Breaking NewsKeralaLead Newspolitics

വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി ; ഒടുവില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി ; മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് മത്സരിക്കാം

തിരുവനന്തപുരം: ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് മത്സരിക്കാം. വോട്ട് നീക്കിയ നടപടി റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി പ്രത്യേക ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ പിന്തുണയോടെയാണ് വൈഷ്ണ മത്സരിക്കുക.

വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Signature-ad

മത്സരിക്കാന്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കരുതെന്നും ഹൈക്കോടതി പരാമര്‍ശം ഉണ്ടായിരുന്നു. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോ ധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇടതുകോട്ടകളില്‍ ഒന്നായ മുട്ടടയില്‍ കോര്‍പ്പറേ ഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. എന്നാല്‍ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയു മായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തു. സ്ഥാനാര്‍ത്ഥി ത്വം അനിശ്ചിതത്വത്തില്‍ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.

Back to top button
error: