India
-
ഇറാന്‍ യുദ്ധം: ട്രംപിന്റെ ഗാസ പദ്ധതികള്‍ പാളുന്നു; മിസൈലിന് ഇരയായത് കോടികള്‍ വാഗ്ദാനം ചെയ്ത ഗള്‍ഫ് രാജ്യങ്ങള്‍; താത്കാലിക പ്രതിസന്ധിയെന്ന് വൈറ്റ് ഹൗസ്; ആക്രമണം നിര്‍ത്താതെ ഇസ്രയേല്‍
ജെറുസലേം/കെയ്റോ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഗാസ പദ്ധതിക്കായുള്ള ട്രംപിന്റെ ചര്‍ച്ചകള്‍ മുടങ്ങിയെന്നു വെളിപ്പെടുത്തല്‍. ട്രംപിന്റെ പ്രധാന വിദേശനയമായി ഉയര്‍ത്തിക്കാട്ടിയ പദ്ധതി, പശ്ചിമേഷ്യന്‍ സമാധാന പദ്ധതികളെയാകെ തടസപ്പെടുത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ നിന്ന് ട്രംപ് ശതകോടിക്കണക്കിന് ഡോളറിന്റെ വാഗ്ദാനങ്ങള്‍ ഉറപ്പാക്കി ഒരു മാസം തികയുന്നതിന് മുമ്പാണ് യുദ്ധം. സംഘര്‍ഷം വ്യാപിച്ചതോടെ ഈ രാജ്യങ്ങളും ഇറാന്റെ ആക്രമണ ഭീഷണിയിലാണ്. ഹമാസ് പോരാളികള്‍ പൊതുമാപ്പിന് പകരമായി ആയുധങ്ങള്‍ താഴെവെക്കുമോ എന്നതിനെ ആശ്രയിച്ചാണ് ട്രംപിന്റെ ഗാസ പദ്ധതി നിലനില്‍ക്കുന്നത്. പുനര്‍നിര്‍മ്മാണത്തിനും ഇസ്രായേല്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനും വഴിയൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആയുധം ഉപേക്ഷിക്കുന്നതിനായി വൈറ്റ് ഹൗസ് മധ്യസ്ഥര്‍ ഇസ്രായേലിനും ഹമാസിനും ഇടയില്‍ രഹസ്യ ചര്‍ച്ചകളും നടത്തിയിരുന്നു. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതോടെ ഈ വിഷയത്തിലും മറ്റ് കാര്യങ്ങളിലുമുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ദൗത്യത്തിനായി പണം വാഗ്ദാനം…
Read More » -
ഇന്ത്യ ക്രിക്കറ്റിനെ നശിപ്പിച്ചു; ഇന്ത്യയുടെ കളി അയല്‍പക്കത്തെ പണക്കാരനായ കുട്ടിയെ പോലെ; പാവങ്ങളെ വിളിച്ചു വരുത്തി തോല്‍പ്പിക്കും! അക്തറിനെ ചൊടിപ്പിച്ചത് ന്യൂസിലന്‍ഡിന്റെ തോല്‍വി?
ബംഗ്ലാദേശ്: ഇന്ത്യയുടെ ആധിപത്യം ക്രിക്കറ്റിനെ അടിമുടി നശിപ്പിച്ചെന്നു മുന്‍ പാക് ഫാസ്റ്റ് ബോളര്‍ ഷോയിബ് അക്തര്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു പ്രതികരണം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഭൂരിഭാഗം ക്രിക്കറ്റ് വിദഗ്ധരും ഇന്ത്യയുടെ കുറ്റമറ്റ പ്രകടനത്തെ പ്രശംസിച്ചപ്പോള്‍, ടാപ്മാഡ് ഷോയായ ‘ഗെയിം ഓണ്‍ ഹായ്’-ല്‍ (Game On Hai) ഷോയിബ് അക്തര്‍ ടീമിനെ വിമര്‍ശിച്ചു. അയല്‍പക്കത്തെ കളിയില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു ‘പണക്കാരനായ കുട്ടിയെപ്പോലെയാണ്’ ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ‘അയല്‍പക്കത്ത് ഒരു പണക്കാരനായ കുട്ടിയുണ്ടാകുന്നത് പോലെയാണിത്, അവന്‍ പാവപ്പെട്ട കുട്ടികളെയെല്ലാം വിളിച്ച് പറയും, ‘വരൂ, നമുക്ക് ക്രിക്കറ്റ് കളിക്കാം.’ ഇത് തന്നെയാണ് ഇന്ത്യ ഞങ്ങളോട് ചെയ്യുന്നത്. എട്ട് ടീമുകളില്‍ അവര്‍ നാലെണ്ണം നിലനിര്‍ത്തുന്നു, ആ നാലില്‍ നിന്ന് മൂന്നെണ്ണത്തിനെ വീണ്ടും വിളിച്ച് മുന്നോട്ട് പോകുന്നു, എന്നിട്ട് അവര്‍ പറയുന്നു, ‘നോക്കൂ,…
Read More » -
(no title)
വാഷിങ്ടൺ: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്ത് യുഎസ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. ആഴ്ചകളായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെ തൊട്ടിരുന്നില്ല. എന്നാൽ, നിലവിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദ്വീപിനെ ആക്രമിക്കുന്നതിലൂടെ ഇറാന്റെ ശ്രദ്ധ തന്ത്രപ്രധാനമായ കേന്ദ്രം സംരക്ഷിക്കുന്നതിലേക്ക് മാറും. ഇറാന്റെ പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ആണവ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ വേണ്ടിയുള്ള പ്രത്യേക സൈനിക നീക്കങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ…
Read More » -
‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത് വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിന്റെ താരമായ മലയാളി താരം സഞ്ജു സാംസണ് സ്വീകരണം ഒരുക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സഞ്ജുവിനെ ആദരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സഞ്ജു കേരളത്തിന്റെ പുത്രനും അഭിമാനവുമാണെന്ന് മന്ത്രി പറഞ്ഞു. കരിയറിൽ പലപ്പോഴും മാറ്റിനിർത്തപ്പെട്ടപ്പോഴും തളരാതെ പോരാടിയ സഞ്ജുവിന്റെ കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു. ‘ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി സഞ്ജു ഇപ്പോള്‍ മാറിയിരിക്കുന്നു. കേരളത്തിനും അതിൽ അഭിമാനിക്കാം, കേരളത്തിന്റെ പുത്രനാണ്. ക്രിക്കറ്റിന്റെ സെലക്ഷനിലുൾപ്പെടെ പലപ്പോഴും പരാതി ഉയർന്നു വരാറുണ്ട്. അങ്ങനെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണ് സഞ്ജു. സഞ്ജുവിന്‍റെ ആത്മാർഥതയും പരിശ്രമവും കൊണ്ടാണ് ലോകശ്രദ്ധ നേടിയത്. ആ നേട്ടത്തില്‍ സഞ്ജുവിനെ സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. സഞ്ജുവിന്‍റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.‘– മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് സഞ്ജു.…
Read More » -
‘വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്?‘ വിജയ്ക്ക് സിബിഐ സമൻസ് ; വീണ്ടും ചോദ്യം ചെയ്യൽ; മാർച്ച് 10 ന് നേരിട്ട് ഹാജരാകണം
ചെന്നൈ ∙ കരൂർ ദുരന്തത്തിൽ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 10ന് ഹാജരാകാനാണ് നിർദേശം. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്ക്ക് സിബിഐ സമൻസ് അയച്ചത്. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. നിശ്ചയിച്ചതിലും ഏഴു മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്, വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അധ്യക്ഷൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നടപടികൾ സ്വീകരിച്ചു, സംഭവത്തിനു ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്നീ കാര്യങ്ങളാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിമർശനങ്ങളും സമ്മർദ…
Read More » -
കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം; സഖ്യയോഗത്തിൽ നീരസം പ്രകടമാക്കി ഇടതുനേതാക്കൾ
ന്യൂഡൽഹി: കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഇന്ത്യ സഖ്യ യോഗത്തിൽ ഇടത് എംപി മാർ. ഡൽഹിയിൽ ഇന്നുചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇടത് നേതാക്കളായ പി. സന്തോഷ് കുമാറും ജോൺ ബ്രിട്ടാസും തങ്ങളുടെ അതൃപ്‌തി അറിയിച്ചത്. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ രാവിലെ ചേർന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇടത് നേതാക്കൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അതൃപ്‌തി അറിയിച്ചത്. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് യോഗമെന്നും അതിൽ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഈ വിഷയത്തിലും വിശദമായ ചർച്ചയാകാമെന്ന് കെ.സി. വേണുഗോപാലും വ്യക്തമാക്കി.…
Read More » -
തൃഷയെ വീട്ടിൽ പൂട്ടിയിടണമെന്ന പരാമർശം: രൂക്ഷ പ്രതികരണവുമായ് നടി; ഖേദപ്രകടനം നടത്തി പാർഥിപൻ; ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’
ചെന്നൈ: തനിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിനെതിരേ നടി തൃഷ രംഗത്തെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ആർ. പാർഥിപൻ. അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്‌നം ചിത്രം ‘പൊന്നിയിൻ സെൽവനി’ൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം പാർഥിപൻ നടത്തിയത്. അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെയാണ്, പാർഥിപൻ ഖേദം പ്രകടിപ്പിച്ചത്. ‘സഹായി വഴി ഒരു വ്യക്തിയിൽനിന്ന് ലഭിച്ച അഭ്യർഥനയെത്തുടർന്ന് ഒരു പരിപാടിയിൽ എന്റെ പേരും ചിത്രവും അവസാനനിമിഷം ഉൾപ്പെടുത്തിയതായി സംഘാടകരിൽനിന്ന് അറിയാൻ സാധിച്ചു. മൈക്രോഫോൺ ഒരു പരാമർശത്തെ ബൗദ്ധികമോ ഹാസ്യാത്മകമോ ആക്കില്ല. വിഡ്ഢിത്തം ഉറക്കെ കേൾപ്പിക്കുകമാത്രമാണ് അത് ചെയ്യുന്നത്. അറിവില്ലായ്മയിൽനിന്നുണ്ടാവുന്ന ക്രൂരമായ വാക്കുകൾ, ആരെ ലക്ഷ്യം വെക്കുന്നോ അവരേക്കാൾ സംസാരിക്കുന്ന വ്യക്തിയെയാണ് വെളിപ്പെടുത്തുന്നത്’, എന്നായിരുന്നു തൃഷയുടെ പ്രതികരണം. നടിയുടെ ഈ പ്രതികരണത്തിനു പിന്നാലെയാണ് പാർഥിപന്റെ ഖേദപ്രകടനം. ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’, പാർഥിപൻ പറഞ്ഞു ‘കുന്ദവയെ കുറച്ച്…
Read More » -
ആര്‍ത്തിരമ്പും നീലക്കടല്‍ സാക്ഷി! മൂന്നാംവട്ടവും ഇന്ത്യ! റണ്‍മല താണ്ടിയ കിവിസ് 96 റണ്‍സ് അകലെ വീണു; സഞ്ജു വീണ്ടും താരം; സിക്‌സറോടു സിക്‌സര്‍
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യയുടെ മിന്നും പ്രകടനം. 2026 മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെ റണ്‍സിനു 96 തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ തോല്‍വിയെന്ന ശാപവും ഇന്ത്യ മറികടന്നു. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതിയും സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ചാംപ്യന്‍ ടീമെന്ന റെക്കോര്‍ഡും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി, ഇപ്പോള്‍ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്,…
Read More » -
കളിച്ചത് അഞ്ചു മത്സരം മാത്രം; കോലിയെ മറികടന്ന് സഞ്ജു സാംസണ്‍; റെക്കോര്‍ഡ് ഇങ്ങെടുത്തു; ഏറ്റവും കൂടുതല്‍ സിക്‌സര്‍ തൂക്കിയതും സഞ്ജു
ബംഗളുരു: കഴിഞ്ഞ ലോകകപ്പില്‍ മുഴുവന്‍ ബെഞ്ചിലിരുത്തിയെങ്കിലും ഇക്കുറി ആവശ്യം വന്നപ്പോള്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ച് ഉയിര്‍ത്തെഴുന്നേല്‍പിച്ചു സഞ്ജു സാംസണ്‍. 89 റണ്‍സാണ് ലോകകപ്പ് ഫൈനലില്‍ സഞ്ജു നേടിയത്. ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗമുയര്‍ത്തിയ ഇന്നിങ്‌സ്്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. എട്ട് സിക്‌സും അഞ്ച് ഫോറും സഹിതമാണ് ഇന്നിങ്‌സ്. ഇന്ത്യയുടെ ടോപ്പ് സ്‌കോററായതിനൊപ്പം റെക്കോര്‍ഡുകളും തൂക്കിയ ഇന്നിങ്‌സാണ് ഫൈനലില്‍ സഞ്ജുവിന്റേത്. ഫൈനലില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ കിവീസിനെ അടിച്ചൊതുക്കി എന്നു പറയാം. ടോപ്പ് ഓര്‍ഡറിലെ മൂന്നു താരങ്ങളും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്നു ബാറ്റ്‌സമാന്‍മാരും അര്‍ധ സെഞ്ചറി നേടുന്നത്. ഇന്ത്യയുടെ ഫൈനലിലെ ഉയര്‍ന്ന സ്‌കോര്‍ എന്നതിനൊപ്പം ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് സഞ്ജുവിന്റെ 89 റണ്‍സ്. 2016 ല്‍ മാര്‍ലോണ്‍ സാമുല്‍സ് നേടിയ 85 നോട്ടൗട്ട്, 2021 കെയിന്‍ വില്യംസണ്‍ നേിയ 85 റണ്‍സ് എന്നിവ…
Read More » -
കുടുംബവഴക്ക്, മരുമകനെതിരെ പോലീസിൽ പരാതി നൽകാനിറങ്ങിയ അമ്മായിയമ്മയുടെ മൂക്ക് കത്രികയ്ക്ക് അറുത്തെടുത്ത് അതുമായി സ്ഥലംവിട്ടു, കേസെടുത്ത് പോലീസ്, പ്രതിക്കായി തെരച്ചിൽ
ജയ്പുർ: കുടുംബവഴക്കിനെത്തുടർന്ന് മരുമകൻ അമ്മായിയമ്മയുടെ മൂക്ക് കത്രികകൊണ്ട് മുറിച്ചു, പിന്നാലെ അറുത്ത ഭാഗവുമായി സ്ഥലം വിടുകയും ചെയ്തു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കുടുംബവഴക്കിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ മരുമകൻ സോഹൻലാലിനെതിരെ പരാതി നൽകാൻ അമ്മായിയമ്മ കെയ്‌ലി ദേവി പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പിന്നാലെയെത്തി മരുമകൻ ആക്രമിച്ചുവെന്ന് അമ്മായിയച്ഛൻ ബാബുലാൽ ഖിചാഡ് പരാതി നൽകി. അതേസമയം ആറ് കൊല്ലം മുൻപായിരുന്നു സോഹൻലാലും സരിതയുമായുള്ള വിവാഹം. കഴിഞ്ഞ ഒരു വർഷത്തോളമായി ദമ്പതിമാർ കുടുംബപ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു, ഇതിനിടെ സരിത ഭർത്താവിൽ നിന്ന് അകന്നു താമസിക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ സമൂഹതലത്തിൽ പഞ്ചായത്ത് യോഗങ്ങളും നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ മരുമകനെതിരെ പരാതി നൽകാൻ സർവാന പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കെയ്‌ലി ദേവി തീരുമാനിച്ചു. വൈകുന്നേരം 5 മണിയോടെ, അവർ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ, സോഹൻലാൽ അവരെ ആക്രമിക്കുകയും കത്രികകൊണ്ട്…
Read More »