India

  • എന്താണ് പിഎം ശ്രീ? ദേശീയ പാഠ്യ പദ്ധതിയുടെ ഭാഗമായാല്‍ എന്തു സംഭവിക്കും? കേരളത്തിന്റെ നയം മാറ്റത്തിനു പിന്നില്‍ ഇക്കാര്യങ്ങള്‍; നിലവില്‍ സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് എന്‍ഇപി അനുസരിച്ച്; വിമര്‍ശകര്‍ നടത്തുന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കല്‍

    തിരുവനന്തപുരം: തമിഴ്‌നാടിനും പശ്ചിമ ബംഗാളിനുമൊപ്പം പിഎം ശ്രീയില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കിയ കേരളം കഴിഞ്ഞ ദിവസം ഒപ്പിട്ടു. കുട്ടികള്‍ക്കു ലഭിക്കേണ്ട പണം വിട്ടുകളയാന്‍ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറെനാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളവും പദ്ധതിയുടെ ഭാഗമായത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെന്ന വാദമാണ് പിഎം ശ്രീ അഥവാ പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പദ്ധതിക്കെതിരേ ഉയര്‍ത്തിയത്. നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-2020 (എന്‍ഇപി)യുടെ ഭാഗമാകും ഇനിമുതല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല. ഠ എന്താണ് പിഎം ശ്രീ ഇന്ത്യയിലുടനീളം 14,500 മാതൃകാ വിദ്യാലയങ്ങള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് 2022ല്‍ പിഎം ശ്രീ ആരംഭിച്ചത്. ആകെ 27,360 കോടി അഞ്ചുവര്‍ഷത്തേക്ക് ചെലവഴിക്കുന്നതില്‍ 18,128 കോടി കേന്ദ്ര വിഹിതമായി ലഭിക്കും. ഇതുവരെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 33 സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളം കൂടി ഭാഗമായതോടെ ആകെ എണ്ണം 34 ആയി. നിലവില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും മാത്രമാണ് വിട്ടുനില്‍ക്കുന്നത്. ഠ എന്‍ഇപിയെ കേരളം എന്തിന് എതിര്‍ത്തു? ആര്‍എസ്എസിന്റെ പദ്ധതി നടപ്പാക്കുന്നെന്ന്…

    Read More »
  • കുര്‍ണൂല്‍ ബസ് തീപിടിത്ത ദുരന്തം: 400 മൊബൈല്‍ ഫോണുകള്‍ സ്‌ഫോടനത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു; 10-15 മിനിറ്റിനുള്ളില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു, ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍

    ഹൈദരാബാദ്: വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ച സംഭവത്തില്‍ കത്തിനശിച്ചത് ഏകദേശം 400 സ്മാര്‍ട്ട്‌ഫോണുകളെന്ന് റിപ്പോര്‍ട്ട്. ഏകദേശം 400 മൊബൈല്‍ ഫോണുകളുടെ ലിഥിയം-അയണ്‍ ബാറ്ററികള്‍ തീപിടുത്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു വാഹനത്തില്‍ ഉണ്ടായിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ തീവ്രത വര്‍ദ്ധിപ്പിക്കുകയും 10-15 മിനിറ്റിനുള്ളില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചതിനാല്‍ ദുരന്തത്തിന്റെ തീവ്രത വലുതായിരുന്നു. ഒരു മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് കുറച്ച് ദൂരം വലിച്ചിഴച്ചതിനെത്തുടര്‍ന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടായി ടയറുകള്‍ക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണം. ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു. ഹൈദരാബാദ്-ബംഗളൂരു റൂട്ടിലെ കാവേരി ട്രാവല്‍സ് ബസ് തീപിടിത്തം സ്വകാര്യ ദീര്‍ഘദൂര ബസ് സര്‍വീസുകളിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ തുറന്നുകാട്ടി. ആഡംബര രൂപത്തിനായി നിര്‍മ്മിച്ച ബസ്സുകളിലെ സുരക്ഷാ വീഴ്ചകള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു പ്രവര്‍ത്തനരഹിതമായ എമര്‍ജന്‍സി എക്‌സിറ്റുകള്‍, സുഖസൗകര്യങ്ങള്‍ അല്ലെങ്കില്‍ ആഡംബര സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ബസ്സുകളില്‍ വരുത്തുന്ന അനധികൃത ഇലക്ട്രിക്കല്‍ മാറ്റങ്ങള്‍ എന്നിവയുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം മാറ്റങ്ങള്‍…

    Read More »
  • ചികിസ്തയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ പുരുഷ സന്ദര്‍ശകനെ പീഡിപ്പിച്ചു ; ഇന്ത്യന്‍ നഴ്സിന് സിംഗപ്പൂരില്‍ ജയില്‍ശിക്ഷയും ചൂരല്‍പ്രയോഗവും

    സിംഗപ്പൂര്‍: ചികിസ്തയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ എത്തിയയാളെ പീഡിപ്പിച്ചെന്ന കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ നഴ്‌സിന് ജയില്‍ശിക്ഷ. സിംഗപ്പൂര്‍ പ്രീമിയം ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന എലിപ്പെ ശിവ നാഗു എന്ന 34 കാരി ഇന്ത്യന്‍ പൗരന്‍ ലൈംഗിക പീഡനക്കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷവും രണ്ട് മാസവും തടവും രണ്ട് ചൂരല്‍ അടിയും ശിക്ഷ വിധിച്ചു. ജൂണില്‍ റാഫിള്‍സ് ആശുപത്രിയില്‍ ഒരു പുരുഷ സന്ദര്‍ശകനെ ലൈംഗികമായി പീഡിപ്പിച്ചതായി 34 കാരിസമ്മതിച്ചു. 2025 ജൂണ്‍ 21 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിന് ശേഷം എലിപ്പിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കോടതി എലിപ്പിന് ഒരു വര്‍ഷവും രണ്ട് മാസവും തടവും രണ്ട് ചൂരല്‍ പ്രഹരവും വിധിച്ചിരിക്കുകയാണ്. കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ നഴ്‌സിംഗ് ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 18 ന് ഇര നോര്‍ത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയില്‍ തന്റെ മുത്തച്ഛനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു യുവാവ്. എന്നാല്‍ ഇരയെ ‘അണുവിമുക്തമാക്കാന്‍’ സഹായിക്കാം…

    Read More »
  • വെടിനിര്‍ത്തല്‍ നിരീക്ഷണം, ഇന്റര്‍നാഷണല്‍ സൈന്യത്തെ രൂപീകരിക്കല്‍: യുഎസ് സൈന്യം പണി തുടങ്ങി; വേഗത്തില്‍ നടപടിയില്ലെങ്കില്‍ വീണ്ടും യുദ്ധമെന്ന് ഇസ്രയേല്‍; ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത നടപടി; ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു

    ടെല്‍ അവീവ്: ഗാസയിലെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാനും സുരക്ഷയ്ക്കായി രാജ്യാന്തര സൈന്യത്തെ രൂപീകരിക്കാനും ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം ഇസ്രയേലില്‍. ഇസ്രയേലിലെ കാര്‍ഗോ ഹബ്ബായി ഉപയോഗിക്കുന്ന കെട്ടിടമാണ് യുഎസ് സൈന്യം താവളമാക്കിയത്. ഗതാഗതം, പദ്ധതിയൊരുക്കല്‍, സുരക്ഷ, എന്‍ജിനീയറിംഗ് എന്നിവയില്‍ വിദഗ്ധരായ 200 പേര്‍ അടങ്ങുന്ന ട്രൂപ്പാണ് വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നത്. ഗാസയിലേക്കുള്ള സഹായവും സുരക്ഷയും ഇവര്‍ മേല്‍നോട്ടം വഹിക്കും. ഗാസയിലെ കിര്‍യാത് ഗാട്ട് എന്ന സ്ഥലത്തെ കെട്ടിടത്തില്‍നിന്നാകും സിവില്‍-മിലിട്ടറി ഏകോപനമുണ്ടാകുക. ഇസ്രയേലി, ബ്രിട്ടീഷ്, കനേഡിയന്‍ സൈനികരെയും ഇവിടെ പാര്‍പ്പിക്കും. ഗാസയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന സമാധാന കരാറിന്റെ മുഖ്യ ഭാഗങ്ങളിലൊന്ന് രാജ്യാന്തര സൈന്യത്തെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നതാണ്. യുഎസ് സ്വന്തം സൈന്യത്തെ ഗാസയിലേക്ക് അയയ്ക്കില്ല. പകരം ഈജിപ്റ്റ്, ഇന്‍ഡോനേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരെ പരിശീലിപ്പിച്ചു തയാറാക്കും. എന്നാല്‍, ഇസ്രയേല്‍ ആഗ്രഹിക്കുന്നതുപോലെ സൈനിക സംവിധാനം തയാറാക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാകുമോ എന്നതില്‍ ഇപ്പോഴും ആശങ്കയുണ്ട്. ‘സൈന്യത്തെ തയാറാക്കുകയെന്നത് സംഘര്‍ഷം തുടരുന്നത് അവസാനിപ്പിക്കാന്‍ അത്യാവശ്യമാണെ’ന്നു ഇസ്രയേല്‍ മുന്‍…

    Read More »
  • നാണക്കേട്: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് അപമാനിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് ഇന്‍ഡോര്‍ പോലീസ്; ഇരയായത് ലോകകപ്പില്‍ കളിക്കുന്ന താരങ്ങള്‍

    ഇന്‍ഡോര്‍: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ യുവാവിന്റെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഫേയില്‍നിന്നു മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് രണ്ടു താരങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. താരങ്ങളും മാനേജ്‌മെന്റും പോലീസില്‍ പരാതി നല്‍കിയതോടെയാണു വിവരം പുറത്തറിഞ്ഞത്. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ടീമിന്റെ പക്കല്‍നിന്നു പരാതി ലഭിച്ചെന്നും രണ്ടു വനിതാ താരങ്ങള്‍ക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഇന്‍ഡോര്‍ പോലീസ് പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും കര്‍ശനമായ നടപടിയെടുക്കണമെന്നും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) പറഞ്ഞു. വരും ദിവസങ്ങളില്‍ കളിക്കാരുടെ യാത്രയെക്കുറിച്ചു പദ്ധതി തയാറാക്കുമെന്നും ഇവര്‍ പറഞ്ഞു. ഐസിസി വനിതാ ലോകകപ്പില്‍ കളിക്കുന്ന ഓസ്‌ട്രേിലിയന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ് രണ്ടുപേരും. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുടെ താമസം.

    Read More »
  • മെസിയുടെ കളികാണാന്‍ ഇനിയും കാത്തിരിക്കണം; മത്സരത്തിന് ഫിഫയുടെ അനുമതിയില്ല; ഫിഫ പ്രതിനിധി വേദി സന്ദര്‍ശിക്കുന്നതിനു മുമ്പ് കളിയുടെ തീയതി തീരുമാനിച്ചതു വിനയായി; അടുത്ത വിന്‍ഡോയില്‍ ശ്രമിക്കുമെന്ന് മുഖ്യ സ്‌പോണ്‍സര്‍

    കൊച്ചി: ഫുട്‌ബോളിന്റെ മിശിഹയുടെ കളി നേരിട്ടുകാണാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കണം. കൊച്ചിയില്‍ നടക്കാനിരിക്കുന്ന കളി മാറ്റിവച്ചെന്നും ഫിഫയുടെ അനുമതി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട്. നവംബറില്‍ അര്‍ജന്റീനന്‍ ടീമിന്റെ ഏക മത്സരം അങ്കോളയിലായിരിക്കുമെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനും സ്ഥിരീകരിച്ചു. പിന്നാലെ മല്‍സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് മുഖ്യ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എം.ഡി. ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. നവംബറില്‍ അര്‍ജന്റീന കളിക്കുന്നത് ഒരേയൊരു സൗഹൃദ മത്സരം. അത് നവംബര്‍ 14 ന് അഗോളയില്‍. ഇത് ശരിവച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ സ്ഥിരീകരണം. കൊച്ചിയില്‍ അര്‍ജന്റീനയുടെ എതിരാളി ആകേണ്ടിയിരുന്ന ഓസ്‌ട്രേലിയക്ക് നവംബറില്‍ ഉള്ളത് രണ്ട് മത്സരങ്ങള്‍. ആദ്യത്തേത് നംവംബര്‍ 14ന്. എതിരാളി വെനസ്വലേ. രണ്ടാം മത്സരം നവംബര്‍ 18ന്. എതിരാളി കൊളംബിയ. വേദി അമേരിക്കയും. രാജ്യാന്തര സൗഹൃദ മത്സര നടത്തിപ്പിനെക്കുറിച്ചോ, നിയമാവലിയെക്കുറിച്ചോ സ്‌പോണ്‍സര്‍ക്ക് ഒരുധാരണയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫിഫ അനുമതി ലഭിച്ചില്ലെന്ന സ്‌പോണ്‍സറുടെ സമ്മതമെന്നും ആരോപണമുണ്ട്. ഫിഫ പ്രതിനിധി മത്സര വേദി സന്ദര്‍ശിക്കുന്നതിന് മുമ്പേ സ്‌പോണ്‍സര്‍…

    Read More »
  • ഹിറ്റ് ആന്‍ഡ് റണ്‍: ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പോയത് നടി ദിവ്യ സുരേഷിന്റെ കാര്‍; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി; വാഹനം പിടിച്ചെടുത്തു

    ബംഗളുരു: ബൈക്ക് യാത്രക്കാരായ മൂന്നുപേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റെ ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. അപകടസ്ഥലത്തെ ഉള്‍പ്പെടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് വാഹനം താരത്തിന്റെ തന്നെയാണെന്ന് ഉറപ്പാക്കിയത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വാഹനം പിടിച്ചെടുത്തതായി ബെംഗളൂരു ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടത്തില്‍ 3 പേര്‍ക്കും പരുക്കേറ്റിരുന്നു. കിരണിനും അനുഷയ്ക്കും നിസാര പരുക്കേറ്റു. അനിതയുടെ കാല്‍ ഒടിഞ്ഞു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.  

    Read More »
  • നാലര വര്‍ഷത്തെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലം; അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ ചരിത്ര നേട്ടവുമായി തൃശൂര്‍; ഭക്ഷണം, ആരോഗ്യം, അഭയം; എല്ലാ മേഖലയിലും നൂറു ശതമാനം നേട്ടം

    തൃശൂര്‍: നാലര വർഷത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഫലമായാണ് അതിദാരിദ്ര്യ മുക്ത തൃശ്ശൂരിനെ യാഥാർത്ഥ്യമാക്കിയതെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. രാജ്യത്ത് ആദ്യമായി ഒരു നിയമസഭയുടെ സമ്പൂർണ്ണ യോഗം ചേർന്ന് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നതും നമ്മുടെ സംസ്ഥാനമാണ്. കുടുംബശ്രീ വഴി സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തി, ആ കുടുംബങ്ങളെയെല്ലാം അതിദാരിദ്ര്യമുക്തമാക്കിയെന്നും, ഒരു ലക്ഷ്യമുണ്ടെങ്കിൽ സ്ഥായിയായ പരിശ്രമത്തിലൂടെ അത് നേടാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് സംസ്ഥാനം കൈവരിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിദരിദ്രരെ കണ്ടെത്തുന്നത് മുതൽ പ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും മികച്ച പ്രവർത്തനം നടത്തിയ കുടുംബശ്രീ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു കേരള വികസന മാതൃകയായി അതിദാരിദ്ര്യമുക്ത…

    Read More »
  • ‘ഞാനിങ്ങനെ ഇന്ത്യയില്‍ നടന്നാല്‍.. എന്റമ്മോ!’ ബ്രസീലില്‍നിന്നുള്ള ട്രാവല്‍ വീഡിയോ പങ്കുവച്ച് ഇന്‍ഫ്‌ളുവന്‍സര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗം; ‘തുറിച്ചു നോട്ടമോ അനാവശ്യ കമന്റുകളോ ഇല്ല’

