Kerala
-
ജനറല്‍ സെക്രട്ടറി നായര്‍ സമുദായത്തിന് നാണക്കേട്, കട്ടപ്പയായി മാറി, പിണറായിക്ക് പാദസേവ ചെയ്യുന്നു; സുകുമാരന്‍ നായര്‍ക്കെതിരെ വെട്ടിപ്പുറത്ത് ബാനര്‍
പത്തനംതിട്ട: എന്‍എസ്എസ് കരയോഗത്തിന് മുന്നില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍. പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനര്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്നും ബാനറില്‍ പറയുന്നു. ജനറല്‍ സെക്രട്ടറി പിണറായിക്ക് പാദസേവ ചെയ്യുകയാണ്. ജനറല്‍ സെക്രട്ടറി കട്ടപ്പയായി മാറിയെന്നും ബാനറില്‍ പരിഹസിക്കുന്നു. ആരാണ് ബാനര്‍ കെട്ടിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്ന് രാവിലെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന്…
Read More » -
മൂക്കിന് താഴെ നടന്ന സംഭവം അറിഞ്ഞത് വീഡിയോ വൈറലായതോടെ! കണ്ണൂരില്‍ സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാളാഘോഷം, കേക്കുമുറി; ഒടുവില്‍ കേസ്
കണ്ണൂര്‍: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംസ്ഥാന പോലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സിറ്റി പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയും അത് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇത് പോലീസ് സേനയുടെ അന്തസ്സിന് കളങ്കംവരുത്തിയെന്നും എഫ്ഐആറിലുണ്ട്. സെപ്റ്റംബര്‍ 16-നാണ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഒരു യുവതിയുടെ പിറന്നാളിന് ചിലര്‍ സര്‍പ്രൈസ് നല്‍കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. പോലീസ് സ്റ്റേഷനില്‍നിന്ന് വിളിക്കുകയാണെന്ന വ്യാജേനയാണ് ഇവര്‍ യുവതിയെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇവിടെവെച്ച് സര്‍പ്രൈസായി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. സിറ്റി പോലീസ് ആസ്ഥാനത്തെ കാന്റീനോട് ചേര്‍ന്നുള്ള സ്ഥലത്തുവെച്ചായിരുന്നു കേക്കുമുറിയും പിറന്നാളാഘോഷവും. പോലീസിന്റെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും ഇതിന് സമീപത്തുതന്നെയാണ്. പോലീസുകാരെന്ന വ്യാജേനയാണ് ഇവര്‍ പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറിയതെന്നാണ്…
Read More » -
പാലിയേക്കരയില്‍ ഈ മാസവും ടോളില്ല, വിലക്ക് തുടരും; ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി, 30 ന് വീണ്ടും പരിഗണിക്കും
കൊച്ചി: പാലിയേക്കരയില്‍ ടോള്‍പിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോള്‍ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സര്‍വീസ് റോഡുകളുടെ കാര്യത്തില്‍ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും കോടതി ടോള്‍ പിരിവ് വീണ്ടും നീട്ടുകയായിരുന്നു. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നുവെന്ന് കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഴത്തില്‍ മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തെ സര്‍വീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ട്. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കരാര്‍ കമ്പനിയെ അറിയിച്ചെങ്കിലും അതില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ടോള്‍പിരിവ് വിലക്ക് തുടരുമെന്ന് അറിയിച്ചത്. കേസ് ഈ മാസം 30-ലേക്ക് നീട്ടുകയും ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം കോടതി ദേശീയപാതാ അതോറിറ്റിയോടും കരാര്‍…
Read More » -
നേതാക്കളുടെ ആത്മഹത്യാ പരമ്പര; വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു; നിര്‍ണായകമായത് പ്രിയങ്കയുടെ അതൃപ്തി? ടി.ജെ ഐസക്കിന് പകരം ചുമതല
വയനാട്: ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചന്‍ രാജിവെച്ചിരിക്കുന്നത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം എന്‍ ഡി അപ്പച്ചന്റെ രാജി ചോദിച്ച് വാങ്ങിയതെന്നാണ് സൂചന. നിലവില്‍ അപ്പച്ചന്‍ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി. കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിലി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ആയ ഐസക്ക് 13 വര്‍ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് ഐസക്. ടി സിദ്ധീഖ് എംഎല്‍എയുടെ പിന്തുണയും ഐസക്കിനുണ്ട്. , കെപിസിസി അംഗവും…
Read More » -
‘നല്ല ഒരാളെക്കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാന്‍ വിളിക്കും, രാഹുല്‍ പഠിച്ച സ്‌കൂളിന്റെ ഹെഡ് മാഷാണ്’; ഷാഫിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം
പാലക്കാട് : ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം. നല്ല ആളെക്കണ്ടാല്‍ എന്നാല്‍പ്പിന്നെ ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന് ഹെഡ് മാഷ് ആവശ്യപ്പെടും. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം ആണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടം ചെയ്തത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും, അയാള്‍ക്കെതിരെ ശക്തമായ നടപടി ഇനിയും വേണമെന്നും, രാജിവെക്കണമെന്നും പറയാന്‍ ഏതെങ്കിലും തരത്തില്‍ ഷാഫി പറമ്പില്‍ തയ്യാറാവില്ല. അതിനു കാരണം കൂട്ടുകച്ചവടമാണ് ഇക്കാര്യത്തില്‍ എന്നതാണ്. നേരിട്ട് ചോദിക്കണം എന്നാണ് ചില ആളുകളെക്കാണുമ്പോള്‍ പറയുന്നത്. അതൊന്നും ഇപ്പോള്‍ പറയുന്നില്ല. നല്ല ഒരാളെക്കണ്ടാല്‍ എന്നാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാമെന്ന് ഹെഡ് മാഷ് തന്നെ പറയുന്നു. അപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എന്തെങ്കിലും മിണ്ടുമോ. ഹെഡ് മാഷിനും മുകളിലുള്ള അധ്യാപകരാണ് ബാക്കിയുള്ളവര്‍. അതുകൊണ്ടാണ് അവര്‍ ഇയാള്‍ക്കെതിരെ ഒരക്ഷരവും മിണ്ടാത്തതെന്നും സുരേഷ് ബാബു ആരോപിച്ചു. രാഹുലിന് കാണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടിയാണ്. ഒരു ഉളുപ്പും ഇല്ലാതെ ആളുകളെ കാണാന്‍…
Read More » -
ആളത്ര വെടിപ്പല്ല! അമിത് ‘വലിയ പുള്ളി’, കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അടുത്ത ബന്ധം? കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി കസ്റ്റംസ്; ഭൂട്ടാന്‍ തട്ടിപ്പില്‍ പിടികൂടാനായത് 34 വാഹനങ്ങള്‍ മാത്രം
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ആദ്യമായി പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിന്റെ ആര്‍സി വിലാസം വ്യാജമാണെന്ന് കണ്ടെത്തി. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്. അതേസമയം നടന്‍ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമിത് ചക്കാലക്കലിന് കോയമ്പത്തൂരിലെ വാഹന മാഫിയയുമായി ബന്ധം ഉണ്ടോ എന്നതടക്കമാണ് അന്വേഷിക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ആയിരത്തോളം ആഡംബര കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ 200 ഓളം വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതുവരെ കസ്റ്റംസിന് 38 വാഹനങ്ങള്‍ മാത്രമാണ് പിടിച്ചെടുക്കാന്‍ സാധിച്ചത്. റെയ്ഡിന്റെ വിവരം അറിഞ്ഞ് നിരവധിപ്പേര്‍ വാഹനങ്ങള്‍ ഒളിപ്പിച്ചതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്. റെയ്ഡുമായി മുന്നോട്ടുപോകാനാണ് കസ്റ്റംസിന്റെ…
Read More » -
അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി കടപഭക്തനായി അഭിനയിക്കുകയായിരുന്നു, 4000 ലേറെ പേര്‍ വരുമെന്ന് പറഞ്ഞിട്ട് വന്നത് അറുന്നൂറോളം പേർ മാത്രം, കോൺഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ വർഗീയവാദിയായ ആദിത്യനാഥിന്റെ പ്രസംഗം കേട്ട് മുഖ്യമന്ത്രി കോള്‍മയിര്‍ കൊണ്ടതിനെല്ലാം സാക്ഷിയാകേണ്ടി വന്നേനെ- വി ഡി സതീശൻ
കൊച്ചി: എന്‍എസ്എസ്സുമായി കോണ്‍ഗ്രസിന് ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായവുമായി സംഘര്‍ഷവുമില്ല. സമുദായത്തിന് അവരവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ പാര്‍ട്ടിക്കും മുന്നണിക്കും അതുപോലെ സ്വാതന്ത്ര്യമുണ്ട്. എന്‍എസ് എസിനോടോ ഒരു സമുദായ സംഘടനകളുമായോ ഞങ്ങള്‍ക്ക് ശത്രുതയോ ഭിന്നതയോ ഇല്ല. യുഡിഎഫിന് എല്ലാവരോടും ഒരേ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വിമര്‍ശിച്ചത്. എന്നാല്‍ താന്‍ ഒരു മറുപടി പോലും പറഞ്ഞില്ല. വളരെ വിനയത്തിന്റെ ഭാഷയില്‍ മാത്രമാണ് താന്‍ പ്രതികരിച്ചത്. അയ്യപ്പ സംഗമവുമായി സഹകരിക്കേണ്ട എന്ന് കോണ്‍ഗ്രസും യുഡിഎഫും നിലപാടെടുത്തത് രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങള്‍ ഞങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ, സമുദായ സംഘടനകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്ന് താന്‍ പറഞ്ഞതാണ്. യോഗക്ഷേമസഭ പോകേണ്ടെന്ന് തീരുമാനിച്ചു. എന്‍എസ്എസ് പോകാന്‍ തീരുമാനിച്ചു. അതെല്ലാം അവരുടെ തീരുമാനങ്ങളാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സര്‍ക്കാര്‍ കപടഭക്തിയുമായി വരുമ്പോള്‍ അതു ജനങ്ങള്‍ക്ക് മുന്നില്‍…
Read More » -
ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് സ്ഥിരതയുണ്ട്, ഇല്ലാത്തത് സര്‍ക്കാരിന്: എന്‍എസ്എസ് നിലപാടില്‍ അത്ഭുതമില്ല; സ്ത്രീകളെ ശബരിമലയില്‍ കയറ്റിയത് പിണറായി സര്‍ക്കാര്‍: തിരുവഞ്ചൂര്‍
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് സ്ഥിരതയുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എന്‍എസ്എസ് എന്നും ആ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാൽ സ്വാഭാവികമായും എൻഎസ്എസ് എടുക്കുന്ന പ്രതികരണമാണ് ഇപ്പോൾ കണ്ടത്, അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സർക്കാർ എടുത്ത നിലപാടാണ് ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്. യുവതി പ്രവേശനം അനുവദിക്കണമെന്നതാണ് സർക്കാരിന്‍റെ അഫിഡവിറ്റ്. പിണറായി വിജയൻ സർക്കാർ കനക ദുർഗ, ബിന്ദു അമ്മിണി എന്നിവരെ പൊലീസ് എസ്‌ക്കോട്ടിൽ ശബരിമലയിൽ എത്തിച്ചതാണ് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൂടാതെ 51 സ്ത്രീകളെ ശബരിമലയിൽ എത്തിച്ചു എന്നാണ് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. കോൺഗ്രസ് സർക്കാർ നിലപാടിന് അന്നും ഇന്നും എതിർക്കുകയാണ്. എന്‍എസ്‌സുമായി കോൺഗ്രസിന് തർക്കം ഇല്ല. കോൺഗ്രസ് ഒരുകാലത്തും എൻഎസ്എസുമായി തർക്കിച്ചിട്ടില്ല. അങ്ങനെ തർക്കിക്കേണ്ട ഒരു കാര്യവുമില്ല. കോൺഗ്രസിനും എൻഎസ്എസിനും ശബരിമലയുടെ കാര്യത്തിൽ ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ആ ലക്ഷ്യം വിശ്വാസ സംരക്ഷണമാണ്. എന്‍എസ്എസ് കോൺഗ്രസിന് എതിരാണ്…
Read More » -
ഉല്‍സവ സീസണ്‍ ജിയോഉല്‍സവിനോടൊപ്പം ആഘോഷമാക്കാം; ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍
മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉല്‍സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉല്‍സവ് ലോഞ്ച് ചെയ്തിരിക്കുന്നത്. അസാധാരണമായ വിലകിഴിവുമായാണ് ജിയോഉല്‍സവ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. മികച്ച ഉല്‍പ്പന്നനിര, ഹിഡന്‍ ചാര്‍ജുകളില്ലാതെ വീട്ടുപടിക്കലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്ന സംവിധാനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കുള്ളത്. ഐഫോണ്‍ 16ഇ 44870 രൂപയ്ക്ക് ലഭിക്കുന്നത് ഉള്‍പ്പടെ നിരവധി ഓഫറുകള്‍ ലഭ്യമാണ്. ഐഫോണ്‍ 16 പ്ലസിന്റെ വില തുടങ്ങുന്നത് 61700 രൂപയിലാണ്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് നിരവധി വമ്പന്‍ ഇലക്ട്രോണിക് ഡീലുകളും ലഭ്യമാണ്. ഇന്‍ഫിനിക്‌സ് ജിടി 30, 17499 രൂപ മുതല്‍ ലഭ്യമാകും. മാക്ബുക്ക് വില തുടങ്ങുന്നത് 49590 രൂപയിലാണ്. സാംസംഗ് 32 ഇഞ്ച് ടിവിക്ക് 10490 രൂപ മുതല്‍ വില ആരംഭിക്കുന്നു. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിനുകള്‍ 5990 രൂപ മുതല്‍ തുടങ്ങുന്നു. എസികളുടെ വില ആരംഭിക്കുന്നതാകട്ടെ 22990 രൂപ മുതലാണ്.…
Read More » -
ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരേ നടപടി ; സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
തൃശൂര്‍: ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരേ നടപടി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ശരത്തില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടിയിരുന്നെങ്കിലും കിട്ടിയ മറുപടി തൃപ്തികരമായിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. ഒപ്പം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്നതായിരുന്നു ശരത്തിന്റേതായി പുറത്തുവന്ന വിവാദ ശബ്ദ രേഖ. ഒരു മിനിട്ട് 49 സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്ന ശബ്ദരേഖയില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ശരത് നടത്തിയത്. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി…
Read More »