Kerala

    • തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല; ഷൊര്‍ണൂര്‍ അപകടത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസ്

      പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണ കരാര്‍ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസെടുത്തു. ഇയാളുടെ കരാര്‍ റദ്ദാക്കിയതായും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കരാറുകാരന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയില്‍വേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാര്‍ നല്‍കിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികള്‍ സ്റ്റേഷനിലേക്ക് പോകാന്‍ റോഡിന് പകരം അനുമതിയില്ലാതെ റെയില്‍വേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തില്‍ വേഗ നിയന്ത്രണമില്ലെന്നും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരിച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു. അതേസമയം, ട്രെയിന്‍ തട്ടി പുഴയില്‍ വീണ തൊഴിലാളിക്കായുള്ള തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കൊച്ചിന്‍ പാലത്തില്‍ കരാര്‍ തൊഴിലാളികളായ മൂന്നുപേര്‍ ട്രെയിനിടിച്ചു മരിച്ചത് . ഒരാള്‍ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും. റെയില്‍വേ ട്രാക്ക് ശുചീകരണത്തിനായി…

      Read More »
    • പൂരനഗരിയിലെ ആംബുലന്‍സ് യാത്ര: സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

      തൃശൂര്‍: പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പൊലീസ് എഫ്ഐആര്‍. ഇന്നു പുലര്‍ച്ചെയാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 279,34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമം 179, 184, 188, 192 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സുരേഷ് ഗോപിക്കു പുറമെ, അഭിജിത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ജനത്തിരക്കിനിടെ മനുഷ്യജീവന് ഹാനി വരാന്‍ സാധ്യതയുള്ള തരത്തില്‍ ആംബുലന്‍സ് സഞ്ചരിച്ചു. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആര്‍ പറയുന്നു. നേരത്തെ തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടു പരാതികളാണുള്ളത്. ഇതില്‍ ഒരെണ്ണം പൊലീസും മറ്റൊന്ന് മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷിച്ചു വരുന്നത്. പൂരദിവസം ആംബുലന്‍സില്‍…

      Read More »
    • അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സിന് മനോജ് എബ്രഹാമിന്റെ കട്ട്; ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാന്‍ നിര്‍ദേശം

      തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന്റെ ചിറകരിയാനുള്ള കൂടുതല്‍ നടപടികളുമായി പൊലീസ് ഉന്നതര്‍. ക്രമസമാധാന ചുമതലയുണ്ടായിരുന്ന കാലത്ത് അജിത് കുമാര്‍ തുടങ്ങിവച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം പുതിയ മേധാവി മനോജ് എബ്രഹാം പിരിച്ചുവിട്ടു. ഇതിലുണ്ടായിരുന്ന 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാനും നിര്‍ദേശം നല്‍കി. ഡിജിപി അറിയാതെയായിരുന്നു അജിത് കുമാര്‍ പ്രത്യേക സംവിധാനം ഉണ്ടാക്കിയത് .സംസ്ഥാന, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ നിലവിലുള്ളപ്പോഴായിരുന്നു ഇത്. അജിത് കുമാറിനെതിരെയുള്ള ഏറ്റവും വലിയ ആരോപണങ്ങളില്‍ ഒന്നായിരുന്നു ഇത്. എസ്പിമാരുടെയും കമ്മിഷണര്‍മാരുടെയും ഓഫീസുകളിലാണ് സമാന്തര ഇന്റലിജന്‍സില്‍ പെട്ട ഉദ്യോഗസ്ഥരെ നിയമിച്ചതെങ്കിലും ഇവരുടെമേല്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. എല്ലാം അജിത് കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും നോട്ടപ്പുള്ളികളായ ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സമാന്തര ഇന്റലിജന്‍സിനെതിരെ പൊലീസ് മേധാവി കടുത്ത പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം ആദ്യമാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.…

      Read More »
    • ”കുഴല്‍പ്പണത്തില്‍ ഒരു കോടി കെ സുരേന്ദ്രന്‍ തട്ടിയെടുത്തു; 35 ലക്ഷം വി.വി രാജേഷിന് നല്‍കാന്‍ ആവശ്യപ്പെട്ടു”

      തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന്‍ എന്തിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ബന്ധപ്പെട്ടത് എന്ന് ചോദിച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍. പാര്‍ട്ടിയുടെ അധ്യക്ഷനെയാണോ കള്ളപ്പണം കൊണ്ടുവരുന്നയാള്‍ ബന്ധപ്പെടേണ്ടത്. അത് തന്നെ തെറ്റല്ലേ. എന്നിട്ട് അതിനെ ന്യായീകരിക്കുകയാണ്. ഇതിന് മുന്‍പ് കോഴിക്കോട് നിന്ന് പണം കൊണ്ടുവന്നപ്പോള്‍ അതില്‍ നിന്ന് കൈയിട്ട് സുരേന്ദ്രന്‍ ഒരു കോടി രൂപ എടുത്തെന്ന് ധര്‍മ്മരാജന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും തിരൂര്‍ സതീശന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു. ‘അത് എന്തിനാണ്? ബാക്കി 35 ലക്ഷം രൂപ തിരുവനന്തപുരത്ത് വി വി രാജേഷിന് കൊടുക്കൂ എന്ന്. എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. നേരിട്ട് കേട്ട കാര്യങ്ങളും കണ്ട കാര്യങ്ങളും പറഞ്ഞു കഴിഞ്ഞാല്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. ഒരു നേതാവും സംഘടനയെ വഞ്ചിട്ട് ഒന്നും ചെയ്യാന്‍ പാടില്ല. എന്തിനാണ് എല്ലാ നേതാക്കളും കച്ചകെട്ടിയിറങ്ങിയിട്ട് എനിക്കെതിരെ ഇല്ലാ കഥകള്‍ പറയുന്നത്.’- തിരൂര്‍ സതീശന്‍ പറഞ്ഞു. ‘സിപിഎം വിലയ്ക്ക്…

      Read More »
    • സി.പി.എം ചര്‍ച്ച തള്ളി സന്ദീപ് വാര്യര്‍; അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല

      പാലക്കാട്: സി.പി.എമ്മുമായി ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത തള്ളി ബി.ജെ.പി. സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. അതേസമയം, പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സന്ദീപ് തയ്യറായില്ല. താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മാതൃഭൂമി ന്യൂസിന്റെ ചോദ്യത്തിന് മറുപടിയായി സന്ദീപ് പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വേദിവിട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബി.ജെ.പി. നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി സംസാരിച്ചുവെന്നും വിവരമുണ്ട്. കണ്‍വെന്‍ഷനുശേഷം ബി.ജെ.പി. പ്രചാരണത്തില്‍ സന്ദീപ് സജീവമല്ല. അതേസമയം, പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ പ്രശ്നവുമില്ലെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്‌കുമാര്‍ പ്രതികരിച്ചു. പ്രചാരണ രംഗത്ത് സന്ദീപ് സജീവമാകാത്തതോടെ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സന്ദീപ് സി.പി.എം. നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തവന്നു. എന്നാല്‍, ചര്‍ച്ച നടത്തിയെന്നത് തള്ളിയ സന്ദീപ്, പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല.  

      Read More »
    • ജോസഫ് മാര്‍ ഗ്രിഗോറിയോസ് പിന്‍ഗാമിയാകണം; സഭയ്ക്ക് തീരുമാനിക്കാമെന്ന് വില്‍പ്പത്രത്തില്‍ ശ്രേഷ്ഠ ബാവ; അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം പ്രമുഖര്‍

      കൊച്ചി: യാക്കോബായ സഭയുടെ ആത്മീയ ചൈതന്യവും കരുത്തുമായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിശ്വാസികള്‍. കബറടക്ക ശുശ്രൂഷകളുടെ സമാപനത്തിന് തുടക്കമായി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലാണ് ചടങ്ങുകള്‍. ബാവയുടെ വില്‍പ്പത്രം വായിച്ചു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് പിന്‍ഗാമിയാകണമെന്നാണ് ആഗ്രഹം. എന്നാല്‍ സഭയ്ക്ക് തീരുമാനിക്കാമെന്നും വില്‍പ്പത്രത്തിലുണ്ട്. മൂന്ന് മണിയോടെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചു. യാക്കോബായ സഭ ആഗോളതലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോണ്‍ കവാക് മെത്രാപ്പോലീത്ത, ഇംഗ്ളണ്ടിലെ ആര്‍ച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവര്‍ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കുന്നുണ്ട്. പ്രവൃത്തി മണ്ഡലമായിരുന്ന കോതമംഗലത്തും ജന്മസ്ഥലവും സഭാ ആസ്ഥാനവുമായ പുത്തന്‍കുരിശിലേക്കുള്ള വിലാപയാത്രയിലെയും ജനപങ്കാളിത്തം ബാവായ്ക്കുള്ള സ്നേഹാഞ്ജലിയായി. കോതമംഗലം മാര്‍ തോമന്‍ ചെറിയ പള്ളിയില്‍ കബറടക്ക ശുശ്രൂഷയുടെ ആദ്യ 2 ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു.  മൂന്നാമത്തെ ക്രമം വലിയ പള്ളിയിലും നടന്നു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍…

      Read More »
    • ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍

      പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും റെയില്‍വേയിലെ കരാര്‍ ജോലിക്കാരാണ്. മൂന്നുപേരുടെ മൃതദേഹം കണ്ടെടത്തു. ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.

      Read More »
    • അക്ഷരത്തെറ്റില്‍ കുടുങ്ങി പൊലീസ്; ഭാഷാദിനത്തില്‍ വിതരണം ചെയ്ത മെഡലുകളില്‍ വ്യാപക പിഴവ്

      തിരുവനന്തപുരം: ഭാഷാദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ വ്യാപക അക്ഷരത്തെറ്റെന്ന് പരാതി. ‘കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡന്‍’ എന്നാണ് മെഡലില്‍ എഴുതിയിരിക്കുന്നത്. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം 264 പൊലീസുകാര്‍ക്ക് മെഡല്‍ വിതരണം ചെയ്തത്. ഇതില്‍ നിരവധി പേര്‍ക്ക് ലഭിച്ച മെഡലുകളിലാണു അക്ഷരത്തെറ്റുള്ളത്. പകരം മെഡലുകള്‍ നല്‍കാന്‍ ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തിന് ഡിജിപി നിര്‍ദേശം നല്‍കി. അടിയന്തരമായി പുതിയ മെഡലുകള്‍ വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. അക്ഷരത്തെറ്റുള്ള മെഡലുകള്‍ ഉടന്‍ തിരികെവാങ്ങും.  

      Read More »
    • ചായ വാങ്ങിക്കൊടുക്കാന്‍ വെച്ചയാളാണോ കോടികള്‍ക്ക് കാവലിരുന്നത്; കൊടകര വിവാദത്തില്‍ പരിഹാസവുമായി വി.മുരളീധരന്‍

      തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് കാലമെന്നത് എ.കെ.ജി സെന്ററില്‍നിന്ന് തിരക്കഥാകൃത്തുക്കള്‍ രംഗത്തിറങ്ങുന്ന സമയമാണെന്ന് മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളധീരന്‍. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്കെതിരെ ഉയരുന്ന ആരോപണം സംബന്ധിച്ചായിരുന്നു മുരളീധരന്റെ പരിഹാസം. പി.പി.ദിവ്യയെ എന്തുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യത്തിന് ഗോവിന്ദന്‍ മാസ്റ്റര്‍ക്കും മുഖ്യമന്ത്രിക്കും മറുപടിയില്ല. പി.പി. ദിവ്യയെ 15 ദിവസം ആരാണ് ഒളിപ്പിച്ചുവെച്ചതെന്ന് മുരളീധരന്‍ ചോദിച്ചു. പത്തുവര്‍ഷം കഠിന തടവ് കിട്ടുന്ന കുറ്റം ചെയ്തിട്ടുള്ള ഒരു പ്രതിയെ ഒളിപ്പിച്ചയാള്‍ക്കെതിരെ കേസില്ല. ഈ ചോദ്യങ്ങളെല്ലാം ജനങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനുള്ള ഉത്തരങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് പറയാന്‍ പറ്റാതെ വരുമ്പോള്‍ ചേലക്കരയിലടക്കം പരാജയപ്പെടുമോ എന്ന വിഭ്രാന്തിയിലാണവരെന്നും അദ്ദേഹം പറഞ്ഞു. 100 കോടി നല്‍കി രണ്ട് എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ വേണ്ടി എന്‍.സി.പി രംഗത്തെത്തി എന്നൊരു തിരക്കഥ രണ്ടുദിവസം മുന്‍പ് വന്നു. അജിത് പവാറിന്റെ പാര്‍ട്ടിക്ക് കേരളത്തില്‍ ആരെങ്കിലുമുണ്ടോ എന്നറിയില്ല. കേരളത്തില്‍ എന്‍.ഡി.എയ്ക്ക് ഒരു എം.എല്‍.എ പോലുമില്ല. ഇനി അഥവാ ഈ രണ്ടുപേര്‍ കൂറുമാറിയെന്നിരിക്കട്ടേ പിണറായി സര്‍ക്കാര്‍ താഴെ…

      Read More »
    • സജി ചെറിയാന് കുരുക്കാകുമോ? മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

      പത്തനംതിട്ട: മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരി?ഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതല്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ചു സജി ചെറിയാന്‍ കേസ് അട്ടിമറിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണു താനെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഭരണഘടനയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എതിരെ പറഞ്ഞിട്ടുമില്ലെന്നും ആമുഖം വായിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തിലുണ്ട്. അംബേദ്കറെ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്നു പറയുന്നിതലും ദുഃഖം ഉണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.

      Read More »
    Back to top button
    error: