India
-
‘ശരിയാണ് ദീപക്, സുന്ദരികളായ പെണ്‍കുട്ടികള്‍ യാഥാര്‍ഥ്യമാണ്, നിങ്ങളെപ്പോലെയുള്ള വികൃത മനസുകളും’; എപ്‌സ്റ്റീന്‍ ഫയലുകളുടെ പേരില്‍ ആത്മീയാചാര്യന്‍ ദീപക് ചോപ്രയ്‌ക്കെതിരേ ആഞ്ഞടിച്ച് ശോഭാ ഡേ; സല്‍പ്പേര് മോശമായാലും പ്രയോഗിക്കുന്നത് ‘ആത്മീയത’
ന്യൂഡല്‍ഹി: പാശ്ചാത്യരുടെ ആത്മീയ ഗുരുവെന്ന് അവകാശപ്പെടുന്ന ദീപക് ചോപ്ര എപ്‌സ്റ്റീന്‍ ഫയിലില്‍ ആയിരത്തിലേറെ തവണ പരാമര്‍ശിക്കപ്പെട്ടതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ശോഭാ ഡേ. ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ എപ്‌സ്റ്റീന്‍ ഫയലുകളോടു കാണിക്കുന്ന തണുത്ത സമീപനവും പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോകലിനും ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരയാക്കപ്പെട്ടിട്ടും മിണ്ടാതിരിക്കുന്നതിനെക്കുറിച്ചും ആഞ്ഞടിക്കുന്നത്. ലേഖനം മലയാളത്തില്‍ വായിക്കാം ജെഫ്രി എപ്സ്റ്റീന്‍ (Jeffrey Epstein) എന്ന വൃത്തികെട്ടവന്‍ മനുഷ്യരാശിക്കെതിരെ നടത്തിയ ഭയാനകമായ കുറ്റകൃത്യങ്ങളെക്കുറിച്ച് ലോകം അടുത്തിടെയാണ് ഉണര്‍ന്നത്. അതോടെ ‘തിന്മയുടെ സാമ്രാജ്യം’ യഥാര്‍ത്ഥത്തില്‍ നിലനിന്നിരുന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ഒരുപക്ഷേ അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകാം. അങ്ങേയറ്റം കുറ്റകരമായ ഫയലുകളുടെ വലിയ ശേഖരങ്ങള്‍ പരസ്യമാകുന്നതുവരെ തെളിവുകളില്ലാത്ത വെറും ഊഹാപോഹങ്ങള്‍ മാത്രമായിരുന്നു ഇവ. എന്നാല്‍ ഇപ്പോള്‍ പേരുകള്‍ വെളിപ്പെടുകയും ലോകം വിറയ്ക്കുകയും ചെയ്തിട്ടും, ആരെങ്കിലും ഇതിനെപ്പറ്റി ശരിക്കും ആകുലപ്പെടുന്നുണ്ടോ? ഇത്ര വലിയ തോതിലുള്ള ധാര്‍മ്മിക അധഃപതനം വലിയൊരു കാര്യമേയല്ല എന്ന മട്ടിലാണ് ഇന്ത്യയില്‍ നമ്മള്‍ പെരുമാറുന്നത്. ‘ഹോതാ ഹൈ,…
Read More » -
‘പെന്‍ഗ്വിന്‍ പറഞ്ഞതു ശരി, പുസ്തകം ഇറങ്ങിയിട്ടില്ല’; പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കി നരവനെ; അപ്പോള്‍ ‘അവൈലബിള്‍ നൗ’ എന്ന് 2023ല്‍ പറഞ്ഞത് എന്തിനെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരുടെ വാദം അംഗീകരിച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്. എന്നാല്‍, പുസ്തകം പ്രസിദ്ധീകരിച്ചെന്നു നരവനെ തന്നെ എക്‌സിലൂടെ വ്യക്തമാക്കിയെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ ഏക പ്രസിദ്ധീകരണാവകാശം തങ്ങള്‍ക്കാണെന്നും പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ (PRHI) അറിയിച്ചു. ‘പുസ്തകത്തിന്റെ പ്രിന്റ് പതിപ്പോ ഡിജിറ്റല്‍ പതിപ്പോ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല,’ പ്രസാധകര്‍ പറഞ്ഞു. PRHI-യുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട്, ‘ഇതാണ് പുസ്തകത്തിന്റെ നിലവിലെ സാഹചര്യം’ എന്ന് നരവനെ വ്യക്തമാക്കി. പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തുപ്രതി ഡിജിറ്റലായും അല്ലാതെയും നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിന് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ…
Read More » -
ബാബറി മസ്ജിദ് ഇനി ഒരിക്കലും ഉയരില്ല, ലോകാവസാനംവരെ ആ സ്വപ്നം സഫലമാകില്ല!! ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല, അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുകയേയുള്ളു,- യോഗി ആദിത്യനാഥ്
ലഖ്നൗ: ലോകാവസാനം വരെ ബാബറി മസ്ജിദ് ഇനിയാരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല. അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുമെന്നും അങ്ങനെയൊരു ദിവസം ഒരിക്കലും വരില്ലെന്നും അദ്ദേഹം പരിഹസിച്ചു “വിധിദിനം വന്നാലും ബാബറി ഘടന തിരികെ വരില്ല. അത്തരം സ്വപ്നങ്ങൾ കാണുന്നവർ അത് ഉപേക്ഷിക്കണം,” എന്ന് യോഗി പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കുള്ളിൽ ജീവിക്കാനും പാരമ്പര്യങ്ങളെ ആദരിക്കാനും ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. അയോധ്യ വിഷയത്തിൽ ബിജെപിയുടെ ദീർഘകാല നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി, ശ്രീരാമന്റെ ജന്മസ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം പാർട്ടി പാലിച്ചതായും വ്യക്തമാക്കി. “രാം ലല്ലയ്ക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥലത്ത് ക്ഷേത്രം പണിയുമെന്നുമാണ് ഞങ്ങൾ പറഞ്ഞത്. ഇനി സംശയമുണ്ടോ?” എന്നും അദ്ദേഹം ചോദിച്ചു. അതുപോലെ അവസരവാദികൾ എന്ന് വിശേഷിപ്പിച്ച ചിലരെ വിമർശിച്ച യോഗി, പ്രതിസന്ധിക്കാലത്ത്…
Read More » -
സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണം- എൻജിഒ സംഘ്!! ശബരിമല- മാരാമൺ കൺവൻഷനെ ഒഴിവാക്കി, 12ലെ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും- സംയുക്ത ട്രേഡ് യൂണിയൻ
തിരുവനന്തപുരം: ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽനിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ. കൂടാതെ കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഷോപ്പിങ് മാളുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതുപോലെ സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും…
Read More » -
‘ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ റഷ്യൻ ഇന്ധനം വാങ്ങുന്നത് തടയാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് അമേരിക്ക; അതിനുള്ള സമ്മർദ്ദതന്ത്രമാണ് താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ പയറ്റുന്നത്’ റഷ്യൻ വിദേശ കാര്യമന്ത്രി
മോസ്‌കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയാൻ പ്രതിരോധ തന്ത്രം പയറ്റുന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി റഷ്യ. സാമ്പത്തികമായി സ്വാധീനം നേടാനായി താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ടീം ട്രംപ് മറ്റ് രാജ്യങ്ങളെ സമർദ്ദത്തിലാക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കുറ്റപ്പെടുത്തി. അലാസ്കയിൽ പുടിനും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈൻ വിഷയത്തിൽ ധാരണയിലെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റഷ്യ കരാറിൽ ഒപ്പുവെക്കാൻ തയ്യാറായിട്ടും അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയാണ് ചെയ്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന രാജ്യങ്ങളെ തടയാനും അവർ ശ്രമിച്ചു. നിയമങ്ങൾ ലംഘിച്ച് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ പോവുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള പങ്കാളികൾ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് മുടക്കി ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കുന്നു. ഇന്ധന വിതരണ രാജ്യങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തി ഈ മേഖലയിൽ അധീശത്വം സ്ഥാപിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കയുടെ ഈ നീക്കം…
Read More » -
റാഫേൽ വിമാനങ്ങൾക്കായി 3.25 ലക്ഷം കോടിയുടെ കരാർ… ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ!! 18 വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന്, 96 യുദ്ധവിമാനങ്ങൾ നിർമിക്കുക ഇന്ത്യയിൽതന്നെ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ വമ്പൻ കരാറിന് ഒപ്പിടാനൊരുങ്ങി ഇന്ത്യ. ഈ ആഴ്ച തന്നെ പ്രതിരോധ മന്ത്രാലയം അനുമതി നൽകാൻ സാധ്യതയുണ്ടെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഡൽഹിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായാണ് അനുമതി നടപടികൾ പൂർത്തിയാക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ*കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS)യുടെ അന്തിമ അനുമതിയും കരാറിന് ആവശ്യമായിരിക്കും. കരാർ പ്രകാരം 18 റഫാൽ വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന് വാങ്ങും. ശേഷിക്കുന്ന 96 യുദ്ധവിമാനങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. പരിശീലന ആവശ്യങ്ങൾക്കായി ചില വിമാനങ്ങൾ ഇരട്ട സീറ്റർ (ട്വിൻ സീറ്റർ) വകഭേദങ്ങളായിരിക്കും. അത്യാധുനിക യുദ്ധവിമാന സാങ്കേതികവിദ്യയുടെ കൈമാറ്റവും തന്ത്രപ്രധാന പങ്കാളിത്തവും കരാറിന്റെ പ്രധാന ഘടകങ്ങളാണ്. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ…
Read More » -
ഇലക്ട്രോണിക്സ് കയറ്റുമതിയിൽ തമിഴ്നാട് കുതിക്കുന്നു; ‘കേന്ദ്ര പദ്ധതികൾക്കായി കാത്തുനിൽക്കുക മാത്രമല്ല, വ്യവസായത്തെ കൂടുതൽ മത്സരക്ഷമമാക്കാൻ സംസ്ഥാനം സ്വന്തമായി ഗ്രാൻ്റുകൾ അനുവദിക്കുന്നുണ്ട്; 1800 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം’-വ്യവസായ മന്ത്രി ടിആർബി രാജ
ചെന്നെ: ഇന്ത്യയുടെ ഇലക്ട്രോണിക്സ് രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് തമിഴ്നാട്. 2025-ൽ തമിഴ്നാടിന്റെ കയറ്റുമതി 1465 കോടി ഡോളറിലെത്തി. 2021-ൽ ഇത് വെറും 165 കോടി ഡോളർ മാത്രമായിരുന്ന കയറ്റുമതി രംഗമാണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്നാട് വ്യവസായ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ടിആർബി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഇന്ത്യയുടെ ആകെ കയറ്റുമതി ഏകദേശം 4500 കോടി ഡോളറാണ്. അതിൽ തമിഴ്നാടിന്റെ പങ്ക് 1800 കോടി ഡോളറിലെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതോടെ ഇലക്ട്രോണിക്സ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി തമിഴ്നാട് തുടരും,” ടിആർബി രാജ പറഞ്ഞു. ചെന്നൈയിൽ നടന്ന ഇലക്ട്രോണിക് ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 15-ാമത് സോഴ്സ് ഇന്ത്യ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിക്ഷേപത്തിന്റെ കണക്കുകൾ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രാധാന്യം നൽകുന്നത് ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് എന്ന് മന്ത്രി വിശദീകരിച്ചു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പോലുള്ള കേന്ദ്ര സർക്കാർ…
Read More » -
കാമുകനുമായി വിവാഹം നടത്തിത്തരണമെന്ന് 23 കാരി, വീട്ടുകാർ എതിർത്തതോടെ അമ്മയുടേയും ആന്റിയുടേയും നഗ്ന ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു!! വീടുവിട്ടിറങ്ങിയ മകൾക്കെതിരെ പരാതിയുമായി കുടുംബം
ബെംഗളൂരു: കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ 23 വയസുകാരിയായ മകൾ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങൾ പകർത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 23 കാരി വരുൺ ഗിരിധർ എന്ന യുവാവിനാണ് യുവതി ചിത്രങ്ങൾ അയച്ചുകൊടുത്തതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. നേരത്തെ വരുണിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മോശം അഭിപ്രായമാണ് കിട്ടിയത്. ഇതോടെ കുടുംബം കല്യാണത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം ഒരു മാസം മുൻപ് മകൾ ഒരു അപരിചിതനെ വീഡിയോ കോൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ഇതിന് ശേഷം ഫോണിൽ പരിശോധിച്ചപ്പോളാണ് ദൃശ്യങ്ങൾ കണ്ടതെന്നും കുടുംബം പോലീസിനോട് പറഞ്ഞു. ബിബിഎ കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുകയാണ് യുവതി. കഴിഞ്ഞ വർഷമാണ് പഠിക്കാൻ സ്മാർട്ട് ഫോൺ അത്യാവശ്യമാണെന്ന് പറഞ്ഞ് യുവതി അച്ഛനെക്കൊണ്ട് ഫോൺ വാങ്ങിപ്പിച്ചത്. പിന്നീട് ഒരു ദിവസം…
Read More » -
‘വീട്ടുകാര്യം വേറെ, കളിക്കളം വേറെ’; നിലപാട് കടുപ്പിച്ച് ബിസിസിഐ; ടി20 ലോകകപ്പിൽ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം പാർപ്പിക്കാനാവില്ല
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുമ്പ് വിദേശ പര്യടനങ്ങളിൽ അനുവദിച്ചിരുന്ന ഇളവുകൾ റദ്ദാക്കിയതാണ് ബിസിസിഐയുടെ ഈ നീക്കം. ടീം മാനേജ്‌മെൻ്റ് ഇക്കാര്യത്തിൽ വ്യക്തത തേടി ബോർഡിനെ സമീപിച്ചെങ്കിലും, നിലവിലെ നയത്തിൽ മാറ്റം വരുത്താനാവില്ലെന്ന കർശനമായ നിലപാടാണ് ബിസിസിഐ എന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2024-25ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഈ കർശന നയം നടപ്പിലാക്കിയത്. പര്യടനത്തിനിടെ ടീം മീറ്റിംഗുകളിലും പ്ലാനിംഗ് സെഷനുകളിലും ചില താരങ്ങൾ പങ്കെടുക്കാതിരുന്നതും പകരം കുടുംബത്തോടൊപ്പം സമയം നഷ്ടപ്പെട്ടതും പരാജയത്തിന് കാരണമായെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന്, ടീമിൻ്റെ അച്ചടക്കം വർദ്ധിപ്പിക്കാനായി ബിസിസിഐ പഴയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നു. 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ താമസിപ്പിക്കാൻ അനുവദിക്കൂ എന്നതായിരുന്നു…
Read More »
