Breaking NewsKeralaLead NewsNEWS

രണ്ടു മാസമായി ശമ്പളമില്ല; ആരോഗ്യ മന്ത്രിയോട് നേരിട്ട് കുടിശിക ചോദിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്!

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ്. രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിനാലാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. സംഘം ചേര്‍ന്ന് ബഹളം വച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ. അനില്‍ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാര്‍ ജീവനക്കാര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. ഗവ.മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടാനം ചെയ്യാന്‍ ചൊവ്വാഴ്ച മന്ത്രി എത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ മന്ത്രിയോട് നേരിട്ട് ശമ്പളം ചോദിച്ചെത്തിയത്.

Signature-ad

എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, എക്‌സറെ ടെക്‌നീഷ്യന്‍മാര്‍, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്. വേഗത്തില്‍ പോകാന്‍ ഒരുങ്ങിയതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാര്‍ ബഹളംവച്ചിരുന്നു.

 

Back to top button
error: