Kerala
-
കോഴിക്കോട് ട്രെയിനിന് കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു
കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും ഇതേസ്ഥലത്തുവെച്ച് കല്ലേറുണ്ടായെന്നും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം നടത്തിവരികയാണ്. ആലുവ യുസി കോളേജിൽ ബിരുദവിദ്യാർഥിനിയായ ഐശ്വര്യ, പഠനാവധിയായതിനാൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read More » -
വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കി സംസ്ഥാന സെക്രട്ടറി; പ്രചാരണത്തില്‍ സജീവമെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനത്തിനില്ല; നിലപാടുകള്‍ പറയുന്നത് എം. സ്വരാജ്; ചര്‍ച്ചയായി ‘ചുമതല’ കൈമാറ്റം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയത് ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രി ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴാണ് പാര്‍ട്ടിയെ നയിക്കുന്ന എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടി നല്‍കുന്നതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജാണെന്നതും കൗതുകമുണര്‍ത്തുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ പറയേണ്ടതും രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറയേണ്ടതും സിപിഎമ്മില്‍ നിന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. എന്നാല്‍ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് ടി.കെ. ഗോവിന്ദന്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിന് ശേഷം എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത് പതിവുള്ള എം.വി? ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് അവസാനം വാര്‍ത്താസമ്മേളനം വിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കമ്മിറ്റികള്‍ക്കുമായി എം.വി. ഗോവിന്ദന്‍ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്നുണ്ടെങ്കിലും എവിടെയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് എത്തുമ്പോള്‍ രണ്ടോ മൂന്നോ വാചകങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എം.വി.…
Read More » -
ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസിൽ നിന്നും പുറത്താക്കി
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി. ആരോപണം ഉയർന്നയുടനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു, അതിന് പിന്നാലെയാണ് പുറത്താക്കല്‍. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോൺഗ്രസ് നേതൃത്വ വിലയിരുത്തല്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചു. എന്നാൽ ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പന്‍ പറഞ്ഞു.പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കുന്നത്തൂർ മേട് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. 11 വോട്ടിനാണ് ജയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതിയാണ് പ്രശേഭിനെതിരെയുള്ളത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിക്കാരി പറഞ്ഞു. മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് യുവതി പരാതി നൽകിയത്. പാലക്കാട് എംഎൽഎയും കോൺഗ്രസ് മുൻ നേതാവുമായ…
Read More » -
20 വർഷത്തിന് ശേഷം 4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”
അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് ആണ് ഹാപ്പി റീ റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ എട്ടിന് ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസായി ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും…
Read More » -
“പഗിട കളി”ട്രെയിലർ പുറത്ത്
പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി”യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിട കളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്നു കാണാതായ 27…
Read More » -
‘ആരാടാ എന്റെ കൊച്ചിനെ വഴക്കുപറഞ്ഞത്?‘: ഒന്നാംക്ലാസിൽ പഠിക്കുന്ന മകന്റെ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷകർത്താവ്
ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് രക്ഷാകർത്താവ് അധ്യാപകനെ വീട്ടിൽകയറി ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശി (28) അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജി(37)-നെ വീടിനുള്ളിൽനിന്നും വിളിച്ചറക്കി മർദിക്കുകയായിരുന്നു. ശരത്തിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുൻപിൽവെച്ചാണ് മർദിച്ചത്. സ്വകാര്യസ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ചാണ് അധ്യാപകനായ ലിൻസിനെ ശരത് മർദിച്ചത്. ലിൻസ് പണ്ട് ശരത്തിനേയും ട്യൂഷൻ ക്ളാസിൽ പഠിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിൻസിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ശരത്തിനെതിരേ കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരേ നിലവിൽ കേസെടുത്തിട്ടില്ലെന്നും വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും തങ്കമണി പോലീസ് അറിയിച്ചു.
Read More » -
ലോക്കറുകളിൽ നിന്നും വസ്തുക്കൾ നഷ്ടമായാൽ വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുക ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
മുംബൈ: ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടാൽ, ലോക്കർ ഉടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടിവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ലോക്കറുകളിൽ ഉപഭോക്താക്കൾ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനോ അവയുടെ മൂല്യം രേഖപ്പെടുത്താനോ ബാങ്കുകൾക്ക് അധികാരമില്ലെന്നും അവർ പറഞ്ഞു. അത്തരത്തിൽ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഈ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പ്രായോഗികമല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ലോക്കറിലെ വസ്തുക്കൾ ബാങ്കുകൾ പരിശോധിക്കുന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്നും അവർ ചൂണ്ടിക്കാട്ടി. പരിശോധനയില്ലാതെ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് ഏകീകൃത രീതിയിലുള്ള നഷ്ടപരിഹാരമാണ് നൽകാനാകുകയെന്നും, ഓരോ ലോക്കറിനും വ്യത്യസ്തമായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Read More » -
‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി
കോട്ടയം: റബ്ബർ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫിന് ഭരണം ലഭിക്കുന്നതോടെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അപ്പോൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദി പ്രവർത്തിക്കുന്നത്. എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ പുറത്തുവരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർഥ സ്വഭാവം രാജ്യത്തിന് മനസ്സിലാകും. മോദിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുൽ…
Read More » -
‘എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് അവർ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്‘: വിഡി സതീശൻ
കൊച്ചി: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടിയുടെ മാതൃസംഘടന നാല് പതിറ്റാണ്ടോളം എൽ.ഡി.എഫിനൊപ്പമായിരുന്നു. അന്ന് മതേതരവാദികളായി കണ്ടവരെ, യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ, വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയത ആരോപിച്ചവർ, ഇപ്പോൾ എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതരാവുകയാണ്. എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐ. പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുക എന്നതാണ് യു.ഡി.എഫ്. നിലപാട്. എന്നാൽ, പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആർ.എസ്.എസുമായും എസ്.ഡി.പി.ഐ.യുമായും ഡീലുകൾ ഉണ്ടാക്കുകയുമാണ് സി.പി.എമ്മിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു. ആർ.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ…
Read More »
