Kerala

    • മുസ്‌ലിഹ് മഠത്തില്‍ പുതിയ കണ്ണൂര്‍ മേയര്‍

      കണ്ണൂര്‍: കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ്‌ലിഹ് മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ എന്‍.സുകന്യയെ 17 വോട്ടുകള്‍ക്കാണു യുഡിഎഫിലെ മുസ്‌ലിഹ് മഠത്തില്‍ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. ഏക ബിജെപി അംഗം വിട്ടുനിന്നു. 36 വോട്ടാണു മുസ്‌ലിഹ് മഠത്തിലിന് ലഭിച്ചത്. എന്‍.സുകന്യയ്ക്ക് 18 വോട്ടും. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ലീഡറാണു മുസ്‌ലിഹ് മഠത്തില്‍. ലീഗുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസിലെ ടി.ഒ.മോഹനന്‍ ഈ മാസം ഒന്നിനു മേയര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പ് നടന്നത്.

      Read More »
    • ”ആറാം ക്ലാസില്‍ മാര്‍ക്സിന്റെ മൂലധനം വായിച്ചു, സിപിഎം ഓഫീസിലേക്ക് കയറി ചെന്നു; മകനെക്കുറിച്ച് അഭിമാനം”

      കണ്ണൂര്‍: മകന്‍ നന്ദന്റെ ഇടതുപക്ഷ ചിന്തയില്‍ വളരെ അഭിമാനിക്കുന്നുവെന്ന് നടി സുഹാസിസി. തളിപ്പറമ്പില്‍ ഹാപ്പിനസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഹാസി. മകന്‌ചെന്നൈയിലെ സിപിഎം ഓഫിസ് ആദ്യമായി സന്ദര്‍ശിച്ചതിനെക്കുറിച്ചും സുഹാസിനി പറഞ്ഞു. സിപിഎമ്മിന്റെ വളന്‍ഡിയറായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. നന്ദന്‍ ഒരിക്കലും മറ്റുകുട്ടികളെപ്പോലെയായിരുന്നില്ല. സ്‌കൂളില്‍ നിന്ന് വന്നാല്‍ ബാഗ് വലിച്ചെറിഞ്ഞ് ടിവി ഓണ്‍ ചെയ്ത് പാര്‍ലമെന്റ് ചാനല്‍ കാണും. കുട്ടികള്‍ പൊതുവെ കാര്‍ട്ടുണുകളും കോമികുകളുമാണല്ലോ കാണുന്നത്. ഞാന്‍ വിചാരിക്കാറുണ്ട്, എന്ത് തരത്തുള്ള കുട്ടിയ്ക്കാണ് ജന്മം കൊടുത്തതെന്ന്. രാഷ്ട്രീയ പുസ്തകങ്ങളാണ് വായിക്കുക. ദാസ് ക്യാപിറ്റല്‍ വായിക്കുമ്പോള്‍ അവന് വയസ്സ് പന്ത്രണ്ട്. ഒരിക്കല്‍ ‘മൂലധന’വും കൈയില്‍ പിടിച്ച് മകന്‍ സിപിഎം പാര്‍ട്ടി ഓഫിസിലേക്ക് കയറി ചെന്നു. ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്താന്‍ അവന്‍ അനുവദിച്ചില്ല. കാരണം അവന് കാറുണ്ടെന്ന് പാര്‍ട്ടിയിലുള്ളവര്‍ അറിയണ്ട എന്ന് കരുതി. എന്നിട്ട് നടന്നു പോയി. മൂലധനമാണല്ല അവന്റെ വിസിറ്റിങ് കാര്‍ഡ്. അതു കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍…

      Read More »
    • ഇരുചക്ര വാഹനത്തില്‍ ടോറസ് ലോറി ഇടിച്ചുകയറി ആറ് വയസുകാരൻ മരിച്ചു

      തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ ടോറസ് ലോറി ഇടിച്ചുകയറി ആറ് വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകരയ്ക്ക് സമീപമാണ് അപകടം നടന്നത്. മണലുവിശ സ്വദേശി ജിജിന്റെയും രേഷ്‌മയുടെയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് ലോറി ഇടിച്ചുകയറി അപകടമുണ്ടായത്. മൂത്ത മകൻ ആരോണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

      Read More »
    • നവതി നിറവില്‍ എംടി: ആശംസയുമായി കാതോലിക്ക ബാവ; ബൈബിളും പേനയും സമ്മാനം

      കോഴിക്കോട്: നവതിയുടെ നിറവില്‍ നില്‍ക്കുന്ന പ്രിയ എഴുത്തുകാരന് ആശംസയുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. എം ടി വാസുദേവൻ നായരെ കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ ഭവനത്തില്‍ എത്തിയാണ് കാതോലിക്ക ബാവ ആദരിച്ചത്. സഭയുടെ ആദരവും അദ്ദേഹം അറിയിച്ചു. പ്രിയ എഴുത്തുകാരന് നവതി സമ്മാനമായി ബൈബിളും പേനയും പരിശുദ്ധ കാതോലിക്ക ബാവ കരുതിയിരുന്നു. മലയാളം ഉള്ളിടത്തോളം കാലം എംടിയുടെ കൃതികള്‍ അനശ്വരമായി നില്‍ക്കുമെന്ന് കാതോലിക്കാ ബാവ ആശംസിച്ചു. തൻ്റെ കൃതികള്‍ നല്‍കിയാണ് എംടി കാതോലിക്ക ബാവായെ തിരികെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷനല്‍ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും പതഞ്ജലി മാനേജിംഗ് ഡയറക്ടർ ഡോ.ജ്യോതിഷ് കുമാറും ഒപ്പമുണ്ടായിരുന്നു.

      Read More »
    • രണ്ടരവര്‍ഷമായി കിഫ്ബിയുമായി ബന്ധമില്ല; ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക്

      കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ തനിക്ക് ലഭ്യമല്ലെന്നും ഇഡിയോട് ഒന്നും പറയാനില്ലെന്നും തോമസ് ഐസക് പറഞ്ഞു. ‘എന്ത് ചെയ്യാന്‍ പാടില്ലായെന്നു കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇഡിയുടെ പുതിയ സമന്‍സും. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇഡിയുടെ സമന്‍സിനു വിശദമായ മറുപടി നല്‍കി. ഇഡി വീണ്ടും ഇതേന്യായങ്ങള്‍ പറഞ്ഞ് സമന്‍സ് അയക്കുകയാണെങ്കില്‍ സംരക്ഷണത്തിനു കോടതിയെ സമീപിക്കും’ – തോമസ് ഐസക് പറഞ്ഞു. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറല്‍ എവിഡന്‍സ് നല്കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമന്‍സ്. ആദ്യം നല്‍കിയ രണ്ടു സമന്‍സുകള്‍ കേരള ഹൈക്കോടതിയില്‍ താന്‍ ചോദ്യം ചെയ്തിരുന്നു. തന്റെ ഹര്‍ജി പൂര്‍ണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്തത്.…

      Read More »
    • യുവ കർഷകന്റെ 500 വാഴകളും 300 കവുങ്ങിന്‍ തൈകളും വെട്ടി നശിപ്പിച്ചു; സംഭവം ഒറ്റപ്പാലത്ത് 

      പാലക്കാട്: ഒറ്റപ്പാലത്ത് അജ്ഞാതസംഘം യുവാവിന്റെ കൃഷി നശിപ്പിച്ചു. തിരുവാഴിയോട് മലപ്പുറം വീട്ടില്‍ പ്രമോദിന്റെ ഒന്നര ഏക്കര്‍ കൃഷിസ്ഥലത്താണ് അജ്ഞാത സംഘത്തിന്റെ ക്രൂരത അരങ്ങേറിയത്. 500 വാഴകളും 300 കവുങ്ങിന്‍ തൈകളുമാണ് വെട്ടി നശിപ്പിച്ചത്. ശനിയാഴ്ച രാത്രി സ്ഥലത്തെത്തിയ സംഘം വാഴകള്‍ വെട്ടി നശിപ്പിക്കുകയും കവുങ്ങിന്‍ തൈകള്‍ പിഴുത് കളയുകയും ചെയ്തു. രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോളാണ് തന്റെ പറമ്ബില്‍ നടന്ന അതിക്രമം പ്രമോദ് അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കി. പ്രമോദിന്റെ കഴിഞ്ഞ അഞ്ച് മാസത്തെ രാപകലില്ലാതെയുള്ള അധ്വാനമാണ് ഒരു കൂട്ടം സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

      Read More »
    • ലക്ഷങ്ങളുടെ തട്ടിപ്പ്; ഡോക്ടറും അമ്മയും റിമാൻഡിൽ

      മൂവാറ്റുപുഴ: യുകെയിലെ യുവ മലയാളി ഡോക്ടറും അമ്മയും ചേർന്ന് നടത്തിയ തട്ടിപ്പില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദ്രോണി ആയുര്‍വേദ’ എന്ന സ്ഥാപനത്തില്‍നിന്ന്, പണം തട്ടിയകേസിലാണ് ജീവനക്കാരിയായ കോതമംഗലം തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരെ പോലീസ് പിടികൂടിയത് മൂവാറ്റുപുഴയില്‍ ആയുര്‍വേദ ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ദ്രോണി ആയുര്‍വേദാസില്‍ ഡോ. ലക്ഷ്മി നായരും അവിടുത്തെ ജീവനക്കാരിയുമായിരുന്ന അമ്മ രാജശ്രീയും ചേര്‍ന്ന് നടത്തിയത് ഒന്നരക്കോടിയോളം രൂപയുടെ  തട്ടിപ്പായിരുന്നു. യുകെയില്‍ ഡോക്ടറായിരുന്ന മകളെ പഠിപ്പിച്ചത് തട്ടിപ്പ് നടത്തി ലഭിച്ച പണമുപയോഗിച്ചെന്നു പ്രതി രാജശ്രി സമ്മതിച്ചിട്ടുണ്ട്. രാജശ്രീ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍, ബിസിനസ് വര്‍ധിച്ചിട്ടും അക്കൗണ്ടില്‍ പണം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തതോടെയാണ് തട്ടിപ്പിന്റെ പൊരുള്‍ വെളിച്ചത്തു വരുന്നത്. പലതവണകളായി കമ്ബനിയുടെ അക്കൗണ്ടില്‍നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്കും മകളുടെ അക്കൗണ്ടിലേക്കും രാജശ്രീ പണം മാറ്റുകയായിരുന്നു എന്ന്…

      Read More »
    • ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ഇറക്കാൻ ബിജെപി

      പത്തനംതിട്ട: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിന്റെ ഉഷ്ണം ഏറ്റവും നന്നായറിഞ്ഞ മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് കരുതപ്പെടുത്. തീർത്ഥാടനങ്ങളുടെ തലസ്ഥാനം, കർഷകരുടെ നാട്, പ്രവാസികള്‍ കൂടുതലുള്ള ജില്ല എന്നിങ്ങനെ സവിശേഷതകള്‍ ഏറെയുണ്ട്, ഈ മലയോര മണ്ഡലത്തിന്. പാർലമെന്റ് മണ്ഡലം രൂപീകരിച്ച ശേഷം 2009-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ആന്റോ ആന്റണി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് കോട്ട എന്നാണ് പത്തനംതിട്ടയെ പലരും വിശേഷിപ്പിച്ചത്. തുടർന്നു നടന്ന രണ്ട് തിരഞ്ഞെടുപ്പകളിലും എല്‍.ഡി.എഫിനും ബി.ജെ.പിയ്ക്കുമുണ്ടായ വോട്ടു വർദ്ധന ഇത്തവണ മണ്ഡല ചരിത്രം വഴിമാറുമോ എന്ന ചോദ്യമുയർത്തുന്നുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിലൂടെ ആന്റോ ആന്റണി ഹാട്രിക് വിജയം കുറിച്ചെങ്കിലും ഭൂരിപക്ഷം അൻപതിനായിരത്തില്‍ താഴെയായത് കോണ്‍ഗ്രസ് കോട്ടയില്‍ വിള്ളലുകളുണ്ടായതിന്റെ സൂചനയാണ്. കോണ്‍ഗ്രസ് വിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പീലിപ്പാേസ് തോമസ് 2014-ലും വീണാ ജോർജ് 2019-ലും യു.ഡി.എഫിന് കനത്ത പ്രഹരമേല്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന്റെ കൈയിലാണുള്ളത്.എന്നാൽ ആറന്മുള…

      Read More »
    • ഭാര്യവീട്ടിലേക്ക്  ജീപ്പ് ഇടിച്ച്‌ കയറ്റി യുവാവ്; ഭാര്യയും കുഞ്ഞുങ്ങളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

      ഇടുക്കി: മൂലമറ്റത്ത് യുവാവ് ഭാര്യവീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. ഭാര്യയും കുട്ടികളും ഉള്‍പ്പെടെ വീട്ടിലുള്ളപ്പോഴാണ് യുവാവ് അതിക്രമം നടത്തിയത്. സംഭവത്തില്‍ പതിപ്പള്ളി സ്വദേശി സൂര്യകുന്നേല്‍ പ്രേംജിത്തിനെ (കണ്ണൻ- 37) പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് കണ്ണന്‍റെ മർദ്ദനത്തില്‍ രക്ഷതേടി ഭാര്യ സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നാലെ എത്തിയ കണ്ണനെ കണ്ട് ഭാര്യയും കുട്ടികളും വീട്ടിനുള്ളില്‍ കയറി കതകടച്ചു. ഇതില്‍ ക്ഷുഭിതനായ കണ്ണൻ വീട്ടിലേക്ക് സ്വന്തം ജീപ്പ് ഇടിച്ച്‌ കയറ്റുകയായിരുന്നു. സംഭവസമയം വീട്ടില്‍ മൂന്നു മുതിർന്നവരും കണ്ണന്‍റെയും ഭാര്യാ സഹോദരിയുടേയും ഉള്‍പ്പടെ അഞ്ചു കുട്ടികളും ഉണ്ടായിരുന്നു. ജീപ്പ് ഇടിച്ചുകയറ്റിയതോടെ ഭയന്ന് വീട്ടിലുണ്ടായിരുന്നവർ കുട്ടികളെയും എടുത്ത് പിൻവാതിലിലൂടെ രക്ഷപ്പെട്ട് അയല്‍വാസികളുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ കാഞ്ഞാർ പോലീസെത്തി കണ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

      Read More »
    • മാനന്തവാടിയില്‍ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

      വയനാട്: മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതിഞ്ഞു. ഇന്നലെ രാത്രിയോടെയും പല ഭാ?ഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയും പുലിയും കരടിയും കാട്ടുപന്നിയുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടില്‍ പതിവ് സംഭവമായിരിക്കുകയാണ്. അതിനിടെ കരടിയേയും കണ്ടതോടെ ജനങ്ങളെ ആശങ്കയിലാക്കുകയാണ്.      

      Read More »
    Back to top button
    error: