിന് ഒരേയൊരു കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച കിഫ്ബി എന്ന പദ്ധതിയാണ്. കേരളത്തിന്റെ പ്ലാന്‍ ഫണ്ടുകൊണ്ടു പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വിശാലമായ ആശയമാണിത്. വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാന്‍ ആവശ്യമായ സംഖ്യ വേണമെന്നാണ് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടത്. സാന്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പൂര്‍ണമായ സംഖ്യ പ്ലാന്‍ ഫണ്ടില്‍നിന്നു നല്‍കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറായി. നവകേരള സദസിനെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തിയതേടെയാണു സുവോളജിക്കല്‍ പാര്‍ക്കിലെ പരിപാടി മാറ്റിവയ്‌ക്കേണ്ടിവന്നത്. അതേ നവകേരള സദസിന്റെ സമ്മാനമായാണു പാര്‍ക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്പ് റോഡിന്റെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാര്‍ക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്ക് മാറ്റാനുള്ള സംഖ്യ ഈ സര്‍ക്കാര്‍ കനിഞ്ഞു നല്‍കി.…

      Read More »
    • സുവോളജിക്കല്‍ പാര്‍ക്ക് 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന്റെ ഗുണമെന്ന് മുഖ്യമന്ത്രി ; ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണത്തിന്റെ ഫലം 40 വര്‍ഷം മുടങ്ങിക്കിടന്ന പദ്ധതി നടപ്പിലായി

      തൃശൂര്‍ നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമായ പുത്തൂര്‍ സുവോളജിക്കല്‍ ലാബ് സാക്ഷാത്കരിക്കപ്പെട്ടതിന് കാരണം ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പതിറ്റാണ്ടായി ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ജനങ്ങള്‍ കാത്തിരി ക്കുക ആയിരുന്നു. വൈലോപ്പിള്ളിയെ പോലെ നിരവധി പേരടെ ആഗ്രഹം ഇപ്പോള്‍ സ്ഥലീകരിക്കപ്പെട്ടതായും പറഞ്ഞു. പല പദ്ധതികളെയും പോലെ പാതിയില്‍ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്. നമ്മുടെ നാടിന് പല ദുരനുഭവങ്ങളുണ്ട്. ഒരു ഘട്ടത്തില്‍ നന്നായി പോയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് മന്ദീഭവിക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ട്. സുവോളജിക്കല്‍ പാര്‍ക്കിന് ആ ഗതി ഉണ്ടായില്ലെന്നത് ആശ്വാസകരം. കിഫ്ബി കേരളത്തിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ സഹായം നല്‍കിയ സംവിധാനം. നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിഭവശേഷി വച്ച് കഴിയാത്ത അവസ്ഥയുണ്ട്.വിഭവശേഷിക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളം കാലാനുസൃതമായ പുരോഗതി നേടില്ല. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. എല്‍ഡിഎഫ് 2016 ല്‍ അധികാരത്തില്‍ ഏറിയപ്പോള്‍…

      Read More »
    • കൃഷിമന്ത്രിക്കെതിരേ എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും ; മന്ത്രിമാര്‍ക്കെതിരേ മുഖ്യമന്ത്രിയും മുഖ്യമന്ത്രി ബിജെപിക്കാരനായെന്ന് സിപിഐയും ; കേരളത്തിന്റെ ഗതികേട്

      തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ പദവി അവകാശവാദത്തെ പരിഹസിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി. കൃഷിമന്ത്രിക്കെതിരേ എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും സമരം നടത്തുകയും മുഖ്യമന്ത്രി യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തിട്ടും നമ്പര്‍ വണ്ണാണെന്ന് അവകാശപ്പെടുന്നെന്ന് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം. പി എംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. സിപിഐക്കാരനായ കൃഷി വകുപ്പ് മന്ത്രി രാജിവെക്കാന്‍ എസ്എഫ്‌ഐ സമരം ചെയ്യുന്നു. സിപിഎംകാരനായ വിദ്യാഭ്യാസ മന്ത്രിക്കെതിരേ എഐഎസ്എഫ് സമരം ചെയ്യുന്നു, മുഖ്യമന്ത്രി ബിജെപിക്കാരുടെ ആളായി മാറിയെന്ന് സിപിഐയും പറയുന്നു, മന്ത്രിമാര്‍ക്ക് ഭരിക്കാനറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുന്നു. എന്നിട്ടും സര്‍ക്കാര്‍ നമ്പര്‍ വണ്‍ വണ്‍ ആണെന്നാണ് അവകാശവാദമെന്നും ഇത് കേരളത്തിന്റെ ഗതികേടാണെന്നും അബിന്‍ വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത് എസ്.എഫ്.ഐ കാര്‍ഷിക വകുപ്പ് മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു. എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു. സി.പി.ഐ പറയുന്നു മുഖ്യമന്ത്രി പി എം ശ്രീ വഴി ശ്രീ.…

      Read More »
    • സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം ; തൃശൂര്‍ രണ്ടാമതും കണ്ണൂര്‍ മൂന്നാമതും ; അത്‌ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി

      തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. 892 പോയിന്റ് നേടി തൃശൂര്‍ റണ്ണറപ്പ് ട്രോഫിയും 892 പോയിന്റുമായി മൂന്നാം സ്ഥാനം കണ്ണൂരും നേടി. പുരസ്‌കാരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സമ്മാനിച്ചു. അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4 – 100 മീറ്റര്‍ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളാണ് തിരുവനന്തപുരം നേടിയെടുത്തത്. അക്വാടിക്‌സിലെ 149 പോയിന്റുകള്‍ തൃശൂര്‍ ജില്ലാ രണ്ടാമത് എത്തിച്ചു. 212 പോയിന്റുകളോടെ…

      Read More »
    • എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടപ്പാക്കുന്നത് ശരിയല്ല ; നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി അജണ്ടയെന്ന് വി.ഡി. സതീശന്‍

      തിരുവനന്തപുരം: നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് എസ്‌ഐ ആറെന്ന് സംശയിക്കണമെന്നും 23 വര്‍ഷമായി വോട്ടു ചെയ്യുന്നവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ. ആറെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം അംഗീകരി ക്കാനാകില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ഔദ്യോഗിക മായി ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യ കര മാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ഉദ്യോഗസ്ഥ വിന്യാസ ത്തില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുമെന്നതായിരിക്കും പരിണിത ഫലം. സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ്…

      Read More »
    • എങ്ങിനെയെങ്കിലും പ്രശ്‌നം പരിഹരിച്ചെടുക്കാന്‍ സിപിഐഎം നെട്ടോട്ടം ; പിഎംശ്രീയില്‍ പന്ത് ഇപ്പോള്‍ സിപിഐയുടെ കോര്‍ട്ടില്‍ ; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു

      തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഉറപ്പായതോടെ ഈ നീക്കം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കവുമായി സിപിഐഎം. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചര്‍ച്ച നടന്നേക്കും. സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട സമവായ നീക്കങ്ങള്‍ക്കുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും. പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വരുന്നത് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതുവരെ മറ്റൊരു നടപടിയിലേക്കും പോകരുതെന്നാണ് സിപിഐയുടെ ആവശ്യം. മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് ജനുവരിയോടെ സമര്‍പ്പിക്കാമെന്ന നിര്‍ദേശമാണ് സിപിഐഎം മുന്നോട്ടുവെ ക്കുന്നത്. എന്നാല്‍ കാര്യങ്ങളെ നീട്ടിക്കൊണ്ടുപോകാനാണ് ഇതെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതേസമയം സിപിഐ അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുകയാണ്. സിപിഎം മുന്നോട്ടുവച്ച…

      Read More »
    Back to top button
    error: