Kerala

    • ‘പാര്‍ക്കിനെക്കുറിച്ചു പറയുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍’; വിവാദങ്ങള്‍ക്കിടയിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി മന്ത്രി കെ. രാജന്‍; ധനമന്ത്രിക്കും പ്രശംസ; എവിടെയും കിഫ്ബിയുടെ ഗുണഫലങ്ങളെന്ന് മുഖ്യമന്ത്രി

      തൃശൂര്‍: സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനച്ചടങ്ങിലെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വാനോളം പുകഴ്ത്തി റവന്യൂ മന്ത്രി കെ. രാജന്‍. 336 ഏക്കറില്‍ 371 കോടി മുതല്‍മുടക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകൃതി പഠനശാല തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കെന്ന പേരില്‍ യാഥാര്‍ഥ്യമായതിന് ഒരേയൊരു കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച കിഫ്ബി എന്ന പദ്ധതിയാണ്. കേരളത്തിന്റെ പ്ലാന്‍ ഫണ്ടുകൊണ്ടു പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വിശാലമായ ആശയമാണിത്. വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാന്‍ ആവശ്യമായ സംഖ്യ വേണമെന്നാണ് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടത്. സാന്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പൂര്‍ണമായ സംഖ്യ പ്ലാന്‍ ഫണ്ടില്‍നിന്നു നല്‍കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറായി. നവകേരള സദസിനെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തിയതേടെയാണു സുവോളജിക്കല്‍ പാര്‍ക്കിലെ പരിപാടി മാറ്റിവയ്‌ക്കേണ്ടിവന്നത്. അതേ നവകേരള സദസിന്റെ സമ്മാനമായാണു പാര്‍ക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്പ് റോഡിന്റെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാര്‍ക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്ക് മാറ്റാനുള്ള സംഖ്യ ഈ സര്‍ക്കാര്‍ കനിഞ്ഞു നല്‍കി.…

      Read More »
    • സുവോളജിക്കല്‍ പാര്‍ക്ക് 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന്റെ ഗുണമെന്ന് മുഖ്യമന്ത്രി ; ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണത്തിന്റെ ഫലം 40 വര്‍ഷം മുടങ്ങിക്കിടന്ന പദ്ധതി നടപ്പിലായി

      തൃശൂര്‍ നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമായ പുത്തൂര്‍ സുവോളജിക്കല്‍ ലാബ് സാക്ഷാത്കരിക്കപ്പെട്ടതിന് കാരണം ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പതിറ്റാണ്ടായി ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ജനങ്ങള്‍ കാത്തിരി ക്കുക ആയിരുന്നു. വൈലോപ്പിള്ളിയെ പോലെ നിരവധി പേരടെ ആഗ്രഹം ഇപ്പോള്‍ സ്ഥലീകരിക്കപ്പെട്ടതായും പറഞ്ഞു. പല പദ്ധതികളെയും പോലെ പാതിയില്‍ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്. നമ്മുടെ നാടിന് പല ദുരനുഭവങ്ങളുണ്ട്. ഒരു ഘട്ടത്തില്‍ നന്നായി പോയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് മന്ദീഭവിക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ട്. സുവോളജിക്കല്‍ പാര്‍ക്കിന് ആ ഗതി ഉണ്ടായില്ലെന്നത് ആശ്വാസകരം. കിഫ്ബി കേരളത്തിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ സഹായം നല്‍കിയ സംവിധാനം. നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിഭവശേഷി വച്ച് കഴിയാത്ത അവസ്ഥയുണ്ട്.വിഭവശേഷിക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളം കാലാനുസൃതമായ പുരോഗതി നേടില്ല. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. എല്‍ഡിഎഫ് 2016 ല്‍ അധികാരത്തില്‍ ഏറിയപ്പോള്‍…

      Read More »
    • കൃഷിമന്ത്രിക്കെതിരേ എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും ; മന്ത്രിമാര്‍ക്കെതിരേ മുഖ്യമന്ത്രിയും മുഖ്യമന്ത്രി ബിജെപിക്കാരനായെന്ന് സിപിഐയും ; കേരളത്തിന്റെ ഗതികേട്

      തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ പദവി അവകാശവാദത്തെ പരിഹസിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി. കൃഷിമന്ത്രിക്കെതിരേ എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും സമരം നടത്തുകയും മുഖ്യമന്ത്രി യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തിട്ടും നമ്പര്‍ വണ്ണാണെന്ന് അവകാശപ്പെടുന്നെന്ന് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം. പി എംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. സിപിഐക്കാരനായ കൃഷി വകുപ്പ് മന്ത്രി രാജിവെക്കാന്‍ എസ്എഫ്‌ഐ സമരം ചെയ്യുന്നു. സിപിഎംകാരനായ വിദ്യാഭ്യാസ മന്ത്രിക്കെതിരേ എഐഎസ്എഫ് സമരം ചെയ്യുന്നു, മുഖ്യമന്ത്രി ബിജെപിക്കാരുടെ ആളായി മാറിയെന്ന് സിപിഐയും പറയുന്നു, മന്ത്രിമാര്‍ക്ക് ഭരിക്കാനറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുന്നു. എന്നിട്ടും സര്‍ക്കാര്‍ നമ്പര്‍ വണ്‍ വണ്‍ ആണെന്നാണ് അവകാശവാദമെന്നും ഇത് കേരളത്തിന്റെ ഗതികേടാണെന്നും അബിന്‍ വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത് എസ്.എഫ്.ഐ കാര്‍ഷിക വകുപ്പ് മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു. എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു. സി.പി.ഐ പറയുന്നു മുഖ്യമന്ത്രി പി എം ശ്രീ വഴി ശ്രീ.…

      Read More »
    • സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം ; തൃശൂര്‍ രണ്ടാമതും കണ്ണൂര്‍ മൂന്നാമതും ; അത്‌ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി

      തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. 892 പോയിന്റ് നേടി തൃശൂര്‍ റണ്ണറപ്പ് ട്രോഫിയും 892 പോയിന്റുമായി മൂന്നാം സ്ഥാനം കണ്ണൂരും നേടി. പുരസ്‌കാരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സമ്മാനിച്ചു. അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4 – 100 മീറ്റര്‍ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളാണ് തിരുവനന്തപുരം നേടിയെടുത്തത്. അക്വാടിക്‌സിലെ 149 പോയിന്റുകള്‍ തൃശൂര്‍ ജില്ലാ രണ്ടാമത് എത്തിച്ചു. 212 പോയിന്റുകളോടെ…

      Read More »
    • എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടപ്പാക്കുന്നത് ശരിയല്ല ; നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി അജണ്ടയെന്ന് വി.ഡി. സതീശന്‍

      തിരുവനന്തപുരം: നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് എസ്‌ഐ ആറെന്ന് സംശയിക്കണമെന്നും 23 വര്‍ഷമായി വോട്ടു ചെയ്യുന്നവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ. ആറെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം അംഗീകരി ക്കാനാകില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ഔദ്യോഗിക മായി ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യ കര മാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ഉദ്യോഗസ്ഥ വിന്യാസ ത്തില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുമെന്നതായിരിക്കും പരിണിത ഫലം. സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ്…

      Read More »
    • എങ്ങിനെയെങ്കിലും പ്രശ്‌നം പരിഹരിച്ചെടുക്കാന്‍ സിപിഐഎം നെട്ടോട്ടം ; പിഎംശ്രീയില്‍ പന്ത് ഇപ്പോള്‍ സിപിഐയുടെ കോര്‍ട്ടില്‍ ; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു

      തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഉറപ്പായതോടെ ഈ നീക്കം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കവുമായി സിപിഐഎം. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചര്‍ച്ച നടന്നേക്കും. സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട സമവായ നീക്കങ്ങള്‍ക്കുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും. പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വരുന്നത് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതുവരെ മറ്റൊരു നടപടിയിലേക്കും പോകരുതെന്നാണ് സിപിഐയുടെ ആവശ്യം. മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് ജനുവരിയോടെ സമര്‍പ്പിക്കാമെന്ന നിര്‍ദേശമാണ് സിപിഐഎം മുന്നോട്ടുവെ ക്കുന്നത്. എന്നാല്‍ കാര്യങ്ങളെ നീട്ടിക്കൊണ്ടുപോകാനാണ് ഇതെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതേസമയം സിപിഐ അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുകയാണ്. സിപിഎം മുന്നോട്ടുവച്ച…

      Read More »
    • നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സെക്രട്ടേറിയേറ്റില്‍ തീരുമാനം ; ഇടതുമുന്നണി ഐക്യം ഏതെങ്കിലും വിധത്തില്‍ തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് സിപിഐ

      തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയില്‍ തട്ടി സിപിഐഎം സിപിഐ ബന്ധത്തില്‍ വലിയ ഉലച്ചില്‍. നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സിപിഐ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നാണ് സിപിഐയുടെ നിലപാട്. ധരാണപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കണമെന്നാണ് സിപിഐ യുടെ ആവശ്യം. അതുവരെ സിപിഐഎമ്മിന്റെ ഒരു നിലപാടും അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ഇടതുമുന്നണി ഐക്യം തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന ചര്‍ച്ചകളാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മന്ത്രിസഭ ഉപസമിതി എന്ന നിര്‍ദേശത്തോട് യോജിക്കേണ്ട തില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. നാല് മന്ത്രിമാരും ഇതേ നിലപാട് സ്വീകരിച്ചു. സിപിഐ മുന്നോട്ടുവെച്ച നിലപാടിനോട് യോജിച്ചില്ലെങ്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിര്‍ദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറല്‍ സെക്രട്ടറി എം.എ ബേബിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. നിര്‍ദ്ദേശം തള്ളിക്കളയാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ…

      Read More »
    • തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കം ; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയെന്ന്് മുഖ്യമന്ത്രി

      തിരുവനന്തപുരം: ബിഹാര്‍ എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. എസ്ഐആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട എസ്ഐആര്‍ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം പേരെ…

      Read More »
    • മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു ന‌ടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി

      പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ നാലു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. അതേസമയം മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. ഇതിനിടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

      Read More »
    • കേന്ദ്രത്തിന്റെ ഉദ്ദേശം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കൽ, എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല, പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല- പിണറായി

      തിരുവനന്തപുരം: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം(എസ്‌ഐആർ) നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൽ. എസ്‌ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിഹാർ എസ്‌ഐആറിൻറെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ അറിയിച്ചിട്ടും എസ്‌ഐആർ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിർബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിൻറെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടർ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവർ തന്നെയാണ് ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്. ഭരണഘടനയുടെ…

      Read More »
    Back to top button
    error: