India
-
മമ്മൂട്ടി മികച്ച നടന്‍ ; ഷംല ഹംസ മികച്ച നടി ; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്
തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മറ്റു പുരസ്‌കാരജേതാക്കള്‍ മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സി.എസ്.മീനാക്ഷി) മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി) പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ) മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം) നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ ജനപ്രീതി ചിത്രം- പ്രേമലു നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്) ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-…
Read More » -
തെരുവുനായ പ്രശ്‌നത്തില്‍ വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി : സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം ; പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ദേശീയ മൃഗ ക്ഷേമ ബോര്‍ഡിനെ കേസില്‍ കക്ഷിയാക്കി. എന്താണ് മറുപടിക്ക് താമസം ഉണ്ടായതെന്ന് കോടതി ആരാഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മറുപടി സമര്‍പ്പിച്ചെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു. പകരം തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായത് കോടതി അംഗീകരിച്ചു. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചു ഉത്തരവിറക്കും. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.…
Read More » -
സൗമ്യയെ ഓര്‍മിപ്പിച്ചുകൊണ്ട്..; വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട പ്രതി പിടിയില്‍; യുവതിക്ക് ഗുരുതര പരിക്ക്
സൗമ്യയെ ഓര്‍മിപ്പിച്ചുകൊണ്ട്…. വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു പ്രതി പിടിയില്‍ യുവതിക്ക് ഗുരുതരപരിക്ക് തിരുവനന്തപുരം : കേരള എക്‌സ്പ്രസില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു. വര്‍ക്കലയില്‍ വെച്ചാണ് ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുരേഷ് കുമാര്‍ എന്നയാളാണ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. കൊച്ചുവേളിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേല്‍പ്പാലത്തിനു സമീപമാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ റെയില്‍വ സുരക്ഷയിലെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തി. ട്രെയിനിലെ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കാണിക്കുന്നില്ലെന്ന് ശിവന്‍കുട്ടി ആരോപിച്ചു. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Read More » -
ഷെഫാലി വന്നു കളിച്ചു കീഴടക്കി ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ വനിത ലോകകപ്പ് വിജയശില്‍പികളില്‍ പ്രധാനി ഷെഫാലി വര്‍മ അഭിനന്ദനപ്രവാഹമൊഴുകുന്നു ഇവിടെ എന്തെങ്കിലും നല്ലത് ചെയ്യാനായിരിക്കും ദൈവം എന്നെ അയച്ചതെന്ന വാക്കുകള്‍ ഫലിച്ചു
ഷെഫാലി വന്നു കളിച്ചു കീഴടക്കി ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ വനിത ലോകകപ്പ് വിജയശില്‍പികളില്‍ പ്രധാനി ഷെഫാലി വര്‍മ അഭിനന്ദനപ്രവാഹമൊഴുകുന്നു ഇവിടെ എന്തെങ്കിലും നല്ലത് ചെയ്യാനായിരിക്കും ദൈവം എന്നെ അയച്ചതെന്ന വാക്കുകള്‍ ഫലിച്ചു ് മുംബൈ: അവള്‍ വന്നു , കളിച്ചു, കീഴടക്കി ദക്ഷിണാഫ്രിക്കയെ. അവളുടെ പേരാണ് ഷെഫാലി വര്‍മ. ഇത്തവണ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് മുത്തമിടാന്‍ വഴിയൊരുക്കിയ പെണ്‍പടയില്‍ പ്രധാനിയാണ് ഷെഫാലി വര്‍മ. ഒരുപക്ഷേ ഗാലറിയിലോ ഡ്രസിംഗ് റൂമിലോ ഇരുന്ന് കളി കാണേണ്ടി വരുമായിരുന്നു ഈ പെണ്‍കുട്ടിക്ക്. ഒരു ലോകകപ്പ് ഇലവനില്‍ പ്രകടമാക്കേണ്ട മികച്ച ഫോം ഇല്ലാത്തതുകൊണ്ട് ഇന്ത്യയുടെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോള്‍ അന്തിമ ഇലവനിലോ റിസര്‍വിലോ പോലും ഷെഫാലി എന്ന പേരുണ്ടായിരുന്നില്ല. എന്നാല്‍ കാലം കാത്തുവെച്ച മഹാവിസ്മയങ്ങള്‍ മറ്റൊന്നായിരുന്നു. ഷെഫാലിക്കു പകരമായി ടീമില്‍ ഓപ്പണര്‍ ആയി എത്തിയ പ്രതീക മികച്ച പ്രകടനം തന്നെ കാഴ്ചവച്ചപ്പോള്‍ ടീം മാനേജ്‌മെന്റ് തീരുമാനം ശരിയാണെന്ന് പലര്‍ക്കും പറയേണ്ടിവന്നു.എന്നാല്‍ അപ്രതീക്ഷിതമായി…
Read More » -
തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം; വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും; അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി
തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി തൃശൂര്‍: പൂരങ്ങളുടെ നാടായ തൃശൂരില്‍ ഇന്ന് വൈകീട്ട് സിനിമ അവാര്‍ഡ് പ്രഖ്യാപന പൂരം. 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് തൃശൂരില്‍ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരക്ക് സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക. ഒന്നാം തിയതി തിരുവനന്തപുരത്ത് നടത്താനിരുന്ന സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം പിന്നീട് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. ജനപ്രീതിയും കലാമൂല്യവും ഒത്തു ചേര്‍ന്ന ഒരു പിടി സിനിമകള്‍ ഇക്കുറി മത്സരത്തില്‍ ഇടം പിടിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, കിഷ്‌കിന്ധകാണ്ഡം, ഭ്രമയുഗം, പണി, ബറോസ് തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരപട്ടികയില്‍ സജീവ പരിഗണനയില്‍ വന്നെന്നാണ് വിവരം. മമ്മൂട്ടി,…
Read More » -
‘കെട്ടിടങ്ങള്‍ തകര്‍ത്താല്‍ ആണവ പദ്ധതി ഇല്ലാതാക്കാനാകില്ല, പൂര്‍വാധികം ശക്തമായി പുനര്‍ നിര്‍മിക്കും’; വീണ്ടും പ്രകോപനവുമായി ഇറാനിയന്‍ പ്രസിഡന്റ്; ആക്രമണത്തിന് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നല്‍കി ട്രംപ്
ദുബായ്: ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന ആണവ സംവിധാനങ്ങള്‍ പൂര്‍വാധികം ശക്തമായി പുനര്‍നിര്‍മിക്കുമെന്ന് ഇറന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ആണവായുധങ്ങള്‍ക്കായി ഇതുപയോഗിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, ടെഹ്‌റാന്‍ ആണവ പദ്ധതികള്‍ പുനരാരംഭിച്ചാല്‍ പുതിയ ആക്രമണത്തിന് ഉത്തരവിടുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ സന്ദര്‍ശിച്ചശേഷമാണ് ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയയ്ക്കു നല്‍കിയ പ്രതികരണത്തില്‍ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മിക്കുമെന്നതടക്കം പ്രഖ്യാപിച്ചത്. കെട്ടിടങ്ങള്‍ തകര്‍ത്തതുകൊണ്ടുമാത്രം ഇറാന്റെ ആണവ നിര്‍മിതികള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ കൂടുതല്‍ കരുത്തോടെ എല്ലാം പുനര്‍നിര്‍മിക്കുമെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരേ യുഎസ് ആക്രമണം നടത്തിയത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. എന്നാല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് നിര്‍മിക്കുന്നതെന്ന് ആവര്‍ത്തിക്കുകയാണു പെസഷ്‌കിയാന്‍. യുദ്ധത്തിനു പിന്നാലെ ആണവ കരാറുകളുടെ ലംഘനം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഉപരോധം ഇറാനെ അടിമുടി തകര്‍ത്തിട്ടുണ്ട്. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിച്ചു. ടെഹ്‌റാനുമായുള്ള ആയുധ ഇടപാടുകള്‍…
Read More » -
വണ്ടര്‍ ഗേള്‍സ്! നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യന്‍ പെണ്‍പടയുടെ കന്നിക്കൊയ്ത്ത്; ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തി; ദീപ്തിയും ഷെഫാലിയും തിളങ്ങി; ഞെട്ടിച്ച് ഇന്ത്യയുടെ ഫീല്‍ഡിംഗ്
നവിമുംബൈ: ഒരിഞ്ചുപോലും കാല്‍കുത്താന്‍ ഇടയില്ലാത്ത ഗാലറിയെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് (101) ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തില്‍ സ്വപ്നസാഫല്യം. രണ്ട് ഓള്‍റൗണ്ടര്‍മാരാണ് കലാശപ്പോരില്‍ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശര്‍മയും ഷെഫാലി വര്‍മയും. അര്‍ധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങില്‍ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍, ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലോറയും ടാസ്മിന്‍ ബ്രിട്ട്‌സും (23) ചേര്‍ന്ന് 51 റണ്‍സെടുത്തു. ടാസ്മിനെ റണ്ണൗട്ടാക്കി അമന്‍ജോത് കൗര്‍ തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.…
Read More » -
മൂന്നുമാറ്റങ്ങളുമായി ഇറങ്ങി; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ; തകര്‍ത്തടിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍; സഞ്ജുവിന്റെ സ്ഥാനം ഇനി ബെഞ്ചിലാകുമോ?
ഹൊബാര്‍ട്ട്: മൂന്നുമാറ്റങ്ങളുമായി മൂന്നാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം. മൂന്നു മാറ്റങ്ങളും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതിനാണ് ഹൊബാര്‍ട്ടിലെ ബെല്ലെറിവ് ഓവല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബോളിങ്ങില്‍ മൂന്നു വിക്കറ്റുമായി അര്‍ഷ്ദിപ് സിങ്ങും പിന്നീട് ബാറ്റിങ്ങില്‍ വാഷിങ്ടന്‍ സുന്ദറും (23 പന്തില്‍ 49*) സുന്ദറിന് ഉറച്ച പിന്തുണ നല്‍കിയ ജിതേഷ് ശര്‍മയും (13 പന്തില്‍ 22*). മൂന്നാം ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആറാം വിക്കറ്റില്‍ ഒന്നിച്ച വാഷിങ്ടന്‍ ജിതേഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ പരമ്പരയില്‍ 1-1ന് ഇന്ത്യ ഒപ്പമെത്തി. മറുപടി ബാറ്റിങ്ങില്‍, മികച്ച തുടക്കമാണ് ഓപ്പണിങ് ജോഡിയായ അഭിഷേക് ശര്‍മ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയ്ക്കു നല്‍കിയത്. ഇരുവരും ചേര്‍ന്ന് 33 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. പതിവു പോലെ ബാറ്റര്‍മാരെ…
Read More » -
ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ ബീച്ചില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു
ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ ബീച്ചില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു കണ്ണൂര്‍: ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ബംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഫ്‌നാന്‍, റഹാനുദ്ധീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. തിരയില്‍ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു.എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടത്. അഫ്നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.
Read More »
