India

  • ‘ഹമാസ് മര്യാദയ്ക്കു പെരുമാറിയാല്‍ അവര്‍ക്കു കൊള്ളാം, മറിച്ചായാല്‍ ഉന്‍മൂലനം’; ഇസ്രയേലിന് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ആക്രമണം കരാറിനെ ബാധിക്കില്ലെന്നും ട്രംപ് ; സൈനികനെ വെടിവച്ചത് ഹമാസിന്റെ സ്‌നൈപ്പര്‍ ഗണ്‍മാനെന്ന് സ്ഥിരീകരണം

    ജെറുസലേം: യുഎസ് പിന്തുണയോടെ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ഇപ്പോഴത്തെ ഇസ്രയേലിന്റെ നടപടികള്‍ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലി സൈനികര്‍ക്കുനേരെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിയെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ആക്രമണത്തിന് ഉത്തരവിട്ടത്. മൂന്നാഴ്ചത്തെ വെടിനിര്‍ത്തലിനു ശേഷമാണ് ഇസ്രയേല്‍ ഇന്നലെ വീണ്ടും വ്യോമാക്രമണമടക്കം നടത്തിയത്. ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായെന്നാണ് ഗാസയുടെ ഹെല്‍ത്ത് അതോറിട്ടി വ്യക്തമാക്കിയത്. ഗാസ സിറ്റിയിലെ സാബ്രയിലെ നാലു കെട്ടിടങ്ങളും അഞ്ചു കാറുകളും തകര്‍ത്തവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ‘എന്റെ അറിവില്‍ അവര്‍ ഒരു ഇസ്രയേലി സൈനികന്റെ ജീവനെടുത്തു. അതുകൊണ്ടാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. എപ്പോഴൊക്കെ ആക്രമണമുണ്ടാകുന്നുവോ അപ്പോഴൊക്കെ ഇസ്രയേലിനു തിരിച്ചടിക്കാന്‍ അവകാശമുണ്ടെ’ന്നും ട്രംപ് പറഞ്ഞു. ഹമാസിന് ഇപ്പോള്‍ വളരെ ചെറിയ മേഖലയിലാണു സാന്നിധ്യമുള്ളത്. അവര്‍ മര്യാദയ്ക്കു പെരുമാറണം. ഹമാസ് നന്നായിട്ടുനിന്നാല്‍ എല്ലാവരും നന്നായിട്ടു നില്‍ക്കും. എല്ലാം സന്തോഷത്തില്‍ അവസാനിക്കും. അവര്‍…

    Read More »
  • ഗാസയില്‍ ഇസ്രയേലിനു വേണ്ടി പാക് പട്ടാളം ഇറങ്ങിയേക്കും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്; കൊടും ചതിയെന്ന് ഇറാനും ഖത്തറും തുര്‍ക്കിയും; പാക് സൈനിക മേധാവിയും മൊസാദും രഹസ്യ യോഗം ചേര്‍ന്നു

    ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗാസയിലേക്ക് 20,000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാക്കിസ്ഥാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനിക നേതൃത്വവും മൊസാദും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും സിഐഎ ആണ് മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍, മൊസാദിന്റെ ഉന്നതര്‍, സിഐഎ ഉന്നതര്‍ എന്നിവര്‍ ഈജിപ്തിലാണ് ഇതിനായി രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹമാസിന്റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ സൈന്യമിറങ്ങുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യമാവില്ല ഇറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്റെ വിദേശനയത്തിലെ സുപ്രധാന മാറ്റമാകും ഇത്. ഇസ്രയേലിനെ ഇതുവരേക്കും ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്ഥാന്‍, കടുത്ത ഇസ്?ലാം വിരുദ്ധനിലപാടുകളുള്ള ഇസ്രയേലിനോട് എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് തുര്‍ക്കി ഉള്‍പ്പടെയുള്ളവ ഉറ്റുനോക്കുന്നത്. സൈന്യം ഗാസയുടെ ‘പുനരുദ്ധാരണത്തിന്’ ഗാസയില്‍ പാക് പട്ടാളത്തെ നിയന്ത്രിതമായി വിന്യസിക്കാന്‍ തീരുമാനമായെന്നും…

    Read More »
  • ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നെന്ന് ആരോപണം; ഏറ്റവുമൊടുവില്‍ കൈമാറിയ ബന്ദിയുടെ ശരീരവും ഇസ്രയേലിയുടേതല്ല; റഫ മേഖലയില്‍ ഏറ്റുമുട്ടലെന്നു റിപ്പോര്‍ട്ട്

    ടെല്‍അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആക്രമണമെന്നു പറയുന്നെങ്കിലും ഉത്തരവില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിട്ടില്ല. മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് വീഴ്ച വരുത്തുന്നെന്നും ബന്ദിയെന്ന പേരില്‍ കൈമാറിയവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലി പൗരന്റേതല്ലെന്നുമാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേ നേരത്തേ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായി ഇന്നലെ ടണലില്‍നിന്നു കണ്ടെത്തിയ ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കിയെങ്കിലും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖ്വസാം ബ്രിഗേഡ് നിലപാടു മാറ്റുകയായിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. റഫയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിവയ്പുണ്ടായെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പരമാവധി സംരക്ഷിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഏതുവിധേനയും യുദ്ധമാരംഭിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഹമാസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍, തിങ്കളാഴ്ച കൈമാറിയ ശരീരം ഇസ്രയേല്‍ പരിശോധിച്ചപ്പോഴാണ് ഇത് ബന്ദിയുടേതല്ലെന്നു കണ്ടെത്തിയത്.…

    Read More »
  • അഞ്ചുപേര്‍ ചേര്‍ന്ന് കഴിച്ചത് 10,900 രൂപയുടെ ഭക്ഷണം; ബില്ല് കൊടുക്കാതെ കാറില്‍ മുങ്ങി; യുവതിയടക്കമുള്ള സംഘത്തെ പിന്നാലെയെത്തി പിടികൂടി ഹോട്ടലുടമ

    കോട്ട: ഹോട്ടലില്‍ കയറി 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ കാറില്‍ മുങ്ങിയ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി ഹോട്ടലുടമ.   രാജസ്ഥാനിലെ മൗണ്ട് അബുവിലെ ഹാപ്പി ഡേ എന്ന പേരിലുള്ള ഹോട്ടലിൽ കയറിയ ശേഷമാണ് യുവതി അടക്കമുള്ള അഞ്ചംഗ സംഘം തട്ടിപ്പ് കാട്ടിയത്. എൻഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വളരെ വിലക്കൂടിയ ഭക്ഷണമാണ് അഞ്ചുപേരും കഴിച്ചത്. പിന്നാലെയാണ് 10,900 രൂപയുടെ ബില്ല് വെയിറ്റർ ഈ സംഘത്തിന് നല്‍കിയത്. പണം തരാമെന്ന് വെയിറ്ററോട് പറഞ്ഞ ശേഷം, ഓരോരുത്തരായി വാഷ് റൂമിലേക്ക് കയറിപ്പോവുകയായിരുന്നു. പണം തരുമെന്ന് ധാരണയില്‍ വെയിറ്റര്‍ അവിടെ നിന്ന് മാറിനിന്നു. വാഷ് റൂമില്‍ നിന്ന് ഓരോരുത്തരായി തിരികെ ഇറങ്ങി കാറിൽ ചെന്നിരുന്നു. ഏറ്റവും ഒടുവില്‍ വരുന്നയാള്‍ പണം തരുമെന്ന ധാരണയിലായിരുന്നു വെയിറ്റര്‍. അയാളും വെയിറ്ററുടെ കണ്ണുവെട്ടിച്ച് പണം തരാതെ കാറില്‍ കയറി വിട്ടുപോവുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവര്‍ പണം തരാതെ മുങ്ങിയെന്നറിഞ്ഞ ഹോട്ടലുടമ…

    Read More »
  • സര്‍ക്കാര്‍ ഇടങ്ങളില്‍ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്തു ; ഇത് ആര്‍എസ്എസിനെ ഒതുക്കാന്‍ കൊണ്ടുവന്ന പരിപാടിയെന്ന് ബിജെപി ; കര്‍ണാടകാസര്‍ക്കാരിന് തിരിച്ചടി

    ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ പത്തിലധികം ആളുകളുടെ ഒത്തുചേരലുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയ ഉത്തരവ് ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. സ്വകാര്യ സംഘടനകള്‍, അസോസിയേഷനുകള്‍ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വത്തോ പരിസരമോ ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്് ഒക്ടോബര്‍ 18 നായിരുന്നു. ഇതിനെതിരേ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു. തീരുമാനം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു ആരോപണം. പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് വന്നത്. ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ പേര് സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഉത്തരവിലെ വ്യവസ്ഥകള്‍ ഹിന്ദു വലതുപക്ഷ സംഘടനയുടെ റൂട്ട് മാര്‍ച്ചുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പറയപ്പെടുന്നു. സ്‌കൂള്‍ പരിസരങ്ങളും അനുബന്ധ കളിസ്ഥലങ്ങളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് കഴിഞ്ഞ ബിജെപി…

    Read More »
  • ഒരു കുതിരയ്ക്ക് വില 15 കോടി രൂപ, എരുമയുടെ വിലയോ 23 കോടിയും ; രാജസ്ഥാനിലെ പുഷ്‌കര്‍മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് കോടികളുടെ മൂല്യമുള്ള ആയിരക്കണക്കിന് കന്നുകാലികള്‍

    ജയ്പൂര്‍: ഇന്ത്യയില്‍ ഒരു കുതിരയുടെ വില 15 കോടിയെന്ന് കേട്ടാല്‍ ഞെട്ടുമോ? അപ്പോള്‍ ഒരു എരുമയുടെ വില 23 കോടിയെന്ന് കേട്ടാലോ? രാജസ്ഥാനിലെ വാര്‍ഷിക പുഷ്‌കര്‍ കന്നുകാലി മേളയില്‍ കൊണ്ടുവന്ന ചണ്ഡീഗഡില്‍ നിന്നുള്ള ഒരു കുതിരയ്ക്കും രാജസ്ഥാനില്‍ നിന്നുള്ള ഒരു എരുമയ്ക്കുമാണ് ഞെട്ടിക്കുന്ന ഈ വില. ഈ വര്‍ഷം, മേള ആയിരക്കണക്കിന് മൃഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടര വയസ്സുള്ള ഒരു കുതിരയ്ക്കാണ് ഈ വില. ഈ വര്‍ഷത്തെ മേളയിലെ മാര്‍ക്യൂ മൃഗങ്ങളില്‍ ഒന്നാണ് ഈ യുവ കുതിര. ‘രണ്ടര വയസ്സുള്ള ഒരു കുതിരയായ ഷഹബാസ് ഒന്നിലധികം ഷോകളില്‍ വിജയിച്ചിട്ടുണ്ട്, കൂടാതെ ഒരു അഭിമാനകരമായ വംശത്തില്‍ പെട്ടയാളുമാണ്,’ ഗില്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ കവറിംഗ് ഫീസ് 2 ലക്ഷം രൂപയാണ്, അദ്ദേഹത്തിന്റെ ചോദിക്കുന്ന വില 15 കോടി രൂപയാണ്. 9 കോടി രൂപ വരെ ഓഫറുകള്‍ ലഭിച്ചു.’ കുതിരയുടെ പ്രജനനച്ചെലവ് മാത്രം 2 ലക്ഷം രൂപയാണ്. വിലയേറിയ…

    Read More »
  • കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ സ്വകാര്യമായി ഹോട്ടലിലേക്കു വിളിച്ചുവരുത്തി കൂടിക്കാഴ്ച, സഹായ വാ​ഗ്ദാനം, ജോലി ഓഫറുമായി വിജയ്!! ടിവികെ നേതാക്കൾക്ക് അതൃപ്തി, തർക്കം

    ചെന്നൈ: റോഡ് ഷോയ്ക്കിടെ കരൂരിൽ മരിച്ച 41 പേരുടെ ബന്ധുക്കളെ, നേരിട്ടു കണ്ട ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയ് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. കരൂർ സന്ദർശിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ ദുരന്തത്തിന് ഒരു മാസത്തിനു ശേഷം മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. ഇരുന്നൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു. സ്വകാര്യ പരിപാടിയായി നടത്തിയതിനാൽ പാർട്ടി ബാനറുകളും മറ്റും ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പലരേയും തലേദിവസം തന്നെ ബസുകളിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഓരോ കുടുംബത്തെയും ആശ്വസിപ്പിച്ച നടൻ, ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴിൽ നൽകുമെന്നും ഉറപ്പു നൽകി. പിന്നാലെ വിജയ് ഇവർക്കു ചായ നൽകുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം നേരിട്ടു വേദിയിലെത്തിയ ചിലരെ അകത്തു പ്രവേശിക്കാൻ ടിവികെ പ്രവർത്തകർ അനുവദിക്കാത്തത് തർക്കത്തിനിടയാക്കി. രേഖകൾ പരിശോധിച്ച ശേഷമാണു കടത്തിവിട്ടത്. വിജയ്‌യുടെ ഈ നീക്കത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ദുരിതബാധിതരെ നേരിൽ കാണാതെ അവരെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർഥ നേതാവിനു…

    Read More »
  • 25 മണിക്കൂർവരെ കാലിൽ ചങ്ങലയിട്ട് വിമാനത്തിൽ, യുഎസിൽ നിന്ന് 54 ഇന്ത്യക്കാരെ കൂടി നാടുകടത്തി, നാടുകടത്തപ്പെട്ടവരിൽ കൂടുതൽ ഹരിയാനക്കാർ, ഓ​ഗസ്റ്റ് വരെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടത് 1700 ഇന്ത്യക്കാർ

    അംബാല: യുഎസിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേരും ഹരിയാനക്കാരാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായും പരാതിയുണ്ട്. 25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. നാടുകടത്തപ്പെട്ട സംഘം ഞായറാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്കു നൽകി കബളിക്കപ്പെട്ടവരാണു പലരും. അതേസമയം “കഴുത പാത (Donkey Route)” എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലകൾ തകർക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ നടപടികൾ എന്ന് വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർ പറഞ്ഞു.പോലീസിന്റെ കണക്കനുസരിച്ച്, നാടുകടത്തപ്പെട്ട 50 ഓളം പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. ഇവരിൽ 16 പേർ കർണാലിൽ നിന്നുള്ളവരും, 15 പേർ കൈത്താളിൽ നിന്നുള്ളവരും, 5 പേർ അംബാലയിൽ നിന്നുള്ളവരും, 4 പേർ വീതം യമുനാനഗറിലും കുരുക്ഷേത്രയിലും, മൂന്ന്…

    Read More »
  • 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത, മൊൻത’ രാത്രിയോടെ ആന്ധ്രാ തീരം തൊടും!! ട്രെയിൻ സർവീസുകൾ റദ്ദാക്കി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കി, സ്കൂളുകൾക്കും അവധി

    അമരാവതി / ചെന്നൈ: ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കിയതായി അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. ഇതുവരെ തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുൻഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളാണ് കൂടുതലും റദ്ദാക്കിയത്. അതേസമയം പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബർ 28ലെ എല്ലാ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് യാത്രക്കാർ ടിക്കറ്റ് നില പരിശോധിക്കാനാണ് നിർദേശം. ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈയിലെ സ്കൂളുകൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് വടക്കു–പ ടിഞ്ഞാറൻ ദിശയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. ഇന്നു രാത്രിയോടെ ആന്ധ്രയിൽ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും…

    Read More »
  • പാക് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയില്‍; മൈക്രോ സോഫ്റ്റിനു പിന്നാലെ വന്‍കിട കമ്പനികള്‍ കളമൊഴിയുന്നു; ആഭ്യന്തര സംഘര്‍ഷങ്ങള്‍ വെല്ലുവിളി; ടോട്ടല്‍ എനര്‍ജി മുതല്‍ ഫൈസര്‍വരെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

    ഇസ്ലാമാബാദ്: ആഭ്യന്തര സംഘര്‍ഷങ്ങളും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും വര്‍ധിച്ചതോടെ പാക്കിസ്താന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണ്. അന്തരീക്ഷം മോശമായതോടെ പാക്കിസ്താനില്‍ നിന്ന് വന്‍കിട കോര്‍പറേറ്റ് കമ്പനികളും പിന്‍മാറുന്ന തിരക്കിലാണ്. 25 വര്‍ഷമായി സാന്നിധ്യമുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അടുത്തിടെയാണ് അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഷെല്‍ പെട്രോളിയം കമ്പനി, ടോട്ടല്‍ എനര്‍ജീസ്, ഫൈസര്‍, ടെലെനോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് അടുത്തിടെ പാക്കിസ്താന്‍ വിട്ടത്. മറ്റ് പല കമ്പനികളും പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി പിന്മാറാനൊരുങ്ങുകയോ ആണ്. സാമ്പത്തികരംഗം തകര്‍ന്നതും ബിസിനസ് അന്തരീക്ഷം മോശമായതും മാത്രമല്ല കമ്പനികളെ പാക്കിസ്ഥാന്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ പാക്കിസ്താനിലെ പ്രവര്‍ത്തനം മൂലം വലിയ നേട്ടം കാണുന്നില്ലെന്നാണ് പല കമ്പനികളും പറയുന്നത്. പാക്കിസ്താന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ പതിവായതും ആഗോള കമ്പനികളുടെ പിന്‍മാറ്റത്തിന് വഴിയൊരുക്കുന്നു. പല ബ്രാന്‍ഡുകളും തങ്ങളുടെ പ്ലാന്റുകളും ബിസിനസുകളും പാക്കിസ്ഥാന്‍ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് കൈമാറുകയാണ്. ലോകത്തെ വന്‍കിട മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ ടെലിനോര്‍ അടുത്തിടെയാണ് തങ്ങളുടെ കമ്പനി പാക്കിസ്താന്‍…

    Read More »
Back to top button
error: