India

  • അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയും ഇ ഡി കണ്ടുകെട്ടി; നടപടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി

    മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് 3,716.83 കോടി വില വരുന്ന വസതി കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. പാലി ഹില്‍ പരിസരത്താണ് വസതി സ്ഥിതി ചെയ്യുന്നത്. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍ ഹാജരാവുമെന്നാണ് വിവരം. പിഎംഎല്‍എ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അനില്‍ അംബാനി ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട്, വായ്പാ തിരിമറി ആരോപണങ്ങളില്‍ നടക്കുന്ന വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. നേരത്തെ ഇതേ വസ്തുവിന്റെ 473.17 കോടി വിലമതിക്കുന്ന ഭാഗവും കണ്ടുകെട്ടിയിരുന്നു.റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മൊത്തം 15,700 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പിന്റെ ആര്‍കോമിനെതിരെ 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട്…

    Read More »
  • ‘ഭീകരതയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല; ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശേഷിയും ഇസ്രായേലിന്റെ നൂതന സാങ്കേതിക വിദ്യയും ഒത്തുചേരുമ്പോൾ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും’ – ഇസ്രയേൽ പാർലമെന്റിൽ മോദി

    ജെറൂസലേം: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം തന്ത്രപരവും സുദൃഢവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’ നയമാണ് ഇന്ത്യയുടേതെന്നും ഒരു കാരണവശാലും ഭീകരതയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ ‘അതിക്രൂരം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ വേദന ഇന്ത്യ മറന്നിട്ടില്ലെന്നും ഇന്ത്യയുടെ അനുഭവങ്ങളുമായി ചേർത്ത് അദ്ദേഹം വിശദീകരിച്ചു. ആ പോരാട്ടത്തിൽ ഇസ്രായേൽ പൗരന്മാരും ഇരകളായിരുന്നു. ഭീകരതയെ നേരിടാൻ ഏകോപിതമായ ആഗോള നീക്കം അനിവാര്യമാണെന്നും മോദി ആഹ്വാനം ചെയ്തു. ഗാസയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നു. ഫലസ്തീൻ പ്രശ്‌നത്തിന് ഉൾപ്പെടെ പരിഹാരം കാണുന്ന നീതിപൂർവമായ സമാധാനമാണ് മേഖലയിൽ വേണ്ടത്. സംവാദങ്ങളിലൂടെയും മാനവികതയിലൂടെയും മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ…

    Read More »
  • പ്രവാസികൾ അറിഞ്ഞോ? കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

    ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ​ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം 2 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇനി മുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വേഗത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാം. റമസാനിലും പെരുന്നാളിനും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഈ പുതിയ ഇളവുകൾ വലിയ ഉപകാരപ്രദമാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയമായൊരു ഇളവാണ് ഡ്യൂട്ടി ഫ്രീ അലവൻസിലെ പുതുക്കിയ നിരക്ക്. അതുപ്രകാരം സാധാരണ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് വരുമ്പോൾ 75,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് ഇത് 50,000 രൂപയായിരുന്നു. രണ്ട് വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7,50,000 രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവും ലഭിക്കും. അതുപോലെതന്നെ,12 മാസം വരെ വിദേശത്തു നിന്നവർക്ക് 1.5 ലക്ഷം രൂപയും ഒന്ന് മുതൽ രണ്ട് വർഷം വരെ നിന്നവർക്ക് 3…

    Read More »
  • കേരള സ്‌റ്റോറി വേണം, യാദവ് ജി കി ലവ് സ്‌റ്റോറി വേണ്ട! കേസ് കുട്ടയിലിട്ട് സുപ്രീം കോടതി; ‘ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നത് എങ്ങനെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കു’മെന്നും കോടതി

    ന്യൂഡല്‍ഹി: കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയടക്കം കൂട്ടുപിടിച്ച് കേരള ഹൈക്കോടതിയില്‍ വാദങ്ങളുമായി എത്തിയ സംഘപരിവാര്‍, മറ്റൊരു സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ‘യാദവ് ജി കി ലവ് സ്റ്റോറി’ (Yadav Ji ki love story) എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ യാദവ് പരിഷത്ത് അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണഎ സുപ്രീം കോടതി തള്ളിയത്. സിനിമയുടെ പേര് യാദവ് സമുദായത്തിനെതിരെ നേരിട്ടുള്ളതും അധിക്ഷേപകരവുമായ സ്റ്റീരിയോടൈപ്പ് (അടിസ്ഥാനരഹിതമായ മുന്‍വിധി) സൃഷ്ടിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം നിരസിച്ചു. യാദവ് സമുദായത്തില്‍പ്പെട്ട ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലാകുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ‘ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുമോ?’ എന്ന് കോടതി ചോദിച്ചു. സിനിമയുടെ പേരില്‍ യാദവ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന വിശേഷണങ്ങളോ വാക്കുകളോ…

    Read More »
  • അനില്‍ അംബാനിക്കു വീണ്ടും തിരിച്ചടി; മുംബൈയിലെ 3700 കോടിയുടെ വസതിയും ഇഡി കണ്ടുകെട്ടി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആകെ കണ്ടുകെട്ടിയ ആസ്തി 15,000 കോടിയായി; രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടനെന്നും എന്‍ഫോഴ്‌സ്‌മെന്റ്

    ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി (RCOM) ബന്ധപ്പെട്ട ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നിലകളുള്ള ‘അബോഡ്’ (Abode) എന്ന 3,716.83 കോടി രൂപ മൂല്യം കണക്കാക്കുന്ന വസതി ഇഡി കണ്ടുകെട്ടി.   മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന 66 മീറ്റര്‍ ഉയരമുള്ള ആഡംബര കെട്ടിടമാണു താത്കാലികമായി കണ്ടുകെട്ടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ കള്ളപ്പണക്കേസില്‍കേസില്‍ കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയര്‍ന്നു. 66-കാരനായ അംബാനി രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരാകുമെന്നാണ് കരുതുന്നത്. 2025 ഓഗസ്റ്റില്‍ അദ്ദേഹം ആദ്യമായി ഇഡിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ആര്‍കോം (RCOM) തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ സാമ്പത്തിക ക്രമക്കേടുകളെയും വായ്പ വഴിതിരിച്ചുവിട്ടതിനെയും കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.…

    Read More »
  • ഇന്ത്യ നേരത്തേ തോറ്റതു നന്നായി, അത് ആവശ്യമായിരുന്നു; കാരണം പറഞ്ഞ് രവിശാസ്ത്രി; ‘ഈ കാര്യങ്ങള്‍ നിസാരമായി കാണരുതെന്ന് ബോധ്യമായിട്ടുണ്ടാകും’

    സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തോറ്റത് നന്നായിയെന്നും അത് ടീമിന് ഗുണകരമായി മാറുമെന്നും മുന്‍കോച്ച് രവി ശാസ്ത്രി. തുടര്‍ച്ചയായ 12 ജയങ്ങള്‍ക്ക് ശേഷം ഒരു തോല്‍വി. അത് നേരത്തെ സംഭവിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു അതെന്നും ഐസിസി റിവ്യൂവില്‍ സഞ്ജന ഗണേശനോട് രവി ശാസ്ത്രി വ്യക്തമാക്കി. തന്ത്രങ്ങളെയും സമീപനങ്ങളെയും കോമ്പോസിഷനെയുമെല്ലാം കുറിച്ച് ഒരു വിചിന്തനം നടത്താന്‍ തോല്‍വി ടീമിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാര്യങ്ങളെ നിസാരമായി കാണരുതെന്ന് ഈ തോല്‍വിയോടെ ടീം ഇന്ത്യയ്ക്ക് മനസിലായിട്ടുണ്ട്. സൂപ്പര്‍ എട്ടില്‍ നിങ്ങള്‍ ഒരു മല്‍സരം തോറ്റാല്‍ അതികഠിനമായ സമ്മര്‍ദത്തിലേക്കാണ് നിങ്ങള്‍ നിങ്ങളെ കൊണ്ട് എത്തിക്കുന്നത്.’ എക്സ്ട്രാ സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് രവി ശാസ്ത്രി പറയുന്നത്. അക്സറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും കളിപ്പിച്ചാലും കുഴപ്പിമില്ലെന്നും ആരെങ്കിലും ഒരാള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പരിഹരിക്കാന്‍ അടുത്തയാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വരുണ്‍ ചക്രവര്‍ത്തി കുഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി ഇക്കാര്യം…

    Read More »
  • ‘ഞാനിടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യാ- പാക് സംഘർഷം ആണവ യുദ്ധമായേനെ, പാക്ക് പ്രധാനമന്ത്രിയടക്കം കൊല്ലപ്പെടുമായിരുന്നു‘- ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ട്രംപ്

    വാഷിങ്ടൻ:  ഇക്കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ കാണമായത് കൃത്യസമയത്തുണ്ടായ തന്റെ ഇടപെടലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനിടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചത്. ‘‘ എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’–ട്രംപ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനിക–ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങൾ ആ ആക്രമണത്തിലൂടെ ഇന്ത്യ തകർത്തു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറാണ് ഇറാനെന്ന് ട്രംപ് ആരോപിച്ചു. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചശേഷം 32,000പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറ‍ഞ്ഞു. പശ്ചിമേഷ്യയിൽ…

    Read More »
  • പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർനം ഇന്ന് മുതൽ; തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങളിൽ ധാരണയായേക്കും

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25-26 തീയതികളിൽ (ബുധൻ, വ്യാഴം) ഇസ്രായേൽ സന്ദർശിക്കും . പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. ഇ സ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഔദ്യോ​ഗിക വൃത്തങ്ങൾ പ്രകാരം ബുധനാഴ്ച ഒരു സ്വകാര്യ അത്താഴവിരുന്നിലാവും മോദി നെതന്യാഹുവിനെ കാണുക. ഇറാനെതിരെ അമേരിക്ക സൈനീക സജ്ജീകരണം നടത്തിവരുന്നതിനിടയിലാണ് മോദിയടെ ഇസ്രയേൽ സന്ദർശനം എന്നതും ശ്രദ്ധേയം. “സന്ദർശന വേളയിൽ, പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും . ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്മെന്റ്, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച…

    Read More »
  • ട്രംപിന്റെ കിളിപോയി തുടങ്ങിയോ? അമേരിക്കയില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍; ‘എവിടെയോ എന്തോ കുഴപ്പമെന്ന്’ ഭൂരിപക്ഷം പേരും; രാഷ്ട്രീയ നേതൃത്വത്തില്‍ വയസന്‍മാരെന്നു പരിഭവിച്ച് ജനം

    ന്യൂയോര്‍ക്ക്: പ്രായമേറുംതോറും ട്രംപിന്റെ പെരുമാറ്റം വിചിത്രമായി മാറുന്നെന്നു പ്രതികരിച്ച് ഭൂരിപക്ഷം അമേരിക്കക്കാര്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഇപ്‌സോസുമായി ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. തിങ്കളാഴ്ച പാര്‍ലമെന്റില്‍ ‘സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പ്രസംഗം നടത്തുന്നതിനു തൊട്ടുമുമ്പാണ് സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. താരിഫ് വിഷയത്തില്‍ ട്രംപ് നിയമനിര്‍മാതാക്കളെയും ജഡ്ജിമാരെയും പുലഭ്യം പറഞ്ഞതും ഇക്കാലത്താണ്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 61% പേര്‍ ട്രംപിനെ ‘പ്രായമാകുന്തോറും വിചിത്രനായി മാറി’ എന്ന് വിശേഷിപ്പിച്ചു. ഡെമോക്രാറ്റുകളില്‍ 89 ശതമാനവും റിപ്പബ്ലിക്കന്‍മാരില്‍ 30 ശതമാനവും സ്വതന്ത്രരില്‍ 64 ശതമാനവും അദ്ദേഹത്തെ ഇത്തരത്തില്‍ വിശേഷിപ്പിച്ചു. എന്നാല്‍, വോട്ടെടുപ്പ് ഫലങ്ങള്‍ വ്യാജവും നിരാശാജനകവുമാണെന്നു വൈറ്റ്ഹൗസ് വക്താവ് ഡേവിഡ് ഇന്‍ഗിള്‍ പറഞ്ഞു. ട്രംപിന്റെ മൊത്തത്തിലുള്ള ജനപ്രീതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 40% പേര്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്റെ പ്രകടനത്തെ അംഗീകരിച്ചു. ഇത് ഈ മാസം ആദ്യത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. അദ്ദേഹം തന്റെ കാലാവധി ആരംഭിച്ചത് 47% എന്ന…

    Read More »
  • വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍

    ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…

    Read More »
Back to top button
error: