Kerala
-
നിയമസഭാ തെഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസിലെ തലമുതിർന്ന നേതാവ് രമേശ് ചെന്നിത്തല നയിക്കും, ശശി തരൂർ എംപി കോ- ചെയർമാൻ, കൺവീനറായി ഷാഫി പറമ്പിൽ
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയെ കൺവീനറായും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയോടെയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന കോൺഗ്രസിൽ ഏറ്റവും സീനിയറായ നേതാവായ രമേശ് ചെന്നിത്തലയെ നിയോഗിച്ചതോടെ തെരഞ്ഞടുപ്പ് പ്രചരണം മറ്റൊരു തലത്തിലേക്കു നീങ്ങുമെന്നാണ് സൂചന. ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, മുൻ എം.പി. രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റംഗങ്ങൾ. എല്ലാ സാമുദായിക- മഹിളാ- യുവ സമവാക്യങ്ങളും പുലർത്തിയാണ് നിയമനം. ബെന്നി ബഹനാൻ എംപിയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹചെയർമാൻ. എം.പി.മാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടെണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ…
Read More » -
കെസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ? കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ, അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും- ചെന്നിത്തല
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം തന്നെ പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാന് അനുകൂലമാണ്. അതിനാൽ തന്നെ പ്രഥമ പരിഗണനയും ബെന്നി ബഹനാനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. ആൻറോ ആൻറണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വന്നതോടെ ആന്റോയെ വെട്ടിയെന്നതാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്. അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ…
Read More » -
സംസ്ഥാനം പനിയുടെ പിടിയിൽ, പ്രതിദിനം ചികിത്സ തേടിയെത്തുന്നത് 6500 ഓളം പേർ!! ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2.66 ലക്ഷം പനി കേസുകൾ, പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ, ഉടൻ ചികിത്സിച്ചെല്ലെങ്കിൽ കാത്തിരിക്കുന്നത് ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ- ആരോഗ്യ വിദഗ്ദർ
തിരുവനന്തപുരം: സംസ്ഥാനം പനിയുടെ പിടിയിലേക്കെന്ന് സൂചന. പ്രതിദിനം 6500 ഓളം പേരാണ് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തുന്നത്. ഈ വർഷം മാത്രം 2.66 ലക്ഷം പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പനി കഴിഞ്ഞാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ ഭൂരിഭാഗം പേർക്കുമെന്നാണ് റിപ്പോർട്ട്. റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു കാരണക്കാർ. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ ഇതു വഴിയൊരുക്കാമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. എന്നാൽ ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. പനിയോ, ജലദോഷമോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡിനു ശേഷം വൈറൽ രോഗങ്ങളെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നു. സ്വന്തം നിലയ്ക്കു മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സെക്കൻഡറി ഇൻഫെക്‌ഷനിലേക്കു നയിക്കും. ചുമ കടുത്താൽ എക്സ്റേ,…
Read More » -
‘ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നു എങ്കിൽ വിവാഹിതയും പക്വതയുമുള്ള ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയും പാലക്കാടുള്ള ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി താമസിക്കുകയും ചെയ്യുമായിരുന്നു എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്, ലൈംഗികാക്രമണം ഉണ്ടായിട്ടും അവിടെനിന്ന് പോകാൻ ശ്രമിക്കാതെ പരാതിക്കാരി രണ്ടുദിവസം കൂടി ആ ഫ്ലാറ്റിൽ തന്നെ തുടരുകയാണുണ്ടായത്’…
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു ചില നിർണായക പരാമർശങ്ങൾ നടത്തി കേരളാ ഹൈക്കോടതി. രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നാണ് കോടതി പറഞ്ഞത്. എന്നാൽ ബന്ധം തകരുമ്പോൾ ബലാത്സംഗ ആരോപണം ഉയർത്തുന്നത് ശരിയല്ലെന്നു നിരീക്ഷിച്ചുകൊണ്ടാണു രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അതുപോലെ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതു പരാതിക്കാരിയുടെ സമ്മതത്തോടെ ആയിരുന്നുവെന്നും ആ സമ്മതം ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ ഉണ്ടായതാണോ എന്ന കാര്യം കേസിന്റെ വിചാരണാവേളയിലാണു തെളിയേണ്ടതെന്നുമാണ് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് ഉത്തരവിൽ പറയുന്നു. 2025 ജനുവരിയിലാണ് രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും പരിചയത്തിലാവുന്നതും അടുക്കുന്നതും. ജനുവരി ഒടുവിൽ പ്രതിയുടെ പാലക്കാട്ടെ ഫ്ലാറ്റിലെത്തി പരാതിക്കാരി 2 ദിവസം താമസിച്ചിട്ടുണ്ട്. മാർച്ചിൽ പ്രതി പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി താമസിച്ചിരുന്നു. മാർച്ച് പകുതിയോടെയും പ്രതി പരാതിക്കാരിയുടെ വീട്ടിലെത്തി. ഈ സമയത്ത് തങ്ങൾ തമ്മിലുള്ള അടുപ്പം ആരോടെങ്കിലും പറഞ്ഞോ എന്ന് ചോദ്യം ചെയ്തു…
Read More » -
എം.ടി. രമേശും പദ്മജ വേണുഗോപാലുമല്ല; താമര ചിഹ്നത്തില്‍ തൃശൂര്‍ മണ്ഡലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തും; മണ്ഡലത്തിലേക്ക് താമസം മാറി; നീക്കം ആരംഭിച്ചത് മൂന്നുവര്‍ഷം മുമ്പ്; കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ചുമതല നല്‍കി
തൃശൂര്‍: എം.ടി. രമേശിനെയും പദ്മജ വേണുഗോപാലിനെയും വെട്ടി തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. 2021ല്‍ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു മന്ത്രി ആര്‍. ബിന്ദുവിനോടു പരാജയപ്പെട്ടതിനു പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ താമസവും തൃശൂരിലേക്കു മാറ്റിയതോടെയാണ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തൃശൂരിലേക്കു താമസം മാറിയതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നത്. ആറുമാസം മുന്പുതന്നെ പറവട്ടാനിയില്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഇപ്പോള്‍ അയ്യന്തോളിലേക്കാണ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കില്ലെന്നു പറയാന്‍ കഴിയില്ലെന്നാണ് ഒരു മാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തിയത്. 2021ല്‍ തൃശൂര്‍ തേക്കിന്‍കാട്ടിലെ ചടങ്ങില്‍വച്ചാണു ജേക്കബ് തോമസ് ബിജെപി അംഗത്വമെടുത്തത്. പിന്നാലെ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 15 ഡിവിഷനുകളുടെ ചുമതല നല്‍കി. അഞ്ചുവര്‍ഷമായി വിവിധ പ്രവര്‍ത്തനങ്ങളുമായി തൃശൂരില്‍ സജീവവുമാണ്. ഇതിനിടെ ഒരു എന്‍ജിനീയറിംഗ് കോളജില്‍ മൂന്നുവര്‍ഷമായി അധ്യാപകനായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ജോലി വിട്ടത്.…
Read More » -
നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ
കോഴിക്കോട്: ദേശീയ പണിമുടക്കിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ. നെടുമങ്ങാട് GHSS ൽ അധ്യാപകരെ പൂട്ടിയിട്ടു. രാവിലെ സ്കൂളിൽ എത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികൾ പൂട്ടിയിട്ടത്. സ്കൂളിലെ മെയിൻ ഗേറ്റ് പൂട്ടിയതിനാൽ. പുറകുവശത്തെ വാതിലിലൂടെയാണ് അധ്യാപകർ അകത്ത് കയറിയത്. ഇതോടെ സമരാനുകൂലികൾ പുറകുവശത്തെ ഗേറ്റും പൂട്ടുകയായിരുന്നു. പിന്നീട് വൈകിട്ട് നാല് മണിയോടെയാണ് അധ്യാപകർക്ക് പുറത്തിറങ്ങാനായത്. അതേസമയം അധ്യാപകർ ഓഫീസ് തുറക്കുകയോ ഹാജർ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരെയും വിദ്യാർഥികളെയും സിഐടിയു പ്രവർത്തകർ പുറത്താക്കി. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിലാണ് സംഭവം. ഇവിടെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരേയും വിദ്യാർഥികളെയുമാണ് സംഘടിച്ചെത്തിയ സമരക്കാർ പുറത്താക്കിയത്. ശേഷം സ്കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികൾ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാർ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് സ്കൂളിൽ കയറാനാവാതെ അധ്യാപകർ റോഡിൽ നിലയുറപ്പിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നാണ് അധ്യാപകർ പറയുന്നു. വിദ്യാഭ്യാസ വകുപ്പിൽ വിവരം അറിയിച്ചതായും അവർ പറഞ്ഞു.
Read More » -
പ്രതിപക്ഷ നേതാവ് നേതാവ് പുതുയുഗ യാത്ര നടത്താൻ പാടില്ല… പക്ഷെ ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന റോഡ് നല്ല വൃത്തിയായി ടാറിട്ടോണം, പൊടിശല്യം ഒഴിവാക്കാൻ ടാറിങ്, കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്ത് ഇന്ന് നടത്തിയത്, നിർത്തിവെക്കാൻ നിർദേശം നൽകി- സിപിഎം ഏരിയ സെക്രട്ടറി
തൊടുപുഴ: കരിമണ്ണൂരിൽ പണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിനു മുന്നിൽ തകൃതിയായ ടാറിങ്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലാണ് തൊഴിലാളികൾ പണിമുടക്ക് വകവെക്കാതെ ടാറിങ് ജോലികളിൽ ഏർപ്പെട്ടത്. പണിമുടക്ക് സമരത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിന്റെ കെട്ടിടത്തിനു മുന്നിൽ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജോലികൾ നടന്നത് വിവാദമായിട്ടുണ്ട്. കെട്ടിടത്തിനു സമീപമുള്ള ഹോട്ടലിലെ മാലിന്യകുഴി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പൊടിശല്യം ഒഴിവാക്കാനാണ് ടാറിങ് നടത്തുന്നതെന്നാണ് സുമേഷിന്റെ പ്രതികരണം. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച ടാറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികൾ നിർത്തിവയ്ക്കാൻ താൻ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു. അതേസമയം പണിമുടക്ക് ദിവസം വാഹനവുമായി പോയവരേയും, സ്കൂൾ കുട്ടികളേയുമെല്ലാം പണിമുടക്ക് അനുകൂലികൾ തടഞ്ഞിരുന്നു. ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.…
Read More »


