ഇനി രക്ഷകന്‍ ക്രിസ്തു മാത്രം; കന്യാമറിയത്തെ ‘സഹരക്ഷക’യെന്നു വിശേഷിപ്പിക്കരുതെന്നു വത്തിക്കാന്‍ നിര്‍ദേശം; ഉത്തരവ് അംഗീകരിച്ച് ലിയോ മാര്‍പാപ്പ; ‘ക്രൂശിക്കപ്പെട്ടതിലൂടെ ലോകരക്ഷകനായത് യേശുക്രിസ്തു, ദൈവപുത്രനു ജന്‍മം നല്‍കിയതിലൂടെ മറിയം മോചനത്തിന്റെ വാതായനം തുറന്നു’

വത്തിക്കാന്‍: ക്രിസ്തു അമ്മയായ മറിയത്തില്‍നിന്ന് ജ്ഞാനത്തിലേക്കുള്ള വാക്കുകള്‍ കേട്ടെങ്കിലും ലോകത്തെ അന്ത്യവിധിയില്‍നിന്നു രക്ഷിക്കാന്‍ സഹായിച്ചില്ലെന്നു വത്തിക്കാന്‍. ലോകത്തിന്റെ ‘സഹ-വീണ്ടെടുപ്പുകാരി’യെന്നു വിശേഷിപ്പിക്കരുതെന്നും പോപ്പ് ലിയോ അംഗീകരിച്ച വത്തിക്കാന്റെ ഉന്നത സൈദ്ധാന്തിക ഓഫീസിന്റെ ഉത്തരവില്‍ പറയുന്നു. ലോകത്തെ 1.4 ബില്യണ്‍ കത്തോലിക്കരെ അഭിസംബോധന ചെയ്യുന്നതാണ് ഉത്തരവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ്തു മാത്രമാണ് ലോകത്തെ രക്ഷിച്ചതെന്ന പുതിയ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മുതിര്‍ന്ന സഭാ നേതാക്കളെ ആശയക്കുഴപ്പത്തിലാക്കിയ ആന്തരിക ചര്‍ച്ചയ്ക്കും പുതിയ നിര്‍ദേശം അവസാനം കുറിക്കും. അടുത്തിടെ നിയമിതരായ പോപ്പുമാര്‍ക്കിടയില്‍പോലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
‘സഹരക്ഷകയെന്ന പ്രയോഗം യോജിക്കുന്നതല്ലെന്നും കടുത്ത ആശയക്കുഴപ്പത്തിനും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അസന്തുലിതാവസ്ഥയുണ്ടാക്കാനും ഇതിടയാക്കുന്നെ’ന്നും നിര്‍ദേശത്തില്‍ പറയുന്നു.
ക്രൂശിക്കപ്പെട്ടതിലൂടെ ക്രിസ്തുവാണ് ലോകത്തെ രക്ഷിച്ചത് എന്നതാണു ക്രൈസ്തവ വിശ്വാസം. ദൈവത്തിന്റെ അമ്മയായ മേരിയും ലോകത്തെ രക്ഷിക്കാന്‍ ക്രിസ്തുവിനെ സഹായിച്ചിട്ടുണ്ടെന്ന വാദം നൂറ്റാണ്ടുകളായി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയും ‘സഹരക്ഷകയെന്ന’ പദത്തെ എതിര്‍ത്തിരുന്നു. അത് വിഡ്ഢിത്തം നിറഞ്ഞ ആശയമെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. അമ്മ തനിക്കുവേണ്ടി ഒന്നും മകനില്‍നിന്ന് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ഗാമിയായിരുന്ന ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പയും ആശയത്തെ എതിര്‍ത്തു. ജോണ്‍പോള്‍ രണ്ടാമന്‍ പക്ഷേ മാതാവിനെ പിന്തുണച്ചു. എന്നാല്‍, 1990കളുടെ മധ്യംമുതല്‍ ഇത്തരമൊരു പ്രയോഗം അദ്ദേഹം നിര്‍ത്തി.
മനുഷ്യനും ദൈവത്തിനും ഇടയിലെ മധ്യസ്ഥയെന്ന നിലയിലാണ് പുതിയ വത്തിക്കാന്‍ നിര്‍ദേശം ഉപയോഗിക്കുന്നത്. ദൈവത്തിനു ജന്‍മം നല്‍കിയതിലൂടെ മനുഷ്യന്‍ കാത്തിരുന്ന മോചനത്തിലേക്കുള്ള വാതിലുകള്‍ തുറക്കുകയായിരുന്നു എന്നും വത്തിക്കാന്‍ പറയുന്നു.






