Kerala

    • പത്മജ വേണുഗോപാല്‍ ബിജെപിയുടെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ; കോണ്‍ഗ്രസ് വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷ ; വെറും പ്രതീക്ഷമാത്രമെന്ന് കോണ്‍ഗ്രസ് ; ഒന്നും സംഭവിക്കില്ലെന്ന് സിപിഎം; കാലം മാറി കഥ മാറുമെന്ന് ബിജെപി;

      തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍നിര്‍ത്തി തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ ബിജെപി ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്്ക്കാണെന്നതിനാല്‍ ബിജെപിക്ക് വേണ്ടി പത്മജയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരത്തിനറങ്ങിയാല്‍ തൃശൂര്‍ കോര്‍പറേഷനിലെ 56 ഡിവിഷനുകളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് ഇതുവരെയും നല്ലൊരു പദവി ബിജെപിയില്‍ ലഭിച്ചിട്ടുമില്ല. പത്മജയുടെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ കരുണാകരപുത്രിക്കുള്ള സ്വാധീനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടക്കായി പ്രയോജനപ്പെടുത്താന്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. മുന്‍പ് കോണ്‍ഗ്രസിലിരിക്കെ പത്മജ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ജനവിധി പത്മജയ്ക്ക് അനുകൂലമായിരുന്നില്ല. പത്മജ വേണുഗോപാല്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. കെപിസിസിയുമായും തൃശൂര്‍ ഡിസിസിയുമായും നില…

      Read More »
    • സംസ്ഥാനത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് ; കേരളം ഡിസംബർ 9നും 11നും  പോളിംഗ് ബൂത്തിലേക്ക്  ; വോട്ടെണ്ണൽ ഡിസംബർ 13ന്  ; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9ന്  ; തൃശൂർ മുതൽ കാസർകോട് വരെ 11ന്

       തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  രണ്ടു ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും  തീയതികളിൽ നടക്കും.  തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് ഡിസംബർ 11 ആണ് വോട്ടെടുപ്പ്.  13  ന് വോട്ടെണ്ണൽ നടക്കും  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ്  വാർത്ത സമ്മേളനത്തിൽ  തീയതികൾ പ്രഖ്യാപിച്ചത്സ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികിയുള്ള 1199 സ്ഥാപനങ്ങളിലെ  23576 വാർഡുകളിലാണ് മത്സരം. സംസ്ഥാനത്ത്  12 0 3 5 സംവരണ വാർഡുകൾ ഉണ്ട്   284 30761 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ  1 50 18 0 1 0 സ്ത്രീ വോട്ടർമാരും  134 12 470 പുരുഷ വോട്ടർമാരും  281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുണ്ട്.  കേരളത്തിന്റെ വിധിയെഴുത്തിന് 33757 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും.  1.8 0 ലക്ഷം ഉദ്യോഗസ്ഥരും 70,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചുമതലകൾക്കുണ്ടാകും.  അന്തിമ…

      Read More »
    • പ്രവാസികളുടെ എസ്.ഐ.ആർ ആശങ്കകൾ പരിഹരിക്കാൻ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു

      മലപ്പുറം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന എസ്.ഐ.ആർ (വോട്ടർ പട്ടിക ശുദ്ധീകരണത്തിന് പ്രത്യേക തീവ്രമായ പുനഃപരിശോധന പ്രക്രിയ) സംബന്ധിച്ച് പ്രവാസികളിൽ നിലനിൽക്കുന്ന ആശങ്കകൾ ദുരീകരിക്കുന്നതിനായി ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി മലപ്പുറം എൻ.ജി.ഒ ഭവനിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. യോഗത്തിൽ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി അദ്ധ്യക്ഷൻ യു. എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. എസ്.ഐ.ആർ സംബന്ധിച്ച വിശദീകരണവും സംശയനിവാരണവും ബി.എൽ.ഒ മാരായ റഊഫ് മാസ്റ്റർ, ഗീത ടീച്ചർ എന്നിവർ നൽകി. പ്രവാസികൾക്ക് എസ്.ഐ.ആർ പ്രക്രിയയെ കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രക്രിയ പൂർണ്ണമായും സുതാര്യവും ജനഹിതപരവുമാണെന്നും ബി എൽ ഒ റഊഫ്‌ മാസ്റ്റർ പറഞ്ഞു. ടേബിൾ ടോകിൽ സംശയ നിവാരണങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. എസ്‌ ഐ ആറുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശയകുഴപ്പങ്ങൾ വിദേശത്തുനിന്നും തൽസമയം കമാൽ കളപ്പാടൻ ബി എൽ ഒ മാരോട്‌ ഉന്നയിക്കുകയും അവർ അതിനുള്ള മറുപടിയും നൽകി. പ്രവാസികളുടെ വോട്ടവകാശ സംരക്ഷണത്തിനും വോട്ടർ പട്ടികയിലെ വിശ്വാസ്യത…

      Read More »
    • ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്നു, പിന്നാലെ വാഹനമോഷണക്കേസിൽ അറസ്റ്റിൽ!! പോലീസ് പിടിലായയുടൻ നെഞ്ചുവേദന… തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാക്കിയ പ്രതി ജനൽവഴി ചാടിപ്പോയി

      തിരുവനന്തപുരം: നെഞ്ചുവേദനയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ച പ്രതി ചാടിപ്പോയി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി ഇന്നു പുലർച്ചെയാണ് ജനൽവഴി ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. അതേസമയം നിരവധി കേസിൽ പ്രതിയായ രാജീവ് ശനിയാഴ്ച വാഹനമോഷണക്കേസിലാണ് പിടിയിലായത്. പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.      

      Read More »
    • പേടിക്കണ്ട ലോഡ് ഷെഡിംഗ് ഇല്ല ; കേരളത്തില്‍ ഒരു മാസം വൈദ്യുതി ഉത്പാദനമുണ്ടാവില്ല ; ഇടുക്കി വൈദ്യുതി നിലയം നാളെ മുതല്‍ ഒരു മാസം അടച്ചിടും ; പവര്‍കട്ടോ ലോഡ്‌ഷെഡിംഗോ ഉണ്ടാകില്ലെന്ന് വൈദ്യതിമന്ത്രി

        ഇടുക്കി : ഇടുക്കി വൈദ്യുതി നിലയത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഒരു മാസത്തേക്ക് വൈദ്യുതിനിലയം അടച്ചിടും. സംസ്ഥാനത്ത് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. വൈദ്യുതി ഉത്പാദനമുണ്ടാവില്ലെങ്കിലും കേരളത്തില്‍ ഇതുമൂലം ലോഡ്‌ഷെഡിംഗോ പവര്‍കട്ടോ ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. നിര്‍മ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായാണ് ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടുന്നത്. ജനറേറ്ററുകളുടെ വാള്‍വുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാല്‍ സുരക്ഷയെ ബാധിക്കുമെന്നും ചില വാള്‍വുകളില്‍ ഗുരുതര പോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വൈദ്യുതി നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വില്‍പ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ കൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും, വൈദ്യുതി നിരക്ക് വര്‍ധനയുണ്ടാവില്ല. ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവര്‍ഹൗസ് താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇതോടെ,…

      Read More »
    • ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുച്ചയ്ക്ക് 12ന്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക്

        തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് പോകേണ്ട തിയതികളറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് 12 ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് വോട്ടെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. എത്ര ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒറ്റ ദിവസം തന്നെ കേരളത്തില്‍ പോളിംഗ് നടത്തുമെന്നും സൂചനകളുണ്ട്. സംസ്ഥാനത്ത് നിലവില്‍ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളില്‍ ആകെയുള്ളത് 87 നഗരസഭകളാണ്. അതില്‍ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളില്‍ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.

      Read More »
    • മന്ത്രവാദക്കളങ്ങളില്‍ നിന്ന് നിലവിളകള്‍ ഉയരുന്നു; അടിയേറ്റ് പുളഞ്ഞ് മനുഷ്യജീവനുകള്‍; മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു; പുതിയ തലമുറ അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുന്നു കുറ്റകൃത്യങ്ങള്‍ പെരുകുന്നു;

        തൃശൂര്‍ : മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു. പുതിയ തലമുറ പോലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കൂടുന്നു. കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി നടന്ന പല കുറ്റകൃത്യങ്ങളിലും മന്ത്രവാദത്തിന് അല്ലെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത പല കുറ്റകൃത്യ സംഭവങ്ങളിലും പെണ്‍കുട്ടികളാണ് കൂടുതലായും മന്ത്രവാദത്തിന്റെയും കൂടോത്രത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരയായത്. ദോഷങ്ങള്‍ മാറാനും സൗഭാഗ്യങ്ങള്‍ ലഭിക്കാനും മറ്റുമായാണ് പല മന്ത്രവാദങ്ങളും നടത്തിയത്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ വരെ ഇതില്‍ പെട്ടുപോയിട്ടുണ്ട് എന്നുള്ളതാണ് ഖേദകരം. കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയയ്ക്ക് ഇരയാകേണ്ടി വന്ന യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആണ് ഉണ്ടായത്. തനിക്ക് ബാധ കയറിയെന്ന് പറഞ്ഞ് പൂജാകര്‍മ്മങ്ങളുടെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി വെളിപ്പെടുത്തുമ്പോള്‍ പഴയ തലമുറയുടെ അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പുതുതലമുറയും തലകുനിച്ച് നടന്നുപോകുന്ന അപകടകരമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പല ആഭിചാര കൂടോത്ര…

      Read More »
    • അന്യായ നികുതി ചുമത്തുന്നു; കര്‍ണാടക, തമിഴ്‌നാട് സര്‍വീസുകള്‍ നിര്‍ത്തി കേരളത്തിലെ അന്തര്‍സംസ്ഥാന ബസുകള്‍

      കൊച്ചി: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന അമിതവും അന്യായവുമായി നികുതി ചൂണ്ടിക്കാട്ടിയാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒന്നും ഈ രണ്ട് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളെ വലയ്ക്കുന്ന നീക്കമായിരിക്കും ഇതെന്നാണ് വിലയിരുത്തലുകള്‍. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരളത്തില്‍ നിന്നുള്ള ആഡംബര ബസുകളില്‍ നിന്നാണ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അന്യായമായി നികുതി ചുമത്തുന്നത്. പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരളത്തിലേക്കുള്ള ബസ്സുകളുടെ ശനിയാഴ്ച രാത്രി…

      Read More »
    • ഗണഗീതമെങ്ങിനെ ദേശഭക്തിഗാനമാകുമെന്ന് സതീശന്‍; ആര്‍എസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ്

        തിരുവനന്തപുരം: വന്ദേഭാരതിലെ ഗണഗീത വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസ് ഗണഗീതം ദേശഭക്തി ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഔദ്യോഗിക ചടങ്ങില്‍ ഗണഗീതം വേണ്ടെന്നും ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയില്‍ പാടിയാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു. കുട്ടികള്‍ നിഷങ്കളങ്കമായി പാടിയതല്ലെന്നും പിന്നില്‍ ആളുകള്‍ ഉണ്ടെന്നും സതീശന്‍ ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്റലിലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു. സിസ്റ്റം തകര്‍ത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

      Read More »
    • ഇന്നാണ് ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് സ്തനാര്‍ബുദ ബോധവല്‍ക്കരണം; അബുദാബിയില്‍ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ചടങ്ങുമായി ഐ.എസ്.സി

        അബുദാബി : സ്തനാര്‍ബുദ ബോധവത്കരണത്തില്‍ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പരിപാടി ഇന്ന് അബുദാബിയില്‍. രണ്ടു തലമുറയില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ‘ഐന്‍സ്റ്റീന്‍ വേള്‍ഡ് റെക്കോര്‍ഡ് ബ്രെസ്റ്റ് ക്യാന്‍സര്‍ അവെയര്‍നസ്’ എന്ന പ്രോഗ്രാം ഇന്നു വൈകീട്ട് നാലു മുതല്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ (ഐ. എസ്. സി.) മെയിന്‍ ഹാളില്‍ നടത്തും. ഐ.എസ്.സിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഫോറമാണ് രണ്ട് തലമുറയിലെ 1500 ഓളം വനിതകള്‍ അണി നിരക്കുന്ന ബോധവല്‍ക്കരണ പ്രചാരണപരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സ്തനാര്‍ബുദ ബോധവല്‍ക്കരണം പ്രമേയമാക്കുന്ന വനിതകളുടെ ഈ സംഗമം ലോക റെക്കോര്‍ഡുകളുടെ പട്ടികയില്‍ ഇടം പിടിക്കും. സ്തനാര്‍ബുദ ബോധ വല്‍ക്കരണ പ്രചരണത്തില്‍ ലോകത്തെ ഏറ്റവും വലിയ അമ്മ മകള്‍ സംഗമം എന്ന വിഭാഗത്തിലാണ് ഐ.എസ്.സി വനിതാ സംഗമം റെക്കോര്‍ഡ് നേട്ടം കൈവരിക്കുക എന്ന് വിമന്‍സ് ഫോറം കണ്‍വീനറും ഐ.എസ്.സിയുടെ ജനറല്‍ ഗവര്‍ണ്ണറുമായ ഡോ. ശ്രീദേവി ശിവാനന്ദം പറഞ്ഞു.…

      Read More »
    Back to top button
    error: