Breaking NewsIndiaLead NewsNEWS

ട്രംപ് കടിച്ചാല്‍ കഞ്ഞികുടി തന്നെ മുട്ടുമോ? പിഴത്തീരുവ ഇന്ത്യയെ ബാധിച്ചു തുടങ്ങി, രൂപ റെക്കോഡ് ഇടിവില്‍, കയറ്റുമതിയില്‍ കുറവ് 22%

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചുതുടങ്ങിയതായി ഗ്ലോബല്‍ ട്രേഡ് ആന്‍ഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ(ജിടിആര്‍ഐ) റിപ്പോര്‍ട്ട്.

2025 മേയിനെ അപേക്ഷിച്ച് യുഎസിലേക്കുള്ള ചരക്കു കയറ്റുമതിയില്‍ 22.2 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. മേയില്‍ 880 കോടി ഡോളര്‍ ആയിരുന്നു കയറ്റുമതിയെങ്കില്‍ ഓഗസ്റ്റിലിത് 690 കോടി ഡോളറായി.

Signature-ad

തീരുവ ബാധകമായിട്ടില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലും ആഘാതം പ്രകടമായിട്ടുണ്ട്. തീരുവ ഉയര്‍ത്തുമെന്ന സൂചന ഉണ്ടായിരുന്നതിനാല്‍ അതിനുമുന്പ് വന്‍തോതില്‍ ഫോണ്‍ കയറ്റുമതി ചെയ്തിരുന്നു.

അതേസമയം, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപ എക്കാലത്തെയും താഴ്ന്നനിലയിലെത്തി. എച്ച്-1ബി വിസയ്ക്ക് ഫീസ് കുത്തനെ ഉയര്‍ത്തിയതാണ് തിരിച്ചടിയായത്.

രാവിലെ 88.41 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഡോളറൊന്നിന് 88.82 രൂപയിലേക്ക് വീണു. ഒടുവില്‍ 88.75 രൂപയില്‍ വ്യാപാരം നിര്‍ത്തി. 88.45 രൂപയായിരുന്നു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ നിലവാരം.

 

Back to top button
error: