Kerala
-
കേരളസര്‍വകലാശാലയുടെ ബിരുദപഠനത്തില്‍ വേടനും പാബ്‌ളോനെരൂദയുടേതെന്ന് പറഞ്ഞ് എഐ കവിതയും ; ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടി കേരളാസര്‍വകലാശാല വൈസ് ചാന്‍സിലര്‍
തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ബിരുദപഠനത്തില്‍ വേടനെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തിയതിന് വിശദീകരണം തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടിയത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് വേടനെക്കുറിച്ച് ഇംഗ്ലീഷ് വകുപ്പ് പഠിപ്പിച്ചത്. കേരളത്തിലെ റാപ്പ് സംസ്‌കാരത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഭാഗത്തിലാണ് വേടനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി വേടന്‍ പോരാട്ടം നടത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. അടിയന്തര വിശദീകരണം നല്‍കാനാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളോട് ആവശ്യപ്പെട്ടത്. ഇതിനൊപ്പം നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ കവിത പാബ്ലൊ നെരൂദയുടെ കവിതയായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനും വേടനെക്കുറിച്ച് പഠിപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. നാല് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് ഇംഗ്ലീസ് വകുപ്പിന്റെ സിലബസില്‍ എഐ കവിതയും, വേടനെയും പഠിപ്പിച്ചത്. നാല് വര്‍ഷ ഡിഗ്രി കോഴ്സുകളിലെ ഒന്നാം സിലബസിലാണ് ഈ ഗുരുതര പിഴവ് കടന്നുകൂടിയത്. നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ ഇംഗ്ലീഷ് യു ആര്‍ എ ലാഗ്വേജ് എന്ന തലക്കെട്ടോടുകൂടിയ കവിതയാണ് കവി പാബ്ലോ നെരൂദയുടെതെന്ന്…
Read More » -
മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറി കൊത്തി, തന്റെ കുടുംബത്തെ വേട്ടയാടുകയാണ് ; രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് സുരേഷ്‌ഗോപി
തൃശ്ശൂര്‍: ബിജെപിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറിയാണ് കൊത്തിയതെന്ന് സുരേഷ്‌ഗോപി. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഇടപെടുകയും വേട്ടയാടുകയുമാണെന്ന് പറഞ്ഞു. തനിക്ക് കുടുംബം ഉണ്ടെന്ന് മറക്കുകയാണെന്നും കുടുംബസ്ഥന്‍, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ അങ്ങനെ ഒരുപാട് ബന്ധങ്ങളുണ്ട്. അതിനെയെല്ലാം ഹനിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും പറഞ്ഞു. നേരത്തേ സുരേഷ്‌ഗോപി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്?. എവിടെ നിന്ന് നിങ്ങള്‍ തുടങ്ങി?. കലാമണ്ഡലം ഗോപി ആശാന്‍, ആര്‍എല്‍വി രാമകൃഷ്ണന്‍ അങ്ങനെ എവിടെയൊക്കെ നിങ്ങള്‍ കയറി. അതിന് ഞാന്‍ എന്ത് പാപം ചെയ്തു. ഞാന്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല’, സുരേഷ് ഗോപി പറഞ്ഞു. ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല എന്ന് മറുപടി പറയുകയും ചെയ്തു. ആരെയും വിമര്‍ശിക്കില്ല, ആരെയും ദ്രോഹിക്കില്ല. ആര്‍ക്കും മറുപടി നല്‍കില്ലെന്നും സുരേഷ്…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആവേശത്തോടെ നടത്തിയ പ്രതിഷേധത്തില്‍ പോലീസിനെതിരേ എറിഞ്ഞ കോഴിചത്തു ; മഹിളാമോര്‍ച്ചയ്ക്ക് എതിരേ മൃഗസംരക്ഷണ വകുപ്പിന് പരാതി
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോര്‍ച്ച നടത്തിയ കോഴിയുമായി നടത്തിയ പ്രതിഷേധത്തില്‍ പരാതി. യുവമോര്‍ച്ച പ്രതീകമായി സമരത്തില്‍ പിടിച്ച കോഴി ചത്തുപോയ സാഹചര്യത്തില്‍ സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അംഗം ഹരിദാസ് മച്ചിങ്ങല്‍ മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും പരാതി നല്‍കുകയായിരുന്നു. സമരത്തിനിടയില്‍ പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി. ‘സമരത്തിന് കൊണ്ടുവന്ന കോഴിയെ കൊന്ന മഹിള മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുക്കണം’ എന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മിണ്ടാ പ്രാണിയോട് അതി ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ഹരിദാസ് മച്ചിങ്ങല്‍ അഭ്യര്‍ത്ഥിച്ചു. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് എംഎല്‍എ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നേരത്തേ കോണ്‍ഗ്രസിന്റെ മാലിന്യം പാലക്കാട് കൊണ്ടു…
Read More » -
ജയിക്കാന്‍ ജമ്മുകാശ്മീരില്‍നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും, നാളെയും ചെയ്യും! വെല്ലുവിളിച്ച് ബി. ഗോപാലകൃഷ്ണന്‍
തൃശൂര്‍: സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് വ്യാപകമായിരുന്നെന്ന എല്‍ഡിഎഫ്-യുഡിഎഫ് ആരോപണങ്ങളോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണം വിവാദത്തില്‍. ജയിക്കാന്‍ ഉദ്ദേശിക്കുന്നയിടത്ത് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ‘ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കാശ്മീരില്‍ നിന്നും ആളെകൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.’ ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ഇതൊന്നും കള്ളവോട്ടല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ചെയ്യാന്‍ ഉദ്ദേശമില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഇത്തരം തീരുമാനം എടുത്തതെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലേക്ക് ആ സമയം ആലോചിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ടുചെയ്യുക എന്നതാണ് കള്ളവോട്ട് എന്നുപറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. അതില്‍ സംശയമില്ല.’ ബി. ഗോപാലകൃഷ്ണന്‍ പറയുന്നു. തൃശൂരില്‍ 74,682 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു സുരേഷ്…
Read More » -
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍
തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.
Read More » -
‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’; ബോണറ്റില്‍ കൈ കൊണ്ട് ഇടിച്ചു, മാധവ് വാഹനം തടഞ്ഞത് നടുറോഡില്‍
തിരുവനന്തപുരം: ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം തടയുന്നതിന്റെ വീഡിയോ പുറത്ത്. കെപിസിസി അംഗമായ വിനോദ് കൃഷ്ണയുടെ കാര്‍ നടുറോഡില്‍ തടയുന്നതാണ് വീഡിയോയിലുള്ളത്. കാറിന്റെ ബോണറ്റില്‍ തട്ടി ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ എന്ന് ചോദിക്കുന്നതും വീഡിയോയിലുണ്ട്. കാറിന്റെ ബോണറ്റില്‍ ഇടയ്ക്കിടെ കൈകൊണ്ട് ഇടിച്ചാണ് മാധവ് കാര്‍ തടഞ്ഞത്. ഇതോടെ സ്ഥലത്ത് ആളുകള്‍ കൂടി. ഈ സമയത്ത് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രശ്‌നം വഷളായതോടെ സ്ഥലത്ത് പൊലീസ് എത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് ആരോപിച്ചതോടെ പൊലീസ് മാധവിനെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. പരിശോധനയില്‍ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ഇരുകൂട്ടരും സംസാരിച്ച് ധാരണയില്‍ എത്തുകയായിരുന്നു. പരാതി ഇല്ലെന്ന് അറിയിച്ചതോടെ ഇരുവരും അറിയിച്ചതോടെ മാധവിനെയും വിനോദിനെയും പൊലീസ് വിട്ടയച്ചു. ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോവുകയായിരുന്നു മാധവ്. എതിര്‍ ദിശയില്‍ വരികയായിരുന്നു വിനോദ്. യു ടേണ്‍ തിരിയുന്നതിനിടെ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമുണ്ടായി.…
Read More » -
കൊച്ചിയില്‍ അമിത് ഷായുടെ സുരക്ഷാഡ്യൂട്ടിക്ക് മദ്യപിച്ച് എത്തി; അസിസ്റ്റന്റ് കമാന്‍ഡന്റിനെതിരെ നടപടിക്ക് ശിപാര്‍ശ
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയ അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷിനെതിരെ നടപടിക്ക് ശിപാര്‍ശ. ഇന്നലെ വിമാനത്തവളത്തിലെ ഡ്യൂട്ടിക്കാണ് ഇയാള്‍ മദ്യപിച്ച് എത്തിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇയാളെ തിരിച്ചയച്ചു. നേരത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥനും നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് എത്തിയിരുന്നു. പാലക്കാട് എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടി സ്വീകരിച്ചില്ല. ഇതിനിടെയാണ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് എത്തിയത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയത്. ഇന്നലെ രാത്രിയോടെയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഇന്നു രാവിലെ എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം ചില സ്വകാര്യ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കും. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജങ്ഷന്‍, ഗോശ്രീ പാലം,…
Read More » -
അമിത കൂലി ചോദിച്ച് സിഐടിയു; രാത്രി ഒറ്റയ്ക്ക് തറയോടുകള്‍ ഇറക്കി അധ്യാപിക; ലോഡ് ഇറക്കി തീരും വരെ കാവല്‍
തിരുവനന്തപുരം: കൂലി സംബന്ധിച്ചു സിഐടിയു തൊഴിലാളികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയായ മുന്‍ കേന്ദ്രീയ വിദ്യാലയ അധ്യാപിക സ്വന്തമായി വാഹനത്തില്‍ നിന്നു തറയോടുകള്‍ ഇറക്കി. കല്ലറ കുമ്മിള്‍ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തില്‍ നിന്നു ഭാരമുള്ള 150 തറയോടുകള്‍ ഇറക്കിയത്. വീട് നിര്‍മാണത്തിന് കൊണ്ടു വന്ന തറയോടുകള്‍ ഇറക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ അമിത കൂലി ചോദിച്ചെന്ന് പ്രിയ പറയുന്നു. തച്ചോണം മുസ്ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂര്‍ റോഡിലാണ് പ്രിയ നിര്‍മിക്കുന്ന വീട്. വെഞ്ഞാറമൂട്ടില്‍ നിന്നാണ് തറയോടുകള്‍ കൊണ്ട് വന്നത്. രാത്രി വീടിനു മുന്നില്‍ ടൈല്‍സുമായി ലോറി എത്തിയപ്പോള്‍ ഇറക്കുന്നതിന് തൊഴിലാളികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു തര്‍ക്കമായി. മൂന്ന് തവണ വീടിന്റെ കോംപൗണ്ടില്‍ വാഹനം കയറ്റിയെങ്കിലും തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ സമ്മതിച്ചില്ല. വീടിന്റെ കോംപൗണ്ടില്‍ വാഹനം കയറ്റി പ്രിയയും ഭര്‍ത്താവും ലോഡ് ഇറക്കണമെന്നും മറ്റാരെയും ലോഡ് ഇറക്കാന്‍ പാടില്ലെന്നും തൊഴിലാളികള്‍…
Read More » -
ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. തഹസില്‍ദാരുടെ ഓഫിസില്‍ ബഹളം വച്ചെന്നും ഫയല്‍ പിടിച്ചുവാങ്ങി ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപരമായ തീരുമാനങ്ങള്‍ കേവലം കടലാസില്‍ ഒതുങ്ങുന്നതല്ല, ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു എന്നതില്‍ ഒതുങ്ങുന്നതല്ല, ജനാധിപത്യത്തിന്റെ വിജയം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ നിലപാട് ആ ഭരണത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്. അപേക്ഷകളില്‍ നിയമപരമായി മാത്രം തീരുമാനമെടുക്കാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെരുമാറ്റത്തില്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കണം. ഓഫിസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 2020 ലാണ് കേസിനാധാരമായ സംഭവം നടന്നത്. മണിലാലിന്റെ ഭാര്യാപിതാവു സ്ഥലം പോക്കുവരവു ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തഹസില്‍ദാര്‍…
Read More » -
വേടന്‍ പാഠമാണ്! റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാലയും; പീഡന പരാതിയില്‍ ഒളിച്ചുകളി തുടരുന്നു
തിരുവനന്തപുരം: റാപ്പര്‍ വേടന്റെ സംഗീതത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല. നാല് വര്‍ഷ ഇംഗ്ലീഷ് ബിരുദ കോഴ്സില്‍ മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടുളളത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് പാഠഭാഗത്തില്‍ പറയുന്നത്. നാല് വര്‍ഷ ബിരുദ കോഴ്സില്‍ ഇംഗ്ലിഷ് ഡിപ്പാര്‍ട്മെന്റുകള്‍ പഠിപ്പിക്കേണ്ട മള്‍ട്ടി ഡിസിപ്ലിനറി കോഴ്സായ ‘കേരള സ്റ്റഡീസ് ആര്‍ട്ട് ആന്റ് കള്‍ചര്‍’ എന്ന സിലബസിലാണ് വേടനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഡികോഡിംഗ് ദ് റൈസ് ഒഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന ലേഖനമാണ് പഠിക്കേണ്ടത്. ഇതില്‍ രണ്ടാമത്തെ മോഡ്യൂളില്‍ ദി കീ ആര്‍ട്ടിസ്റ്റ് ഇന്‍ മലയാളം റാപ്പ് എന്ന ഉപതലക്കെട്ടില്‍ ഒരു ഖണ്ഡിക വേടനെക്കുറിച്ചാണ്. വേറിട്ട സംഗീതത്തിലൂടെ മലയാള റാപ്പ് രംഗത്ത് ശാക്തീകരണത്തിന്റെ പ്രതീകമായി വേടന്‍ മാറിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. നാല് വര്‍ഷ ഡിഗ്രി കോഴ്സ് പഠിക്കുന്നവര്‍ക്ക്, മൂന്നാം സെമസ്റ്ററില്‍ തിരഞ്ഞെടുക്കാവുന്ന പേപ്പറാണ് കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍. കാലിക്കറ്റ് സര്‍വകലാശാല…
Read More »