‘അഡ്മിന്‍ 123’ എന്ന ഡിഫോള്‍ട്ട് പാസ്വേര്‍ഡ് മാറ്റിയില്ല, പ്രസവാശുപത്രിയിലെ ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു ; ഭാഗികമായി വസ്ത്രം മാറിയ സ്ത്രീകളുടെ ക്ലിപ്പുകള്‍; ടെലിഗ്രാമില്‍ വില്‍പ്പനയ്ക്ക് വെച്ചു

ന്യൂഡല്‍ഹി: ഒരു ഡിജിറ്റല്‍ പാസ്‌വേഡ് ഉണ്ടാക്കിയ പൊല്ലാപ്പ് രാജ്യത്തെ ഒരു ആശുപത്രിയിലെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ എത്താന്‍ കാരണമായി. ഒരു ഡിജിറ്റല്‍ സുരക്ഷാ വീഴ്ചയാണ് ഗുജറാത്തിലെ രാജ്കോട്ടിലെ ഒരു പ്രസവാശുപത്രിയില്‍ ഗൈനക്കോളജിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പോണ്‍ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ കാരണമായതെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തി. ‘അഡ്മിന്‍ 123’ എന്ന ഡിഫോള്‍ട്ട് പാസ്വേര്‍ഡ് മാറ്റാതിരുന്നതാണ് പ്രശ്‌നമായത്.
ഫെബ്രുവരിയില്‍ രാജ്കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോമാണ് പാസ്‌വേഡ് മാറ്റാതെ കുഴപ്പത്തിലായത്. ഭാഗികമായി വസ്ത്രം മാറിയ സ്ത്രീകളുടെ ക്ലിപ്പുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തത് വന്‍ വിവാദമായി മാറിയിരിക്കുകയാണ്. തങ്ങളുടെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതായി ആശുപത്രി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു.
ഹാക്കിംഗിന് പിന്നിലുള്ള ചിലരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, കുറഞ്ഞത് ജൂണ്‍ വരെ വീഡിയോകള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നു. അന്വേഷ ണത്തില്‍, ആശുപത്രിയുടെ സിസിടിവി ഡാഷ്ബോര്‍ഡ് ഡല്‍ഹി, പൂനെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം ഹാക്ക് ചെയ്യപ്പെട്ട 80 ഡാ ഷ്ബോര്‍ഡുകളില്‍ ഒന്നാണെന്ന് കണ്ടെത്തി. ഏകദേശം 2024 മുതല്‍ ഉടനീളമുള്ള ആശുപ ത്രി യിലെ ദൃശ്യങ്ങള്‍, അതുപോലെ സ്‌കൂളുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സിനിമാ ശാല കള്‍, ഫാക്ടറികള്‍, വീടുകള്‍ എന്നിവിടങ്ങളിലെ റെക്കോര്‍ഡിംഗുകളും ഹാക്കര്‍മാര്‍ക്ക് ലഭിച്ചു.
ഭൂരിഭാഗവും, ആശുപത്രി ഉള്‍പ്പെടെ, സിസിടിവി ഡാഷ്ബോര്‍ഡിന്റെ ഡിഫോള്‍ട്ട് പാസ്വേര്‍ഡ് അതായത് നിലനിര്‍ത്തിയതാണ് കുഴപ്പമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹാക്കര്‍മാര്‍ ഈ സിസ്റ്റങ്ങളിലേക്ക് പ്രവേശനം നേടാനായി വാക്കുകളുടെയും അക്കങ്ങളുടെയും ചിഹ്നങ്ങളുടെയും കോമ്പിനേഷനുകള്‍ ഉപയോഗിച്ച് ‘ബ്രൂട്ട് ഫോഴ്സ് ആക്രമണം’ നടത്തി. പാസ്വേര്‍ഡ് വളരെ ലളിതമായതിനാല്‍ താരതമ്യേന കുറഞ്ഞ പ്രയത്‌നത്തില്‍ തന്നെ ഡാഷ്ബോര്‍ഡുകള്‍ ഹാക്ക് ചെയ്യാന്‍ കഴിഞ്ഞു.






