Breaking NewsIndiaKeralaLead News

ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങി രാഹുല്‍ഗാന്ധി ; സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നു

തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അടുത്ത മാസം സമ്മേളനം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.

ബീഹാറില്‍ 16 ദിവസങ്ങളിലായി നടത്തിയ വോട്ട് അധികാരയാത്ര ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ മറ്റു സംസ്ഥാന ങ്ങളിലും നടത്താന്‍ എഐസിസി തീരുമാനിച്ചത്. ‘വോട്ട് ചോരി’ വിഷയത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് വോട്ട് അധികാര്‍ സമ്മേളനം നടത്താനൊ രുങ്ങുകയാണ് കെപിസിസി.

Signature-ad

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ഗാന്ധി നടത്തിയ വാര്‍ ത്താ സമ്മേളനങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കിയെന്നാണ് സംസ്ഥാനത്തെ കോണ്‍ ഗ്രസ് വിലയിരുത്തുന്നത്. ആ രാഹുല്‍ഗാന്ധിയെ തന്നെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം നടത്തിയാല്‍ അത് സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റു പരിപാടി കളും കെപിസിസി ആലോചിക്കുന്നുണ്ട്. വോട്ട് ചോര്‍ച്ച വിവാദം തൃശ്ശൂര്‍ ലോക്സഭാ മണ്ഡല ത്തില്‍ നിന്ന് ഉയരുന്ന സാഹചര്യത്തില്‍ ഈ സമ്മേളനം ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബീഹാറിലേതിന് സമാനമായ രീതിയില്‍ വോട്ട് അധികാ ര്‍ യാത്ര സംഘടിപ്പിക്കുവാനുള്ള സാവകാശം ഇല്ലാത്തതിനാല്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പി ച്ചുകൊണ്ട് കേരളത്തില്‍ സമ്മേളനം നടത്താനാണ് ആലോചന.

Back to top button
error: