India

  • കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ്

    കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തെ അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അത്യാവശ്യത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവന്‍ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികള്‍ക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കല്‍ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ആകും. അതി ദരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ വരും. ബദല്‍ മാര്‍ഗം യുഡിഎഫ് കൊണ്ട് വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ പിഎംഎ സലാമിന്റെ പരാമര്‍ശത്തിലും പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന് ഒരു രീതി ഉണ്ട്. അന്തസോടെ ആണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതി അല്ലെന്ന് അദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതി ആണ് ലീഗിന്. പക്ഷെ ചില സമയത്ത് നാക്കുപിഴ…

    Read More »
  • മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ഫോടനം 23 പേര്‍ കൊല്ലപ്പെട്ടു ഭീകരാക്രമണമല്ലെന്ന് അധികൃതര്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു

      മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ഫോടനം 23 പേര്‍ കൊല്ലപ്പെട്ടു ഭീകരാക്രമണമല്ലെന്ന് അധികൃതര്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു മെക്‌സിക്കോ : ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മെക്സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് അപകടമുണ്ടായത്. സ്‌ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ലരാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തമുണ്ടായത്.ഭീകരവാദ ആക്രമണമാണെന്ന അഭ്യൂഹം അധികൃതര്‍ തള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.    

    Read More »
  • ഇനി കളിമാറും; റണ്‍വേയില്ലാതെ യുദ്ധവിമാനമടക്കം ഇറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി മദ്രാസ്; കപ്പലുകള്‍ മുതല്‍ മലനിരകളിലും വനാന്തരത്തിലുംവരെ ലാന്‍ഡിംഗ് സുഗമമാകും; സൈനിക രംഗത്തും മുതല്‍ക്കൂട്ട്

    ചെന്നൈ: റണ്‍വേയില്ലാതെ യുദ്ധവിമാനങ്ങള്‍ക്കടക്കം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ കണ്ടെത്തി മദ്രാസ് ഐഐടി. ഇന്ത്യയുടെ അടുത്ത തലമുറ ഏവിയേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തലാണു നടത്തിയിരിക്കുന്നത്. സയന്‍സ് സിനിമകളില്‍ കാണുന്നതുപോലുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നത്. റോക്കറ്റ് ത്രസ്റ്ററുകളും വിര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതികവിദ്യയും സംയുക്തമായി ഉപയോഗിച്ചാണ് പരീക്ഷണം സാധ്യമാക്കിയത്. ഏറ്റവും മികവുറ്റ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ ടെക്‌നോളിയാണു കണ്ടെത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. റണ്‍വേയിലൂടെ പാഞ്ഞുപോയശേഷം നില്‍ക്കുന്നതിനു പകരം ‘വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ്’ ആണ് ഇതിലൂടെ സാധ്യമാകുക. നിലവില്‍ ഇത്തരം ലാന്‍ഡിംഗ് ശൂന്യാകാശ വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ചാന്ദ്രയാന്‍ ഘട്ടത്തില്‍ പര്യവേഷണ വാഹനത്തെ ഉപരിതലത്തില്‍ ഇറക്കിയത് ഇത്തരത്തിലായിരുന്നു. ഏറ്റവും ദുഷ്‌കരമായ പ്രതലത്തിലും വിമാനം ഇറക്കാനും ഉയര്‍ത്താനും കഴിയുമെന്നതാണ് പ്രത്യേകത. @iitmadras researchers have taken a major step toward developing Vertical Take-off and Landing (VTOL) aircraft and UAVs powered by Hybrid Rocket Thrusters—a game-changing innovation for India’s…

    Read More »
  • എങ്ങനെയാണ് അല്‍ക്വയ്ദ ബന്ധമുള്ള ജിഹാദി ഗ്രൂപ്പ് മാലിയെ മുട്ടുകുത്തിക്കുന്നത്? അല്‍ക്വയ്ദയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന് ആശങ്ക; സൈന്യം പിടിച്ചു നില്‍ക്കുന്നത് തലസ്ഥാനത്തു മാത്രം; ഗ്രാമങ്ങളും വഴികളും ഉപരോധിച്ച് ജെഎന്‍ഐഎം

    മാലി: ഏറ്റുമുട്ടലിലൂടെ ഒസാമാ ബിന്‍ ലാദനെ വധിച്ചതിനുശേഷം നിര്‍ജീവമായ അല്‍-ക്വയ്ദ വീണ്ടും സജീവമാകുന്നെന്നു റിപ്പോര്‍ട്ട്. ഭരണത്തിന്റെ അസ്ഥിരത മുതലെടുത്ത് മാലിയിലെ ജമാഅത്ത് നുസ്‌റത്ത് അല്‍-ഇസ്ലാം വാല്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയുടെ മറവിലാണ് മാലിയിലെമ്പാടും അല്‍ ക്വയ്ദ പിടിമുറുക്കുന്നതെന്നു ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കിലും ഇതുവരെയും ഒരു രാജ്യത്തിന്റെ നിയന്ത്രണം അല്‍ക്വയ്ദ കൈക്കലാക്കിയിരുന്നില്ല. തീവ്രവാദ സംഘടനയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു അവസ്ഥയിലേക്കാണു മാലി നീങ്ങുന്നതെന്നു സുരക്ഷാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി മാലിയുടെ തെക്കന്‍ മേഖലകളിലേക്കു നീങ്ങുന്ന തീവ്രവാദികള്‍ തലസ്ഥാനം വളയുകയും പ്രധാന വിതരണ മാര്‍ഗങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഇന്ധനക്ഷാമം, ഭക്ഷ്യ ഉപരോധങ്ങള്‍, കുതിച്ചുയരുന്ന വിലകള്‍ എന്നിവ ബമാകോയിലെ ദൈനംദിന ജീവിതത്തെ തളര്‍ത്തുന്നു. വിപണികള്‍ വരണ്ടു. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് നഗരത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. തീവ്രവാദികള്‍ ഗ്രാമപ്രദേശങ്ങളിലുടനീളം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും നികുതി പിരിക്കുകയും താല്‍ക്കാലിക കോടതികള്‍ പോലും സ്ഥാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാലിയില്‍ ‘നിഴല്‍…

    Read More »
  • ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം

    ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ ഭാരതാംബ ചിത്രം വീണ്ടും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കേരളപ്പിറവി ദിനത്തില്‍ വിളക്കു കൊളുത്തിയത്. ഭാരതാംബ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ മുന്‍പുണ്ടായിരുന്നു. കേരളപ്പിറവി ദിനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. നേരത്തെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പ്രസാദ് എന്നിവര്‍ രാ്ജഭവനില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോരുകയും ബഹിഷ്‌കരിക്കുകയുമെല്ലാ്ം ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങിലും ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലും ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ രാജ്ഭവനില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ’ വിവാദത്തിന് തുടക്കമിട്ടത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍…

    Read More »
  • തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും

    തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരളം തൂത്തുവാരാന്‍ കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടും കൂടിയെത്തുന്നു. ഇത്രയും മുന്നൊരുക്കത്തോടെ ഇതിനു മുന്നൊന്നും കോണ്‍ഗ്രസ് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടില്ലെന്ന് തന്നെ പറയാം. ഇത്തവണ പരമാവധി തദ്ദേശഭരണസ്ഥാപനങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിനു വേണ്ടി ഏറ്റവും മികച്ച നേതാക്കളെ രംഗത്തിറക്കി പ്രചരണമടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. പ്രവര്‍ത്തനപരിചയവും ജനപ്രിയരുമായ നേതാക്കളുടെ കൈകളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഏല്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ കൈകളുയര്‍ത്താനാണ് കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഏകോപനത്തിന് മുതിര്‍ന്ന നേതാക്കളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് വിമതനായി എല്‍ഡിഎഫിന് ഒപ്പം നിന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് നഷ്ടമായ തൃശൂര്‍ കോര്‍പറേഷന്‍ ഇത്തവണ എന്തുവിലകൊടുത്തും സ്വന്തമാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ടാര്‍ജറ്റ്. കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനയുന്നത്. തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍…

    Read More »
  • ‘എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു, പക്ഷേ മടങ്ങുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്ത് ഇന്ത്യയുണ്ട്’; ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗം; കേരളത്തിലടക്കം അഞ്ചരമാസം നടത്തിയ യാത്രകളെക്കുറിച്ചുള്ള വിടവാങ്ങല്‍ കുറിപ്പിന് വികാര നിര്‍ഭരമായി മറുപടി നല്‍കി നെറ്റിസെന്‍

    ന്യൂഡല്‍ഹി: അഞ്ചര മാസത്തോളം ഇന്ത്യയിലെമ്പാടും യാത്ര ചെയ്ത ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നു. കേരളത്തില്‍ വയനാട്ടിലും കോഴിക്കോടും അതിരപ്പിള്ളി വെള്ളച്ചാട്ടവും സന്ദര്‍ശിച്ചശേഷമാണ് ‘സോഷ്യലിവാണ്ടര്‍ഫുള്‍’ എന്നപേരില്‍ ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്യുന്ന ഡിയാന ഇന്ത്യയില്‍നിന്നു മടങ്ങുന്നതിനു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറല്‍. ഇക്കാലത്തിനിടെ ഇന്ത്യയുമായുണ്ടായ അടുപ്പത്തെക്കുറിച്ചാണ് ഡിയാന കുറിച്ചത്. ‘ഇന്ത്യയെ ഏറ്റവും സവിശേഷമാക്കുന്നത് ഈ രാജ്യത്തെ ജനങ്ങളാ’ണെന്നും വിവിധയിടങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചശേഷം അവര്‍ എഴുതുന്നു.     View this post on Instagram   A post shared by Deanna| Travel | Culture (@sociallywanderful) ‘അഞ്ചരമാസത്തോളമുള്ള യാത്രകള്‍ക്കുശേഷം ഇന്ന് ഇന്ത്യയില്‍െ അവസാന ദിവസമാണ്. എന്റെ യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് (ഓട്ടോ) എടുക്കുകയായിരുന്നു ഞാന്‍. എന്റെ മുടിയിഴകളിലൂടെ കാറ്റ് തഴുകുന്നു. എന്റെ ഓര്‍മ്മകളെല്ലാം ഒഴുകിയെത്തി. മനസ്സിലാകാത്തവര്‍ക്ക്, ഒരു സ്ഥലം എത്രത്തോളം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പറയാന്‍ പ്രയാസമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഒരു…

    Read More »
  • ട്രംപിന്റെ ആണവായുധ പരീക്ഷണ പ്രഖ്യാപനത്തിനു പിന്നില്‍ റഷ്യയുടെ ഈ മിസൈല്‍; 9M729 നിര്‍ത്താതെ സഞ്ചരിക്കുക 2500 കിലോമീറ്റര്‍; ആണവ പോര്‍മുനകളും വഹിക്കും; ലോകത്താദ്യമായി ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മിസൈലുകളും പരീക്ഷിച്ചു; ലക്ഷ്യം യൂറോപ്പെന്നു വിദഗ്ധര്‍

    ലണ്ടന്‍: ആണവായുധങ്ങളുടെ കാര്യത്തില ട്രംപിന്റെ മനം മാറ്റത്തിനു പിന്നില്‍ റഷ്യയുടെ ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യയെന്നു റിപ്പോര്‍ട്ട്. ഭൂമിയില്‍നിന്നു വിക്ഷേപിക്കാവുന്ന 9എം729 എന്ന മിസൈലിന്റെ പേരിലാണ് മനം മാറ്റമെന്നു യുക്രൈന്‍ വിദേശകാര്യ മന്ത്രിയും സാക്ഷ്യപ്പെടുത്തുന്നു. ഓഗസ്റ്റ് ആരംഭിച്ചശേഷം 23 തവണയാണു യുക്രൈനെതിരേ റഷ്യ മിസൈല്‍ പ്രയോഗിച്ചത്. ഇതിനുമുമ്പ് 2022ല്‍ ആണ് സമാന മിസൈല്‍ റഷ്യ പ്രയോഗിച്ചത്. എന്നാല്‍, ഇതേക്കുറിച്ചു റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റയടിച്ച് 2500 കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുള്ള മിസൈല്‍ യാഥാര്‍ഥത്തില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നതാണു വസ്തുത. 2019ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) കരാറില്‍നിന്ന് അമേരിക്ക പിന്‍മാറി. കരാറിന്റെ ഭാഗമായി 500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കരുത് എന്നതായിരുന്നു. ഇതു ലംഘിച്ചെന്നാണു ട്രംപ് ആരോപിക്കുന്നത്. റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. റഷ്യയുടെ 9എം729 മിസൈലിന് ആണവപോര്‍മുനകളുമായി നിര്‍ത്താതെ 2500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നു മിസൈല്‍ ത്രെട്ട് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഒക്‌ടോബര്‍ അഞ്ചിന്…

    Read More »
  • ഭീകരവാദം കയറ്റുമതി ചെയ്യാനുള്ള ശേഷി തീര്‍ന്നു; ഖമേനിയുടെ ആജ്ഞകള്‍ക്കും പഴയ കരുത്തില്ല; അഴിമതിയും അടിച്ചമര്‍ത്തലും എതിരാളികളെന്ന് തിരിച്ചറിയുന്ന പുതുതലമുറ; ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടെ ഇറാന്‍ കടുത്ത തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്; റിയാലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍

    ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ അടിമുടി ചിതറിയതിനു പിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധംകൂടി എത്തിയതോടെ ഇറാന്‍ തകര്‍ച്ചയിലേക്കു നീങ്ങുന്നെന്നു റിപ്പോര്‍ട്ട്. രാജ്യത്തു പ്രതിഷേധങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയുടെ സ്വാധീനത്തിനും ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്.   ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്ന, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തോടെയാണ് യഥാര്‍ഥത്തില്‍ ഇറാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിനു പിന്നാലെ അദ്ദേഹം ഇതിഹാമായി മാറിയെങ്കിലും അതിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്. 2020 ജനുവരിയില്‍ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഖമേനി പിന്‍ഗാമിയായി നിയമിച്ച അദ്ദേഹത്തിന്റെ ജനറല്‍ ഇസ്മായില്‍ ഖാനിക്കുപക്ഷേ അതേ ‘കരിസ്മ’ നിലനിര്‍ത്താനും കഴിഞ്ഞിട്ടില്ല. സാമ്പത്തികമായും ധാര്‍മികമായും തകര്‍ന്ന രാജ്യം ഇസ്ലാമിക വിപ്ലവം കഷ്ടിച്ചു നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇസ്രയേല്‍ ചാരന്‍മാരെന്ന് ആരോപിച്ച് ഒരു വിഭാഗത്തിനെതിരേ വിചാരണയും വധശിക്ഷയും വ്യാപകമാക്കിയത്.   സുലൈമാനി ഒരു സൈനിക കമാന്‍ഡറിനപ്പുറം നയതന്ത്രം, മാനസിക യുദ്ധം,…

    Read More »
  • കപ്പില്‍ മുത്തമിടാന്‍ ഇനി ഒരു ദിനം: ഒമ്പതു വര്‍ഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും; കരീബിയന്‍ കരുത്ത് എത്തുന്നത് തുടര്‍ച്ചയായി മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍; പേസില്‍ ഇടറുമോ ഇന്ത്യ? എന്തൊക്കെയാണ് നേട്ടവും കോട്ടവും?

    മുംബൈ: വനിതാ ലോകകപ്പിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിര്‍ണായക മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും. ഫൈനലില്‍ എത്തുമെന്നു കരുതിയ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും തകര്‍ത്താണ് ഇരു ടീമുകളും ഫൈനലില്‍ കടന്നത്. ഇംഗ്ലണ്ട് അല്ലെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ വരുമെന്നായിരുന്നു അതുവരെയുള്ള പ്രവചനങ്ങളെല്ലാം. കഴിഞ്ഞ ഒമ്പതു വര്‍ഷവും ഈ രീതിക്കു കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍, 2025ലെ ലോകകപ്പ് എല്ലാത്തരം പ്രവചനങ്ങള്‍ക്കും അതീതമായിരുന്നു. പുതിയ ടീം- ഇന്ത്യ അല്ലെങ്കില്‍ സൗത്ത് ആഫ്രിക്ക കപ്പില്‍ ചരിത്രത്തിലാദ്യമായി മുത്തമിടും. ആതിഥേയരായ ഇന്ത്യന്‍ ടീം അടുപ്പിച്ചുള്ള മൂന്നു പരാജയത്തിനുശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുമെന്ന ഘട്ടത്തിലാണ് നിര്‍ണായക കളി പുറത്തെടുത്തത്. കഴിഞ്ഞ ഏഴുവട്ടം വിജയിച്ച് ഓസ്‌ട്രേലിയയെ നേരിടുകയെന്നത് കഠിനമായ ജോലിയായിരുന്നു. എന്നാല്‍, വനിതാ ലോകകപ്പ് ഇന്നുവരെ കാണാത്ത റണ്‍വേട്ടയാണ് ഇന്ത്യ നടത്തിയത്. എന്നാല്‍, സൗത്ത് ആഫ്രിക്ക മികച്ച ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായി അഞ്ചു മത്സരം വിജയിച്ചാണ് അവര്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍, ഇംഗ്ലണ്ടിനോടും (69 റണ്‍സിന് ഓള്‍ ഔട്ട്), ഓസ്‌ട്രേലിയയോടും (97ന് ഓള്‍ ഔട്ട്)…

    Read More »
Back to top button
error: