Breaking NewsIndiaLead NewsNEWSWorld
ടേക്ക് ഓഫിനിടെ അമേരിക്കയില്‍ വിമാനം തകര്‍ന്ന് മൂന്നു മരണം : തകര്‍ന്നുവീണത് കാര്‍ഗോ വിമാനം: 11 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെന്റക്കിയില്‍ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നുവീണത്. യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ 1991ല്‍ നിര്‍മിച്ച ഡഗ്ലസ് എം ഡി-11 വിമാനമാണ് വ്യവസായ മേഖലയില്‍ തകര്‍ന്നുവീണത്.
മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരം ഗാലണ്‍ ഇന്ധനമുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്.






