Breaking NewsIndiaKeralaLead NewsNEWSpolitics

കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം; സഖ്യയോ​ഗത്തിൽ നീരസം പ്രകടമാക്കി ഇടതുനേതാക്കൾ

ന്യൂഡൽഹി: കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഇന്ത്യ സഖ്യ യോഗത്തിൽ ഇടത് എംപി മാർ. ഡൽഹിയിൽ ഇന്നുചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇടത് നേതാക്കളായ പി. സന്തോഷ് കുമാറും ജോൺ ബ്രിട്ടാസും തങ്ങളുടെ അതൃപ്‌തി അറിയിച്ചത്.

പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ രാവിലെ ചേർന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇടത് നേതാക്കൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അതൃപ്‌തി അറിയിച്ചത്. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

Signature-ad

എന്നാൽ, പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് യോഗമെന്നും അതിൽ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഈ വിഷയത്തിലും വിശദമായ ചർച്ചയാകാമെന്ന് കെ.സി. വേണുഗോപാലും വ്യക്തമാക്കി. അതേസമയം, ഈ വിവാദം കോൺഗ്രസ്, ഇടത് നേതാക്കൾ പരസ്പരം ചർച്ചചെയ്ത് പരിഹരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റ് നേതാക്കൾ ആവശ്യപ്പെട്ടു.

പ്രതികക്ഷ നേതാവ് വി.ഡി സതീശൻ നേതൃത്വം നല്കിയ പുതുയു​ഗയാത്രയുടെ സമാപനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുൽ ​ഗാന്ധി ‘സിജെപി’ പരാമർശം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: