Kerala

    • കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

      ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം.ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.  വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിലാണ് പൊടുന്നനെ തീ പടര്‍ന്നത്. മുന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ യാത്രക്കാരെ ഉടനെ പുറത്തിറക്കുകയായിരുന്നു. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കായംകുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

      Read More »
    • മീൻ പിടിക്കുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാർഥി മരണപ്പെട്ടു

      മലപ്പുറം: മീൻ പിടിക്കുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാർഥി മരണപ്പെട്ടു.കളപ്പുലാൻ ശംസുദ്ധീന്‍റെ മകനും പാങ്ങ് വാഴേങ്ങല്‍ എഎംഎല്‍പി സ്കൂളിലെ വിദ്യാർഥിയുമായ മുഹമ്മദ് ഷാസാൻ ആണ് മരണപ്പെട്ടത്. സ്കൂളില്‍ നിന്നും മടങ്ങിവന്ന കുട്ടി വീടിനു സമീപത്തുള്ള കുളത്തില്‍ മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ പടപ്പറമ്ബ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

      Read More »
    • കൊല്ലത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നവരെ കാട്ടുപോത്ത് ആക്രമിച്ചു; ഗുരുതര പരിക്കേറ്റ 22കാരൻ ആശുപത്രിയില്‍

      കൊല്ലം :വനാതിർത്തിക്കു സമീപം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ കാട്ടുപോത്ത് ആക്രമിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 16 ഏക്കർ നിഥിൻ ഹൗസില്‍ നിഥിൻ ലോപ്പസിനെ (22) തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിമൂട് സ്വദേശി ആദില്‍ (22) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടില്‍ എട്ടംഗ സംഘം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്ബോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത് ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയുമായിരുന്നു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരുക്കേറ്റ നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയാണു തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്.

      Read More »
    • കേരളത്തിന്റെ മുഖച്ഛായ മാറും; 7,55,43,965 രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

      തിരുവനന്തപുരം: സംസ്ഥാന ടൂറിസത്തിന് 7.55 കോടിയുടെ 9 പദ്ധതികള്‍ക്ക് അംഗീകാരം. കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. 7,55,43,965 രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതിയായത്. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ക്കായാണ് ഇത്രയും തുക അനുവദിച്ചത്. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി. നദീതീരങ്ങള്‍, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സർക്കാരിൻറെ നയത്തോടു ചേരുന്ന പദ്ധതികളായിട്ടാണ് നടപ്പാക്കുന്നത്. പെരളശ്ശേരി റിവർ വ്യൂ പാർക്ക് പാറപ്രം റെഗുലേറ്റർ-കം-ബ്രിഡ്ജ് (99,21,324 രൂപ), തലശ്ശേരി ഫോർട്ട് വാക്ക് (99,99,999 രൂപ) എന്നിവ കണ്ണൂർ ജില്ലയില്‍ പദ്ധതിയുടെ ഭാഗമാകും. നമ്ബിക്കുളം ഇക്കോ ടൂറിസം പദ്ധതി (72,32,600 രൂപ), സർഗാലയ ഇൻറഗ്രേറ്റഡ് ടൂറിസം സർക്യൂട്ടിൻറെ ഭാഗമായുള്ള ഫള്‍ക്രം സാൻഡ് ബാങ്ക് (60,00,000 രൂപ), കോഴിക്കോട് നഗരത്തിലെ അൻസാരി പാർക്ക് നവീകരണം (99,99,999 രൂപ), കടലുണ്ടിയിലെ കാവുംകുളം കുളത്തിൻറെ…

      Read More »
    • മദ്യം വാങ്ങിനല്‍കാന്‍ വൈകിയതിന് സുഹൃത്തിന്റെ തലയിടിച്ച്‌ പൊട്ടിച്ച മധ്യവയസ്കൻ അറസ്‌റ്റിൽ

      തിരുവനന്തപുരം: വലിയതുറയില്‍ സുഹൃത്തിന്റെ തലയിടിച്ച്‌ പൊട്ടിച്ചയാള്‍ അറസ്റ്റില്‍. ആവശ്യപ്പെട്ട മദ്യം വാങ്ങി നല്കാൻ വൈകിയതാണ് കാരണം. വലിയതുറ ഫാത്തിമ മാതാ പളളിറോഡില്‍ ചുളള അനി എന്ന അനില്‍കുമാറിനെ(51)ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. വലിയതുറ ശ്രീചിത്തിര നഗര്‍ റിതി ഭവനില്‍ ബൈജുവിന് (50) ആണ് അടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ചിത്തിര നഗറിനടുത്തുളള ഷെഡിലായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ബൈജു നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ വളളക്കടവ് ഭാഗത്ത് നിന്ന് എസ്.എച്ച്‌.ഒ അശോക് കുമാര്‍, എസ്.ഐ.മാരായ അംബരീഷ്, ശ്യാമകുമാരി എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

      Read More »
    • സി.പി.എം ലോക്കൽ സെക്രട്ടറി സത്യനാഥൻ്റെ ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റു, പ്രതി അഭിലാഷ് പൊലീസിൽ കീഴടങ്ങി

      സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി സത്യനാഥനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) പൊലീസിൽ കീഴടങ്ങി. വ്യാഴാഴ്ച രാത്രി പത്തരമണിയോടെ പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ ക്ഷേത്രത്തിലെ ഉത്സവത്തിൽ ഗാനമേള നടക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ അഭിലാഷ് മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറ‍ഞ്ഞു. മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽക്കാലിക ഡ്രൈവറുമാണ് അഭിലാഷ്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. കൂട്ടുപ്രതികൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ആൾക്കൂട്ടത്തിൽ നിന്ന് മാറി ഉത്സവത്തിലെ ഗാനമേള കേൾക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ അര മണിക്കൂറിനുള്ളിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ അക്രമം നടന്ന കുറച്ചുഭാഗം പതിഞ്ഞതായി അറിയുന്നു. സി.സി.ടി.വിയുള്ള…

      Read More »
    • ചൂട് കൂടുന്നു;ശരീരത്തിനെ തണുപ്പിക്കാനുള്ള വഴികൾ

      ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും. ചൂടിനെ നേരിടാൻ നിങ്ങള്‍ക്ക് കൂടുതലായി എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.. 1. അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക: തടിപ്പ് കുറഞ്ഞതും അയഞ്ഞതുമായ കോട്ടണ്‍ അല്ലെങ്കില്‍ ലിനൻ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നവല്ലത്. ചർമ്മത്തിന് ചുറ്റും വായു കടക്കാൻ അനുവദിക്കുന്നതിലൂടെ ശരീരത്തെ തണുപ്പിക്കാൻ അവ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു 2. തണുത്തതോ തണലുള്ളതോ ആയ സ്ഥലത്ത് നില്‍ക്കാം: പുറത്ത് ചൂടുള്ളപ്പോള്‍, വിശ്രമിക്കാൻ തണുത്തതും തണലുള്ളതുമായ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെയേറെ പ്രധാനപ്പെട്ടതാണ്, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് നല്ലത് കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങളില്‍ ഏർപ്പെടുക: കഠിനമായ വ്യായമനങ്ങള്‍ ചെയ്യുമ്ബോള്‍ വർദ്ധിച്ച മെറ്റാോബളിസത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന്റെയും ഫലമായ ശരീരം കൂടുതല്‍ ചൂടാവുന്നു. വ്യായാമത്തിന്റെ തീവ്രത കുറയ്ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.   തണുക്കാൻ കുളി: ചൂട് കൂടുമ്ബോള്‍ കുളിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചൂട് കുറയ്ക്കാനും. വിയർപ്പ്. ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളില്‍…

      Read More »
    • ലോഡ്‌ജ് ജീവനക്കാരനെ രക്തം വാർന്ന്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

      കാസർകോട്: ലോഡ്‌ജ് ജീവനക്കാരനെ രക്തം വാർന്ന്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഹൊസ്‌ദുർഗ് പുതിയകോട്ട സൂര്യവംശി ലോഡ്‌ജിലെ ജീവനക്കാരനായ മടിക്കൈ മേക്കാട്ടെ ഓമനയുടെ മകൻ അനൂപ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് താമസിക്കുന്ന മുറിയില്‍ അബോധാവസ്ഥയില്‍ രക്തം വാർന്ന് കണ്ടെത്തിയത്. ഉടൻ ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തലയില്‍ മുറിവേറ്റ് രക്തംവാർന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

      Read More »
    • 13 കാരി തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ടോയ്‌ലറ്റില്‍ മരിച്ചത് തുടര്‍ച്ചയായ പീഢനം മൂലം; കേസ് സിബിഐക്ക് വിട്ട് കോടതി

      തിരുവനന്തപുരം:13 കാരി പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം തുടർച്ചയായ പീഢനത്തിനൊടുവിലെന്ന് കണ്ടെത്തല്‍. കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞതിനെ തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 2023 മാർച്ച്‌ 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കള്‍ക്കൊപ്പമാണ് പൊലീസ് ക്വാർട്ടേഴ്‌സില്‍ പെണ്‍കുട്ടി താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു.അതേസമയം മ്യൂസിയം പൊലീസ് എട്ടുമാസത്തോളം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. കുട്ടിയുടെ അമ്മയുടെ ആവശ്യം ന്യായമെന്ന് നിരീക്ഷിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

      Read More »
    • തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയേയും പ്രതി ചേർത്ത് പോലീസ്

      പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത് പൊലീസ്. ജെ.ജെ. ആക്‌ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരൻ സിനുവിനെ കേസില്‍ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് ആദ്യം സ്വമേധയ കേസെടുത്തത്. സിനുവിന്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു.

      Read More »
    Back to top button
    error: