India

  • 40 ലക്ഷം കിട്ടാനുള്ള തുക കിട്ടിയില്ല ; നിക്ഷേപിച്ച പണം തിരിച്ചുചോദിച്ചു പോലീസുകാര്‍ ലോണെടുക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തി ; ബിസിനസുകാരന്‍ ബാങ്കിന്റെ ബാത്ത്‌റൂമില്‍ കയറി സ്വയം വെടിവെച്ചു മരിച്ചു

    മൊഹാലി: ബാങ്കിന്റെ ബാത്ത്‌റൂമില്‍ കയറി ബിസിനസുകാരന്‍ തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു പോലീസുകാര്‍ക്കെതിരേ കേസ്. മൊഹാലിയിലെ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ശുചിമുറിയില്‍ കയറി രാജ്ദീപ് സിംഗ് എന്ന 45 കാരന്‍ തലയ്ക്ക് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിച്ചിരിക്കുകയാണ്. ഒരു ഇമിഗ്രേഷന്‍ ബിസിനസ് നടത്തുകയായിരുന്ന ഇയാള്‍ വലിയ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മരിക്കുന്നതെന്നാണ് വെളിപെ്ടപുത്തിയിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍, തന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച വന്‍ തുക ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തിരികെ ചോദിക്കുകയാണെന്നും കൊടുക്കാന്‍ കൂട്ടാക്കാതിരുന്നാല്‍ വ്യാജ കേസില്‍ കുടുംബാംഗങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഗൂഢാലോചനയ്ക്കും, ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മോഗ സ്വദേശിയായ രാജ്ദീപ്, മൊഹാലിയിലെ സെക്ടര്‍ 80-ല്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. താന്‍ ഉപേക്ഷിച്ച ആത്മഹത്യാക്കുറിപ്പില്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗുര്‍ജോത് സിംഗ് കാലറും,…

    Read More »
  • സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യയെ കാമുകനായ അദ്ധ്യാപകനൊപ്പം പിടിച്ചു ; കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവ് ഇരുവരെയും ചെരുപ്പ് മാലയിട്ട് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു

    പുരി: കാമുകനുമായി കയ്യോടെ പിടികൂടിയ അദ്ധ്യാപികയായ ഭാര്യയെ കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവ് ചെരുപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചു. കാമുകനെ വസ്ത്രമെല്ലാം ഉരിഞ്ഞ് അടിവസ്ത്രം മാത്രമിടുവിച്ച് സമാന രീതിയില്‍ തെരുവിലൂടെ നടത്തിക്കൊണ്ടു പോയി. ഒഡിഷയിലെ പുരിയില്‍ നടന്ന സംഭവത്തില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും അധ്യാപകനാണ്. അവിഹിത ബന്ധം ആരോപിച്ചായിരുന്നു ഈ ക്രൂരത. ഇരുവരേയും പരസ്യമായി അപമാനിക്കുന്നതിന്റെ വീഡിയോ പിടിക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തിട്ടുമുണ്ട്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവര്‍ പുരിയിലെ നീമാപടയില്‍ ഒരു വാടക വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ, അവിഹിതബന്ധം സംശയിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കൂട്ടാളികളോടൊപ്പം ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വീടിനുള്ളില്‍ മറ്റൊരു പുരുഷ സുഹൃത്തിനൊപ്പം ഇവരെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, ഭര്‍ത്താവ് ഇവരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു പുറത്തേക്കിടുകയും മര്‍ദ്ദിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിന്റെ അടിവസ്ത്രം…

    Read More »
  • ഇന്ന് വോട്ടർ പട്ടികയിൽ നിന്നാണ് പേരുവെട്ടിയതെങ്കിൽ നാളെ റേഷൻ കാർഡുകളിൽ നിന്നാകാം!! ഫാസിസ്റ്റ് ഭരണകൂടം എല്ലാ അട്ടിമറിക്കാമെന്ന് കരുതുമ്പോൾ ആ ചിന്തകൾക്ക് മുകളിലൂടെ പ്രതിരോധത്തിന്റെ ജനസാഗരവുമായി നിൽക്കുന്ന രാഹുൽ ഗാന്ധി…

    ബീഹാറിന്റെ തെരുവോരങ്ങളിൽ രാഹുലിനെ കാത്തു നിന്നിരുന്നത് ഹൃദയം തൊടുന്ന കാഴ്ചകൾ ആയിരുന്നു. പ്രായമായ സ്ത്രീകൾ മുതൽ കുട്ടികൾ വരെ രാഹുൽ ഗാന്ധിയെ കാണാനായി റോഡിന്റെ ഇരുഭാഗത്തും തിങ്ങി നിൽക്കുന്നു. അകാരണമായി വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കപ്പെട്ട മനുഷ്യർ, ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും തൊഴിലില്ലായ്മ കാരണം വീട്ടിലിരിക്കേണ്ടിവരുന്ന യുവാക്കൾ, വിലക്കയറ്റത്തിൽ പൊറുതിമുട്ടിനിൽക്കുന്ന വീട്ടമ്മമാർ ഇങ്ങനെ തടിച്ചുകൂടിയ എല്ലാ മനുഷ്യരുടെയും ഉള്ളിലെ പ്രതീക്ഷയുടെ പേരായിരുന്നു രാഹുൽ ഗാന്ധി എന്നത്. രാഹുലിനോട് സംസാരിക്കാൻ അവർക്ക് ആർക്കും യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല, കാരണം നമ്മുടെ വീട്ടിലെ ഒരാൾ എന്ന തോന്നലാണ് അവർക്കെല്ലാം രാഹുൽ സമ്മാനിച്ചത്. തന്റെ അടുത്തേക്ക് ഓടിയെത്തുന്ന ചെറിയ കുട്ടികളോടും തനിക്കുനേരെ മുർദാബാദ് വിളിച്ചു പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകരോടും രാഹുലിന് ഒരേ സമീപനമാണ്. ഇരു കൂട്ടർക്കും രാഹുൽ വാഗ്ദാനം ചെയ്യുന്നത് മിഠായികളാണ്, അയാൾ അടിമുടി ഒരു സ്നേഹത്തിന്റെ കടയായി മാറുന്ന കാഴ്ച. പ്രഹസനങ്ങളോ നേതാവെന്ന ഭാവമോ രാഹുലിൽ കാണാൻ കഴിയുന്നില്ല എന്നത് തന്നെയാണ്…

    Read More »
  • വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംയുക്ത മേനോൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോൾ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സംയുക്ത മേനോൻ്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഹൈദരാബാദിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂലൈയിൽ ആരംഭിച്ചത്. വിജയ് സേതുപതി, സംയുക്ത മേനോൻ എന്നിവർ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ റഗുലർ ഷൂട്ടിംഗ് ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിൽ തുടങ്ങിയത്. അധികം ഇടവേളകൾ…

    Read More »
  • ”നേപ്പാളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടില്ലേ? നമ്മുടെ ഭരണഘടനയില്‍ നമുക്ക് അഭിമാനമുണ്ട്”

    ന്യൂഡല്‍ഹി: നമ്മുടെ അയല്‍രാജ്യമായ നേപ്പാളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടില്ലേയെന്ന് സുപ്രീംകോടതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് കക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ്, നേപ്പാളിലെ പ്രക്ഷോഭം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഈ ചോദ്യമുന്നയിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ ചീഫ് ജസ്റ്റിസ് പ്രകീര്‍ത്തിക്കുകയും ചെയ്തു. നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിലാണ് സുപ്രീംകോടതിയില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. കേസില്‍ 9-ാം ദിവസത്തെ വാദം കേള്‍ക്കലിനിടെയാണ് ചീഫ് ജസ്റ്റിസ് നേപ്പാളിലെ പ്രക്ഷോഭം പരാമര്‍ശിച്ചത്. ‘നമ്മുടെ ഭരണഘടനയില്‍ നമുക്ക് അഭിമാനമുണ്ട്… നമ്മുടെ അയല്‍ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ…. നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു.’ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് വിക്രം നാഥും ചീഫ് ജസ്റ്റിസ് ഗവായിയുടെ പരാമര്‍ശങ്ങളെ പിന്തുണച്ചു. ബംഗ്ലാദേശിലും സമാനമായ പ്രക്ഷോഭം കഴിഞ്ഞ വര്‍ഷം അരങ്ങേറിയിരുന്നതായി ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.…

    Read More »
  • യുഎഇക്കെതിരേ സിക്‌സര്‍ അഭിഷേകം! 27 പന്തില്‍ കളി തീര്‍ത്ത് ഇന്ത്യ; തുടക്കം കസറി; ഒമ്പതു വിക്കറ്റിന്റെ ഗംഭീര ജയം

    ദുബായ്: എത്ര ബോളില്‍ ജയിക്കാന്‍ കഴിയും? മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിനോടുള്ള ആരാധകരുടെ ചോദ്യം ഇതുമാത്രമായിരുന്നു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ യുഎഇയ്‌ക്കെതിരെ 58 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 27 ബോളില്‍ കളി തീര്‍ത്തു. ഒന്‍പതു വിക്കറ്റിന്റെ ഗംഭീര വിജയം. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (9 പന്തില്‍ 20*), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (2 പന്തില്‍ 7*) എന്നിവര്‍ ചേര്‍ന്നാണ് വിജയ റണ്‍ നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറുമായി തുടങ്ങിയ ട്വന്റി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മ മൂന്നു സിക്‌സും രണ്ടു ഫോറും അടിച്ചു. ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 1 സിക്‌സും രണ്ടു ഫോറുമായി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് ഒരു സിക്‌സ് നേടി. ആദ്യം ബാറ്റു ചെയ്ത് യുഎഇ 13.1 ഓവറില്‍…

    Read More »
  • ഹോളിവുഡ് സൂപ്പര്‍കഥാപാത്രം ജോണ്‍വിക്കുമായി മുംബൈയിലെ 69 കാരിക്ക് ഇന്‍സ്റ്റാഗ്രാം സൗഹൃദം ; കീനുറീവ്‌സ് വൃദ്ധയില്‍ നിന്നും അടിച്ചുമാറ്റിയത് 65,000 രൂപ ; ലണ്ടനിലുള്ള മകള്‍ ഞെട്ടി…!

    മുംബൈ: കനേഡിയന്‍ നടനും സംഗീതജ്ഞനുമായ ഹോളിവുഡ് താരം കീനു റീവ്സായി ആള്‍മാറാട്ടം നടത്തി മുംബൈയിലെ 69 കാരിയില്‍ നിന്നും തട്ടിപ്പുകര്‍ അടിച്ചുമാറ്റിയത് 65,000 രൂപ. ഇന്ത്യ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരന്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരിയായ ഇവരുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുകെയിലുള്ള മകള്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് അപരിചിതമായ അക്കൗണ്ടിലേക്ക് പണം അയച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ വെര്‍സോവ പോലീസില്‍ പരാതി നല്‍കി. വിവാഹശേഷം വിദേശത്തേക്ക് പോയ യുവതി തന്റെ അമ്മ അന്ധേരി വെസ്റ്റില്‍ ഒറ്റയ്ക്കാണ് താമസമെന്നും പോലീസിനോട് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വൃദ്ധ തട്ടിപ്പുകാരനുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് തട്ടിപ്പുകാരന്‍ ഇവരുമായി പതിവായി ചാറ്റ് ചെയ്ത് വിശ്വാസം നേടിയെടുത്തു. പിന്നീട് ഇയാള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയാണെന്നും എന്നാല്‍ ഇന്ത്യന്‍ കറന്‍സിയില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തന്നെ സന്ദര്‍ശിക്കുന്നതിനായി പണം അയച്ചുതരാന്‍ ആവശ്യപ്പെട്ട് പണം കൈക്കലാക്കുകയായിരുന്നു. അമ്മയുടെ ബാങ്ക് ഇടപാടുകളില്‍ അസ്വാഭാവികത തോന്നിയ മകള്‍ അവരെ നേരിട്ട് വിളിച്ച് സംസാരിച്ചപ്പോഴാണ് പുറത്തറിയുന്നത്. ഹോളിവുഡ് നടനായ…

    Read More »
  • ഭക്തിയും ചരിത്രവും കോർത്തിണക്കിയ “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറയ്ക്ക്

    ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന “വായുപുത്ര” 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ “വായുപുത്ര”, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പർവതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന “വായുപുത്ര”, 2026 ൽ തെലുങ്ക്, ദസറ റിലീസായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഹനുമാന്റെ കാലാതീതമായ കഥയാണ് ഇതിലൂടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കൊണ്ട് വരുന്നത്. ഒരു കുന്നിൻ മുകളിൽ ഉയർന്ന് നിന്ന്…

    Read More »
  • എല്ലാ പഴുതുകളും അടച്ചിട്ടും വോട്ടു ചോര്‍ച്ചയില്‍ ഞെട്ടി പ്രതിപക്ഷം; എഎപി, ശിവസേന, ഡിഎംകെ എംപിമാര്‍ കാലുമാറിയെന്ന് സംശയം; ബിജെപി ക്യാമ്പില്‍ ആഘോഷം

    ന്യൂഡല്‍ഹി: എല്ലാ പഴുതുകളും അടച്ചിട്ടും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നതിന്റെ ഞെട്ടലില്‍ പ്രതിപക്ഷം. എഎപി, ശിവസേന, ഡിഎംകെ എംപിമാരിലേക്കാണ് സംശയം ചെന്നെത്തുന്നത്. എന്‍ഡിഎ വിജയം ധാര്‍മ്മികവും രാഷ്ട്രീയവുമായ പരാജയമാണെന്നും പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നുമാണ് പ്രതിപക്ഷം പറയുന്നത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷം.ഫലം വന്നപ്പോള്‍ തകിടം മറിഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി സുദര്‍ശന്‍ റെഡ്ഡിക്ക് 300 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് 452 ഉം വോട്ട്. പ്രതിപക്ഷത്ത് 24 എണ്ണത്തിന്റെ കുറവ് പ്രതീക്ഷിച്ചിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 11 വോട്ടുകള്‍ക്ക് പുറമെ എന്‍ഡിഎയ്ക്ക് 13 വോട്ടുകള്‍ കൂടി ലഭിച്ചു. വോട്ട് ചോര്‍ച്ച ഉണ്ടായത് എഎപി, ശിവസേന ഉദ്ധവ് താക്കറെ എംപിമാര്‍ക്കിടയില്‍ നിന്നാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശിവസേന എംപിമാരില്‍ ഒരു വിഭാഗം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവുമായി കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നു. എഎപി എംപിമാരില്‍ ചിലര്‍ ബിജെപിയോട് മൃദുസമീപനമാണ് തുടരുന്നത്. 15 വോട്ടുകള്‍ മനപ്പൂര്‍വം സാധുവാക്കി എന്ന് വ്യക്തമാണെന്നാണ് നേതാക്കള്‍ പറയുന്നത്. 2022 ലെ തിരഞ്ഞെടുപ്പില്‍…

    Read More »
  • അബദ്ധത്തില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തി; ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് ഥാര്‍ പറന്നത് റോഡിലേക്ക്; പാളിയത് ചെറുനാരങ്ങ കയറ്റി എടുക്കാനുള്ള നീക്കം

    ന്യൂഡല്‍ഹി:  പുത്തന്‍ വാഹനം വാങ്ങുന്നതിന്‍റെ സന്തോഷം വേറെ തന്നെയാണ്. പലപ്പോളും ആളുകള്‍ അത്തരം നിമിഷങ്ങള്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ പുത്തന്‍ മഹീന്ദ്ര ഥാർ വാങ്ങിയ യുവതിയുടെ സന്തോഷം നീണ്ടു നിന്നത് കേവലം മിനിറ്റുകള്‍ക്ക് മാത്രമാണ്. ഷോറൂമില്‍വച്ച് അബദ്ധത്തില്‍ ആക്സിലേറ്റര്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് വാഹനം ഒന്നാം നിലയിൽ നിന്ന് റോഡിലേക്ക് കുതിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഡൽഹിയിലെ നിർമ്മൻ വിഹാറിലെ മഹീന്ദ്ര ഷോറൂമിൽ നിന്നാണ് 29കാരിയായ മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാര്‍ വാങ്ങിയത്. ഷോറൂമിൽ നിന്ന് കാർ എടുക്കുന്നതിന് മുന്‍പ് ടയറിന്റെ അടിയില്‍ ചെറുനാരങ്ങ വച്ച് ആരംഭിക്കാം എന്ന് കരുതി. ചെറുനാരങ്ങയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കി പുതുവാഹനത്തിലെ യാത്രകള്‍ക്ക് ശുഭാരംഭം കുറിക്കാനായിരുന്നു യുവതി ആഗ്രഹിച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. Always a woman, always a Tharpic.twitter.com/ryDjg6lk7h — ShoneeKapoor (@ShoneeKapoor) September 9, 2025   ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു വാഹനം. ടയറിന്റെ അടിയില്‍…

    Read More »
Back to top button
error: