നടന്‍ തിലകന്റെ മകനും ഭാര്യയും തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ; നഗരസഭയുടെ 19ാം വാര്‍ഡില്‍ ഭാര്യ ലേഖയും 20ല്‍ മകന്‍ ഷിബുവും സ്ഥാനാര്‍ത്ഥികള്‍ ; മത്സരിക്കുന്നത് രണ്ടാം തവണ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അന്തരിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഭാര്യയും മത്സരിക്കുന്നു. തൃപ്പൂണിത്തുറ നഗരസഭയിലേക്ക് ജനവിധി തേടുന്ന ബിജെപി സ്്ഥാനാര്‍ത്ഥി കളാണ് ഇരുവര
തൃപ്പൂണിത്തുറ നഗരസഭയിലെ 20ാം വാര്‍ഡിലാണ് ഷിബു തിലകന്‍ മത്സരിക്കുന്നത്. 19ാം വാര്‍ഡില്‍നിന്നാണ് ലേഖ ജനവിധി തേടുന്നത്. തിരുവാങ്കുളം കേശവന്‍ പടിയിലാണ് ഷിബു തിലകന്‍ കുടുംബവുമായി താമസിക്കുന്നത്.
തിലകന്റെ ആറ് മക്കളില്‍ രാഷ്ട്രീയക്കാരനായ ഏകയാളാണ് ഷിബു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ഷിബു ഇത് രണ്ടാം തവണയാണ് ബിജെപി ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കു ന്നത്. കഴിഞ്ഞ തവണ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
1996 മുതല്‍ ഷിബു തിലകന്‍ ബിജെപിക്കൊപ്പമുണ്ട്. തിലകന്റെ മറ്റുമക്കളെല്ലാം സിനിമയി ലും സീരിയലിലും ഡബ്ബിംഗ് മേഖലകളിലുമായി തിരക്കിലാണ്. രാഷ്ട്രീയക്കാരനാണെങ്കിലും ഷിബു തിലകന്‍ സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.






