India

  • ബംഗാളില്‍ രാമനവമിക്ക് പൊതുഅവധി; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി; തിരിച്ചടിച്ച് മമത

    കൊൽക്കത്ത: ബംഗാളില്‍ രാമനവമിക്ക് പൊതുഅവധി പ്രഖ്യാപിച്ച മമതാ ബാനർജിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ രാഷ്ട്രീയനീക്കമാണിതെന്നും അവര്‍ തന്റെ ഹിന്ദു  പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു. അതേസമയം രാമനവമിക്ക് ബംഗാളിൽ അവധി പ്രഖ്യാപിക്കാൻ ബിജെപി നേതാക്കളുടെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ഹിന്ദുക്കൾക്ക് ഉപകാരപ്പെടുന്ന ഒരു പ്രഖ്യാപനത്തിൽ നിങ്ങൾ വിറളിപിടിക്കുന്നതെന്തിനെന്നും മമത ബാനർജി തിരിച്ചടിച്ചു.നിങ്ങൾ ആവശ്യപ്പെട്ടാൽ താനിത് പിൻവലിക്കാമെന്നും മമത കൂട്ടിച്ചേർത്തതോടെ ബിജെപി നേതാക്കൾ പ്രതിരോധത്തിലുമായി. ദുര്‍ഗ പൂജ, കാളി പൂജ, സരസ്വതി പൂജ ദിനങ്ങളില്‍ ബംഗാളില്‍ പൊതു അവധിയാണെങ്കിലും ഇതാദ്യമായാണ് രാമ നവമിക്ക് അവധി പ്രഖ്യാപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത സര്‍ക്കാരിന്റെ അവധി പ്രഖ്യാപനം.ഇതാണ് ബിജെപിയെ വിറളി പിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം രാമനവമി സമയത്ത് ബംഗാളിൽ വലിയ അക്രമ സംഭവങ്ങളാണ് നടന്നത്. ഹൗറയില്‍ ഘോഷയാത്ര കടന്നുപോകുമ്ബോഴുണ്ടായ സംഘര്‍ഷമാണ് ആക്രമണങ്ങളുടെ തുടക്കം. ദിവസങ്ങള്‍ക്ക് ശേഷം ഹൂഗ്ലിയില്‍ ബിജെപി നടത്തിയ ശോഭ…

    Read More »
  • ക്ഷേത്രത്തിൽ നേദിച്ച ഒറ്റ ചെറുനാരങ്ങയുടെ വില 35,000 രൂപ, ഭാവിയിൽ സമ്പത്തും ആരോഗ്യവും ഫലം

     മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നേദിച്ച ഒരു ചെറുനാരങ്ങ ലേലം ചെയ്തപ്പോൾ ലഭിച്ചത് 35,000 രൂപ. തമിഴ്നാട്ടിലെ ശിവഗിരിയിൽ നിന്ന് 35 കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ പഴപൂസയ്യൻ ക്ഷേത്രത്തിലാണ് സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പഴങ്ങളും ചെറുനാരങ്ങകളും ഭഗവാന് നേദിക്കുന്ന പതിവ് ഈ ക്ഷേത്രത്തിലുണ്ട്. പിന്നീട് ഇവ ഭക്തർക്ക് ലേലം ചെയ്യും. ഇത്തരത്തിൽ ഭഗവാന് നേദിച്ച ചെറുനാരങ്ങയാണ് 35000 രൂപ നൽകി ഭക്തൻ ലേലത്തിൽ സ്വന്തമാക്കിയത്. ആകെ 15 പേരാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതും ഈ ചെറുനാരങ്ങയ്ക്കാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ തുക നൽകി ചെറുനാരങ്ങ സ്വന്തമാക്കുന്നവർക്ക് വർഷങ്ങളോളം സമൃദ്ധിയും ആരോഗ്യവും ലഭിക്കുമെന്ന് വിശ്വാസമുണ്ട്. ലേലത്തില്‍ വെച്ച നാരങ്ങ ക്ഷേത്രം പൂജാരി പൂജ നടത്തിയ ശേഷം ലേലം വിളിച്ച വ്യക്തിക്ക് തിരികെ നല്‍കി.

    Read More »
  • ബിജെപിയുടെ സഹായവിതരണ ക്യാമ്പിൽ തിക്കും തിരക്കും; 65 കാരി കൊല്ലപ്പെട്ടു; 4 പേർക്ക് ഗുരുതര പരിക്ക് 

    നാഗ്പുർ: മഹാരാഷ്‌ട്രയിലെ നാഗ്പുരില്‍ ബിജെപി സംഘടിപ്പിച്ച സൗജന്യ സഹായവിതരണ ക്യാമ്പിലുണ്ടായ  തിക്കിലും തിരക്കിലും പെട്ട് 65 കാരി കൊല്ലപ്പെട്ടു.നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു. ബിജെപി നാഗ്പുർ സിറ്റി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മഹാരാഷ്‌ട്ര ബില്‍ഡിംഗ് ആൻഡ് അദർ കണ്‍സ്ട്രക‌്ഷൻ വർക്കേഴ്സ് വെല്‍ഫയർ ബോർഡില്‍ രജിസ്റ്റർ ചെയ്ത ജീവനക്കാർക്കായി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച സ്ഥലത്തായിരുന്നു അപകടം. ഇന്നലെ പുലർച്ചെ അഞ്ചു മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വേദിക്കു സമീപം കാത്തുനില്‍ക്കുകയായിരുന്നു. രാവിലെ ഗേറ്റ് തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെ അകത്തേക്ക് കയറിയതാണ് അപകടകാരണം. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും 65കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സുരേഷ്‌ പച്ചൗരി ബി.ജെ.പിയില്‍ ചേര്‍ന്നു

    ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ്‌ പച്ചൗരി ബി.ജെ.പിയില്‍ ചേര്‍ന്നു. അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസ്‌ നേതാവ്‌ ഗജേന്ദ്ര സിങ്‌ രാജുഖേഡി, മുന്‍ എം.എല്‍.എമാരായ സഞ്‌ജയ്‌ ശുക്ല, അര്‍ജുന്‍ പാലിയ, വിശാല്‍ പട്ടേല്‍ എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി മോഹന്‍ യാദവ്‌, സംസ്‌ഥാന ബി.ജെ.പി പ്രസിഡന്റ്‌ വി.ഡി. ശര്‍മ്മ, മുന്‍ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ പച്ചൗരി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്‌. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണു പച്ചൗരി. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. നാല്‌ തവണ രാജ്യസഭാ അംഗവുമായിരുന്നു. മധ്യപ്രദേശ്‌ പി.സി.സി. പ്രസിഡന്റ്‌ , യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ സ്‌ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌

    Read More »
  • ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു

    ബംഗളൂരു: ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു.കർണാടക ആർ.ടി.സി കണ്ടക്ടറായ ചാമരാജ് നഗർ ഹാലേപുര സ്വദേശി മഹാദേവ സ്വാമി (35) ആണ് മരിച്ചത്. നഞ്ചൻഗുഡില്‍നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന ബസില്‍ ദേശീയ പാത 766ല്‍ മല്ലനമൂളെ മഠത്തിനു സമീപമാണ് അപകടം. കണ്ടക്ടർ തെറിച്ചുവീണത് യാത്രക്കാർ അറിയിച്ചതോടെ ഡ്രൈവർ ബസ് നിർത്തി കണ്ടക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് മഹാദേവ സ്വാമിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

    Read More »
  • റിയാദ് മെട്രോയില്‍ പരിശീലകയായി ഇന്ത്യൻ വനിത

    റിയാദിന്‍റെ വികസനക്കുതിപ്പില്‍ മാറ്റത്തിന്‍റെ ചൂളംവിളിയുമായി വരുന്ന റിയാദ് മെട്രോയില്‍ സൗദികള്‍ക്ക് ട്രെയിൻ ഓടിക്കാൻ പരിശീലനം നല്‍കുകയാണ് ഇന്ത്യക്കാരിയായ ഇന്ദിര ഈഗളപതി. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവർക്കും സ്റ്റേഷൻ മാനേജ്മെന്‍റിനും പരിശീലനം നല്‍കുന്നതുള്‍പ്പെടെ ബഹുമുഖമായ റോളിലാണ്  ഈ ആന്ധ്ര സ്വദേശിനി പ്രവർത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ പാലനാട് ജില്ലയില്‍ ധുളിപ്പള്ള, സത്തേനപ്പള്ളി സ്വദേശിനിയായ ഇന്ദിര നാല് വർഷം ഹൈദരാബാദ് മെട്രോയിലായിരുന്നു ജോലി ചെയ്തിരുന്നത്.   ഭർത്താവ് ലോകേഷ് ദുബായ് മെട്രോയിലെ ജോലിക്കാരനാണ്.

    Read More »
  • പോലീസുദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി

    പോലീസുദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി.ഉത്തർപ്രദേശിലെ നോയിഡയിലായിരുന്നു സംഭവം.  ഗുലാരിയ ഗൗരിശങ്കർ ക്ഷേത്രത്തിലെ ഡ്യൂട്ടിക്ക് ശേഷം മടങ്ങി‌‌‌യ അരുണ്‍ യാദവ് (25) എന്ന ഉദ്യോഗസ്ഥനാണ് ജിവനൊടുക്കിയത്.  ഡ്യൂട്ടി അവസാനിപ്പിച്ച്‌ മുറിയിലെത്തിയ ഇയാള്‍ മൊബൈല്‍ഫോണ്‍ ഓഫ് ചെയ്തശേഷം സ്വയം വെടിവയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

    Read More »
  • മൈസൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

    മൈസൂർ: എസ്ഡിപിഐ പ്രവര്‍ത്തകനെ മൈസൂരില്‍ വെട്ടിക്കൊന്നു. സാമൂഹിക പ്രവര്‍ത്തകനും മതപണ്ഡിതനുമായ മൗലാന ഹാഫിസ് അക്മല്‍ പാഷയാണ് കൊല്ലപ്പെട്ടത്. രാജീവ് നഗറിലെ നിമ്ര മസ്ജിദിന് മുന്നില്‍ വച്ച്‌ വെള്ളിയാഴ്ച രാത്രി ഒമ്ബതോടെയാണ് കൊലപാതകം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അക്മല്‍ പാഷയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന്  പോലിസ് പറഞ്ഞു.

    Read More »
  • വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നില്ലെങ്കില്‍ എൻ.ഡി.എ തകരും: പ്രശാന്ത് ഭൂഷണ്‍

    ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നില്ലെങ്കില്‍ എൻ.ഡി.എയ്ക്കു കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്‍. വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി 400 സീറ്റ് അവകാശപ്പെടുന്നത്.ഇതിനു മുൻപും ഇങ്ങനെയായിരുന്നു.ചോദ്യം ചെയ്യാൻ ഇവിടെ ഒരു പ്രതിപക്ഷമില്ല. തിരഞ്ഞെടുപ്പ് കുറ്റമറ്റതായാല്‍ ബി.ജെ.പി സഖ്യം 200 സീറ്റില്‍ ഒതുങ്ങും. ഇ.വി.എമ്മുകളിലും വി.വി.പാറ്റ് മെഷീനുകളിലും കൃത്രിമം കാട്ടാൻ എളുപ്പമാണ്. മുൻകൂട്ടി പ്രോഗ്രാം ചെയ്യാവുന്ന ചിപ്പുകളാണ് ഇവയിലുള്ളത്. രണ്ടുശതമാനം സ്ലിപ്പുകളേ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുനോക്കൂ. പേപ്പർ ബാലറ്റുകള്‍ തിരിച്ചുകൊണ്ടുവരണം. അല്ലെങ്കില്‍ വി.വി.പാറ്റ് സ്ലിപ്പുകള്‍ പരിശോധിച്ച്‌ പെട്ടിയിലിടാൻ അനുവദിക്കണം. ബി.ജെ.പിക്ക് മൂന്നാമൂഴം ലഭിച്ചാല്‍ ജനാധിപത്യത്തോട് ഗുഡ്‌ബൈ പറയേണ്ടിവരും. നിലവില്‍ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ രണ്ടിടത്തു മത്സരിക്കുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പിണറായി വിജയൻ സർക്കാറും തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയും മാത്രമാണ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • ഇലക്ഷന് മാസങ്ങൾ മാത്രം ബാക്കി; തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു

    ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത രാജി. 2027 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. രാജി രാഷ്ട്രപതി അംഗീകരിച്ച്‌ വിജ്ഞാപനം പുറത്തിറങ്ങി. അതേസമയം ബിജെപിയുടെ ‘അനാവശ്യങ്ങൾ’ അംഗീകരിക്കാൻ പറ്റാത്തതിലാണ് അദ്ദേഹം രാജിവച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെരഞ്ഞെടുപ്പ് കമ്മീഷണ‍റായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ശേഷം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം തുടരുമ്ബാഴാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. തെര‍ഞ്ഞടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി മറ്റന്നാള്‍ ജമ്മുകശ്മീരില്‍ സന്ദർശനം നടത്താനിരിക്കെയാണ് രാജി. അതേസമയം ഗോയലിന്റെ അപ്രതീക്ഷിത രാജി ആശങ്കജനകമെന്ന്  കോണ്‍ഗ്രസ് പ്രതികരിച്ചു.

    Read More »
Back to top button
error: