Kerala

    • അങ്ങനെ മാങ്കൂട്ടത്തില്‍ വിലസണ്ട; ചെന്നിത്തല വാളെടുത്ത് രാഹുലിനെതിരെ; കൃത്യമായ അമ്പുകളെയ്ത് മുരളീധരനും; രാഹുല്‍ വിമതര്‍ ഒറ്റക്കെട്ട്; മാങ്കൂട്ടത്തിലിനെ മണിച്ചിത്രത്താഴിട്ടു പൂട്ടും

      തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ രാഹുല്‍ വിമതരെല്ലാം ഇനി ഒറ്റക്കെട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും വിവാദത്തില്‍ പെട്ടതോടെ ഇനി രാഹുലിനെ വിലസാന്‍ വിടണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസില്‍ മാങ്കൂട്ടത്തിലിനോട് മനസുകൊണ്ട് മടുപ്പുള്ള വലിയൊരു വിഭാഗം. സസ്‌പെന്‍ഷനിലായിട്ടും സുഖമായി കോണ്‍ഗ്രസില്‍ വിലസുന്ന രാഹുലിനെ പൂട്ടാന്‍ അവസരം കാത്തിരുന്നവര്‍ക്ക് പുതിയ ശബ്ദരേഖ മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ഒന്നാന്തരം മണിച്ചിത്രത്താഴായിരിക്കുകയാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെ ഈ തെരഞ്ഞെടുപ്പു കാലത്ത് വീട്ടില്‍നിന്നിറങ്ങാതെ ടിവിയും കണ്ടിരിക്കേണ്ട അവസ്ഥയിലേക്കാണ് മാങ്കൂട്ടത്തില്‍ പോകുന്നത്. രമേശ് ചെന്നിത്തല രാഹുലിനെതിരെ വാളെടുത്ത് രംഗത്തെത്തിയതും ശക്തവും കൃത്യവുമായ ഭാഷയില്‍ കെ.മുരളീധരന്‍ നിലപാട് വ്യക്തമാക്കിയതുമെല്ലാം മാങ്കൂട്ടത്തലിനെ മൂലയ്ക്കിരുത്താനുള്ള വകയായിട്ടുണ്ട്. സിപിഎമ്മും ബിജെപിയും വിഷയം ഒന്നുകൂടി ഏറ്റുപിടിച്ചതോടെ രാഹുലിന് ചവിട്ടിനില്‍ക്കാന്‍ മണ്ണില്ലാത്ത അവസ്ഥയാണ്. രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, പിന്നെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന ഒറ്റ ഡയലോഗിലൂടെ തന്റെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നതില്‍ പല കോണ്‍ഗ്രസുകാര്‍ക്കുമുള്ള അതൃപ്തിയാണ് ചെന്നിത്തല…

      Read More »
    • എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രത പാലിക്കണം; വേണം ജാഗ്രത വേണം; എന്താണ് കാരണമെന്നറിയണോ

      കൊച്ചി : എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രതപാലിക്കണം എന്ന് സംശയം തോന്നാം. പക്ഷേ ജാഗ്രത വേണം. ജാഗ്രത പാലിക്കേണ്ടത് നെടുമ്പാശേരിക്കാരാണ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പറന്നുയരേണ്ട വിമാനങ്ങളാണ് ജാഗ്രതയോടെ പറക്കേണ്ടത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ കരിമേഘ പടലം വടക്കന്‍ ഇന്ത്യയിലേക്ക് നീങ്ങുകയാണത്രെ. ഈ കരിമേഘപടലം വിമാന എന്‍ജിനുകളെ വലിയ അപകടത്തില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഏവിയേഷന്‍ അധികൃതര്‍ പറയുന്നത്. അപകടസാധ്യതയുള്ളതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ഡിജിസിഎ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍വീസുകള്‍ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ…

      Read More »
    • ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചികിത്സാ രീതികള്‍’; 22 എഫ്‌കെ സിനിമയിലെ റിവഞ്ച് സീന്‍ പങ്കുവച്ച് പി. സരിന്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഒളിയമ്പ്; രാഹുലിനായി ആഞ്ഞടിച്ച് സൈബര്‍ പോരാളികളും

      പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി ഓഡിയോയും വാട്‌സാപ് ചാറ്റും പുറത്ത് വന്നതിന് പിന്നാലെ ഒളിയമ്പുമായി സിപിഎം നേതാവ് പി. സരിന്‍. ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികള്‍’ എന്ന കുറിപ്പോടെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിവഞ്ച് സീന്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് സരിന്റെ പരിഹാസം. സിനിമയിലെ നായികയായ ടെസ എന്ന കഥാപാത്രം പ്രതിനായകനായ സിറിലിനെ മയക്കിക്കടത്തി ലിംഗം മുറിച്ചുമാറ്റുന്ന രംഗമാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് തന്നെ കേസില്‍ കുടുക്കിയ സിറിലിനോട് ടെസ നടത്തുന്ന പ്രതികാരമാണിത്. കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതുപോലെ ചില ചികിത്സാ രീതികള്‍ പരീക്ഷിക്കാം എന്നാണ് സരിന്റെ പോസ്റ്റില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ഓഡിയോയും വാട്സാപ്പ് ചാറ്റുമാണ് ഇന്ന് പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടിയടെ ശബ്ദരേഖയിലുണ്ട്. രാഹുല്‍ കുട്ടിയെ…

      Read More »
    • പുക മറ കാണിച്ച് ഇലക്ഷന്‍ ജയിക്കാന്‍ സിപിഐഎമ്മും ബി ജെ പി യും കരുതണ്ട ; ലൈംഗീക ആരോപ ണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് കെ മുരളീധരന്‍

      തിരുവനന്തപുരം: പുക മറ കാണിച്ച് ഇലക്ഷന്‍ ജയിക്കാന്‍ സിപിഐഎമ്മും ബി ജെ പി യും കരുതണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തെങ്കില്‍ പാര്‍ട്ടി ഇപ്പോഴത്തെ അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കെ മുരളീധരന്‍. ലൈംഗീക ആരോപ ണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ഇല്ല. അറസ്റ്റ് ചെയ്യുന്നതില്‍ തടസം ഇല്ല. അത് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ആള്‍. കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കണം. അടുത്ത നടപടി രാഹുലിനെ പുറത്താക്കലാണ്. അതിന് സര്‍ക്കാര്‍ തെളിവുസഹിതം പുറത്ത് വരണം. രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് പാര്‍ട്ടി മറുപടി പറയേണ്ടത് ഇല്ല ആക്ഷന്‍ വന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇത് ഇലക്ഷന് വേണ്ടിയുള്ള അഭ്യാസങ്ങള്‍ ആകരുത്. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. ഏത് ആക്ഷന്‍ എടുത്താലും…

      Read More »
    • ആന്തൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുടക്കത്തിലേ തന്നെ തിരിച്ചടി ; മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി തെരഞ്ഞെടുപ്പില്‍ നിന്നുംപുറത്തായി ; കണ്ണൂരില്‍ എതിരില്ലാതെ എല്‍ഡിഎഫിന്റെ ജയം 14 ഇടത്ത്

      തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളുകയും ഒരാള്‍ പിന്‍വലിക്കുകയും ചെയ്തതോടെ കണ്ണൂരില്‍ വോട്ടെടുപ്പ് പോലും നടക്കാതെ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം 14 ആയി. ആന്തൂരിലാണ്  എല്‍ഡിഎഫിന് വിജയം കിട്ടിയത്. ഇതോടെ ആന്തൂരില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ്് പത്രികയാണ് തള്ളിയത്. അഞ്ചാംപീടി കയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. കോള്‍മൊട്ട, തളിവയല്‍, അഞ്ചാം പീടിക വാര്‍ഡുകളില്‍ യുഡിഎഫ് പത്രിക അംഗീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ലിവ്യ പത്രിക പിന്‍വലിച്ചു. നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ സിഐഎമ്മിന് എതിരിഅല്ലായിരുന്നു. കോടല്ലൂര്‍ വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ രജിത. തളിയില്‍ കെ വി പ്രേമരാജന്‍ എന്നിവരാണ് എതിരില്ലാത്തവര്‍. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാര്‍ഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകള്‍ തള്ളി. പുനര്‍സൂക്ഷ്മപരിശോധനയിലാണ് പത്രികകള്‍ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. കണ്ണൂരില്‍ എല്‍ഡിഎഫ് ന് ആകെ എതിരില്ലാ ത്തത്…

      Read More »
    • ഇടുക്കിയില്‍ മൊത്തത്തില്‍ വിമതശല്യം ; കോണ്‍ഗ്രസിന് വിമതര്‍ മത്സരിക്കാനിരുന്നത് പത്തു ഡിവിഷനുകളില്‍ ; ആറുപേരെ നേതൃത്വം ഇടപെട്ട് പത്രിക പിന്‍വലിപ്പിച്ചു ; എന്നിട്ടും നാലു ഡിവിഷനുകളില്‍ വിമതര്‍

      ഇടുക്കി: കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസിന് നാല് വിമതര്‍. പത്തു ഡിവിഷനുകളില്‍ മത്സരിക്കാന്‍ തീരുമാനം എടുത്തിട്ട്് ആറുപേരെ നേതൃത്വം ഇടപെട്ട് പത്രിക പിന്‍വലിപ്പിച്ചു. ഇപ്പോള്‍ 6, 23,31, 33, ഡിവിഷനുകളിലാണ് വിമതര്‍ മത്സരിക്കുന്നത്. കട്ടപ്പന ടൗണ്‍ വാര്‍ഡില്‍ തന്നെ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. ആറാം വാര്‍ഡില്‍ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറല്‍ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും, വാര്‍ഡ് 24ല്‍ മുന്‍ വൈസ് ചെയര്‍മാന്‍ കെജെ ബെന്നിക്കെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും. 33 -ാം വാര്‍ഡില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ജോയ് ആനിത്തോട്ടത്തിലിനെതിരെ മുന്‍ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും വാര്‍ഡ് 31 ല്‍ കേരള കോണ്‍ഗ്രസിലെ മേഴ്‌സികുട്ടി ജോഫിനെതിരെ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബിയും മത്സരിക്കും. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍. നെടുംകണ്ടം പഞ്ചായത്തിലെ 16-ാം വാര്‍ഡിലും രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലും മുസ്ലീംലീഗ് അംഗങ്ങള്‍ സ്വതന്ത്രരായി…

      Read More »
    • തന്റേതെന്ന് കരുതുന്ന ശബ്ദരേഖ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു ; രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

      തിരുവനന്തപുരം: തന്റേതെന്ന് കരുതുന്ന ശബ്ദരേഖ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരി ക്കുകയാണെന്നും ഈ സന്ദേശം ഇപ്പോള്‍ തിരിച്ചും മറിച്ചും പുറത്തുവിടുന്നതിന് പിന്നില്‍ വേറെ അജണ്ഡയാണെന്നും രാഹുല്‍മാങ്കൂട്ടത്തില്‍. ഒരേ കാര്യം തിരിച്ചുംമറിച്ചും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സന്ദേശം ഇപ്പോള്‍ പ്രചരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശം ആര്‍ക്കും മനസ്സിലാക്കാമെന്നും പറഞ്ഞു. ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇത് പുറത്തുവിട്ടതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളാണുള്ളത്തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടും. പുതുതായി ഓഡിയോയില്‍ ഒന്നുമില്ല. ഇതൊക്കെ മുന്‍പും ചര്‍ച്ച ചെയ്തതാണ്. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ചാറ്റും തന്റേതാണോയെന്ന് ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞില്ല. ‘എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരി ക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. …

      Read More »
    • പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ ഇരുപത്തിനാല് നാടകങ്ങള്‍; ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ തൃശൂരില്‍ നാടകപ്പൂരം; പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും

        തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തിക്കും തിരക്കും ആരവങ്ങളുമൊഴിഞ്ഞാല്‍ തൃശൂരില്‍ പിന്നെ ലോകനാടകപ്പൂരം. ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഇറ്റ്‌ഫോക്ക് ജനുവരി 25 ന് തുടങ്ങി ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക. പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും അവതരിപ്പിക്കും.പലസ്തീന്‍, അര്‍മേനിയ, നോര്‍വെ, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജപ്പാന്‍, ഡെന്മാര്‍ക്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. രാജസ്ഥാന്‍, ആസാം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളോടൊപ്പം അഞ്ചു മലയാള നാടകങ്ങളും ഈ മേളയുടെ ഭാഗമാകുന്നുണ്ട്. അന്തര്‍ദേശീയ വിഭാഗത്തില്‍- ഹാംലറ്റ് ടോയ്‌ലറ്റ് (കൈമാകു പേനന്റ് റേസ് തിയേറ്റര്‍ കമ്പനി, ജപ്പാന്‍), വൗ (ഡെബ്രിസ് തിയേറ്റര്‍ കമ്പനി, നോര്‍വേ), ഡംബിളിങ് (ഹാമസ്‌ഗെയിന്‍ സ്റ്റേറ്റ് തിയേറ്റര്‍, അര്‍മേനിയ), ദി ലാസ്റ്റ് പ്ലെ ഇന്‍ ഗാസ (ഇനാറ്റ് വെസ്നേം , പലസ്തീന്‍), ഫ്രാങ്കസ്റ്റീന്‍ പ്രോജക്ട് (ലൂസിയാനോ മന്‍സൗര്‍ കമ്പനി, അര്‍ജന്റീന), എ സ്‌ക്രീം ഇന്‍ ദി…

      Read More »
    • ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിന്റെ ശബ്ദരേഖ പുറത്ത് ; കുഞ്ഞിനെ ഇല്ലാതാക്കണമെന്നും ഗര്‍ഭനിരോധന ഗുളിക കഴിക്കരുതെന്നും നിരന്തരം പറയുന്നു ; തന്നെ കൊല്ലക്കൊല ചെയ്യരുതെന്ന് യുവതിയുടെ ശബ്ദം,

      തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിന്റെ ശബ്ദരേഖ പുറത്ത്. കുഞ്ഞുവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നതും തന്നെ കൊല്ലാക്കൊല ചെയ്യരുതെന്ന് പെണ്‍കുട്ടി പറയുന്നതും ശബ്ദരേഖയിലുണ്ട്്. ശബ്ദരേഖയില്‍ യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കുഞ്ഞിന് വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളാണെന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയില്‍ യുവതിയുമായി രാഹുല്‍ സംസാരിക്കുന്നത്. ഗര്‍ഭനിരോധന ഗുളിക കഴിക്കരുത് വാട്‌സ്ആപ്പ് ചാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗര്‍ഭിണിയാകാന്‍ റെഡി ആകൂവെന്നും രാഹുല്‍ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്‌സ് ആപ്പ് ചാറ്റില്‍ രാഹുല്‍ പറയുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛര്‍ദി ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും താന്‍ ആദ്യം ആശുപത്രിയില്‍ പോകാനും രാഹുല്‍ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ…

      Read More »
    • എം.കെ.വര്‍ഗീസിന്റെ കളികള്‍ തൃശൂര്‍ക്കാര്‍ കാണാനിരിക്കുന്നതേയുള്ളു; ഇനിയും ഒരുപാട് അങ്കം വെട്ടലുകള്‍ക്ക് ബാല്യമുണ്ടെന്ന് സൂചന നല്‍കി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്; ഇനി കൗണ്‍സിലര്‍ ആയിട്ടല്ലഎം.കെ.വര്‍ഗീസ് എംഎല്‍എ ആയിട്ടാകും വരവ്; ആര്‍ക്കൊപ്പം നില്‍ക്കും എന്നതിലേ ഉള്ളൂ കണ്‍ഫ്യൂഷന്‍

      തൃശൂർ : എൽഡിഎഫ് കാൽക്കൽ വച്ചുകൊടുത്ത തൃശൂർ കോർപ്പറേഷൻ മേയർ പദവി പറഞ്ഞതിലും രണ്ടര കൊല്ലം കൂടി കൂടുതൽ ഭരിച്ച ശേഷമാണ് മേയർ എം കെ വർഗീസ് മേയർ  കസേരയിൽ   നിന്നും മാറുന്നത്.  ഒരാൾ ഒപ്പം ഉണ്ടെങ്കിൽ മാത്രം കോർപ്പറേഷൻ ഭരിക്കാമെന്ന അവസ്ഥയിൽ എൽഡിഎഫും യുഡിഎഫും മുഖാമുഖം വന്നപ്പോൾ സ്വതന്ത്രനായി നിന്ന് മത്സരിച്ച, അല്ലെങ്കിൽ കോൺഗ്രസ് വിമതനായി നിന്നും മത്സരിച്ച എം കെ വർഗീസിനെ എൽഡിഎഫ് കൂടെ നിർത്തുകയായിരുന്നു.  പിന്നീട് കണ്ടത് എം കെ വർഗീസ് എൽഡിഎഫിനെ കൂടെ നിർത്തുന്നതാണ്.  ഒരിക്കലും വിട്ടു പോകാനോ എതിർക്കാനോ കഴിയാത്ത വിധം എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് എംകെ വർഗീസിനോട് ബാധ്യതപ്പെട്ടു പോകേണ്ടി വന്നു.  അങ്ങനെ എന്തായാലും എം കെ വർഗീസ് അഞ്ചുകൊല്ലം തികച്ച ഭരിച്ചു മേയർ പദവിയിൽ.  ഈ കോർപ്പറേഷൻ കൗൺസിലിന്റെ കാലാവധി കഴിയുമ്പോൾ തികഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് എം കെ വർഗീസ് പറയുന്നു.  ഇനി വീണ്ടും ഒരു അങ്കത്തിന് ഇറങ്ങും എന്ന സൂചനയും…

      Read More »
    Back to top button
    error: