Kerala

    • ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നത്?, യുവതി പിന്നീടും പാലക്കാട് പോയതായി കാണുന്നു, അതിനാൽ ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്- ഹൈക്കോ‌ടതി, രാഹുൽ എംഎൽഎയ്ക്കെതിരായ കേസിൽ വാദം തുട‌രുന്നു

      കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സം​ഗ കേസിൽ വാദം തുടരുന്നു. കോടതിക്കു മുന്നിൽ‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവരും തമ്മിലുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധമാണെന്നാണ് മനസിലാകുന്നതെന്ന് കോടതി. പരാതിയിൽ പറഞ്ഞ പ്രകാരം സംഭവം നടന്നതിനു ശേഷവും യുവതി പാലക്കാട് പോയതായി കാണുന്നുണ്ട്. ഇതിൽ നിന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്. അതുപോലെ ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്. അതേസമയം മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഉച്ചയ്ക്കു മുൻപ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ…

      Read More »
    • പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി വേദന സഹിച്ച് ഹർഷിന നടന്നത് 5 വർഷം, ആദ്യം സമരവുമായിറങ്ങിയപ്പോൾ കെട്ടിപ്പിടിത്തവും ഉമ്മവെക്കലുമായി ആരോ​ഗ്യമന്ത്രിയെത്തി, പിന്നെ ആ ഭാ​ഗത്തേക്ക് കണ്ടില്ല!! തുടർ ചികിത്സയ്ക്ക് ഒരു ലക്ഷം തന്ന് സഹായിച്ചത് പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രിയുടെ വസതിക്കു മുന്നിൽ സമരവുമായി ഹർഷിന

      തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക അകപ്പെട്ടതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കെ.കെ ഹർഷിന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹം ആരംഭിച്ചു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം തുടങ്ങിയത്. സമരം കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹർഷീന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആകെ പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികിൽസ നടത്തുന്നത്. ഇപ്പോൾ ആ പണവും തീർന്നെന്നും ജീവിക്കാൻ നിർവാഹമില്ലെന്നും ഹർഷിന പറഞ്ഞു 2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചു നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയത്. അഞ്ച് വർഷത്തോളം കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച ഹർഷിനയുടെ വയറ്റിൽ നിന്ന്…

      Read More »
    • ‍‍‍രക്ഷസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തിരുവനന്തപുരത്തും!! 2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ പേരിൽ പിരിച്ച 10 ലക്ഷത്തിൽ 5 ലക്ഷം ടി. രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മുക്കി, പാർട്ടി തരംതാഴ്ത്തിയ ആളെ സിഐടിയു ജില്ലാ സെക്രട്ടറി സ്ഥാനത്തിരുത്തിയത് വി ശിവൻകുട്ടി ഇടപെട്ട്… വിഷ്ണുവിന്റെ സഹോദരൻ

      തിരുവനന്തപുരം: രക്തസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തിരുവനന്തപുരത്തും. 2008ൽ വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബമാണ് സിപിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രക്തസാക്ഷി ഫണ്ട് തട്ടിച്ചതിനു തരംതാഴ്ത്തലിനു വിധേയനായ മുൻ ലോക്കൽ സെക്രട്ടറി ടി. രവീന്ദ്രൻ നായരെ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലിൽ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തിലേക്ക് അവരോധിച്ചെന്നും വിഷ്ണുവിന്റെ സഹോദരൻ വിനോദ് ആരോപിച്ചു. രക്തസാക്ഷിയുടെ കുടുംബത്തോട് പാർട്ടി ഒരിക്കലും നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ച് അംഗമായ വിനോദ് പറഞ്ഞു. 2008 ഏപ്രിൽ ഒന്നിന് കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിനു മുന്നിലാണു വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. ആ കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്നു തിരുവനന്തപുരം ജില്ലാ കോടതി കണ്ടെത്തിയെങ്കിലും പിന്നീട് ഹൈക്കോടതി ഇവരെ വിട്ടയച്ചു. ഈ വിധി സുപ്രീം കോടതിയും ശരിവച്ചു. തുടർന്നു വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പാർട്ടി ഇടപെട്ട് 10 ലക്ഷത്തോളം രൂപയാണു പിരിച്ചെടുത്തത്. 5 ലക്ഷം…

      Read More »
    • ഇത്രയും പ്രശ്നക്കാരനായ ഷാജൻ സ്കറിയയെ എന്തുകൊണ്ട് നിങ്ങൾ അറസ്റ്റ് ചെയ്യുന്നില്ല- കോടതി, പ്രതി ഒളിവിലെന്ന് പോലീസ്!! എന്നിട്ട് ദിവസംപ്രതി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ?… കൊച്ചി പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി

      കൊച്ചി: യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു പോലീസിനോടുള്ള കോടതിയുടെ ചോദ്യം. ഇതിനു മറുപടിയായി ഷാജൻ സ്‌കറിയ ഒളിവിലെന്ന പോലീസ് വാദത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഷാജൻ സ്‌കറിയ പ്രതിദിനം യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്നക്കാരനായ ഷാജൻ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും കോടതി ചോദിച്ചു. ഡോക്ടറുടെ ഫോൺ ചോർത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിമർശനം. കടവന്ത്ര പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജൻ സ്‌കറിയയെക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.

      Read More »
    • രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് പ്രതിഭാ​ഗം!! രണ്ടാഴ്ചയ്ക്കു ശേഷം മൂന്നാം ബലാത്സം​ഗ കേസിൽ രാഹുലിന് ജാമ്യം!! ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ‍

      പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നവാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. ഈ വാദം പരി​ഗണിച്ചുള്ള വിധിയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ചത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ഇന്ന് വിശദമായ വാദം കേൾക്കുക.

      Read More »
    • ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവ് മറ്റു സമുദായങ്ങള്‍ക്ക് ബാധകമല്ല; ശബരിമലയില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ രണ്ട് അഭിപ്രായമില്ല, അന്വേഷണം നീതിപൂര്‍വം; മറ്റുള്ളവരുടേത് രാഷ്ട്രീയ അഭിപ്രായമെന്നും തുറന്നടിച്ച് സുകുമാരന്‍ നായര്‍

      കോട്ടയം: ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവ് മറ്റു സമുദായങ്ങള്‍ക്കു കൊടുക്കാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അധ്യാപക നിയമനത്തിനു നാലുശതമാനം ഭിന്നശേഷി സീറ്റുകള്‍ ഒഴിച്ചിട്ടശേഷം നിയമനം നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റുള്ളവര്‍ അതു ചെയ്യാത്തതുകൊണ്ടാണ് കോടതി ഞങ്ങള്‍ക്ക് അനുകൂലമായത്. ഞങ്ങള്‍ ചെയ്യുന്നത് കോടതിക്കു തൃപ്തികരമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി ഇടപെട്ടതുകൊണ്ട് നീതിപൂര്‍വമായ അന്വേഷണം നടക്കുന്നെന്നാണു കരുതുന്നത്. അല്ലാതെ ആരു വിചാരിച്ചാലും ശരിയായി നടക്കില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിചാരിക്കുന്നതു ശരിയാണോ? തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ രണ്ടഭിപ്രായമില്ല. കുറ്റം ചെയ്‌തെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടട്ടെ. ശിക്ഷിക്കപ്പെടട്ടെ. തന്ത്രിയുടെ കാര്യത്തിലാണെങ്കിലും ആരുടെ കാര്യത്തിലാണെങ്കിലും കോടതി നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടട്ടെ. മറ്റുള്ളവര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയപരമായാണ്. അനുകൂലം, പ്രതികൂലം എന്നൊക്കെ പറയുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ്. തന്ത്രിയായാലും മന്ത്രിയായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നും സുകുമാരന്‍ നായര്‍ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. അതേസമയം, ശബരിമല…

      Read More »
    • ‘പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’… കുഞ്ഞികൃഷ്ണന് അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ആദ്യം ബൈക്ക് കത്തിക്കൽ, പിന്നാലെ അനുനയിപ്പിക്കൽ തന്ത്രം, പ്രസന്നന്റെ വീടുകയറിയിറങ്ങി പി ജയരാജൻ, കുഞ്ഞികൃഷ്ണന്റെ സഹോദരന്റെ വീട്ടിലും നേതാവിന്റെ സന്ദർശനം

      കണ്ണൂർ: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ബൈക്ക് കത്തിച്ച സംഭവത്തിൽ അനുനയനക്കവുമായി പി ജയരാജൻ. ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നന്റെ വീട്ടിൽ പി ജയരാജൻ എത്തിയത്. ഇന്നലെ കാലത്ത് പ്രസന്നന്റെ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രസന്നൻ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ‍ർക്കെതിരെയും പ്രസന്നൻ ആരോപണം ഉയർത്തിയിട്ടില്ല. സംഭവത്തിൽ സിസിടിവികൾ അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് പ്രസന്നന്റെ വീട്ടിലെ ഈ സന്ദർശനം. അതേസമയം പാർട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞികൃഷ്ണൻ അനുകൂലികളെ അനുനയിപ്പിക്കാനാണ് എന്നാണ് സൂചന. വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വി നാരായണൻ്റെ വീട്ടിലും ജയരാജൻ സന്ദർശനം നടത്തിയിരുന്നു. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി ജയരാജന് മുൻപ് പ്രസന്നനെ സന്ദർശിച്ചിരുന്നു. ‘പാർട്ടി ഫണ്ട് മുക്കിയവർക്ക്…

      Read More »
    • പിഴയടക്കാതെ ഒഴിയാനാകുമോ: തലസ്ഥാനത്ത് ബിജെപി നേതൃത്വം തലപുകയ്ക്കുന്നു: പിഴയ്ക്കാൻ നോട്ടീസ് ലഭിച്ച അഞ്ച് ദിവസം ആകുമ്പോഴും ബിജെപിക്ക് കുലുക്കമില്ല  

          തിരുവനന്തപുരം : പിഴ അടച്ചില്ലെങ്കിൽ അത് നിയമലംഘനവും അടച്ചാൽ അഭിമാനക്ഷതവും ആവുമെന്ന സ്ഥിതിയിലാണ് തലസ്ഥാനത്തെ ബിജെപി.   തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അനുമതി ഇല്ലാതെ ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനു ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ അടയ്ക്കണോ അടക്കേണ്ടയോ എന്ന തീരുമാനത്തിൽ ഇനിയും ബിജെപി നേതൃത്വം എത്തിയിട്ടില്ല. തങ്ങളുടെ പാർട്ടി ഭരിക്കുന്ന കോർപ്പറേഷൻ തങ്ങൾക്കെതിരെ പിഴ ചുമത്തിയതിന്റെ ക്ഷീണം ബിജെപി ജില്ലാ കമ്മിറ്റിക്ക് വലിയ ആഘാതം ആയിട്ടുണ്ട്. അതുകൊണ്ടാണ് പിഴ ഒടുക്കുന്ന കാര്യത്തിൽ രണ്ടു മനസ്സ് വന്നിരിക്കുന്നത്. പിഴ ഒടുക്കാതിരിക്കാനാവില്ല എന്ന് അറിയാമെങ്കിലും അങ്ങനെ ചെയ്താൽ അത് പാർട്ടിക്ക് മറ്റു പാർട്ടിക്കാരുടെ മുന്നിലുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക്‌ നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് പിഴ അടക്കുന്നതിൽ കാലതാമസം വന്നിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് നല്‍കി അഞ്ചു ദിവസമായിട്ടും ഇത് വരെ പിഴയടച്ചില്ല. വിഷയത്തില്‍ ഹൈക്കോടതി…

      Read More »
    • സുപ്രീം കോടതിയും ശരിവെച്ചു : നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ കുറ്റവിമുക്തൻ തന്നെ : നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി തള്ളാതെ സുപ്രീംകോടതി

          ന്യൂ​ഡ​ൽ​ഹി: ഒടുവിൽ സുപ്രീം കോടതിയും ശരിവെച്ചു, മു​ൻ​മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ കുറ്റവിമുക്തൻ തന്നെയെന്ന്. നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി ശരി വെച്ച് സുപ്രീംകോടതി പരാതിക്കാരിയുടെ ഹർജി തള്ളി.   ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി​യാ​യ മു​ൻ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി.   പ​രാ​തി ന​ല്കാ​ൻ ര​ണ്ട് വ​ർ​ഷം കാ​ല​താ​മ​സ​മു​ണ്ടാ​യ​താ​യി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ജ​സ്റ്റീ​സ് ജെ.​ബി.​ പ​ർ​ദി​വാ​ല അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. അ​തോ​ടൊ​പ്പം പ​രാ​തി​ക്കാ​രി​യു​ടെ വാ​ദ​ങ്ങ​ളി​ൽ സ്ഥി​ര​ത​യി​ല്ലെ​ന്നും മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പാ​കെ ന​ൽ​കി​യ സ്റ്റേ​റ്റ്മെ​ന്‍റും, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ മൊ​ഴി​യും ത​മ്മി​ൽ പ്ര​ക​ട​മാ​യ വൈ​രു​ധ്യമു​ണ്ടെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.   കേ​സി​ന് ആ​സ്പ​ദ​മാ​യ ലൈം​ഗി​കാ​തി​ക്ര​മം ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ 1999 ഫെ​ബ്രു​വ​രി 27ന് ​ഉ​ണ്ടാ​യി എ​ന്നാ​ണ് ആ​രോ​പ​ണം. കേ​ര​ള വ​നം​വ​കു​പ്പി​ൽ ഉ​ന്ന​ത​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും തി​രി​ച്ചി​റ​ങ്ങാ​ൻ​നേ​രം മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നു​മാ​ണ് പ​രാ​തി.   2002 ഫെ​ബ്രു​വ​രി​യി​ൽ നീ​ല​ലോ​ഹി​ത​ദാ​സ​നെ​തി​രേ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ…

      Read More »
    • അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് : പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം: സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും ഇനി അമേരിക്കൻ പൗരന്മാർ മാത്രം: നിർദ്ദേശം നൽകി ടെക്സാസ ഗവർണർ

          ടെക്സാസ്: പഠിപ്പും കഴിവുമുള്ള അമേരിക്കക്കാർ ജോലിയില്ലാതെ തെക്കുവടക്ക് നടക്കുന്നത് ഒഴിവാക്കാനാണ് എന്ന പ്രഖ്യാപനത്തോടെ അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് എന്ന കർശന നിലപാടുമായി അമേരിക്ക മുന്നോട്ടുപോകുമ്പോൾ ആധിയേറുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിൽ അന്വേഷികൾക്ക്.   സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ടെക്സാസ ഗവർണർ. അമേരിക്കൻ പൗരന്‍മാരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് നിർദ്ദേശത്തേക്കുറിച്ച് വിശദമാക്കുന്നത്.   അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ റിപ്പബ്ലിക്കൻ ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഫെഡറൽ പ്രോഗ്രാമിലെ ദുരുപയോഗങ്ങൾ തടയുന്നതിനും അമേരിക്കക്കാർക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ.   സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവ്വകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലയാണ് നിർദ്ദേശം. ടെക്സസ് സമ്പദ്‌വ്യവസ്ഥ ടെക്സസിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്. യോഗ്യരായ…

      Read More »
    Back to top button
    error: