India

  • ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാം: ഏകീകൃത ഗള്‍ഫ് വിസ അടുത്തവര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി

      റിയാദ്: ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് വിസ അടുത്ത വര്‍ഷം മുതല്‍ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂിസം മന്ത്രി. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് സൗദി ടൂറിസം മന്ത്രി ഏകീകൃത ഗള്‍ഫ് വിസയുടെ പുരോഗതി അറിയിച്ചത്. ജിസിസി രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗള്‍ഫ് സംസ്‌കാരം, വികസിത അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് പ്രധാന ഗള്‍ഫ് വിമാനക്കമ്പനികള്‍ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതില്‍ ഏഴ് കോടി പേര്‍ മാത്രമാണ് ഗള്‍ഫ്…

    Read More »
  • അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം ; ന്യൂയോർക്ക് ചരിത്രത്തിൽ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം മേയർ ; ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു.

    ന്യൂയോർക്ക്:    അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഇത് ഘടികാരങ്ങൾ നിലക്കുന്ന സമയം. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34കാരനായ സൊഹ്‌റാൻ മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്‌റാൻ മംദാനിയുടെ ചരിത്രപരവും അഭിമാനകരവുമായ  നേട്ടം. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ അക്കാദമിഷ്യൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിൽ ന്യൂയോർക്കിലെത്തി. സാർവത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായത്. ന്യൂയോർക്കിലെ സാധാരണക്കാരെയും യുവജനങ്ങളെയും ആകർഷിച്ച മംദാനിയുടെ പ്രചാരണത്തിന് സെനറ്റർ ബെർണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ പിന്തുണ നൽകിയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്തുവന്നതും, ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി.…

    Read More »
  • എഐ വിപണിയില്‍ മത്സരം കടുക്കുന്നു ഇന്ത്യയില്‍ ചാറ്റ് ജി പിടി ഗോ 12 മാസത്തേക്ക് ഫ്രീ ഇന്ത്യന്‍ കളം പിടിക്കാന്‍ ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി ഇന്നുമുതല്‍ ചാറ്റ് ജി പിടി ഗോ സൗജന്യമായി കിട്ടാന്‍ സാധ്യത

      ന്യൂഡല്‍ഹി: ഓഫറുകളുമായി ചാറ്റ് ജി പിടി ഗോ ഇന്ത്യന്‍ എഐ വിപണി പിടിച്ചെടുക്കാനെത്തി. എന്തിനും ഏതിനും ഓഫറുകള്‍ ഉള്ള ഇക്കാലത്ത് ഇനി എഐക്കും ഓഫര്‍. പെര്‍പ്ലെക്സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പണ്‍ എ ഐ യും കളത്തിലിറങ്ങി. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആസ്വദിക്കാനാവുക. ഇതിലൂടെ സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി പി ടി ഗോ ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇന്നുമുതല്‍ സൗജന്യ ഓഫര്‍ ലഭ്യമാകുമെന്നാണ് ചാറ്റ് ജിപിടി വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ചാറ്റ് ജി പി ടി ഗോ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി നല്‍കുന്നുവെന്നും , ഈ സേവനങ്ങള്‍ ഉപയോക്താക്കള്‍ കൂടുതല്‍ പ്രയാജനപ്പെടുത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി പറഞ്ഞു. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നതിനും ഇത്…

    Read More »
  • ടേക്ക് ഓഫിനിടെ അമേരിക്കയില്‍ വിമാനം തകര്‍ന്ന് മൂന്നു മരണം : തകര്‍ന്നുവീണത് കാര്‍ഗോ വിമാനം: 11 പേര്‍ക്ക് പരിക്ക്

      വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെന്റക്കിയില്‍ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നുവീണത്. യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ 1991ല്‍ നിര്‍മിച്ച ഡഗ്ലസ് എം ഡി-11 വിമാനമാണ് വ്യവസായ മേഖലയില്‍ തകര്‍ന്നുവീണത്. മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരം ഗാലണ്‍ ഇന്ധനമുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്.

    Read More »
  • തെളിവുകള്‍ സജ്ജം; വോട്ടു കൊള്ളയില്‍ വീണ്ടും വാര്‍ത്താ സമ്മേളനത്തിന് രാഹുല്‍ ഗാന്ധി; ബിഹാറിലെ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ നിര്‍ണായക നീക്കം; മൂന്നാമത് പൊട്ടുന്ന ബോംബ് എന്ത്? നെഞ്ചിടിപ്പില്‍ കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും

    ന്യൂഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നാം വാര്‍ത്താസമ്മേളനം ഇന്നു നടത്താന്‍ ആലോചന. പുതിയ വെളിപ്പെടുത്തലുകള്‍ക്കുള്ള തെളിവുകള്‍ സജ്ജമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് കോണ്‍ഗ്രസ് നീക്കം. ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി അനുകൂല വോട്ടുകള്‍ എങ്ങനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നും രണ്ടാം വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നുമാണ് തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ട് കൊള്ള വിവരങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പുറമെ ഹരിയാനയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെയും ഗുജറാത്തിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ട് കൊള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് ശേഖരിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പു വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ലക്‌നൗവില്‍നിന്നുള്ള ആദിത്യ ശ്രീവാസ്തവ ആയിരുന്നു.…

    Read More »
  • ഇനി രക്ഷകന്‍ ക്രിസ്തു മാത്രം; കന്യാമറിയത്തെ ‘സഹരക്ഷക’യെന്നു വിശേഷിപ്പിക്കരുതെന്നു വത്തിക്കാന്‍ നിര്‍ദേശം; ഉത്തരവ് അംഗീകരിച്ച് ലിയോ മാര്‍പാപ്പ; ‘ക്രൂശിക്കപ്പെട്ടതിലൂടെ ലോകരക്ഷകനായത് യേശുക്രിസ്തു, ദൈവപുത്രനു ജന്‍മം നല്‍കിയതിലൂടെ മറിയം മോചനത്തിന്റെ വാതായനം തുറന്നു’

    വത്തിക്കാന്‍: ക്രിസ്തു അമ്മയായ മറിയത്തില്‍നിന്ന് ജ്ഞാനത്തിലേക്കുള്ള വാക്കുകള്‍ കേട്ടെങ്കിലും ലോകത്തെ അന്ത്യവിധിയില്‍നിന്നു രക്ഷിക്കാന്‍ സഹായിച്ചില്ലെന്നു വത്തിക്കാന്‍. ലോകത്തിന്റെ ‘സഹ-വീണ്ടെടുപ്പുകാരി’യെന്നു വിശേഷിപ്പിക്കരുതെന്നും പോപ്പ് ലിയോ അംഗീകരിച്ച വത്തിക്കാന്റെ ഉന്നത സൈദ്ധാന്തിക ഓഫീസിന്റെ ഉത്തരവില്‍ പറയുന്നു. ലോകത്തെ 1.4 ബില്യണ്‍ കത്തോലിക്കരെ അഭിസംബോധന ചെയ്യുന്നതാണ് ഉത്തരവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്തു മാത്രമാണ് ലോകത്തെ രക്ഷിച്ചതെന്ന പുതിയ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മുതിര്‍ന്ന സഭാ നേതാക്കളെ ആശയക്കുഴപ്പത്തിലാക്കിയ ആന്തരിക ചര്‍ച്ചയ്ക്കും പുതിയ നിര്‍ദേശം അവസാനം കുറിക്കും. അടുത്തിടെ നിയമിതരായ പോപ്പുമാര്‍ക്കിടയില്‍പോലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ‘സഹരക്ഷകയെന്ന പ്രയോഗം യോജിക്കുന്നതല്ലെന്നും കടുത്ത ആശയക്കുഴപ്പത്തിനും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അസന്തുലിതാവസ്ഥയുണ്ടാക്കാനും ഇതിടയാക്കുന്നെ’ന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രൂശിക്കപ്പെട്ടതിലൂടെ ക്രിസ്തുവാണ് ലോകത്തെ രക്ഷിച്ചത് എന്നതാണു ക്രൈസ്തവ വിശ്വാസം. ദൈവത്തിന്റെ അമ്മയായ മേരിയും ലോകത്തെ രക്ഷിക്കാന്‍ ക്രിസ്തുവിനെ സഹായിച്ചിട്ടുണ്ടെന്ന വാദം നൂറ്റാണ്ടുകളായി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയും ‘സഹരക്ഷകയെന്ന’ പദത്തെ എതിര്‍ത്തിരുന്നു. അത് വിഡ്ഢിത്തം നിറഞ്ഞ ആശയമെന്നായിരുന്നു അദ്ദേഹം…

    Read More »
  • ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി അന്തരിച്ചു; അമേരിക്ക കണ്ട ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ്; ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍

    വാഷിങ്ടണ്‍: ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി (84) അന്തരിച്ചു. യുഎസിന്റെ 46ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാര്‍ഡ് ബ്രൂസ് ചിനി എന്ന ഡിക് ചിനി. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന 2001- 2009 കാലത്താണ് ഡിക് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. യുഎസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് എന്നായിരുന്നു ഡിക് ചെനി വിലയിരുത്തപ്പെട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 2003ലെ ഇറാഖ് അധിനിവേശത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ചെനി. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപണമുയര്‍ത്തിയ പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ അത്തരത്തിലുള്ള ഒരായുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദം പൊളിച്ചു. ചെനിയും പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്ഫെല്‍ഡുമാണ് 2003 മാര്‍ച്ചില്‍ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികള്‍. 2001 സെപ്റ്റംബര്‍ 11ന് അല്‍ ക്വയ്ദ അമേരിക്കയില്‍ നടത്തിയ ആക്രമണത്തിന് ഇറാഖുമായി ബന്ധമുണ്ട് എന്നായിരുന്നു അന്ന് ചെനിയുടെ വാദം. എന്നാല്‍…

    Read More »
  • ‘അഡ്മിന്‍ 123’ എന്ന ഡിഫോള്‍ട്ട് പാസ്വേര്‍ഡ് മാറ്റിയില്ല, പ്രസവാശുപത്രിയിലെ ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു ; ഭാഗികമായി വസ്ത്രം മാറിയ സ്ത്രീകളുടെ ക്ലിപ്പുകള്‍; ടെലിഗ്രാമില്‍ വില്‍പ്പനയ്ക്ക് വെച്ചു

    ന്യൂഡല്‍ഹി: ഒരു ഡിജിറ്റല്‍ പാസ്‌വേഡ് ഉണ്ടാക്കിയ പൊല്ലാപ്പ് രാജ്യത്തെ ഒരു ആശുപത്രിയിലെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ എത്താന്‍ കാരണമായി. ഒരു ഡിജിറ്റല്‍ സുരക്ഷാ വീഴ്ചയാണ് ഗുജറാത്തിലെ രാജ്കോട്ടിലെ ഒരു പ്രസവാശുപത്രിയില്‍ ഗൈനക്കോളജിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പോണ്‍ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ കാരണമായതെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തി. ‘അഡ്മിന്‍ 123’ എന്ന ഡിഫോള്‍ട്ട് പാസ്വേര്‍ഡ് മാറ്റാതിരുന്നതാണ് പ്രശ്‌നമായത്. ഫെബ്രുവരിയില്‍ രാജ്കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോമാണ് പാസ്‌വേഡ് മാറ്റാതെ കുഴപ്പത്തിലായത്. ഭാഗികമായി വസ്ത്രം മാറിയ സ്ത്രീകളുടെ ക്ലിപ്പുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തത് വന്‍ വിവാദമായി മാറിയിരിക്കുകയാണ്. തങ്ങളുടെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതായി ആശുപത്രി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. ഹാക്കിംഗിന് പിന്നിലുള്ള ചിലരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, കുറഞ്ഞത് ജൂണ്‍ വരെ വീഡിയോകള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നു. അന്വേഷ ണത്തില്‍, ആശുപത്രിയുടെ സിസിടിവി ഡാഷ്ബോര്‍ഡ് ഡല്‍ഹി, പൂനെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലായി…

    Read More »
  • കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ക്രൂരബലാത്സംഗം നടത്തിയ സംഭവം ; ഇരയെ കണ്ടെത്തിയത് സംഭവസ്ഥലത്ത് നിന്നും ഒരു കി.മീ. അകലെ ആള്‍താമസമില്ലാത്ത സ്ഥലത്ത് ; കുറ്റവാളികളെ പിടികൂടിയത് ഏറ്റുമുട്ടലില്‍ കാലില്‍ വെടിവെച്ച്

    കോയമ്പത്തൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരയെ പോലീസ് കണ്ടെത്തിയത് രാത്രി മുഴുവന്‍ തെരഞ്ഞതിന് ശേഷം. പരിക്കേറ്റ സുഹൃത്ത് വിളിച്ചത് അനുസരിച്ചായിരുന്നു പോലീസ് എത്തിയത്. രാത്രി 11 മണിക്ക് നടന്ന സംഭവത്തില്‍ പുലര്‍ച്ചെ നാലു മണി വരെ തെരഞ്ഞ ശേഷമായിരുന്നു പോലീസിന് ആളൊഴിഞ്ഞ പ്രദേശത്ത കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്താനായത്. അവശനിലയിലായിരുന്ന യുവതിയെ അപ്പോള്‍ തന്നെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാറിന്റെ വിന്‍ഡോഗ്ളാസ് തകര്‍ത്ത് സുഹൃത്തിനെ ആക്രമിച്ച ശേഷം ഇരയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററോളം മാറി ആളൊഴിഞ്ഞ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിച്ച് അക്രമികള്‍ മാറിമാറി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയും സുഹൃത്തും ഇരുന്ന് വര്‍ത്തമാനം, പറയുകയായിരുന്ന കാറിന് പിന്നില്‍ ഒരു മോപ്പഡിലായിരുന്നു അക്രമികള്‍ എത്തിയത്. ഈ മോപ്പഡ് പിന്നീട് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. മോഷ്ടിച്ചതായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. പീലാമേട് പോലീസായിരുന്നു തെരച്ചില്‍ നടത്തിയത്. പോലീസ് വെടിവെച്ച അക്രമികളെ കോയമ്പത്തൂര്‍…

    Read More »
  • എംബിഎയുമില്ല ബിസിനസ് ഡിഗ്രിയുമില്ല, മുമ്പ് തട്ടുകട നടത്തിപോലും പരിചയമില്ല ; പക്ഷേ മുംബൈയിലെ ഈ ദമ്പതികള്‍ ദോശ വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത്് ഒരു കോടി രൂപ ; വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വരെ ആരാധകര്‍

    മുംബൈ: എംബിഎ അല്ലെങ്കില്‍ റസ്റ്റോറന്റ് പരിചയമില്ലാത്ത ഈ മുംബൈ ദമ്പതികള്‍ ദോശ വിറ്റുകൊണ്ട് പ്രതിമാസം സമ്പാദിക്കുന്നത് ഒരുകോടി രൂപ. മുബൈയിലെ തിരക്കേറിയ ഒരു തെരുവില്‍ ഒരു ചെറിയ ദോശ സ്റ്റാള്‍ പ്രതിമാസം ചെയ്യുന്നത് ഒരു കോടി രൂപയുടെ ബിസിനസ്. ആ ആവേശകരമായ തവയ്ക്ക് പിന്നില്‍ വീട് പോലെ രുചിയുള്ളതും ജീവിതം മാറ്റാന്‍ തക്ക ശക്തമായ ആത്മവിശ്വാസവുമുള്ള ഒരു പാചകക്കുറിപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരുകാലത്ത് നഗരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ദാവന്‍ഗെരെ ശൈലിയിലുള്ള ദോശ കണ്ടെത്താന്‍ പാടുപെട്ട മുംബൈ ദമ്പതികള്‍ ഇപ്പോള്‍ എല്ലാ മാസവും ഏകദേശം ഒരു കോടി രൂപ സമ്പാദിക്കുന്ന ഒരു ഭക്ഷണ ബ്രാന്‍ഡ് നിര്‍മ്മിച്ചു. എംബിഎ, റസ്റ്റോറന്റ് പശ്ചാത്തലം അല്ലെങ്കില്‍ നിക്ഷേപക ഫണ്ടിംഗ് ഇല്ലാതെ, അഖില്‍ അയ്യരും ശ്രിയ നാരായണയും അവരുടെ നല്ല ശമ്പളമുള്ള ജോലികള്‍ ഉപേക്ഷിച്ച് ഒരു ചെറിയ ദോശ കഫേ തുറന്നു, അത് വൈറലായ വിജയഗാഥയായി വളര്‍ന്നു. വിവാഹം കഴിഞ്ഞ് താമസിയാതെ, ഇരുവരും മുംബൈയിലേക്ക് താമസം മാറി, വീട്ടില്‍…

    Read More »
Back to top button
error: