Kerala
-
മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍
തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി ആക്കാന്‍ ബവ്‌കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന്‍ നടപടികളുടെ ഭാഗമാണെന്ന് ബവ്‌കോ വിശദീകരിക്കുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
Read More » -
കമ്മീഷണർ അനുമതി കൊടുത്തു: വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ ടൂർ പോയി : മൂന്നാർ ട്രിപ്പിൽ ത്രില്ലുമായി പോലീസുകാർ
തൃശൂർ: ക്രമസമാധാന പാലനത്തിന്റെയും കേസന്വേഷണങ്ങളുടെയും നിരന്തരമായ വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ ടൂർ പോകാൻ കമ്മീഷണർ അനുമതി കൊടുത്തതോടെ മൂന്നാറിൽ കറങ്ങിയടിച്ച് മടങ്ങിയെത്തിയതിന്റെ ത്രില്ലിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ. കർത്തവ്യ നിർവഹണത്തിന്റെ തിക്കിനും തിരക്കിനുമിടയിൽ ഒരു മാനസിക ഉല്ലാസം തേടി വിനോദയാത്ര പോകാൻ അനുവദിക്കായി അപേക്ഷ നൽകുമ്പോൾ ആശങ്ക പോലീസുകാർക്ക് ഉണ്ടായിരുന്നു. ദൈനം ദിന ഡ്യൂട്ടിയിലെ മാനസിക സമർദ്ദം കുറയ്ക്കുന്നതിനായി പല വഴികളും ആലോചിക്കുന്നതിനിടയിലാണ് കൂട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിനോദയാത്രയുടെ ഫോട്ടോ ആസ്വദിച്ച് കാണുന്ന സേനാംഗത്തെ മറ്റുള്ളവർ ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള പല യാത്രകൾക്കും തിരക്കിട്ട ഡ്യൂട്ടി തടസ്സമായി നിൽക്കുമ്പോൾ നഷ്ടപെടുന്നത് പലരുമൊത്തുള്ള ആസ്വാദനവും ജീവിതത്തിലെ പല നല്ല നിമിഷങ്ങളും ആണെന്ന് പോലീസുകാർ പരസ്പരം പറഞ്ഞു.. സേനാംഗങ്ങൾക്കിടയിൽ ഈ വിഷയം വീണ്ടും ചർച്ചയായപ്പോഴാണ് എന്തുകൊണ്ട് നമുക്ക് സ്റ്റേഷനിൽ നിന്നൊരു യാത്ര തരപ്പെടുത്തിക്കൂടാ എന്നൊരു ആശയം പോലീസുകാർക്കിടയിൽ ഉണ്ടായത്. ആശയം സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ് മുരളീധരനുമുന്നിൽ സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ധീനും അവതരിപ്പിച്ചു. അസിസ്റ്റൻറ് കമ്മീഷണർ…
Read More » -
സിനിമാ സംഗീതങ്ങൾ അവസാനിക്കുന്നുവോ: ഗായകൻ ജി വേണുഗോപാലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഗൗരവതരം: ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രസ്താവനയിൽ പ്രതികരണം
തിരുവനന്തപുരം : ഇന്ത്യൻ സിനിമ സംഗീതത്തെക്കുറിച്ച് ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച, പലതലങ്ങളിൽ തൊടുന്ന കുറിപ്പ് സിനിമാ സംഗീതങ്ങൾ അസ്തമിക്കുന്നുവോ എന്ന ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് വേണുഗോപാൽ എഫ് ബി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ സംഗീതത്തിൽ പ്രത്യേകിച്ച് ബോളിവുഡ് സിനിമ സംഗീതത്തിൽ നിലനിൽക്കുന്ന രീതികളും ചിട്ടകളും ചട്ടങ്ങളും നിയന്ത്രണങ്ങളും അപ്രമാദിത്വങ്ങളും വേണുഗോപാൽ തുറന്നടിച്ചിട്ടുണ്ട്. ഗായകർക്ക് വേണ്ടത്ര പ്രതിഫലം കിട്ടാത്ത സ്ഥിതി വരെ ബോളിവുഡിൽ ഉണ്ടെന്ന് വേണുഗോപാൽ സൂചിപ്പിക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ടാകാം അരിജിത് സിങ്ങ് സിനിമ പിന്നണി ഗാനരംഗം വിടാൻ തീരുമാനിച്ചത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിക്കുന്നു. ഈയൊരു ട്രെൻഡ് മലയാള സിനിമയിലേക്ക് എത്തുന്നുണ്ടെന്നും സിനിമാ സംഗീതത്തേക്കാൾ സമാന്തര സംഗീതം കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞെന്നും പല മ്യൂസിക് ബാന്റുകൾക്കും കേരളത്തിൽ പ്രചാരം വർദ്ധിച്ചത് ഇതുകൊണ്ടാണെന്നും വേണുഗോപാൽ വിലയിരുത്തുന്നു.സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ…
Read More » -
12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപനം, മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം, സര്‍ക്കാര്‍- പെന്‍ഷന്‍ ജീവനക്കാരുടെ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും, ആദ്യ ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഈ കമ്മിഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതുപോലെ ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആർ അനുവദിക്കുന്ന പദ്ധതിയുമാണ് നടപ്പാക്കുക. അതുപോലെ നിലവിലെ എൻപിഎസിൽ…
Read More » -
കൊല്ലത്തെ യുഡിഎഫ് ചിത്രം തെളിയുന്നു!! കൊട്ടാരക്കര പിടിച്ചെടുക്കാൻ അയിഷാ പോറ്റി, കുണ്ടറയിൽ പി.സി. വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ്, ചവറയിൽ ഷിബു ബേബി ജോൺ, പുനലൂര് തിരിച്ചെടുത്ത് ചടയമംഗലം ലീഗിന് നൽകാൻ ധാരണ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥിനിർണയം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. സ്ഥാനാർഥി നിർണയം സംബന്ധിച്ചു കഴിഞ്ഞദിവസം ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഇന്ദിരാഭവനിൽ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സ്ഥാനാർഥികളെപ്പറ്റി ഏകദേശ ധാരണയുണ്ടായെങ്കിലും ആർഎസ്പിയും മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിൽ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയില്ല, കൊട്ടാരക്കരയിൽ സിപിഎം വിട്ടുവന്ന പി. അയിഷാപോറ്റി തന്നെയാകും സ്ഥാനാർഥിയാകുക. കുണ്ടറയിൽ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷും തുടരും. അതേസമയം കുന്നത്തൂർ, ഇരവിപുരം, ചവറ എന്നിവിടങ്ങളിലാണ് ആർഎസ്പി മത്സരിക്കുന്നത്. അതുപോലെ കൊല്ലം സീറ്റ് തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ആർഎസ്പി ഉന്നയിച്ചിട്ടുണ്ട്. സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുമുണ്ട്. ചവറയിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാകും സ്ഥാനാർഥി. ഇരവിപുരത്ത് പുതുമുഖത്തെ മത്സരിപ്പിക്കുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞതവണ മുസ്‌ലിം ലീഗ് മത്സരിച്ച പുനലൂരിലെ സീറ്റ് തിരിച്ചെടുക്കണമെന്നും അവിടെ തങ്ങളുടെ സ്ഥാനാർഥിയെ…
Read More » -
വീടുകളിൽ ക്യാൻസർ- കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിന് പ്രതിമാസം 1000 രൂപ, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ 35 കോടി, സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കിൽ കേന്ദ്രങ്ങൾ, ആശ്വാസ കിരണം പദ്ധതിക്ക് 50 കോടിയിൽ നിന്ന് 100 കോടിയാക്കി വർദ്ധനവ്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 35 കോടി, സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കിൽ കേന്ദ്രങ്ങൾ സൗരോർജം സംഭവരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകൾ തോറും പദ്ധതി, കിടപ്പുരോഗികളെയേയും ക്യാൻസർ രോഗികളേയും വീട്ടിൽ ശുശ്രൂഷിക്കുന്നതിന് പ്രതിമാസ ധനസഹായം 1000 രൂപയാക്കി വർദ്ധിപ്പിച്ചു, നേരത്തെ ഇത് 600 രൂപയായിരുന്നു. ആശ്വാസ കിരണം പദ്ധതിക്ക് 50 കോടിയിൽ നിന്ന് 100 കോടിയാക്കി വർദ്ധിപ്പിച്ചു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ് പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും, കട്ടപ്പന- തേനി തുരങ്കപാത സാധ്യതാ പഠനത്തിന് 10 കോടി റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ…
Read More » -
പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ്…റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, വിഴിഞ്ഞം വികസനത്തിന് 1000 കോടി, കേര പദ്ധതിക്ക് 100 കോടി, ക്ഷീരവികസനത്തിന് 128.05 കോടി, മത്സ്യ മേഖലയ്ക്ക് 239 കോടി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ് പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും, കട്ടപ്പന- തേനി തുരങ്കപാത സാധ്യതാ പഠനത്തിന് 10 കോടി റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ, ചികിത്സ സർക്കാർ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ, റോഡ് ഡിസൈൻ നിലവാരം ഉയർത്താൻ 300 കോടി, കേര പദ്ധതിക്ക് 100 കോടി, ക്ഷീരവികസനത്തിന് 128.05 കോടി കൊല്ലത്ത് മറീന നിർമ്മിക്കാൻ തുടർ പ്രവർത്തനങ്ങൾക്ക് 6 കോടി ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, ക്ലീൻ പമ്പയ്ക്ക് 30 കോടി, മത്സ്യ മേഖലയ്ക്ക് 239 കോടി സ്റ്റാർട്ട്…
Read More » -
കട്ടിളപ്പാളികൾ സ്വർണം പൂശിയതിന്റെ മറവിൽ കടത്തിയെന്ന കുറ്റം നിലനിൽക്കില്ല? കട്ടിളപ്പാളികൾ പഴയതുതന്നെ, പക്ഷെ പൂശിയ സ്വർണം കാണാനില്ല!! ചെമ്പുപാളികളുടെ ഘടനയിൽ മാറ്റം സംഭവിച്ചിട്ടില്ല, ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്താൻ എസ്ഐടി, തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുക ഫ്രെബ്രുവരി രണ്ടിന്
തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളികൾ നഷ്ടമായിട്ടില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണംപൂശിയ പാളികളുടെയും ക്ഷേത്രത്തിലെ മറ്റു പാളികളുടെയും ഘടന പരിശോധിച്ച വി.എസ്.എസ്.സി. ശാസ്ത്രജ്ഞരുടെ മൊഴികളിൽ പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. അതിനാൽ തന്നെ ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്താനും ഇവരുടെ അന്വേഷണ റിപ്പോർട്ടിലെ സാങ്കേതിക പ്രയോഗങ്ങളിൽ കൂടുതൽ വിശദീകരണം തേടാനും കോടതി നിർദേശിച്ചിരുന്നു. അതുപോലെ കട്ടിളപ്പാളികൾ പഴയതെന്ന മൊഴിയോടെ പൗരാണികമൂല്യമുള്ള കട്ടിളപ്പാളികൾ സ്വർണംപൂശിയതിന്റെ മറവിൽ കടത്തിയെന്ന കുറ്റം നിലനിൽക്കാനുള്ള സാധ്യത കുറവാണ്. ഇങ്ങനെ പാളികൾ കടത്തിയിട്ടില്ലെന്ന മൊഴികളാണ് പ്രതികളും നൽകിയിട്ടുള്ളത്. മാത്രമല്ല പാളികളുടെ രാസഘടനയും ഇതു ശരിവയ്ക്കുന്നതാണ്. ശാസ്ത്രജ്ഞരുടെ മൊഴിയും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും. അതുപോലെ ചെമ്പുപാളികളുടെ ഘടനയിൽ മാറ്റം സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളതെന്ന് അറിയുന്നു. എന്നാൽ കട്ടിളപ്പാളിയിൽ പൂശിയ സ്വർണം നഷ്ടമായിട്ടുണ്ട്. യു.ബി. ഗ്രൂപ്പ് സ്വർണം പൂശിയ പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ക്ഷേത്രത്തിനു പുറത്തു കൊണ്ടുപോകുകയും, സ്വർണം മാറ്റിയശേഷം സ്‌പോൺസർഷിപ്പിൽ സമാഹരിച്ച സ്വർണംപൂശി തിരിച്ചെത്തിക്കുകയും…
Read More » -
പൊന്നിന് ഡിമാന്റ് കൂടുന്നു… സ്വർണവില പവന് 1,31,160 രൂപ!! ചരിത്രത്തിലാദ്യമായി വെള്ളി വില കി. ഗ്രാമിന് നാല് ലക്ഷത്തിന് അടുത്ത്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. അതുപോലെ ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയിലുമാണ് ഇന്നു വ്യാപാരം തുടരുന്നത്. ആഗോള- ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി. 18 കാരറ്റ് സ്വർണം പവന് 1,07720 രൂപയും ഗ്രാമിന് 13,465 രൂപയുമായി. അതുപോലെ 14 കാരറ്റ് സ്വർണം പവന് 83,880 രൂപയും ഗ്രാമിന് 10,485 രൂപയുമായി. അതേസമയം ഡോളറിന്റെ മൂല്യം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന്…
Read More » -
ഇലട്രിക് ഓട്ടോകൾ വാങ്ങുന്ന ഓട്ടോ തൊഴിലാളികൾക്ക് 40000 രൂപവരെ സ്ട്രാപ്പേജ് ബോണസ്, റാപ്പിഡ് റെയിൽ നാലുഘട്ടങ്ങളിലായി, ആദ്യ ഘട്ടത്തിൽ 100 കോടി, തദ്ദേശസ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്കായി ക്ഷേമനിധി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അംഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടും, ഹെൽപ്പർമാർക്ക് 500 രൂപ കൂട്ടി, റാപ്പിഡ് റെയിൽ നാലുഘട്ടങ്ങളിലായി, ആദ്യ ഘട്ടത്തിൽ 100 കോടി, നഗര മെട്രോകളെ യോജിപ്പിക്കും, ഇലട്രിക് ഓട്ടോകൾ വാങ്ങുന്ന ഓട്ടോ തൊഴിലാളികൾക്ക് 40000 രൂപവരെ സ്ട്രാപ്പേജ് ബോണസ് അനുവദിക്കും വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ കൂട്ടി വിഎസ് സെന്റർ തിരുവനന്തരപുരത്ത്, 20 കോടി വകയിരുത്തും കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകി കഴിഞ്ഞ പത്ത് വർഷം കൊണ്ട്…
Read More »