Kerala
-
എട്ട് തവണ മത്സരിച്ചു, രണ്ട് തവണ മന്ത്രിയായി, മതി നിർത്തിക്കോ… ശിഷ്ടകാലം പാർട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് സേവിച്ചാൽ മതി!! നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എകെ ശശീന്ദ്രന് എൻസിപിയുടെ തിട്ടൂരം,
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കി എൻസിപി. ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികളാണ് ഇനി ശശീന്ദ്രൻ മത്സരിക്കരുതെന്ന് പ്രമേയം പാസാക്കിയത്. ഇനി മൂന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ചേരാനുണ്ട്. എട്ട് തവണ മത്സരിക്കുകയും അതിൽ രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ മത്സര രംഗത്തുനിന്ന് പിന്മാറി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയത്തിൽ പറയുന്നത്. അതേസമയം ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്. പക്ഷെ ഇത്തവണയും എലത്തൂരിൽ മത്സരിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് അദ്ദേഹമെന്നാണ് അറിയുന്നത്. 1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് അങ്കം. 1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തിരുന്നു. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി. തുടർന്നിങ്ങോട്ട് 1982-ൽ എടക്കാട്ടേക്ക് മാറി ജയം തുടർന്നു. പക്ഷെ കണ്ണൂരിലേക്കു…
Read More » -
പുതുക്കിപ്പണിത സ്വർണപ്പാളികളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാനാകുന്നില്ല, കൊള്ള നടന്നത് പാളികൾ അപ്പാടെയാണോ അതോ സ്വർണം ഉരുക്കിയെടുക്കുകയായിരുന്നോ? വ്യക്തതയില്ല, തൊണ്ടിമുതൽ എവിടെ എന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് ഉത്തരമില്ല, ഇനി ആകെ പ്രതീക്ഷ ഡീക്കോഡിങ്ങിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ തെളിവുകൾ തേടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) പരിശോധന ഒന്നിനു പിറകെ ഒന്നായി കുരുക്കവുന്നു. ശബരിമലയിലുള്ള സ്വർണപ്പാളികൾ പുതിയതാണോ അതോ സ്വർണം മാറ്റിയ ശേഷം വീണ്ടും പഴയത് ഉരുക്കി വീണ്ടും നിർമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള അതിസങ്കീർണമായ ഡീകോഡിങ് നടപടികളാണ് ഇപ്പോ ൾ നടക്കുന്നത്. മാത്രമല്ല പുതുക്കിക്കൊണ്ടുവന്ന സ്വർണപ്പാളികളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാൻ കഴിയാത്തതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ആദ്യഘട്ട പരിശോധനാ ഫലത്തിൽ പാളികളിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെ പാളികൾ മാറ്റപ്പെട്ടതാകാമെന്ന നിഗമനത്തിൽ കോടതി അടക്കം എത്തിയിരുന്നുവെങ്കിലും ശാസ്ത്രജ്ഞർ ഇത് പൂർണമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പഴയ പാളികളിൽനിന്ന് സ്വർണം ഉരുക്കിയെടുത്ത് വീണ്ടും പൂശി തിരിച്ചുകൊണ്ടുവന്നതാണോ അതോ പഴയ പാളികൾ അപ്പാടെ മാറ്റി പുതിയവ സ്ഥാപിച്ചതാണോ എന്നത്. അതുപോലെ നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വർണപ്പാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ദ്വാരപാലക ശിൽപത്തിലെ പാളികളുടെ ഉൾപ്പെടെ കൂടുതൽ സാമ്പിളുകൾ…
Read More » -
പ്രസവസമയത്ത് എപ്പിസിയോട്ടമി ഇട്ടതിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കു കൈപ്പിഴ, മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞു, മലം പുറത്തുപോകുന്നത് യോനിയിലൂടെ!! പിഴവ് പുറത്തറിയാതിരിക്കാൻ സ്റ്റിച്ചിട്ട് വിട്ടു, പ്രസവശേഷം വണ്ടിയില്‍ ഇരുന്ന് യാത്ര ചെയ്തതാണ് ഞരമ്പ് മുറിയാന്‍ കാരണമെന്ന് ഡോക്ടർ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 23 കാരിക്കു നേരിടേണ്ടി വന്നത് ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടര്‍ക്ക് പറ്റിയ ഗുരുതര പിഴവാണ് കഴിഞ്ഞ ആറ് മാസമായി വിതുര സ്വദേശിനി കടുത്ത ദുരിതത്തിലാക്കിയത്. പ്രസവത്തെത്തുടര്‍ന്ന് എപ്പിസിയോട്ടമി ഇട്ടതില്‍ ഡോക്ടര്‍ന്ന് കൈപ്പിഴവുണ്ടായെന്നാണ് ആരോപണം. പ്രസവസമയത്ത് കുഞ്ഞിന് എളുപ്പത്തില്‍ പുറത്തുവരാനായി യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് ഡോക്ടര്‍ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയാ മുറിവാണ് എപ്പിസിയോട്ടമി. മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് സ്‌കാനിംഗില്‍ കണ്ടെത്തുകയും ചെയ്തു. പ്രസവ ശേഷം 23-കാരിക്ക് മലവിസര്‍ജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം പോകാതെ വയറ്റില്‍ കെട്ടിക്കിടന്ന് അണുബാധവരെയുണ്ടായി. തന്റെ പിഴവ് മറച്ചു വെച്ച ഡോക്ടര്‍ മുറിവ് തുന്നി കെട്ടി പ്രസവം പൂര്‍ത്തിയാക്കി വാര്‍ഡിലേക്ക് മാറ്റിയെന്നും പരാതിയുണ്ട്. മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകള്‍ കൂടി ചെയ്യണം. ഇതുവരെ ആറ് ലക്ഷം…
Read More » -
ഒടുവിൽ പ്രതീക്ഷിച്ച പോലെ ജയറാമും : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടൻ ജയറാമിനെ ചോദ്യം ചെയ്തു : ചോദ്യം ചെയ്തത് പ്രത്യേക അന്വേഷണ സംഘം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയത്. 2019ലായിരുന്നു ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ…
Read More » -
പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ കുഴഞ്ഞുവീണ് മരിച്ചു
പയ്യോളി (കോഴിക്കോട്) ∙ രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. മകൻ. ഡോ. ഉജജ്വൽ വിഗ്നേഷ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.
Read More » -
ഒരു വാതിൽ അടയ്ക്കുമ്പോൾ മറ്റൊരു വാതിൽ തുറന്ന് സൗദി : ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം: ഫാമിലി വിസ അപേക്ഷകൾ ഇനി എളുപ്പമാകും
റിയാദ് : പല തൊഴിൽ മേഖലകളിലും സ്വദേശിവൽക്കരണം കർശനമാക്കിയ സൗദി പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിനായുള്ള സാങ്കേതിക ഒരുക്കങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ചു. പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന പേജ് മുഖീം പോർട്ടലിൽ സജ്ജമായിക്കഴിഞ്ഞു. വിസിറ്റ് വിസയിൽ എത്തിയ കുടുംബാംഗങ്ങളെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇഖാമയിലേക്ക് (Resident Permit) മാറ്റാൻ ഈ സേവനം വഴി സാധിക്കും. നിലവിൽ മുഖീം പ്ലാറ്റ്‌ഫോമിൽ ഇതിനായുള്ള പ്രത്യേക പേജ് ദൃശ്യമായിട്ടുണ്ടെങ്കിലും സേവനം പൂർണ്ണമായി പ്രവർത്തനസജ്ജമായിട്ടില്ല. വരും ദിവസങ്ങളിൽ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനികൾക്കോ സ്പോൺസർമാർക്കോ തങ്ങളുടെ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ…
Read More » -
എന്നാലും എന്റെ സൗദി : സ്വദേശിവൽക്കരണം സജീവമാക്കി സൗദി : പല മേഖലകളിലും ഇനി പ്രവാസികൾ വേണ്ട: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി : തൊഴിൽ തേടിയെത്തുന്നവർക്കും ബുദ്ധിമുട്ടേറും
സൗദി അറേബ്യ : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് തൊഴിൽ തേടുന്നവർക്ക് കനത്ത ആഘാതമായി സൗദിയിൽ സ്വദേശിവൽക്കരണം സജീവമാക്കുന്നു. സൗദിയില്‍ ജനറല്‍ മാനേജര്‍ പ്രൊഫഷനുകളില്‍ പ്രവാസികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ജോലി തേടി സൗദിയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്കും അവിടെയുള്ളവർക്കും കനത്ത തിരിച്ചടിയാണ്. സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ മേഖലകളിലും ഇനി സൗദി സ്വദേശികൾ മാത്രം മതിയെന്നാണ് പുതിയ തീരുമാനം. ഈ പ്രൊഫഷനുകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം പ്രവാസി തൊഴിലാളികളുടെ ചില പ്രൊഫഷനുകള്‍ മാറ്റുന്ന സേവനം നിര്‍ത്തിവെച്ചു. ജനറല്‍ മാനേജര്‍, സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ എന്നിവ അടക്കമുള്ള പ്രൊഫഷനുകളിലാണ് വിദേശികള്‍ ജോലി ചെയ്യുന്നത് വിലക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഈ പ്രൊഫഷനുകളിലുള്ള വിദേശ ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഖിവാ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക അറിയിപ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ഷമിക്കണം,…
Read More » -
മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍
തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി ആക്കാന്‍ ബവ്‌കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന്‍ നടപടികളുടെ ഭാഗമാണെന്ന് ബവ്‌കോ വിശദീകരിക്കുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
Read More » -
കമ്മീഷണർ അനുമതി കൊടുത്തു: വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ ടൂർ പോയി : മൂന്നാർ ട്രിപ്പിൽ ത്രില്ലുമായി പോലീസുകാർ
തൃശൂർ: ക്രമസമാധാന പാലനത്തിന്റെയും കേസന്വേഷണങ്ങളുടെയും നിരന്തരമായ വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ ടൂർ പോകാൻ കമ്മീഷണർ അനുമതി കൊടുത്തതോടെ മൂന്നാറിൽ കറങ്ങിയടിച്ച് മടങ്ങിയെത്തിയതിന്റെ ത്രില്ലിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ. കർത്തവ്യ നിർവഹണത്തിന്റെ തിക്കിനും തിരക്കിനുമിടയിൽ ഒരു മാനസിക ഉല്ലാസം തേടി വിനോദയാത്ര പോകാൻ അനുവദിക്കായി അപേക്ഷ നൽകുമ്പോൾ ആശങ്ക പോലീസുകാർക്ക് ഉണ്ടായിരുന്നു. ദൈനം ദിന ഡ്യൂട്ടിയിലെ മാനസിക സമർദ്ദം കുറയ്ക്കുന്നതിനായി പല വഴികളും ആലോചിക്കുന്നതിനിടയിലാണ് കൂട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിനോദയാത്രയുടെ ഫോട്ടോ ആസ്വദിച്ച് കാണുന്ന സേനാംഗത്തെ മറ്റുള്ളവർ ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള പല യാത്രകൾക്കും തിരക്കിട്ട ഡ്യൂട്ടി തടസ്സമായി നിൽക്കുമ്പോൾ നഷ്ടപെടുന്നത് പലരുമൊത്തുള്ള ആസ്വാദനവും ജീവിതത്തിലെ പല നല്ല നിമിഷങ്ങളും ആണെന്ന് പോലീസുകാർ പരസ്പരം പറഞ്ഞു.. സേനാംഗങ്ങൾക്കിടയിൽ ഈ വിഷയം വീണ്ടും ചർച്ചയായപ്പോഴാണ് എന്തുകൊണ്ട് നമുക്ക് സ്റ്റേഷനിൽ നിന്നൊരു യാത്ര തരപ്പെടുത്തിക്കൂടാ എന്നൊരു ആശയം പോലീസുകാർക്കിടയിൽ ഉണ്ടായത്. ആശയം സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ് മുരളീധരനുമുന്നിൽ സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ധീനും അവതരിപ്പിച്ചു. അസിസ്റ്റൻറ് കമ്മീഷണർ…
Read More »