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്ത്രീകള്‍ വസ്ത്രസ്വാതന്ത്ര്യം അനുഭവിക്കുന്നില്ലെന്ന് നടിയും യാത്രാ ഇന്‍ഫ്‌ലുവന്‍സറുമായ ഷെനാസ് ട്രഷറി. ബ്രസീലില്‍ നിന്നുള്ള ട്രാവല്‍ വീഡിയോയിലാണ് തെരുവിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയുമായി. ഇന്ത്യയില്‍ സ്ത്രീകള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നിരീക്ഷണത്തിനും അനാവശ്യ ഇടപെടലുകള്‍ക്കും ഇരയാകാറുണ്ടെന്ന് ഷെനാസ് പറയുന്നു. കാഷ്വല്‍ ബിക്കിനി ടോപ്പും ബാക്ക്പാക്കും വലിയ ഒരു തൊപ്പിയുമിട്ട് കൂളായി ബ്രസീലിന്റെ തെരുവുകളിലൂടെ നടക്കുന്ന വിഡിയോ ആണ് ഷെനാസ് പങ്കുവച്ചത്. ‘താനിങ്ങനെ ഡല്‍ഹിയിലോ മുംബൈയിലോ നടന്നാല്‍…ഓ എന്റെ ദൈവമേ..’എന്നാണ് ഷെനാസിന്റെ വിഡിയോയിലെ ക്യാപ്ഷന്‍. ബ്രസീലിലെ നടത്തത്തിനിടയില്‍ തനിക്കൊരു തുറിച്ചുനോട്ടമോ അനാവശ്യ കമന്റുകളോ അനുഭപ്പെട്ടില്ലെന്നും ഇവര്‍ പറയുന്നു.   View this post on Instagram   A post shared by Travel, Romance, Smiles (@shenaztreasury)   ‘ബ്രസീലില്‍, ശരീരം വെറുമൊരു ശരീരമാണ്. ആളുകള്‍ വിധിക്കപ്പെടുന്നതില്‍ നിന്നും തുറിച്ചുനോട്ടങ്ങളില്‍ നിന്നും ഫ്രീയായിരിക്കുന്ന അനുഭവം ഇന്ത്യന്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കണം. ഇവിടെ ഒരു സ്ത്രീയായിരിക്കുന്നത് സുരക്ഷിതത്വവും…

    Read More »
  • പാകിസ്താന്റെ ആണവശേഖരം ലക്ഷക്കണക്കിനു ഡോളറിന് അമേരിക്കയ്ക്കു വിറ്റു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ ചാര ഉദ്യോഗസ്ഥന്‍; ‘മുഷാറഫിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; തീവ്രവാദികളുടെ പക്കല്‍ ആയുധമെത്തുമെന്ന ഭയവും നീക്കത്തിനു കാരണം’

    ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റെന്ന് വെളിപ്പെടുത്തല്‍. സിഐഎ മുന്‍ ഓഫിസറായ ജോണ്‍ കിരിയാകോവിന്റേതാണ് വെളിപ്പെടുത്തല്‍. ജനറല്‍ പര്‍വേസ് മുഷാറഫ് പ്രസിഡന്റായിരിക്കെയാണ് ആണവായുധ ശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക വിലയ്‌ക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആണവച്ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള അമേരിക്കന്‍ വിമാനം പാകിസ്താനു മുകളിലൂടെ പറന്നതു വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ മിസൈലുകള്‍ പാക് ആണവകേന്ദ്രങ്ങള്‍ക്കു സമീപംവരെ എത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്തിനാണ് അമേരിക്കന്‍ വിമാനം പറന്നതെന്ന ചര്‍ച്ചകളും ആ സമയത്തു സജീവമായിരുന്നു. ഇതിനു മാസങ്ങള്‍ക്കുശേഷമാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. 15 വര്‍ഷത്തോളം സിഐഎയില്‍ അനലിസ്റ്റായും പിന്നീട് ഭീകരവിരുദ്ധ സംഘത്തിലുമാണ് ജോണ്‍ പ്രവര്‍ത്തിച്ചത്. അഴിമതിയില്‍ അടിമുടി മുങ്ങിയ ഭരണസംവിധാനവും നേതാക്കളുമാണ് പാക്കിസ്ഥാന്റേതെന്നും രാജ്യത്തെ സാധാരണക്കാര്‍ നട്ടംതിരിഞ്ഞപ്പോഴും പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഉള്‍പ്പടെയുള്ളവര്‍ വിദേശത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഷാറഫ് സര്‍ക്കാരും യുഎസുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് ജോണ്‍ അവകാശപ്പെടുന്നു. ‘പാക്കിസ്ഥാനി സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം വളരെ…

    Read More »
Back to top button
error: